
ചെന്നൈയിലെ റിട്ടയര്‍ഡ് എന്‍ജിനീയറായ ശ്രീറാം രാജഗോപാലന്‍ തന്റെ അമ്മയുടെ 89-ാം ജന്മദിനമായ മാര്‍ച്ച് 10നാണ് എമിറേറ്റ്‌സ് ഡ്രോ ഓണ്‍ലൈന്‍ നറുക്കെടുപ്പില്‍ ഒരു ടിക്കറ്റ് എടുക്കുന്നത്. കണ്ണടച്ച് ഫോണില്‍ ഏഴ് നമ്പറുകള്‍ ടൈപ്പ് ചെയ്‌താണ് ടിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍ എമിറേറ്റ്‌സ് ഡ്രോയുടെ മെഗാ7 നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ എല്ലാ നമ്പറുകളും മാച്ച് ചെയ്യുന്ന ആദ്യത്തെ ആഗോള നറുക്കെടുപ്പ് വിജയിയായി ശ്രീറാം എന്ന 56കാരന്‍ മാറി. 27 ദശലക്ഷം ഡോളര്‍(255.69 കോടി രൂപ) ആണ് ശ്രീറാമിന് സമ്മാനമായി ലഭിച്ചത്.
എമിറേറ്റ്‌സ് ഡ്രോയില്‍ നിന്ന് ഭാഗ്യസമ്മാനം അറിയിച്ച് കൊണ്ടുള്ള വിളിയെത്തിയപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്നും സത്യമാണോ സ്വപ്‌നമാണോ എന്നറിയാന്‍ പല തവണ നുള്ളി നോക്കിയെന്നും ശ്രീറാം പറയുന്നു. മക്കളുടെ വിദ്യാഭ്യാസം, ഒരു കുടുംബവീട്, ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തികള്‍ വിപുലപ്പെടുത്തല്‍ എന്നിങ്ങനെ പല പദ്ധതികളാണ് ശ്രീറാം ഭാഗ്യനറുക്കെടുപ്പില്‍ ലഭിച്ച തുക കൊണ്ട് ആസൂത്രണം ചെയ്യുന്നത്. എപ്പോഴാണ് ഭാഗ്യം നിങ്ങളുടെ തലയ്‌ക്ക് മുകളില്‍ ഉദിക്കുകയെന്ന് പറയാനാകില്ലെന്ന് ശ്രീറാം കൂട്ടിച്ചേര്‍ക്കുന്നു.
ഇത് ഒറ്റപ്പെട്ട ഒരു ഭാഗ്യവാന്റെ മാത്രം കഥയല്ല. സുഹൃത്തില്‍ നിന്ന് പണം കടം വാങ്ങി ടിക്കറ്റെടുത്ത ഒരു ഡ്രൈവര്‍. തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും പലരില്‍ നിന്നും സഹായം തേടേണ്ടി വന്ന പ്രോജക്ട് മാനേജര്‍. ഇങ്ങനെ പലരുടെയും ജീവിതം മാറ്റി മറിച്ച ഭാഗ്യപ്പെരുമഴയുടെ തുടര്‍കഥകളാണ് എമിറേറ്റ്‌സ് ഡ്രോയുടേത്
2021 സെപ്‌റ്റംബറില്‍ ആരംഭിച്ച ഈ ഓണ്‍ലൈന്‍ ഗെയ്‌മിങ്, ഭാഗ്യക്കുറി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇത് വരെ 88 ദശലക്ഷം ഡോളറില്‍ അധികം സമ്മാനമായി വിതരണം ചെയ്‌തു. 10 ലക്ഷത്തിലധികം ഭാഗ്യ വിജയികളെയും എട്ട് മില്യണര്‍മാരെയും ഇതിനകം എമിറൈറ്റ്‌സ് ഡ്രോ സൃഷ്ടിച്ചിട്ടുണ്ട്.
∙ കടം വാങ്ങിയ തുക കൊണ്ട് ടിക്കറ്റ്; കിട്ടിയത് 38 കോടി രൂപയുടെ ഭാഗ്യം
മാസം 900 ഡോളര്‍ മാത്രം സമ്പാദിച്ചിരുന്ന ഡ്രൈവറായിരുന്നു 31കാരന്‍ അജയ് ഓഗുള. സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ പണവുമായിട്ടാണ് ആറ് ഡോളറിന്റെ രണ്ട് ഈസി6 ടിക്കറ്റുകള്‍ എമിറൈറ്റ്‌സ് ഡ്രോയില്‍ നിന്ന് അജയ് വാങ്ങുന്നത്. ഭാഗ്യ നറുക്കെടുപ്പിലെ അജയ് യുടെ ആദ്യ ശ്രമത്തില്‍ തന്നെ സമ്മാനം അടിച്ചു. 4 ദശലക്ഷം ഡോളറിന്റെ(38.11 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
സമ്മാനം ലഭിച്ച തുക കൊണ്ട് ശ്രീകൃഷ്‌ണ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ച് തന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് വിവാഹങ്ങള്‍ക്കും ആരോഗ്യപരിചരണത്തിനും സഹായം നല്‍കി വരികയാണ് അജയ്. ഇതിന് പുറമേ ജന്മനാട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രവും പുനര്‍നിര്‍മ്മിക്കുന്നു. തന്റെ കുടുംബത്തെ ദുബായിയിലേക്ക് കൂട്ടിക്കൊണ്ട് വന്ന അജയ് സഹോദരങ്ങള്‍ക്കെല്ലാം വീട് വാങ്ങി നല്‍കുകയും നാട്ടിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാനായി ഒരു കെട്ടിടനിര്‍മ്മാണ ബിസിനസ് സ്ഥാപനം ആരംഭിക്കുകയും ചെയ്‌തു. ദൈവം നമുക്ക് ഭാഗ്യം നല്‍കുമ്പോള്‍ അതിന്റെ ഗുണഫലം ഒറ്റയ്‌ക്ക് അനുഭവിക്കാതെ സമൂഹത്തിനും തിരികെ നല്‍കണമെന്നതാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ഓരോ മാസവും പണം നല്‍കുന്ന ഭാഗ്യ വിജയം
തമിഴ്‌നാട്ടിലെ ആംബൂരില്‍ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്ന മഗേഷ് കുമാര്‍ നടരാജന് എമിറേറ്റ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കെടുപ്പ് നല്‍കിയത് പ്രതിമാസ ഭാഗ്യമാണ്. എല്ലാ മാസവും 6000 ഡോളര്‍(5,68,289 രൂപ) അടുത്ത 25 വര്‍ഷത്തേക്ക് മാഗേഷിന് ലഭിച്ചു കൊണ്ടിരിക്കും.
തന്റെ പഠനത്തിലും ജീവിതത്തിലും സമൂഹത്തിലെ നിരവധി പേരുടെ സഹായവും പിന്തുണയും ലഭിച്ചിരുന്ന മഗേഷ് ഇനി സമൂഹത്തിന് തിരികെ ആ സഹായം നല്‍കാനുള്ള തീരുമാനത്തിലാണ്. രണ്ട് മക്കളുടെ അച്ഛനായ മഗേഷ് തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് പറയുന്നു. എമിറേറ്റ്‌സ് ഡ്രോയില്‍ നിന്ന് ഫോണ്‍ വരുന്നത് വരെ തനിക്ക് ഈ ഭാഗ്യസമ്മാനം ലഭിച്ച കാര്യം വിശ്വസിക്കാനായില്ലെന്നും മഗേഷ് കൂട്ടിച്ചേര്‍ക്കുന്നു.
കൈനിറയെ പണം നല്‍കി നിരവധി പേരുടെ തലവര മാറ്റിയെഴുതി മുന്നേറുകയാണ് എമിറൈറ്റ്‌സ് ഡ്രോ. നിങ്ങളുടെ ജീവിതത്തിലേക്കും ഈ ഭാഗ്യത്തെ ആനയിച്ചു കൊണ്ടുവരാന്‍ ഇന്ന് തന്നെ എമിറൈറ്റ്‌ഡ് ഡ്രോ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം : https://emiratesdraw.com/
യൂട്യൂബ് ലിങ്ക്: https://www.youtube.com/channel/UCqW_cV8xg2_UhOcZNYTn-4Q
അരുത് അത് വലിയ ആപത്ത്!! അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് പൊലിസ്
UAE July 4, 2026

അബുദബി: റോഡിൽ കൃത്യമായ അകലം പാലിക്കാതെയും ശ്രദ്ധയില്ലാതെയും വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദബി പൊലിസ്. ഗതാഗതം മന്ദഗതിയിലായ സമയത്ത് മതിയായ സുരക്ഷിത അകലം പാലിക്കാത്തതിനെ തുടർന്ന് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതാണ് വീഡിയോയിലുള്ളത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പൊലിസ് പുറത്തുവിട്ട ദൃശ്യത്തിൽ, അമിതവേഗതയിലെത്തിയ ഒരു കാർ മുന്നിലുള്ള വാഹനത്തിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുന്നതും, ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന വാഹനം റോഡിലേക്ക് പൂർണ്ണമായും മറിഞ്ഞു വീഴുന്നതും ദൃശ്യമാണ്
റോഡിൽ നിന്നുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തിരിയുന്നതാണ് ഇത്തരം ഗുരുതരമായ ഗതാഗത അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് അബുദബി പൊലിസ് ഓർമ്മിപ്പിച്ചു. വാഹനമോടിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ കർശന നിർദേശം നൽകി:
- മൊബൈൽ ഫോണിൽ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ സൈറ്റുകൾ ബ്രൗസ് ചെയ്യുക.
- ഫോൺ കോളുകൾ ചെയ്യുകയോ ഫോട്ടോകൾ എടുക്കുകയോ ചെയ്യുക.
- ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറ്റുന്ന മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുക
ശിക്ഷാ നടപടികൾ കടുപ്പിച്ച് പൊലിസ്
വാഹനമോടിക്കുന്നതിനിടയിൽ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഗുരുതരമായ നിയമലംഘനമായാണ് യുഎഇ കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 800 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.
റോഡിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും, മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാൻ എല്ലാ ഡ്രൈവർമാരും തയ്യാറാകണമെന്നും അബുദബി പൊലിസ് ആവർത്തിച്ച് ആവശ്യപ്പെട്ടു.