യുഎഇയിൽ സ്വർണ്ണം വാങ്ങാൻ പറ്റിയ സമയം ഇതോ?? നിരക്ക് കൂടിയോ കുറഞ്ഞോ?? പ്രവാസികളെ ഒറ്റനോട്ടത്തിൽ അറിയാം

gold price uae
gold price uae

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 503.00 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 466.00 ദിർഹമായി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 446.75 ദിർഹം, 383.00 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce15,64515,64515,606
24K503.00503.00501.75
22K466.00466.00464.50
21K446.75446.75445.50
18K383.00383.00381.75

ആ വഴി വേണ്ട!!യുഎഇയിലെ ഈ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം

UAE July 4, 2026

dubai-road-accident
dubai-road-accident


ഷാർജ: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായുള്ള ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങൾ പ്രമാണിച്ച് നഗരത്തിലെ പ്രധാന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും പ്രഖ്യാപിച്ചു. ജൂലൈ 4 ശനിയാഴ്ച മുതൽ ഓഗസ്റ്റ് 23 ഞായറാഴ്ച വരെ യൂണിവേഴ്സിറ്റി സിറ്റിക്കും (University City) ആർദ് അൽ മാഹിദിനും (Ard Al Mahid) ഇടയിലുള്ള റൂട്ടിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള കണക്റ്റിവിറ്റി റോഡുകൾ വികസിപ്പിക്കുന്നതിനുള്ള ‘ഇത്തിഹാദ് റെയിൽ സ്റ്റേഷൻ ആക്‌സസ് റോഡ്‌സ് പ്രോജക്റ്റിന്റെ’ ഭാഗമായാണ് അടിയന്തര നടപടി. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇതര റൂട്ടുകളിലേക്ക് സ്ഥാപിച്ചിട്ടുള്ള ദിശാസൂചനകൾ പിന്തുടരണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശമായതിനാലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതിനാലും യാത്രക്കാർക്കും ഷാർജ നിവാസികൾക്കും ഈ റൂട്ട് ഏറെ നിർണായകമാണ്.

അടുത്ത വർഷം (2027) മാർച്ച് 30-ഓടെ ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ പൂർണ്ണ സജ്ജമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇയിലുടനീളമുള്ള വിവിധ സ്റ്റേഷനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന്റെ കൃത്യമായ സമയവിവരങ്ങൾ താഴെ നൽകുന്നു:

  • ദുബൈ സ്റ്റേഷൻ (ജുമൈറ ഗോൾഫ് എസ്റ്റേറ്റ്): 2026 സെപ്റ്റംബർ 30-ന് സർവീസിനായി തുറന്നുനൽകും.
  • അൽ ദൈദ് സ്റ്റേഷൻ (ഷാർജ): ഷാർജ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനും സെപ്റ്റംബർ 30-ഓടെ പ്രവർത്തനസജ്ജമാകും.
  • അൽ ദഫ്ര സ്റ്റേഷനുകൾ (അബുദബി): അൽ ദഫ്ര മേഖലയിലെ 5 പ്രധാന സ്റ്റേഷനുകൾ 2026 ഡിസംബർ 30-ന് യാത്രക്കാരെ സ്വാഗതം ചെയ്യും.
  • യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ (ഷാർജ): 2027 മാർച്ച് 30-ഓടെ തുറക്കുന്ന ഈ സ്റ്റേഷനായിരിക്കും ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ അവസാന സ്റ്റോപ്പ്.

അബുദബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി യാത്ര ആരംഭിച്ചത്. യുഎഇയുടെ ‘ഭാവിയിലേക്കുള്ള പ്രയാണ’ത്തിന്റെ സുപ്രധാനമായ നാഴികക്കല്ലായാണ് ഇത്തിഹാദ് റെയിൽ ശൃംഖലയെ രാജ്യം വിലയിരുത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group