സ്വര്‍ണവില താഴേക്ക്; ഇന്നുണ്ടായത് വന്‍വില തകര്‍ച്ച, 24 കാരറ്റ് സ്വര്‍ണം 500 ദിര്‍ഹത്തിന് താഴേക്ക്

gold 2

ഗള്‍ഫ് വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വിലയിടിഞ്ഞു. സ്വര്‍ണ നഗരം എന്ന് അറിയപ്പെടുന്ന ദുബായില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 2 ദിര്‍ഹം ഇടിഞ്ഞു. ഇതോടെ ശനിയാഴ്ചത്തെ നിരക്കായ 503 ദിര്‍ഹത്തില്‍ നിന്ന് 501 ദിര്‍ഹത്തിലേക്ക് സ്വര്‍ണ വില എത്തി. 22 കാരറ്റ് 464 ദിര്‍ഹത്തിലും, 21 കാരറ്റ് 445 ദിര്‍ഹത്തിലും, 18 കാരറ്റ് 381.25 ദിര്‍ഹത്തിലുമാണ് വ്യാപാരം നടത്തിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുറഞ്ഞ കാരറ്റിലുള്ള 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 297.5 ദിര്‍ഹം മാത്രമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയ നിരക്ക്. ആഗോള സാമ്പത്തിക രംഗത്തെ പുതിയ മാറ്റങ്ങളാല്‍ സ്വര്‍ണവിലയില്‍ പ്രവചനാതീതമായ വ്യതിയാനങ്ങള്‍ തുടരുകയാണ്. ഇത് തന്നെയാണ് ഗള്‍ഫ് വിപണിയിലും പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎഇയിലെ പ്രമുഖ വിപണികളില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് പ്രകടമായി.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് സാധാരണക്കാര്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ക്ക് സുരക്ഷിത മാര്‍ഗമായി സ്വര്‍ണത്തെ കാണുന്നതിനാല്‍ ഗള്‍ഫ് നാടുകളില്‍ ഈ വില വ്യതിയാനം വളരെ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,155 യുഎസ് ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നു കഴിഞ്ഞു.

ഏകദേശം 0.67 ശതമാനം ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ഇതിന്റെ സ്വാധീനം വെള്ളിയുടെ വിപണിയിലും പ്രകടമാണ്. വെള്ളി വിലയില്‍ ഒരു ശതമാനത്തിലധികം ഇടിവുണ്ടായി. നിലവില്‍ വില ഔണ്‍സിന് 61.81 ഡോളറില്‍ എത്തിനില്‍ക്കുന്നു. ആഗോളതലത്തില്‍ പലിശനിരക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായി തുടരുന്നത് കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ വളരെ ജാഗ്രതയോടെയാണ് വിപണിയെ ഇപ്പോള്‍ വിലയിരുത്തുന്നത്.

ഈ വര്‍ഷാവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന വിപണിയിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ധനകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ മുന്‍കാല പ്രവചനങ്ങള്‍ തിരുത്തി പുതിയ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ യുഎസ് ഭീമനായ ജെപി മോര്‍ഗന്‍ നടത്തിയ പുതിയ വിലയിരുത്തലില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് മുന്‍പ് വിഭാവനം ചെയ്തതുപോലെ വേഗത്തില്‍ ആയിരിക്കില്ല എന്ന് പറയുന്നു

പ്രധാന വ്യാവസായിക മേഖലകളില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലും നാലാം പാദത്തിലും സ്വര്‍ണം കൈവരിക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന വിലപരിധിയാണ് പ്രവചനങ്ങളിലൂടെ ജെപി മോര്‍ഗന്‍ തിരുത്തി എഴുതിയിരിക്കുന്നത്. ജൂണ്‍ 9-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷാവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് റെക്കോര്‍ഡ് നിരക്കായ 6,000 ഡോളറിലേക്ക് എത്തുമെന്നായിരുന്നു ആദ്യം പ്രവചിച്ചിരുന്നത്.

എന്നാല്‍ പ്രധാന ഉപഭോക്തൃ ഗ്രൂപ്പുകളില്‍ നിന്നും വ്യാവസായിക മേഖലകളില്‍ നിന്നും സ്വര്‍ണത്തിന് വലിയ തോതിലുള്ള ആവശ്യക്കാര്‍ കുറഞ്ഞതോടെ, മൂന്നാം പാദത്തില്‍ പരമാവധി വില 4,300 ഡോളറായും നാലാം പാദത്തില്‍ 4,500 ഡോളറായും പരിമിതപ്പെടുമെന്ന് ബാങ്ക് വ്യക്തമാക്കി. യുഎസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള നിര്‍ണായക പലിശനിരക്ക് നയങ്ങളാണ് ഈ സാമ്പത്തിക തിരുത്തലുകള്‍ക്ക് പുറകിലുള്ള മറ്റൊരു പ്രധാന കാരണം.

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞ് അപകടം; ഉംറ തീർത്ഥാടകരായ മലയാളികൾ മരിച്ചു

UAE July 7, 2026

468194

റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം അപകടത്തിൽപ്പെട്ട സംഭവത്തിൽ മരിച്ചത് മലപ്പുറം സ്വദേശികൾ. മലപ്പുറം തിരൂർ രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ ഹൗസിൽ അബ്​ദുല്ലത്തീഫി​െൻറ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്​ല നർമിൻ (29) എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഉംറ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന അബ്​ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്‍റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്ന് പതിക്കുകയും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്​ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നു എന്ന് അബ്​ദുല്ലത്തീഫ് പറഞ്ഞു. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്​ദുല്ലത്തീഫ്​ ഖത്തർ പെട്രോകെമിക്കൽ കമ്പനി (കാപ്​കോ)യിൽ ഉദ്യോഗസ്ഥനാണ്​. 

ഉമർകുട്ടി, മെഹറുന്നിസ കുമ്മത്ത്​ ദമ്പതികളുടെ മകളാണ്​ മരിച്ച രഹന. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ദമ്മാമിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള ബന്ധുക്കളും നാട്ടുകാരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *

WhatsApp Join WhatsApp Group