Co-Keralam Regional Airline പ്രവാസികൾക്ക് ആശ്വാസം; ‘കോ-കേരളം’ സ്വന്തം എയർലൈനുമായി കേരളം, കുറഞ്ഞ നിരക്കിൽ വിമാനയാത്ര ലക്ഷ്യം

CO KERALA

Co-Keralam Regional Airline കേരളത്തിൽ സഹകരണ മേഖലയുടെ നേതൃത്വത്തിൽ ‘കോ-കേരളം’ (Co-Keralam) എന്ന പേരിൽ പുതിയ റീജണൽ എയർലൈൻ ആരംഭിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. പ്രവാസികൾക്കും സാധാരണ യാത്രക്കാർക്കും കുറഞ്ഞ നിരക്കിൽ വിമാനയാത്ര ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കോഴിക്കോട് നടന്ന ചടങ്ങിൽ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ ആണ് പദ്ധതിയുടെ വിവരങ്ങൾ പങ്കുവെച്ചത്.

കേരളത്തിന് പുറത്തുള്ള ബെംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് കണ്ണൂർ, കരിപ്പൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് നടത്താനാണ് പദ്ധതി. ഇതിലൂടെ വിദേശത്ത് നിന്ന് ഈ നഗരങ്ങളിലെത്തുന്ന പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് കുറഞ്ഞ ചെലവിൽ എത്താൻ സാധിക്കും.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്ക് മറ്റൊരു പ്രത്യേക സൗകര്യവും കമ്പനി പരിഗണിക്കുന്നുണ്ട്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ വളരെ കുറഞ്ഞ നിരക്കിൽ നൽകാനാണ് പദ്ധതി.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) മാതൃകയിൽ സഹകരണ സംഘങ്ങളുടെയും പൊതുജനങ്ങളുടെയും നിക്ഷേപം ഉപയോഗിച്ചാകും കമ്പനി രൂപീകരിക്കുക. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായുള്ള ഭരണസമിതിയാണ് ആലോചിക്കുന്നത്.

ആദ്യഘട്ടത്തിൽ കേരളത്തിലെ 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിച്ച് 400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി ആസ്ഥാനമാക്കി ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാകും സർവീസ് ആരംഭിക്കുക.

ആദ്യഘട്ട റൂട്ടുകൾ

  • കണ്ണൂർ
  • കരിപ്പൂർ
  • കൊച്ചി
  • മംഗളൂരു
  • ബെംഗളൂരു
  • ചെന്നൈ
  • കോയമ്പത്തൂർ
  • മധുര

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക് 3,500 രൂപ മുതൽ 7,000 രൂപ വരെയായിരിക്കും എന്നാണ് സൂചന.

തുടക്കത്തിൽ രണ്ട് എടിആർ വിമാനങ്ങൾ

പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് പകരം 72 സീറ്റുകളുള്ള രണ്ട് ATR വിമാനങ്ങൾ ലീസിന് എടുക്കാനാണ് തീരുമാനം. പദ്ധതി വിജയിച്ചാൽ പിന്നീട് വിമാനങ്ങളുടെ എണ്ണം നാലായും ആറായും വർധിപ്പിക്കും.

ഈ പദ്ധതിയിലൂടെ നേരിട്ട് 200 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഒരു ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ലക്ഷ്യമുണ്ട്.

സർക്കാർ പിന്തുണ നിർണായകം

പദ്ധതി യാഥാർഥ്യമാകാൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻഒസിയും ഡിജിസിഎയുടെ (DGCA) അനുമതിയും ആവശ്യമാണ്. സർക്കാർ പിന്തുണ ലഭിച്ചാൽ പദ്ധതി വേഗത്തിൽ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ 35 ലക്ഷത്തിലധികം പ്രവാസികൾക്കും, ആഭ്യന്തര യാത്രക്കാർക്കും, ടൂറിസം മേഖലയ്ക്കും ഈ പദ്ധതി വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആദ്യ രണ്ട് വർഷത്തിനുശേഷം കമ്പനി ലാഭത്തിലേക്ക് എത്തുമെന്നും പദ്ധതിയുടെ പിന്നിലുള്ളവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് ഇനി വെറും 10 ദിർഹം കൊണ്ട് എത്താം; ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു

UAE Nazia Staff Editor — July 2, 2026 · 0 Comment

460124

അബുദാബി: യുഎഇയുടെ യാത്രാമേഖലയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിച്ചത്. അബുദബിയെയും ഫുജൈറയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ റൂട്ട്. ഇരുദിശകളിലേക്കുമായി ദിവസേന ആറ് സർവീസുകളാണ് നിലവിലുള്ളത്. ഔദ്യോഗിക ലോഞ്ചിന് മുൻപ് തന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പദ്ധതിയുടെ വൻ ജനപ്രീതിയാണ് വ്യക്തമാക്കുന്നത്.

യുഎഇയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

UAE July 2, 2026

459196

അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു. 

ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് സുഗമമായി എത്തിച്ചേരുന്നതിനായി തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ഇത്തിഹാദ് റെയിൽ സജ്ജമാക്കിയിട്ടുണ്ട്. വെറും 10 ദിർഹമാണ് ഈ ഫീഡർ ബസുകളുടെ നിരക്ക്

യുഎഇയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

UAE July 2, 2026

459196

അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു. 

ഇത്തിഹാദ് റെയിലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴി ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ മാത്രമേ യാത്രക്കാർക്ക് ഈ ഷട്ടിൽ ബസ് സേവനം കൂടി ഒപ്പം ബുക്ക് ചെയ്യാൻ സാധിക്കൂ. ബസിൽ പ്രവേശിക്കുന്നതിന് സാധുവായ ട്രെയിൻ ടിക്കറ്റ് കൈവശം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.

ബസ് റൂട്ടുകളും പ്രധാന സ്റ്റോപ്പുകളും 

അബുദബി നഗരത്തിലെ മൂന്ന് പ്രധാന ഹബ്ബുകളിൽ നിന്നാണ് മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്:

ADNOC ആസ്ഥാനം: കോർണിഷ് റോഡ് വെസ്റ്റ്, അൽ ഖുബൈറ ഏരിയ.

ADNEC സെന്റർ: അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, അൽ റൗദ.

റീം മാൾ: അൽ റീം ദ്വീപ്.

ഷട്ടിൽ ബസുകളുടെ സമയക്രമം 

1. നഗരത്തിൽ നിന്നും മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക്

ADNOC ഹെഡ്ക്വാർട്ടേഴ്സ്: പുറപ്പെടുന്നത് 07:14 (എത്തുന്നത് 07:59), 12:48 (എത്തുന്നത് 13:33), 17:34 (എത്തുന്നത് 18:19).

ADNEC സെന്റർ: പുറപ്പെടുന്നത് 07:29 (എത്തുന്നത് 07:59), 13:03 (എത്തുന്നത് 13:33), 17:49 (എത്തുന്നത് 18:19).

റീം മാൾ: പുറപ്പെടുന്നത് 07:04 (എത്തുന്നത് 07:59), 12:38 (എത്തുന്നത് 13:33), 17:24 (എത്തുന്നത് 18:19).

2. മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് തിരികെ നഗരത്തിലേക്ക്

(എല്ലാ സ്റ്റോപ്പുകളിലേക്കുമുള്ള ബസുകളും സ്റ്റേഷനിൽ നിന്ന് ഒരേ സമയങ്ങളിലാണ് പുറപ്പെടുന്നത്)

പുറപ്പെടുന്ന സമയം: 07:39, 13:04, 19:33

എത്തിച്ചേരുന്ന സമയം:

ADNOC ആസ്ഥാനത്ത്: യഥാക്രമം 08:24, 13:53, 20:18

ADNEC സെന്ററിൽ: യഥാക്രമം 08:10, 13:34, 20:03

റീം മാളിൽ: യഥാക്രമം 08:34, 14:03, 20:28

ട്രെയിൻ ടിക്കറ്റ് ക്ലാസുകളും നിരക്കുകളും

യാത്രക്കാരുടെ സൗകര്യാർത്ഥം രണ്ട് ക്ലാസുകളിലാണ് ഇത്തിഹാദ് റെയിൽ യാത്ര ഒരുക്കിയിരിക്കുന്നത്:

കംഫർട്ട് ക്ലാസ് (Comfort Class): നിരക്ക് 55 ദിർഹം മുതൽ ആരംഭിക്കുന്നു. സീറ്റ്, സൗജന്യ ഓൺബോർഡ് വൈ-ഫൈ, പവർ ഔട്ട്‌ലെറ്റുകൾ, ആവശ്യത്തിന് ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഇതിന്റെ സവിശേഷതകളാണ്.

പ്രീമിയം ക്ലാസ് (Premium Class): നിരക്ക് 120 ദിർഹം മുതൽ ആരംഭിക്കുന്നു. കംഫർട്ട് ക്ലാസിലെ എല്ലാ ആനുകൂല്യങ്ങൾക്കും പുറമെ കൂടുതൽ വിശാലമായ സീറ്റിംഗ് ക്രമീകരണങ്ങളും സൗജന്യ ലഘുഭക്ഷണങ്ങളും ഇതിൽ ലഭിക്കും.

ഫ്ലെക്സിബിലിറ്റി ഓപ്ഷനുകൾ

യാത്രക്കാരുടെ ആവശ്യാനുസരണം ടിക്കറ്റ് നിരക്കുകൾ താഴെ പറയുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്:

സേവർ (Saver): ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക്. യാത്രാ പ്ലാനുകളിൽ മാറ്റമില്ലാത്തവർക്ക് അനുയോജ്യം.

മൂല്യം (Value): അടിസ്ഥാന നിരക്കിന് പുറമെ 10 ദിർഹം അധികം നൽകിയാൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ ടിക്കറ്റ് തീയതികളിൽ മാറ്റം വരുത്താനും സാധിക്കും.

ഫ്ലെക്സ് (Flex): അടിസ്ഥാന നിരക്കിന് പുറമെ 20 ദിർഹം അധികം നൽകണം. ഇതിലൂടെ സീറ്റ് തിരഞ്ഞെടുക്കൽ, ടിക്കറ്റ് മാറ്റങ്ങൾ എന്നിവയ്ക്ക് പുറമെ ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ലഭ്യമാകും. നിശ്ചിത സമയത്തെ ട്രെയിൻ നഷ്ടമായാലും മറ്റൊരു സമയത്തേക്ക് മാറാൻ ഇത് സഹായിക്കും.

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

യാത്രക്കാർക്ക് etihadrail.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇത്തിഹാദ് റെയിൽ ഒഫീഷ്യൽ മൊബൈൽ ആപ്പ് വഴിയോ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. ബുക്കിംഗ് പൂർത്തിയാകുമ്പോൾ ഡിജിറ്റൽ ടിക്കറ്റ് ആപ്പിൽ ലഭ്യമാകും. ഇതിന്റെ ഒരു പകർപ്പ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും അയക്കുന്നതാണ്.

യുഎഇയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

UAE July 2, 2026

459196

അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *