വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

460498

അബുദബി: അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരും യാത്രാ സംബന്ധമായ പേയ്‌മെന്റുകൾ നടത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ (UBF) ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. തിരക്കേറിയ വേനൽക്കാല യാത്രാ സീസൺ മുൻനിർത്തി വ്യാജ ഓഫറുകളും വ്യാജ വെബ്‌സൈറ്റുകളും നിർമ്മിച്ച് തട്ടിപ്പുകാർ യാത്രക്കാരെ കെണിയിലാക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിമാന ടിക്കറ്റുകൾക്ക് വലിയ ഇളവുകൾ, ആകർഷകമായ ഹോട്ടൽ ബുക്കിംഗുകൾ, കുറഞ്ഞ നിരക്കിലുള്ള അവധിക്കാല പാക്കേജുകൾ എന്നിവ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. വ്യാജ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഉടനടി പണമടയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്ന അടിയന്തിര സന്ദേശങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന ആയുധങ്ങൾ.

തട്ടിപ്പുകളിൽ വീഴാതിരിക്കാൻ യുബിഎഫ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ

ആധികാരികത ഉറപ്പാക്കുക: ഏതെങ്കിലും ഇടപാടുകൾ പൂർത്തിയാക്കുന്നതിന് മുൻപായി വെബ്‌സൈറ്റുകളുടെയും ലിങ്കുകളുടെയും ആധികാരികത കൃത്യമായി പരിശോധിക്കുക.

ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക: ഒഫീഷ്യൽ ആപ്പ് സ്റ്റോറുകളിൽ (Google Play Store, Apple App Store) നിന്ന് മാത്രം യാത്രാ സംബന്ധമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക. വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ ചോർത്താനായി യഥാർത്ഥ ആപ്പുകളെ അനുസ്മരിപ്പിക്കുന്ന വ്യാജ ആപ്പുകൾ തട്ടിപ്പുകാർ രംഗത്തിറക്കാറുണ്ട്.

ഒറ്റ ക്ലിക്ക് അപകടം: വിശ്വസനീയമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ പെർമിഷനുകൾ പരിശോധിക്കുക. ഒരു ചെറിയ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം.

ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ബുക്ക് ചെയ്യുക: ലൈസൻസുള്ള ട്രാവൽ ഏജൻസികളെ മാത്രം ആശ്രയിക്കുകയോ എയർലൈനുകളുടെയും ഹോട്ടലുകളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി നേരിട്ട് ബുക്കിംഗ് നടത്തുകയോ ചെയ്യുക. നിലവിലെ വിപണി നിരക്കുകളേക്കാൾ വിശ്വസിക്കാൻ കഴിയാത്ത വിധം കുറഞ്ഞ നിരക്ക് കാണിക്കുന്ന ഓഫറുകളെ സംശയിക്കുക

സുരക്ഷിതമായ പേയ്‌മെന്റ് രീതികൾ ശീലമാക്കാം

സ്ഥിരീകരിക്കാത്ത ലിങ്കുകൾ വഴിയോ സന്ദേശങ്ങൾ വഴിയോ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങളോ ഒറ്റത്തവണ സ്ഥിരീകരണ കോഡുകളോ (OTP) യാതൊരു കാരണവശാലും പങ്കിടരുത്. തർക്ക ഇടപാടുകളെ ചോദ്യം ചെയ്യാൻ താല്പര്യപ്പെടുന്ന ഉപഭോക്തൃ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളോ മറ്റ് സുരക്ഷിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളോ യാത്രാ ബുക്കിംഗിനായി ഉപയോഗിക്കാൻ ഫെഡറേഷൻ ശുപാർശ ചെയ്യുന്നു.

യുഎഇയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

UAE July 2, 2026

459196

അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു. 

യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂടി

ദുബൈ: ആപ്പിളിന്റെ വരാനിരിക്കുന്ന പുത്തൻ മോഡലായ ഐഫോൺ 18 സീരീസിന് വിപണിയിൽ വില കൂടുതലായിരിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയിലെ സ്മാർട്ട്‌ഫോൺ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് മാസങ്ങൾ ബാക്കിനിൽക്കെ, യുഎഇയിലെ പ്രാദേശിക വിപണിയിൽ നിലവിലെ മുൻനിര മോഡലുകളായ ഐഫോൺ 17, ഐഫോൺ 16 എന്നിവയ്ക്ക് ആവശ്യക്കാർ ഏറുകയും വില കുത്തനെ ഉയരുകയും ചെയ്യുന്നതായാണ് വിവരം.

പുതിയ ഫോൺ എത്തുന്നതിന് മുൻപ് തന്നെ പഴയ മോഡലുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ തിരക്ക് കൂട്ടുന്നതായി യുഎഇയിലെ മൊബൈൽ ഫോൺ വ്യാപാരികൾ വ്യക്തമാക്കുന്നു. ഡിമാൻഡ് ഉയർന്നതോടെ ചില ഐഫോൺ 17 മോഡലുകൾക്ക് വിപണിയിൽ 200 ദിർഹം മുതൽ 300 ദിർഹം വരെ വില വർദ്ധിച്ചിട്ടുണ്ട്.

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ഏകദേശം 4,700 ദിർഹത്തിന് വിറ്റിരുന്ന ഐഫോൺ 17 പ്രോയ്ക്ക് ഇപ്പോൾ 4,900 ദിർഹത്തിനടുത്താണ് വില. ഡിമാൻഡ് ഇതേപടി തുടരുകയാണെങ്കിൽ ഇതിന്റെ വില 5,100 ദിർഹം വരെ കടക്കാൻ സാധ്യതയുണ്ട്,” ദെയ്റയിലെ ‘ഫോൺലൈൻ’ മൊബൈൽസ് പ്രതിനിധി മൊയ്ദീൻ മുസ്തഫ പറഞ്ഞു. സെക്കൻഡ് ഹാൻഡ് ഐഫോൺ 17 പ്രോ മോഡലുകൾക്ക് നിലവിൽ 4,200 ദിർഹത്തിനടുത്താണ് വിലയെങ്കിലും, വരും ദിവസങ്ങളിൽ ഇതിനും വില കൂടിയേക്കാം. 256 ജിബി ശേഷിയുള്ള ഐഫോൺ 16 പ്രോ മാക്സിന് നിലവിൽ 4,000 ദിർഹമുണ്ടെന്നും വ്യാപാരികൾ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഐഫോൺ 17 പ്രോ മാക്സ് മോഡലിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഐഫോൺ 18-നെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ ഐഫോൺ 17 പ്രോ മാക്സിന് ചെറിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി ദെയ്റയിലെ ഗർഗാഷ് മാർക്കറ്റിലെ വ്യാപാരിയായ സമദ് ഹസ്സൻ വ്യക്തമാക്കി. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളായ 1TB മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ ‘സിൽവർ’ നിറത്തിലുള്ള ഫോണുകൾക്കാണ് ആവശ്യക്കാർ ഏറെയെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളിലും ഇതേ ട്രെൻഡ് തുടരാനാണ് സാധ്യതയെന്ന് മാർക്കറ്റിലെ മറ്റൊരു വ്യാപാരിയായ അഷ്‌റഫ് ഹുസൈൻ വിലയിരുത്തുന്നു. ആപ്പിൾ പുതിയ ഐഫോൺ 18 ഔദ്യോഗികമായി പുറത്തിറക്കുന്ന സെപ്റ്റംബർ മാസം വരെ ഐഫോൺ 17 പ്രോ മാക്സിന്റെ വില ഉയർന്നേക്കുമെന്നും ലോഞ്ചിന് ശേഷം മാത്രമേ വിലയിൽ നേരിയ കുറവുണ്ടാകൂ എന്നുമാണ് വിപണിയിലെ പൊതുവേയുള്ള വിലയിരുത്തൽ. സ്റ്റോക്ക് പരിമിതമാവുക കൂടി ചെയ്താൽ വരും ആഴ്ചകളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

ഐഫോൺ 18 സീരീസിന്റെ ഔദ്യോഗിക വിലവിവരങ്ങൾ ആപ്പിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ ഫോണിന് വില കൂടുമെന്ന ആശങ്കയാണ് ഉപഭോക്താക്കളെ പെട്ടെന്ന് തന്നെ ഐഫോൺ 17, 16 സീരീസുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. പുതിയ തലമുറ ഐഫോൺ വിപണിയിലെത്തുന്നത് വരെ ദുബൈ സ്മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വില ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *