ഓഫർ ഓഫർ ഓഫർ!!!ഇന്നാണ് ഇന്നാണ്!! പകുതിയിലും താഴെ വില;പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

459129

ദുബൈ: ലോകമെമ്പാടുമുള്ള ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന ‘ദുബൈ സമ്മർ സർപ്രൈസസിന്റെ’ (DSS 2026) 29-ാമത് പതിപ്പിന് ഇന്ന് വമ്പിച്ച ഓഫറുകളോടെ തുടക്കമാകും. ഇതിന്റെ ഭാഗമായി 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ‘ഗ്രേറ്റ് ദുബൈ സമ്മർ സെയിൽ’ (GDDS) മെഗാ മേളയാണ് ആദ്യദിനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവാണ് ഇന്ന്ഉ പഭോക്താക്കൾക്കായി കാത്തിരിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE), പ്രമുഖ മാൾ ശൃംഖലയായ മാജിദ് അൽ ഫുട്ടൈമുമായി സഹകരിച്ചാണ് ഈ വമ്പൻ വിലക്കിഴിവ് മേള സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 10:00 മണിക്ക് ആരംഭിക്കുന്ന മെഗാ സെയിൽ രാത്രി 10:00 മണി വരെ നീണ്ടുനിൽക്കും. മാൾ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ തുടങ്ങിയ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലെ നൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഈ ഓഫർ മേളയിൽ പങ്കാളികളാകുന്നുണ്ട്.

വിലക്കിഴിവുകൾക്ക് പുറമെ ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളും ദുബൈ സമ്മർ സർപ്രൈസസ് ഒരുക്കിയിട്ടുണ്ട്. മാൾ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ എന്നിവിടങ്ങളിൽ നിന്ന് 300 ദിർഹമോ അതിന് മുകളിലോ ചിലവഴിക്കുന്നവർക്ക് ‘ഷെയർ മില്യണയർ’ (Share Millionaire) ആകാനുള്ള റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഔദ്യോഗിക ‘ഷെയർ’ (SHARE) ആപ്പ് വഴി വാങ്ങലുകൾ രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂടി

UAE July 1, 2026

458416

ദുബൈ: ആപ്പിളിന്റെ വരാനിരിക്കുന്ന പുത്തൻ മോഡലായ ഐഫോൺ 18 സീരീസിന് വിപണിയിൽ വില കൂടുതലായിരിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയിലെ സ്മാർട്ട്‌ഫോൺ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് മാസങ്ങൾ ബാക്കിനിൽക്കെ, യുഎഇയിലെ പ്രാദേശിക വിപണിയിൽ നിലവിലെ മുൻനിര മോഡലുകളായ ഐഫോൺ 17, ഐഫോൺ 16 എന്നിവയ്ക്ക് ആവശ്യക്കാർ ഏറുകയും വില കുത്തനെ ഉയരുകയും ചെയ്യുന്നതായാണ് വിവരം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പുതിയ ഫോൺ എത്തുന്നതിന് മുൻപ് തന്നെ പഴയ മോഡലുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ തിരക്ക് കൂട്ടുന്നതായി യുഎഇയിലെ മൊബൈൽ ഫോൺ വ്യാപാരികൾ വ്യക്തമാക്കുന്നു. ഡിമാൻഡ് ഉയർന്നതോടെ ചില ഐഫോൺ 17 മോഡലുകൾക്ക് വിപണിയിൽ 200 ദിർഹം മുതൽ 300 ദിർഹം വരെ വില വർദ്ധിച്ചിട്ടുണ്ട്.

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ഏകദേശം 4,700 ദിർഹത്തിന് വിറ്റിരുന്ന ഐഫോൺ 17 പ്രോയ്ക്ക് ഇപ്പോൾ 4,900 ദിർഹത്തിനടുത്താണ് വില. ഡിമാൻഡ് ഇതേപടി തുടരുകയാണെങ്കിൽ ഇതിന്റെ വില 5,100 ദിർഹം വരെ കടക്കാൻ സാധ്യതയുണ്ട്,” ദെയ്റയിലെ ‘ഫോൺലൈൻ’ മൊബൈൽസ് പ്രതിനിധി മൊയ്ദീൻ മുസ്തഫ പറഞ്ഞു. സെക്കൻഡ് ഹാൻഡ് ഐഫോൺ 17 പ്രോ മോഡലുകൾക്ക് നിലവിൽ 4,200 ദിർഹത്തിനടുത്താണ് വിലയെങ്കിലും, വരും ദിവസങ്ങളിൽ ഇതിനും വില കൂടിയേക്കാം. 256 ജിബി ശേഷിയുള്ള ഐഫോൺ 16 പ്രോ മാക്സിന് നിലവിൽ 4,000 ദിർഹമുണ്ടെന്നും വ്യാപാരികൾ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഐഫോൺ 17 പ്രോ മാക്സ് മോഡലിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഐഫോൺ 18-നെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ ഐഫോൺ 17 പ്രോ മാക്സിന് ചെറിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി ദെയ്റയിലെ ഗർഗാഷ് മാർക്കറ്റിലെ വ്യാപാരിയായ സമദ് ഹസ്സൻ വ്യക്തമാക്കി. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളായ 1TB മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ ‘സിൽവർ’ നിറത്തിലുള്ള ഫോണുകൾക്കാണ് ആവശ്യക്കാർ ഏറെയെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളിലും ഇതേ ട്രെൻഡ് തുടരാനാണ് സാധ്യതയെന്ന് മാർക്കറ്റിലെ മറ്റൊരു വ്യാപാരിയായ അഷ്‌റഫ് ഹുസൈൻ വിലയിരുത്തുന്നു. ആപ്പിൾ പുതിയ ഐഫോൺ 18 ഔദ്യോഗികമായി പുറത്തിറക്കുന്ന സെപ്റ്റംബർ മാസം വരെ ഐഫോൺ 17 പ്രോ മാക്സിന്റെ വില ഉയർന്നേക്കുമെന്നും ലോഞ്ചിന് ശേഷം മാത്രമേ വിലയിൽ നേരിയ കുറവുണ്ടാകൂ എന്നുമാണ് വിപണിയിലെ പൊതുവേയുള്ള വിലയിരുത്തൽ. സ്റ്റോക്ക് പരിമിതമാവുക കൂടി ചെയ്താൽ വരും ആഴ്ചകളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

ഐഫോൺ 18 സീരീസിന്റെ ഔദ്യോഗിക വിലവിവരങ്ങൾ ആപ്പിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ ഫോണിന് വില കൂടുമെന്ന ആശങ്കയാണ് ഉപഭോക്താക്കളെ പെട്ടെന്ന് തന്നെ ഐഫോൺ 17, 16 സീരീസുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. പുതിയ തലമുറ ഐഫോൺ വിപണിയിലെത്തുന്നത് വരെ ദുബൈ സ്മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വില ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *