Qatar Evening Classes രാവിലെ സീറ്റ് കിട്ടിയില്ലേ? ഖത്തറിൽ ഇനി സായാഹ്ന ക്ലാസുകളിലും പഠിക്കാം

SCHOOL NEWWW

Qatar Evening Classes ദോഹ: കൂടുതൽ വിദ്യാർത്ഥികൾക്ക് പഠന അവസരം ഒരുക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സായാഹ്ന ക്ലാസുകൾ നടത്തുന്ന സ്വകാര്യ സ്കൂളുകളുടെയും ശാഖകളുടെയും എണ്ണം 37 ആയി വർധിപ്പിച്ചു.ഇന്ത്യൻ, ബ്രിട്ടീഷ്, ദേശീയ നിലവാരം, സിറിയൻ, ഈജിപ്ഷ്യൻ തുടങ്ങി വിവിധ പാഠ്യപദ്ധതികളിലുള്ള സ്കൂളുകളിലാണ് സായാഹ്ന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ വർധിച്ചുവരുന്ന ആവശ്യവും കുടുംബങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ വിദ്യാഭ്യാസ സംവിധാനവും ലക്ഷ്യമിട്ടാണ് നടപടി.

സായാഹ്ന ക്ലാസുകൾ നടത്തുന്ന സ്കൂളുകളിലെ പഠന നിലവാരം രാവിലെ പ്രവർത്തിക്കുന്ന സ്കൂളുകളുടേതിന് സമാനമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരേ പാഠ്യപദ്ധതിയും വിദ്യാഭ്യാസ നിലവാരവും മേൽനോട്ട സംവിധാനവും ഇവിടെയും തുടരും.സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും വകുപ്പ് സ്കൂളുകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും പാഠ്യപദ്ധതി, അധ്യാപന നിലവാരം, നിർബന്ധിത വിഷയങ്ങളുടെ പഠനം എന്നിവ വിലയിരുത്തുകയും ചെയ്യും. അറബിക് ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ നിർബന്ധിത വിഷയങ്ങൾ എല്ലാ സായാഹ്ന സ്കൂളുകളിലും പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി സ്വകാര്യ സ്കൂളുകളുമായി ചേർന്ന് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായോ കുറഞ്ഞ ഫീസിലോ പഠിക്കാനുള്ള അവസരവും ചില സ്കൂളുകളിൽ പൂർണമായും സൗജന്യ സായാഹ്ന വിദ്യാഭ്യാസ പദ്ധതികളും ലഭ്യമാക്കും.

ഒരു സ്കൂളിൽ സായാഹ്ന ക്ലാസ് ആരംഭിക്കാൻ, രാവിലെ ക്ലാസുകൾ പൂർണ ശേഷിയിലെത്തുകയും പ്രവേശനത്തിന് ആവശ്യക്കാർ കൂടുതലായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് സായാഹ്ന വിദ്യാഭ്യാസ സംവിധാനം കൂടുതൽ വ്യാപിപ്പിക്കുന്നത്.

ഖത്തർ സമുദ്ര ഗതാഗതം പൂർണമായി പുനരാരംഭിച്ചു; മത്സ്യബന്ധന, സെയിലിംഗ് ബോട്ടുകൾക്കുള്ള നിയന്ത്രണവും പിൻവലിച്ചു

Qatar Greeshma Staff Editor — July 5, 2026 · 0 Comment

QATAR SAVED

Qatar maritime operations ദോഹ: ഖത്തർ രാജ്യത്തെ സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ പൂർണമായി പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ഇതോടെ ജൂൺ 29 മുതൽ നിലവിലുണ്ടായിരുന്ന സെയിലിംഗ് ബോട്ടുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണവും പിൻവലിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരത്തെ തന്നെ സർവീസ് തുടരാൻ അനുമതി നൽകിയിരുന്നെങ്കിലും ചെറുകിട ബോട്ടുകളുടെ സർവീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.

സമുദ്ര യാത്രകൾ നടത്തുന്ന എല്ലാ കപ്പൽ ഓപ്പറേറ്റർമാരും ഉപയോക്താക്കളും നിലവിലുള്ള സമുദ്ര സുരക്ഷാ ചട്ടങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം അഭ്യർഥിച്ചു.

ജൂൺ 29-ന് നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണം സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. എന്നാൽ മേഖലയിലെ സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് എല്ലാ സമുദ്ര ഗതാഗത പ്രവർത്തനങ്ങളും വീണ്ടും സാധാരണ നിലയിലാക്കിയത്.

ഖത്തറിൽ സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ കർശന നടപടി; ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Qatar Greeshma Staff Editor — July 5, 2026 · 0 Comment

QATAR 1111

Qatar private vehicle commercial use : ദോഹ: സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും അത്തരത്തിലുള്ള വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.എക്‌സ് (X) പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 (ക്ലോസ് 5) പ്രകാരം, ഒരു വാഹനത്തിന് നൽകിയിരിക്കുന്ന ഓപ്പറേറ്റിംഗ് ലൈസൻസിൽ വ്യക്തമാക്കിയിരിക്കുന്ന ആവശ്യത്തിന് പുറമെ മറ്റേതെങ്കിലും ആവശ്യത്തിനായി വാഹനം ഉപയോഗിക്കാനോ ഉപയോഗിക്കാൻ അനുവദിക്കാനോ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.ഈ നിയമം ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 94 പ്രകാരം, ഒരു മാസത്തിൽ കുറയാത്തതും മൂന്ന് വർഷം വരെ നീളുന്നതുമായ തടവുശിക്ഷയോ, 10,000 മുതൽ 50,000 ഖത്തർ റിയാൽ വരെ പിഴയോ, അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ ലഭിക്കാം.

സ്വകാര്യ വാഹനങ്ങൾ നിയമവിരുദ്ധമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും ആഭ്യന്തര മന്ത്രാലയം വാഹന ഉടമകളോട് അഭ്യർഥിച്ചു.

ഖത്തറിൽ ജനറൽ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 50 വിദ്യാർഥികൾക്ക് 100% മാർക്ക്

Qatar Greeshma Staff Editor — July 3, 2026 · 0 Comment

EXAM

Qatar exam results ദോഹ: 2025-2026 അധ്യയന വർഷത്തെ ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റ് (ഹയർ സെക്കൻഡറി) പരീക്ഷയുടെ ആദ്യഘട്ട ഫലം ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.വിവിധ വിദ്യാഭ്യാസ വിഭാഗങ്ങളിലായി 16,486 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,501 പേർ വിജയിച്ചില്ലെന്ന് മന്ത്രാലയം അറിയിച്ചു.ശാസ്ത്ര വിഭാഗത്തിൽ 50 വിദ്യാർഥികൾ 100 ശതമാനം മാർക്ക് നേടി മികച്ച നേട്ടം സ്വന്തമാക്കി. ഇവരിൽ 31 പേർ ആൺകുട്ടികളും 19 പേർ പെൺകുട്ടികളുമാണ്. 28 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് മുഴുവൻ മാർക്കും നേടിയത്.

100 ശതമാനം മാർക്ക് നേടിയ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള സ്കൂളുകളിൽ മുസാബ് ബിൻ ഒമൈർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (6), ആമിന ബിൻത് വഹ്ബ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (5), താരിഖ് ബിൻ സിയാദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (5), അർവ ബിൻത് അബ്ദുൽ മുത്തലിബ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (3), എബ്ല ഇന്റർനാഷണൽ സ്കൂൾ (3) എന്നിവ ഉൾപ്പെടുന്നു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, ജനറൽ സെക്കൻഡറി പരീക്ഷയിൽ പങ്കെടുത്ത നിരവധി സ്കൂളുകൾ 100 ശതമാനം വിജയവും നേടി. ഇബ്നു സീന സെക്കൻഡറി സ്കൂൾ, അമ്ർ ഇബ്നു അൽ-ആസ് സെക്കൻഡറി സ്കൂൾ, അൽ-ആൻഡലസ് പ്രൈവറ്റ് സെക്കൻഡറി സ്കൂൾ, അൽ-സൈലിയ സെക്കൻഡറി സ്കൂൾ, ഐഷ ബിന്ത് അബി ബക്കർ സെക്കൻഡറി സ്കൂൾ, അൽ-റയ്യാൻ പ്രൈവറ്റ് സ്കൂൾ എന്നിവ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സമ്പൂർണ വിജയം നേടിയത്.

ഓഫർ കണ്ടാൽ ഉടൻ ചാടി വീഴരുത് ; ഖത്തർ വാണിജ്യ മന്ത്രാലയത്തിന്റെ നിർണായക മുന്നറിയിപ്പ്

Qatar Greeshma Staff Editor — July 2, 2026 · 0 Comment

qatar 444 1

Consumer protection guidelines വിപണിയിലെ പ്രൊമോഷനുകളിലും പ്രത്യേക ഓഫറുകളിലും കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി.ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് അവയുടെ യഥാർത്ഥ വിലയും ഓഫറിന് ശേഷമുള്ള വിലയും വ്യക്തമായി മനസ്സിലാക്കാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് കടകളുടെ എക്സ്ചേഞ്ച്, റിട്ടേൺ നയങ്ങൾ പരിശോധിക്കണമെന്നും ഓരോ വാങ്ങലിനും വിശദമായ ബിൽ വാങ്ങി സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. സാധനങ്ങൾ മാറ്റി വാങ്ങുന്നതിനും പരാതികൾ നൽകുന്നതിനും ബിൽ ആവശ്യമായി വരും.കടകൾ നൽകുന്ന ഓഫറുകളും വിലക്കിഴിവുകളും യഥാർഥമാണെന്നും പരസ്യത്തിൽ നൽകിയ വിവരങ്ങൾക്കനുസരിച്ചുള്ളതാണെന്നും ഉറപ്പാക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

അതേസമയം, 2026-ലെ ആദ്യ പാദത്തിൽ കൺസ്യൂമർ അഫയേഴ്സ് വിഭാഗം 1,897 ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 323 ശതമാനം വർധനവോടെ 6,895 ഉപഭോക്തൃ പരാതികളാണ് ലഭിച്ചത്.വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനായി 74,766 പരിശോധനകളും നടത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 89 ശതമാനം കൂടുതലാണ്. പരിശോധനകളിൽ 9 ശതമാനം കേസുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു.

സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമ്പോൾ അംഗീകൃത കമ്പനികളാണെന്ന് ഉറപ്പാക്കണം: ആഭ്യന്തര മന്ത്രാലയം

Qatar Greeshma Staff Editor — July 1, 2026 · 0 Comment

CCTV

Qatar Security Camera Installation കുവൈത്ത് സിറ്റി: സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ലൈസൻസും അംഗീകാരവുമുള്ള കമ്പനികളെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി.സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും ഇത് അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നിരീക്ഷണ ക്യാമറകൾ കുറ്റകൃത്യങ്ങൾ തടയാനും അവ കണ്ടെത്താനും സഹായിക്കുന്ന പ്രധാന സംവിധാനങ്ങളാണെന്നും അധികൃതർ അറിയിച്ചു.

“എക്സ്” പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഈ നിർദേശം പങ്കുവെച്ചത്. സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും അംഗീകാരമുള്ള കമ്പനികൾ മുഖേന മാത്രമേ ക്യാമറകൾ സ്ഥാപിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, 2026 ഏപ്രിൽ 1 വരെയുള്ള അംഗീകൃത കമ്പനികളുടെ പുതുക്കിയ പട്ടിക ലഭ്യമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നേരത്തെ ഒരു ക്യുആർ കോഡും പുറത്തിറക്കിയിരുന്നു. നിലവിൽ 162 കമ്പനികളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

വില കൂടിയോ കുറഞ്ഞോ ? ഖത്തറിൽ ജൂലൈയിലെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു

Qatar Greeshma Staff Editor — June 30, 2026 · 0 Comment

Qatar Fuel Prices for July ഖത്തറിൽ 2026 ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില വർദ്ധിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരും.
പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്:

  • പ്രീമിയം പെട്രോൾ (Premium Grade Petrol): ലിറ്ററിന് QR 2.05 (ജൂൺ മാസത്തിൽ QR 2.00 ആയിരുന്നു)
  • സൂപ്പർ പെട്രോൾ (Super Grade Petrol): ലിറ്ററിന് QR 2.10 (മാറ്റമില്ല)
  • ഡീസൽ (Diesel): ലിറ്ററിന് QR 2.05 (മാറ്റമില്ല)

ഹമദ് വിമാനത്താവളത്തിൽ ഒരു മണിക്കൂർ നേരത്തേക്ക് ഒരു കാർ പാർക്ക് ചെയ്യണോ ? നിങ്ങൾ നൽകേണ്ട ഫീസ് നിരക്കുകൾ ഇങ്ങെനെ

Qatar Greeshma Staff Editor — June 30, 2026 · 0 Comment

HAMMAD

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ സൗകര്യത്തിനായി വിവിധ തരത്തിലുള്ള പാർക്കിംഗ് സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹ്രസ്വകാല പാർക്കിംഗ്, ദീർഘകാല പാർക്കിംഗ്, പ്രീമിയം പാർക്കിംഗ്, വാലെറ്റ് പാർക്കിംഗ്, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ വിമാനത്താവളത്തിൽ ലഭ്യമാണ്.പാസഞ്ചർ ടെർമിനലിന്റെ ഇരുവശങ്ങളിലുമായി പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദീർഘകാല പാർക്കിംഗ് ഉപയോഗിക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്താൽ പ്രത്യേക കിഴിവുകളും ലഭിക്കും.

4 മുതൽ 7 ദിവസം വരെ പാർക്ക് ചെയ്യുന്നതിന് 350 ഖത്തർ റിയാലും 8 മുതൽ 14 ദിവസം വരെ 450 ഖത്തർ റിയാലുമാണ് നിരക്ക്. വാരാന്ത്യത്തിൽ 1 മുതൽ 3 ദിവസം വരെ പാർക്ക് ചെയ്യുന്നതിന് 250 ഖത്തർ റിയാൽ നൽകണം.സാധാരണ പാർക്കിംഗിന് മണിക്കൂറിന് 15 ഖത്തർ റിയാലാണ് ഈടാക്കുന്നത്. ഒരു ദിവസത്തേക്കുള്ള പാർക്കിംഗ് ഫീസ് 145 ഖത്തർ റിയാലാണ്.

ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കായി ടെർമിനലിന് സമീപം പ്രീമിയം പാർക്കിംഗ് സൗകര്യവും ലഭ്യമാണ്. ആദ്യ മണിക്കൂറിന് 30 ഖത്തർ റിയാൽ, രണ്ടാം മണിക്കൂറിന് 20 ഖത്തർ റിയാൽ, മൂന്നാം മണിക്കൂറിന് 10 ഖത്തർ റിയാൽ എന്നിങ്ങനെയാണ് നിരക്ക്. ആദ്യ മൂന്ന് മണിക്കൂറിന് ആകെ 60 ഖത്തർ റിയാൽ നൽകണം. നാലാം മണിക്കൂർ മുതൽ പ്രതിദിനം 200 ഖത്തർ റിയാൽ ഈടാക്കും.പാർക്കിംഗ് ഫീസ് പണമായോ ക്രെഡിറ്റ് കാർഡ് വഴിയോ അടയ്ക്കാം.

വാലെറ്റ് പാർക്കിംഗ് സേവനം പുറപ്പെടൽ, വരവ് ടെർമിനലുകൾക്ക് സമീപം ലഭ്യമാണ്. രണ്ട് മണിക്കൂർ വരെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഹ്രസ്വകാല വാലെറ്റ് സേവനത്തിന് 100 ഖത്തർ റിയാലാണ് നിരക്ക്.

ഒരു ദിവസമോ അതിലധികമോ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കായി പ്രീമിയം വാലെറ്റ് സേവനവും ലഭ്യമാണ്. ഇതിന് പ്രതിദിനം 275 ഖത്തർ റിയാലും രണ്ട് ദിവസത്തെ വാരാന്ത്യ പാക്കേജിന് 450 ഖത്തർ റിയാലുമാണ് നിരക്ക്.പ്രീമിയം വാലെറ്റ് സേവനം തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് സൗജന്യ ബാഗേജ് കൈകാര്യം ചെയ്യലും വാഹനത്തിന്റെ പുറംഭാഗം സൗജന്യമായി കഴുകിക്കൊടുക്കുന്ന സേവനവും ലഭിക്കും.

ഇതിനുപുറമെ, കിഴക്കൻ പാർക്കിംഗ് ഏരിയയുടെ താഴത്തെ നിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള പ്രത്യേക സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി പാർക്കിംഗ് ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം വരെ കിഴിവും ലഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

കടലിലേക്ക് പോകരുത്; ജെറ്റ് സ്കീകളും ബോട്ടുകളും താൽക്കാലികമായി നിരോധിച്ച് ഖത്തർ

Qatar Greeshma Staff Editor — June 30, 2026 · 0 Comment

Marine Activities Suspended : പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജെറ്റ് സ്കീകൾ, ഉല്ലാസ ബോട്ടുകൾ, മത്സ്യബന്ധന ബോട്ടുകൾ ഉൾപ്പെടെയുള്ള വിവിധ സമുദ്രയാനങ്ങളുടെ യാത്രകളും സമുദ്ര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഗതാഗത മന്ത്രാലയം നിർദേശം നൽകി.ഈ സർക്കുലർ പുറത്തിറക്കിയ തീയതി മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്. എല്ലാ ബോട്ടുടമകളും ഉപയോക്താക്കളും നിർദേശം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, അന്താരാഷ്ട്ര സമുദ്ര കരാറുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന കപ്പലുകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി അവയുടെ സർവീസുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വൈറലായ ലോ-പാസ് വീഡിയോ; പ്രതികരണവുമായി ഖത്തർ എയർവേയ്‌സ്

Qatar Greeshma Staff Editor — June 29, 2026 · 0 Comment

QATAR SAVED

Qatar Airways viral video : ടെക്സസിലെ ഒരു വിമാനത്താവളത്തിന് മുകളിലൂടെ വളരെ താഴ്ന്ന ഉയരത്തിൽ ഒരു ചരക്ക് വിമാനം പറക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഖത്തർ എയർവേയ്‌സ് വിശദീകരണവുമായി രംഗത്തെത്തി.

വീഡിയോയിൽ കാണുന്ന വിമാനം ഖത്തർ എയർവേയ്‌സ് സർവീസിന്റെ ഭാഗമല്ലെന്നും അത് തങ്ങളുടെ ജീവനക്കാർ പറത്തിയതല്ലെന്നും എയർലൈൻ വ്യക്തമാക്കി.

ഖത്തർ എയർവേയ്‌സിന്റെ ലിവറിയിലുള്ള ബോയിംഗ് 777-200LRMF ചരക്കു വിമാനമാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ വിമാനം ഇപ്പോഴും ഒരു ലീസിംഗ് കമ്പനിയുടെ ഉടമസ്ഥതയിലാണെന്നും ഖത്തർ എയർവേയ്‌സിന് ഇതുവരെ കൈമാറിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വാണിജ്യ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് നടത്തുന്ന പ്രീ-ഡെലിവറി ടെസ്റ്റ് ഫ്ലൈറ്റിന്റെ ഭാഗമായാണ് വിമാനം പറന്നതെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ ഖത്തർ എയർവേയ്‌സ് ജീവനക്കാരല്ലെന്നും കമ്പനി വ്യക്തമാക്കി.

വീഡിയോയിൽ വിമാനം വളരെ താഴ്ന്ന ഉയരത്തിൽ പറക്കുന്നത് കണ്ടതോടെ സോഷ്യൽ മീഡിയയിൽ സുരക്ഷാ ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഇത് സാധാരണ പരീക്ഷണ പറക്കലിന്റെ ഭാഗമായിരുന്നുവെന്നും ഖത്തർ എയർവേയ്‌സിന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നും എയർലൈൻ വിശദീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group