അബുദാബി: കടുത്ത വേനൽച്ചൂടിൽ ആശ്വാസമായി യുഎഇ നിവാസികൾക്ക് ഓഗസ്റ്റ് അവസാനത്തോടെ ദീർഘിച്ച വാരാന്ത്യ അവധി (Long Weekend) ലഭിച്ചേക്കുമെന്ന് സൂചന. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് (മീലാദ്-ഉൻ-നബി) അനുബന്ധിച്ചുള്ള പൊതുഅവധിയാണ് ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ വിശ്രമം നൽകാൻ വഴിയൊരുക്കുന്നത്.ഔദ്യോഗിക പൊതുഅവധി പട്ടിക പ്രകാരം ഹിജ്രി കലണ്ടറിലെ റബീഉൽ അവ്വൽ 12 വരുന്നത് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ്. എന്നാൽ, ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതുഅവധി ദിവസങ്ങൾ വാരാന്ത്യത്തോട് ചേർത്ത് നീണ്ട അവധി നൽകാൻ യുഎഇ മന്ത്രിസഭയ്ക്ക് പ്രത്യേക അധികാരമുണ്ട്.ഈ നിയമം അനുസരിച്ച് ചൊവ്വാഴ്ചത്തെ അവധി ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റാനാണ് സാധ്യതയേറുന്നത്. അങ്ങനെ സംഭവിച്ചാസ്മാർട്ടായി പ്ലാൻ ചെയ്താൽ 4 ദിവസത്തെ അവധി!അവധി തിങ്കളാഴ്ചയിലേക്ക് മാറ്റിയില്ലെങ്കിൽ പോലും ജീവനക്കാർക്ക് ഇതൊരു വലിയ അവധിയാക്കി മാറ്റാൻ സാധിക്കും. ചൊവ്വാഴ്ചയാണ് ഔദ്യോഗിക അവധിയെങ്കിൽ, തൊട്ടുമുമ്പുള്ള തിങ്കളാഴ്ച കൂടി വാർഷിക അവധി (Annual Leave) എടുത്താൽ ശനി മുതൽ ചൊവ്വാഴ്ച വരെ നീളുന്ന 4 ദിവസത്തെ മികച്ചൊരു ലോങ് വീക്കെൻഡ് സ്വന്തമാക്കാവുന്നതാണ്.
സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പ്വേനലവധിക്ക് ശേഷം യുഎഇയിലെ പുതിയ അധ്യയന വർഷം (2026-27) ആരംഭിക്കുന്നത് ഓഗസ്റ്റ് 31 തിങ്കളാഴ്ചയാണ്. അതിനാൽ ഈ ദീർഘിച്ച അവധി സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, സ്കൂളുകൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള വാരത്തിലായിരിക്കും ഇത് വരിക. കുടുംബങ്ങൾക്കും യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഇത് വലിയ സൗകര്യമാകും.
കല്യാണം കഴിഞ്ഞ് 4 മാസം മാത്രം, ഗൾഫിലേക്ക് പോയ ഭർത്താവറിയുന്നത് ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന്; നാട്ടിലേക്കുള്ള യാത്രക്കിടെ യുവാവ് തൂങ്ങിമരിച്ചു
എടത്വ: ആലപ്പുഴയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടുദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുമാസം ഗർഭിണിയായിരുന്ന ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച സനുക്കുട്ടൻ കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു.