
ദുബൈ : യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കുമെന്നും എന്നാൽ താപനില ഉയർന്ന നിലയിൽ തുടരുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും ഉയർന്ന ആർദ്രതയ്ക്കും സാധ്യതയുണ്ട്. ഇന്ന് (ശനിയാഴ്ച) കാലാവസ്ഥ പൊതുവെ തെളിഞ്ഞതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ലീവയിൽ 46°C ഉം അൽ ഐനിൽ 45°ചുമ്മാ ഉം ആണ് ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ദുബൈ, അബുദാബി എന്നിവിടങ്ങളിൽ താപനില 42°C വരെ ഉയർന്നേക്കാം. തീരദേശ മേഖലകളിൽ താരതമ്യേന കുറഞ്ഞ ചൂടായിരിക്കും അനുഭവപ്പെടുക; ഫുജൈറയിൽ 37°C രേഖപ്പെടുത്തിയേക്കാം. നാളെ മുതൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ വരാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് ഇടയ്ക്ക് തെക്കുകിഴക്കായി മാറാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ സമയങ്ങളിൽ മഞ്ഞോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഇനി സെക്കൻഡുകൾക്കകം ഡൗൺലോഡ്;മിനിറ്റുകളല്ല, നിമിഷങ്ങൾ മാത്രം!!ഒരു ക്ലിക്കിൽ എല്ലാം:മിന്നൽ വേഗ ഇന്റർനെറ്റുമായി ലോകത്തെ ഞെട്ടിച്ച് യുഎഇ
UAE June 20, 2026

ടെലികോം രംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ‘ഇ ആൻഡ്’ (e&). ലോകത്തിൽ ആദ്യമായി അപ്പർ 6 ജിഗാഹെർട്സ് (Upper 6 GHz) ഗിഗാ-മൈമോ (Giga-MIMO) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാണിജ്യ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2026-ന്റെ രണ്ടാം പകുതിയോടെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകും.
ഈ സാങ്കേതികവിദ്യ വഴി സെക്കൻഡിൽ 10 ജിബി വരെ ഡൗൺലോഡ് വേഗതയും 1 ജിബി വരെ അപ്‌ലോഡ് വേഗതയും ലഭിക്കും. തിരക്കേറിയ സ്ഥലങ്ങളിലും തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഇത് ഭാവിയിലെ 6G സാങ്കേതികവിദ്യയിലേക്കുള്ള യുഎഇയുടെ വലിയൊരു ചുവടുവെപ്പാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിറ്റി പ്രോജക്ടുകൾ, വ്യവസായ ഓട്ടോമേഷൻ എന്നിവയ്ക്ക് ഈ നെറ്റ്‌വർക്ക് വലിയ മുതൽക്കൂട്ടാകും.