
മലയാളി എം.ബി.എ വിദ്യാർത്ഥി അദ്വൈത് സുരേഷ് നായർ ആണ് ഒരു വിജയി. ദുബായിലാണ് അദ്വൈതുള്ളത്. ആദ്യമായി പങ്കെടുത്ത ബിഗ് ടിക്കറ്റിലാണ് അദ്വൈതിന് സമ്മാനം ലഭിച്ചത്.
രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച നാല് കോംപ്ലിമെന്ററി ടിക്കറ്റുകളിലൊന്നിലൂടെയാണ് സമ്മാനം.
“ഒരു അസൈൻമെന്റിനിടയിലാണ് കോൾ കിട്ടിയത്. എന്റെ ദിവസം തന്നെ മാറിപ്പോയി.” – അദ്വൈത് പറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പഠനത്തിനായി സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്വൈത് താൽപര്യപ്പെടുന്നത്.
ദുബായിൽ നിന്നുള്ള വരുൺ ഭരദ്വാജ്, വിജയ് മെനെസെസ് എന്നിവരാണ് ഇന്ത്യക്കാരായ മറ്റു വിജയികൾ.
28 വയസ്സുകാരനായ വരുൺ ഹരിയാന സ്വദേശിയാണ്.
ജോലിക്കിടയിലാണ് സമ്മാനം ലഭിച്ച വാർത്ത വരുൺ അറിഞ്ഞത്. അപ്പോൾ സന്തോഷം പ്രകടിപ്പിക്കാനായില്ല. പക്ഷേ, ഉള്ളിൽ വല്ലാത്ത സന്തോഷമായിരുന്നു – വരുൺ പറയുന്നു.
ദുബായ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനാണ് 50 വയസ്സുകാരനായ വിജയ്.
കുടുംബത്തിലുള്ളവരുടെ പിറന്നാൾ ദിനവുമായി ചേരുന്ന ഒരു നമ്പറാണ് അദ്ദേഹം തെരഞ്ഞെടുക്കാറ്. ഇത്തവണ 12 എന്ന അക്കമാണ് സഹായിച്ചത്.
“റിച്ചാർഡ് വിളിച്ചപ്പോൾ എനിക്ക് മനസ്സിലായി. വളരെ നല്ല ഒരു അനുഭവം. ഇത് ലഭിച്ചതിൽ വളരെ ആവേശം തോന്നുന്നു.” – വിജയി പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള വിജയി മുഹമ്മദ് നസീം ജലാലാണ്. സമ്മാനത്തുക നിക്ഷപത്തിന് ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ജൂണിൽ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നൽകുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യൺ ദിർഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേർക്ക് 1 മില്യൺ ദിർഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും.
വീക്കിലി ഡ്രോകളും നടക്കും. നാലു പേർക്ക് ഓരോ ആഴ്ച്ചയും 25000 ദിർഹം വീതം നേടാം.
ജൂണിൽ ബിഗ് ടിക്കറ്റ് എടുത്തവർക്ക് ദി ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതിൽ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവർക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരമുണ്ട്.
ഡ്രീം കാർ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയിൽ ബി.എം.ഡബ്ല്യു എക്സ്6, ഓഗസ്റ്റിൽ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.
കാത്തു കിടന്ന് സമയം പോകും!! ദുബായിലെ ഈ പ്രധാന റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ട നിര;പ്രധാന തടസ്സങ്ങൾ റിപ്പോർട്ട് ചെയ്ത റോഡുകൾ ഇവയൊക്കെ
UAE June 23, 2026

ദുബൈ: ദുബൈയെയും ഷാർജയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്. ഓഫീസ് ജോലി കഴിഞ്ഞു മടങ്ങുന്ന തിരക്കേറിയ സമയമായതിനാൽ ഇരു ഇമാറാത്തുകളിലേക്കുമുള്ള പ്രധാന പ്രവേശന, കവാട പോയിന്റുകളിൽ (Entry and Exit points) കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നിര നീണ്ടത്. പലയിടങ്ങളിലും വാഹനങ്ങൾ പൂർണ്ണമായും നിർത്തിയിടേണ്ടി വന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി.
പ്രധാന തടസ്സങ്ങൾ റിപ്പോർട്ട് ചെയ്ത റോഡുകൾ
താഴെ പറയുന്ന പ്രധാന ഹൈവേകളിലും പരിസര പ്രദേശങ്ങളിലുമാണ് ഗതാഗതം ഏറ്റവും കൂടുതൽ മന്ദഗതിയിലായത്:
- അൽ ഇത്തിഹാദ് റോഡ് (E11): പോർട്ട് സയീദ് വഴി ഷാർജയിലേക്കുള്ള റൂട്ടിൽ.
- ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311): മിർദിഫ് വഴി അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഭാഗം.
- സെൻട്രൽ ദുബൈ: അൽ ജദാഫ്, സബീൽ സെക്കൻഡ് ഇടനാഴികൾ.
- ഷാർജ മേഖലകൾ: അൽ നഹ്ദ, ഇൻഡസ്ട്രിയൽ ഏരിയ 4, യൂണിവേഴ്സിറ്റി സിറ്റി ആക്സസ് റോഡുകൾ.
പ്രധാന റോഡുകളിലുണ്ടായ ചില ചെറിയ കൂട്ടിയിടികളും ഗതാഗത തടസ്സം ഇരട്ടിയാക്കാൻ കാരണമായിട്ടുണ്ട്. ദുബൈയിലെ കരാമ, അൽ ത്വാർ 3, ഉം ഹുറൈർ സെക്കൻഡ്, നാദ് അൽ ഹമർ റോഡ്, അൽ റാഷിദിയ, മുഹൈസ്ന ഏരിയകൾ, ദുബൈ ഫെസ്റ്റിവൽ സിറ്റി, അൽ മംസാർ–ദൈറ ഇടനാഴികൾ എന്നിവിടങ്ങളിലാണ് ചെറിയ അപകടങ്ങൾ മൂലം വാഹനങ്ങൾ കുടുങ്ങിയത്.
ഷാർജയിലെ അൽ നഹ്ദ, ഇൻഡസ്ട്രിയൽ ഏരിയ 4, എസ് 113 എന്നീ റൂട്ടുകളിലും സമാനമായ രീതിയിൽ വാഹനങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ട്.
തിരക്കിന്റെയും ചെറിയ റോഡപകടങ്ങളുടെയും പശ്ചാത്തലത്തിൽ റെസിഡൻഷ്യൽ മേഖലകളിലേക്കുള്ള ലിങ്ക് റോഡുകളിലും ഗതാഗതം മന്ദഗതിയിലാണ്. രണ്ട് ഇമാറാത്തുകൾക്കുമിടയിൽ യാത്ര ചെയ്യുന്ന വാഹന ഉടമകൾ കൂടുതൽ യാത്രാ സമയം കണക്കാക്കി വേണം പുറപ്പെടാനെന്നും, സാധ്യമെങ്കിൽ തിരക്ക് കുറഞ്ഞ ബദൽ റോഡുകൾ തിരഞ്ഞെടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ദുബൈയിലേക്ക് പറക്കാൻ ഇതിലും നല്ലൊരു അവസരമില്ല; മടക്ക ടിക്കറ്റെടുക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസ സൗകര്യം
Uncategorized June 23, 2026

ദുബൈ: ഈ വേനൽക്കാലത്ത് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്കും ദുബൈ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവർക്കും വമ്പൻ ഓഫറുകളുമായി എമിറേറ്റ്സ് എയർലൈൻ. യോഗ്യരായവർക്ക് ദുബൈയിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടൽ ‘ജെഡബ്ല്യു മാരിയട്ട് മാർക്വിസിൽ’ (JW Marriott Marquis) സൗജന്യ താമസമാണ് എയർലൈൻ വാഗ്ദാനം ചെയ്യുന്നത്.
മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ യാത്രാമേഖലയെ ബാധിച്ച പശ്ചാത്തലത്തിൽ, കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്സ് ആകർഷകമായ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.
ആർക്കൊക്കെ സൗജന്യ താമസം ലഭിക്കും?
യാത്ര ചെയ്യുന്ന ക്ലാസുകൾക്ക് അനുസരിച്ചാണ് ഹോട്ടലിലെ സൗജന്യ താമസത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്:
ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്: ഈ ക്ലാസുകളിൽ മടക്ക ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ജെഡബ്ല്യു മാരിയട്ട് മാർക്വിസിൽ രണ്ട് രാത്രികൾ സൗജന്യമായി താമസിക്കാം.
പ്രീമിയം ഇക്കണോമി, ഇക്കണോമി ക്ലാസ്: ഈ ക്ലാസുകളിലെ യാത്രക്കാർക്ക് ഒരു രാത്രി സൗജന്യ താമസം ലഭിക്കും.
ഓഫറിന്റെ നിബന്ധനകൾ
ബുക്കിംഗ് കാലാവധി: ജൂൺ 22 നും ജൂലൈ 12 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഈ ആനുകൂല്യം.
യാത്രാ കാലാവധി: ജൂൺ 25 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് ഓഫർ ബാധകമാണ്.
സ്റ്റോപ്പ് ഓവർ: ദുബൈയിൽ 24 മണിക്കൂറിൽ കൂടുതൽ സ്റ്റോപ്പ് ഓവർ ഉള്ള യാത്രക്കാർക്കും ഈ സൗജന്യ താമസം പ്രയോജനപ്പെടുത്താം.
മൈ എമിറേറ്റ്സ് പാസ്’ വഴി വൻ കിഴിവുകൾ
സൗജന്യ ഹോട്ടൽ താമസത്തിന് പുറമെ, ദുബൈ നഗരത്തിലുടനീളമുള്ള ഷോപ്പിംഗ്, ഡൈനിംഗ്, വിനോദ കേന്ദ്രങ്ങൾ എന്നിവയിൽ മികച്ച ഇളവുകൾ നൽകുന്ന ‘മൈ എമിറേറ്റ്സ് പാസും’ ഈ വേനൽക്കാലത്ത് തിരിച്ചെത്തുന്നുണ്ട്. ഡിജിറ്റൽ അല്ലെങ്കിൽ ഫിസിക്കൽ ബോർഡിംഗ് പാസും തിരിച്ചറിയൽ രേഖയും കാണിച്ചാൽ 600-ലധികം കേന്ദ്രങ്ങളിൽ യാത്രക്കാർക്ക് പ്രത്യേക കിഴിവുകൾ ആസ്വദിക്കാം.
കൂടാതെ, ജൂലൈ 2 മുതൽ ഓഗസ്റ്റ് 30 വരെ നടക്കുന്ന ‘ദുബൈ സമ്മർ സർപ്രൈസസ് 2026’ന്റെ ഭാഗമായുള്ള സംഗീതകച്ചേരികൾ, സാംസ്കാരിക പരിപാടികൾ, റീട്ടേൺ പ്രമോഷനുകൾ എന്നിവയും ഈ സമയത്ത് ദുബൈയിൽ എത്തുന്നവർക്ക് ആസ്വദിക്കാനാകും.