Dubai TV piracy network : നടന്നത് കോടികളുടെ കോപ്പി റെറ്റ് തട്ടിപ്പ് ; അനധികൃത ടിവി സംപ്രേഷണ സംഘത്തെ കുടുക്കി ദുബായ് പൊലീസ്

REMORT

Dubai TV piracy network : ദുബായ്: പണമടച്ച് കാണേണ്ട അന്താരാഷ്ട്ര സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ അനധികൃതമായി സംപ്രേഷണം ചെയ്ത് ഉപഭോക്താക്കൾക്ക് വിറ്റിരുന്ന സംഘടിത കുറ്റകൃത്യ ശൃംഖലയെ ദുബായ് പൊലീസ് പിടികൂടി.

എൻക്രിപ്റ്റ് ചെയ്ത പ്രീമിയം ടിവി ചാനലുകളിലെ ഉള്ളടക്കം അനുമതിയില്ലാതെ പകർത്തി റിസീവർ ഉപകരണങ്ങൾ, ഓൺലൈൻ ലിങ്കുകൾ, അനധികൃത വെബ്‌സൈറ്റുകൾ എന്നിവ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്ന സംഘത്തെയാണ് പൊലീസ് അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

പ്രക്ഷേപണാവകാശം കൈവശമുള്ള കമ്പനികളുടെ അനുമതിയില്ലാതെയാണ് പ്രതികൾ കാപ്പിറൈറ്റ് ഉള്ളടക്കം വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പിന്നീട് വാർഷിക സബ്സ്ക്രിപ്ഷൻ പാക്കേജുകളിലൂടെ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കി വലിയ സാമ്പത്തിക നേട്ടവും സംഘം നേടിയിരുന്നു.

ഈ അനധികൃത പ്രവർത്തനങ്ങൾ മൂലം സംപ്രേഷണാവകാശമുള്ള കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.

ബൗദ്ധിക സ്വത്തവകാശങ്ങളും കാപ്പിറൈറ്റ് നിയമങ്ങളും ലംഘിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ആധുനിക സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് അനധികൃത ലാഭം നേടുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.

അനുമതിയുള്ള പ്ലാറ്റ്ഫോമുകളിലൂടെയും ലൈസൻസുള്ള സേവനദാതാക്കളിലൂടെയും മാത്രമേ ഡിജിറ്റൽ ഉള്ളടക്കം ഉപയോഗിക്കാവൂ എന്നും പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃത സ്ട്രീമിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നത് നിയമനടപടികൾക്കും സൈബർ തട്ടിപ്പുകൾക്കും ഡാറ്റാ സുരക്ഷാ ഭീഷണികൾക്കും കാരണമാകാമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത; വേനൽക്കാലത്ത് ഹോട്ടലുകൾക്കും വിനോദ പരിപാടികൾക്കും വൻ കിഴിവുകൾ, വെറും 48 മണിക്കൂർകൊണ്ട് വിസയും റെഡിയാക്കാം

UAE Greeshma Staff Editor — June 20, 2026 · 0 Comment

Dubai summer travel deals ദുബായ്: ആഡംബര ഹോട്ടലുകളും ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളും കൊണ്ട് പ്രശസ്തമായ ദുബായ്, വേനൽക്കാലത്ത് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നുവെന്ന് ട്രാവൽ ഏജന്റുമാർ അറിയിച്ചു.

ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ദുബായ് ടൂറിസ്റ്റ് വിസ 48 പ്രവൃത്തി മണിക്കൂറിനുള്ളിൽ ലഭ്യമാകുന്നതിനാൽ അവസാന നിമിഷ യാത്രകളും ഇപ്പോൾ എളുപ്പമായിട്ടുണ്ട്. ഇതോടൊപ്പം ഹോട്ടൽ താമസം, മരുഭൂമി സഫാരി, ജെറ്റ് സ്കീ റൈഡുകൾ, ഡ്യൂൺ ബഗ്ഗി സവാരികൾ, വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം വലിയ കിഴിവുകളാണ് ലഭ്യമാകുന്നത്.

വേനൽക്കാലത്ത് നിരവധി ഹോട്ടലുകൾ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഹോട്ടലുകളിൽ മുറികൾ 139 ദിർഹം മുതൽ ലഭിക്കുന്നതിനാൽ കുടുംബങ്ങൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനാകും. യാത്രക്കാർ ബുക്കിംഗ് നടത്തുന്നതിന് മുമ്പ് വിവിധ ഹോട്ടലുകളിലെ നിരക്കുകൾ താരതമ്യം ചെയ്യണമെന്ന് ട്രാവൽ വിദഗ്ധർ നിർദേശിക്കുന്നു.

ദുബായിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഡെസേർട്ട് സഫാരിക്കും വേനൽക്കാലത്ത് വിലക്കുറവുണ്ട്. തിരക്കേറിയ സീസണിൽ 150 ദിർഹത്തിലേറെയായിരുന്ന പാക്കേജുകൾ ചിലപ്പോൾ 50 ദിർഹം മുതൽ ലഭ്യമാകുന്നുണ്ട്. മണൽക്കൂനകളിലൂടെയുള്ള യാത്ര, വിനോദ പരിപാടികൾ, അത്താഴം എന്നിവ ഉൾപ്പെടുന്ന പാക്കേജുകളാണ് പല കമ്പനികളും നൽകുന്നത്.

ബുർജ് അൽ അറബ്, അറ്റ്ലാന്റിസ് തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങൾക്കടുത്തുള്ള ജലവിനോദമായ ജെറ്റ് സ്കീ റൈഡുകൾക്കും ഈ കാലയളവിൽ പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ചില സേവനദാതാക്കൾ 50 ശതമാനം വരെ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സാഹസിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഡ്യൂൺ ബഗ്ഗി സവാരികളും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു. ഓഫ് സീസണായതിനാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഓപ്പറേറ്റർമാർ വിവിധ കിഴിവുകൾ നൽകുന്നുണ്ട്.

ഇതിനൊപ്പം മ്യൂസിയങ്ങൾ, അക്വേറിയങ്ങൾ, തീം പാർക്കുകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ എന്നിവയിലും ഓൺലൈൻ ബുക്കിംഗുകൾക്ക് പ്രത്യേക ഓഫറുകളും കോംബോ ടിക്കറ്റുകളും ലഭ്യമാണ്. കുടുംബങ്ങൾക്കായി പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

വേഗത്തിലുള്ള വിസ നടപടിക്രമം, കുറഞ്ഞ ഹോട്ടൽ നിരക്കുകൾ, വിനോദ പരിപാടികൾക്കുള്ള കിഴിവുകൾ എന്നിവ ദുബായിയെ വേനൽക്കാല യാത്രകൾക്ക് കൂടുതൽ ആകർഷകമാക്കുന്നുവെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇത് വല്ലാത്ത അവസ്ഥ തന്നെ ഈ കാലാവസ്ഥ; പൊതുജനം ശ്രദ്ധിക്കുക; ഇന്നും നാളെയും യുഎഇയിൽ കാലാവസ്ഥ ഇങ്ങനെ

UAE Nazia Staff Editor — June 20, 2026 · 0 Comment

437192

ദുബൈ : യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കുമെന്നും എന്നാൽ താപനില ഉയർന്ന നിലയിൽ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയുണ്ട്. ഇന്ന് (ശനിയാഴ്ച) കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ലീവയിൽ 46°C ഉം അൽ ഐനിൽ 45°ചുമ്മാ ഉം ആണ് ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ താപനില 42°C വരെ ഉയർന്നേക്കാം. തീരദേശ മേഖലകളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും അനുഭവപ്പെടുക; ഫുജൈറയിൽ 37°C രേഖപ്പെടുത്തിയേക്കാം.  നാളെ മുതൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ വരാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് ഇടയ്ക്ക് തെക്കുകിഴക്കായി മാറാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ മഞ്ഞോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

ഇനി സെക്കൻഡുകൾക്കകം ഡൗൺലോഡ്;മിനിറ്റുകളല്ല, നിമിഷങ്ങൾ മാത്രം!!ഒരു ക്ലിക്കിൽ എല്ലാം:മിന്നൽ വേഗ ഇന്റർനെറ്റുമായി ലോകത്തെ ഞെട്ടിച്ച് യുഎഇ

UAE June 20, 2026

436913

ടെലികോം രംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ‘ഇ ആൻഡ്’ (e&). ലോകത്തിൽ ആദ്യമായി അപ്പർ 6 ജിഗാഹെർട്സ് (Upper 6 GHz) ഗിഗാ-മൈമോ (Giga-MIMO) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാണിജ്യ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2026-ന്റെ രണ്ടാം പകുതിയോടെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഈ സാങ്കേതികവിദ്യ വഴി സെക്കൻഡിൽ 10 ജിബി വരെ ഡൗൺലോഡ് വേഗതയും 1 ജിബി വരെ അപ്‌ലോഡ് വേഗതയും ലഭിക്കും. തിരക്കേറിയ സ്ഥലങ്ങളിലും തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഇത് ഭാവിയിലെ 6G സാങ്കേതികവിദ്യയിലേക്കുള്ള യുഎഇയുടെ വലിയൊരു ചുവടുവെപ്പാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിറ്റി പ്രോജക്ടുകൾ, വ്യവസായ ഓട്ടോമേഷൻ എന്നിവയ്ക്ക് ഈ നെറ്റ്‌വർക്ക് വലിയ മുതൽക്കൂട്ടാകും.

വേനല്‍ അടിപൊളിയാക്കാന്‍ അജ്മാൻ സമ്മര്‍ ഫെസ്റ്റിവല്‍; എന്നു മുതല്‍ എന്നറിയാം

UAE Merlin Staff Editor — June 20, 2026 · 0 Comment

ajman fest

Ajman Summer Fest അജ്മാന്‍: വേനല്‍ക്കാലം ആനന്ദകരമാക്കാന്‍ പ്രത്യേക സൗകര്യങ്ങളുമായി അജ്മാന്‍ എമിറേറ്റ്. അജ്മാന്‍ വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റിവല്‍ ഏഴാം പതിപ്പ് ജൂലൈ 13 മുതല്‍ ആഗസ്റ്റ് 13 വരെ നടക്കും. ജനങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവരുടെ വേനല്‍ക്കാല അവധിക്കാലം ആസ്വാദ്യകരമാക്കുന്നതിനും സഹായിക്കുന്ന മികച്ച പരിപാടികളും സംരംഭങ്ങളും ഫെസ്റ്റിവലിലുണ്ടാകും.

അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മര്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഭാവിതലമുറകളെ ശാക്തീകരിക്കുകയും കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

യുവാക്കളുടെയും കൗമാരക്കാരുടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്കും സമൂഹത്തിനും പ്രയോജനകരമായ രീതിയില്‍ സമയം ഉപയോഗപ്പെടുത്തുന്നതിനുമാണ് പരിപാടിയെന്ന് ഉന്നത സംഘാടക സമിതി ചെയര്‍മാന്‍ അഹമ്മദ് അല്‍ റൈസി പറഞ്ഞു. വൈവിധ്യമാര്‍ന്ന പരിപാടികളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നതിന് എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളെയും സ്ഥാപനങ്ങളെയും സംഘാടക സമിതി ക്ഷണിച്ചിട്ടുണ്ട്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ സ്വർണ വിൽപ്പന ഇനി പൊടിപൊടിക്കും; വൻ വിലക്കുറവ്, 500 ദിർഹത്തിൽ താഴെ

UAE Nazia Staff Editor — June 20, 2026 · 0 Comment

i gold price
gold price

ദുബായ്: യുഎഇ പ്രവാസികൾക്കും സ്വർണാഭരണ പ്രേമികൾക്കും വലിയ സന്തോഷം നൽകിക്കൊണ്ട് ദുബായ് വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. വെള്ളിയാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിലകൾ കുത്തനെ താഴേക്ക് പോകുന്ന കാഴ്‌ചയാണ് കണ്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് വിപണിയിൽ ഏറ്റവും മൂല്യമുള്ള 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് വീഴുന്നത്. Also Read യുഎഇയില്‍ സോഷ്യല്‍ മീഡിയ നിയന്ത്രണം; കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല, ആദ്യ ജിസിസി രാജ്യം വരും ദിവസങ്ങളിൽ സ്വർണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ പ്രവാസി കുടുംബങ്ങൾക്കും ഈ വിലക്കുറവ് വലിയൊരു ആശ്വാസമാണ് പകരുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആഗോള സാമ്പത്തിക വിപണിയിലെ തളർച്ചയുടെയും ധനനയങ്ങളിലെ മാറ്റങ്ങളുടെയും പ്രതിഫലനമെന്നോണം ദുബായ് വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 496.75 ദിർഹമായി വില കുറഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഇത് ഗ്രാമിന് 509.25 ദിർഹമായിരുന്നു. അതായത്, ഒറ്റയടിക്ക് ഗ്രാമിന് 12.5 ദിർഹത്തിന്റെ വലിയ കുറവാണ് ഈ വിഭാഗത്തിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. വിപണിയിലെ ഏറ്റവും പുതിയ നിരക്കുകൾ പരിശോധിച്ചാൽ, 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11.5 ദിർഹം കുറഞ്ഞ് 460.0 ദിർഹത്തിലെത്തി. മറ്റ് കാരറ്റുകളായ 21 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 441.25 ദിർഹവും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 378.0 ദിർഹവുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്കുകൾ. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295.0 ദിർഹമാണ് പുതിയ വില. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കൂടുതൽ ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ദുബായിലെ സ്വർണവ്യാപാരം കൂടുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നേരിട്ട പെട്ടെന്നുള്ള വിലത്തകർച്ചയാണ് ദുബായ് വിപണിയിലും സമാനമായ രീതിയിൽ പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,200 ഡോളറിന് താഴേക്ക് പതിച്ച് 4,123 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒറ്റയടിക്ക് 2.4 ശതമാനത്തിന്റെ ഇടിവാണ് ആഗോളതലത്തിൽ സ്വർണത്തിന് സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാമത്തെ ആഴ്‌ചയാണ് സ്വർണവില ഇത്തരത്തിൽ ഇടിവ് നേരിടുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളിയുടെ വിലയിലും അന്താരാഷ്ട്ര വിപണിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് നാല് ശതമാനത്തിലധികം കുറഞ്ഞ് 63.63 ഡോളറിലെത്തി. ആഗോള വിപണിയിലെ ഈ തകർച്ചയ്ക്ക് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. Recommended For You ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം അതിലൊന്ന് യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള കർശനമായ ധനനയ സൂചനകളും മറ്റൊന്ന് യുഎസ്-ഇറാൻ സുപ്രധാന വെടിനിർത്തൽ മുൻനിർത്തിയുള്ള സമാധാന ശ്രമങ്ങളുമാണ്. യുഎസും-ഇറാനും തമ്മിൽ രൂപപ്പെട്ട സമാധാനാന്തരീക്ഷം കാരണം പണപ്പെരുപ്പ ആശങ്കകൾ കുറയുകയും ഇത് ക്രൂഡ് ഓയിൽ വിപണിയെ താഴേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതാണ് സ്വർണത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം.

12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും!!ദുബായിലെ പ്രധാന റോഡിൽ ഇനി യാത്ര മിന്നൽ വേഗത്തിൽ

UAE June 20, 2026

436945

ദുബൈ: ഇമാറാത്തിന്റെ അതിവേഗ നഗര-സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകരുന്ന പുതിയ ഗതാഗത പദ്ധതിയുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ശൈഖ് സായിദ് റോഡിൽ നിന്നും പ്രമുഖ തീരദേശ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ ഹാർബറിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതിയ പാലം യാഥാർത്ഥ്യമായതോടെ ഈ റൂട്ടിലെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി കുറയും. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ യാച്ച് മറീനകൾ സ്ഥിതി ചെയ്യുന്ന ദുബൈ ഹാർബറിലേക്ക് ജബൽ അലി, ദേര ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് ഈ പാലം ഏറെ പ്രയോജനം ചെയ്യും.

ദുബൈയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5-ൽ നിന്ന് ആരംഭിക്കുന്ന പാലം ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് നീളുന്നത്. മണിക്കൂറിൽ ഇരുദിശകളിലുമായി 6,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ പാലം. ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനായി നെറ്റ്‌വർക്കിലേക്ക് അഞ്ച് റാമ്പുകളും നാല് പ്രധാന കവലകളിൽ പ്രത്യേക നവീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ജൂലൈയിൽ പദ്ധതി പൂർണ്ണമായും സജ്ജമാകുന്നതോടെ ദുബൈ ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കുള്ള റൂട്ടുകളും കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനുകളും ഉൾപ്പെടെയുള്ള അധിക ഗതാഗത ലിങ്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നുനൽകും

Related Posts

Leave a Reply

Your email address will not be published. Required fields are marked *