ദുബായിൽ സ്വർണ വിൽപ്പന ഇനി പൊടിപൊടിക്കും; വൻ വിലക്കുറവ്, 500 ദിർഹത്തിൽ താഴെ

i gold price
gold price

ദുബായ്: യുഎഇ പ്രവാസികൾക്കും സ്വർണാഭരണ പ്രേമികൾക്കും വലിയ സന്തോഷം നൽകിക്കൊണ്ട് ദുബായ് വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. വെള്ളിയാഴ്‌ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിലകൾ കുത്തനെ താഴേക്ക് പോകുന്ന കാഴ്‌ചയാണ് കണ്ടത്. ഏറെ നാളുകൾക്ക് ശേഷമാണ് വിപണിയിൽ ഏറ്റവും മൂല്യമുള്ള 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് വീഴുന്നത്. Also Read യുഎഇയില്‍ സോഷ്യല്‍ മീഡിയ നിയന്ത്രണം; കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല, ആദ്യ ജിസിസി രാജ്യം വരും ദിവസങ്ങളിൽ സ്വർണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ പ്രവാസി കുടുംബങ്ങൾക്കും ഈ വിലക്കുറവ് വലിയൊരു ആശ്വാസമാണ് പകരുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആഗോള സാമ്പത്തിക വിപണിയിലെ തളർച്ചയുടെയും ധനനയങ്ങളിലെ മാറ്റങ്ങളുടെയും പ്രതിഫലനമെന്നോണം ദുബായ് വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 496.75 ദിർഹമായി വില കുറഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഇത് ഗ്രാമിന് 509.25 ദിർഹമായിരുന്നു. അതായത്, ഒറ്റയടിക്ക് ഗ്രാമിന് 12.5 ദിർഹത്തിന്റെ വലിയ കുറവാണ് ഈ വിഭാഗത്തിൽ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങൾ നിർമ്മിക്കാൻ സാധാരണക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. വിപണിയിലെ ഏറ്റവും പുതിയ നിരക്കുകൾ പരിശോധിച്ചാൽ, 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11.5 ദിർഹം കുറഞ്ഞ് 460.0 ദിർഹത്തിലെത്തി. മറ്റ് കാരറ്റുകളായ 21 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 441.25 ദിർഹവും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 378.0 ദിർഹവുമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്കുകൾ. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295.0 ദിർഹമാണ് പുതിയ വില. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് കൂടുതൽ ആഭരണങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ ദുബായിലെ സ്വർണവ്യാപാരം കൂടുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നേരിട്ട പെട്ടെന്നുള്ള വിലത്തകർച്ചയാണ് ദുബായ് വിപണിയിലും സമാനമായ രീതിയിൽ പ്രതിഫലിച്ചത്. അന്താരാഷ്ട്ര തലത്തിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,200 ഡോളറിന് താഴേക്ക് പതിച്ച് 4,123 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒറ്റയടിക്ക് 2.4 ശതമാനത്തിന്റെ ഇടിവാണ് ആഗോളതലത്തിൽ സ്വർണത്തിന് സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാമത്തെ ആഴ്‌ചയാണ് സ്വർണവില ഇത്തരത്തിൽ ഇടിവ് നേരിടുന്നത്. സ്വർണത്തിന് പിന്നാലെ വെള്ളിയുടെ വിലയിലും അന്താരാഷ്ട്ര വിപണിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. വെള്ളിയുടെ വില അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് നാല് ശതമാനത്തിലധികം കുറഞ്ഞ് 63.63 ഡോളറിലെത്തി. ആഗോള വിപണിയിലെ ഈ തകർച്ചയ്ക്ക് പിന്നിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. Recommended For You ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം അതിലൊന്ന് യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള കർശനമായ ധനനയ സൂചനകളും മറ്റൊന്ന് യുഎസ്-ഇറാൻ സുപ്രധാന വെടിനിർത്തൽ മുൻനിർത്തിയുള്ള സമാധാന ശ്രമങ്ങളുമാണ്. യുഎസും-ഇറാനും തമ്മിൽ രൂപപ്പെട്ട സമാധാനാന്തരീക്ഷം കാരണം പണപ്പെരുപ്പ ആശങ്കകൾ കുറയുകയും ഇത് ക്രൂഡ് ഓയിൽ വിപണിയെ താഴേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതാണ് സ്വർണത്തെ പ്രതികൂലമായി ബാധിച്ച മറ്റൊരു ഘടകം.

12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും!!ദുബായിലെ പ്രധാന റോഡിൽ ഇനി യാത്ര മിന്നൽ വേഗത്തിൽ

UAE June 20, 2026

436945

ദുബൈ: ഇമാറാത്തിന്റെ അതിവേഗ നഗര-സാമ്പത്തിക വളർച്ചയ്ക്ക് കരുത്തുപകരുന്ന പുതിയ ഗതാഗത പദ്ധതിയുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ശൈഖ് സായിദ് റോഡിൽ നിന്നും പ്രമുഖ തീരദേശ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ ഹാർബറിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതിയ പാലം യാഥാർത്ഥ്യമായതോടെ ഈ റൂട്ടിലെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് വെറും 3 മിനിറ്റായി കുറയും. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ യാച്ച് മറീനകൾ സ്ഥിതി ചെയ്യുന്ന ദുബൈ ഹാർബറിലേക്ക് ജബൽ അലി, ദേര ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് ഈ പാലം ഏറെ പ്രയോജനം ചെയ്യും.

ദുബൈയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5-ൽ നിന്ന് ആരംഭിക്കുന്ന പാലം ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് നീളുന്നത്. മണിക്കൂറിൽ ഇരുദിശകളിലുമായി 6,000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ പാലം. ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനായി നെറ്റ്‌വർക്കിലേക്ക് അഞ്ച് റാമ്പുകളും നാല് പ്രധാന കവലകളിൽ പ്രത്യേക നവീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ജൂലൈയിൽ പദ്ധതി പൂർണ്ണമായും സജ്ജമാകുന്നതോടെ ദുബൈ ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കുള്ള റൂട്ടുകളും കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനുകളും ഉൾപ്പെടെയുള്ള അധിക ഗതാഗത ലിങ്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നുനൽകും

യു.എ.ഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ അഞ്ചു ദിവസം തടസ്സപ്പെടും സേവനങ്ങൾ ഈ ദിവസം മുതൽ അൽ ഹിന്ദ് വഴി

UAE June 20, 2026

436919

അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി നൽകുന്ന പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ ജൂലൈ ഒന്നുമുതൽ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ (Al Hind Tours and Travels) ഏറ്റെടുക്കുന്നു. സേവന ദാതാക്കൾ മാറുന്നതിന്റെ ഭാഗമായി അഞ്ചു ദിവസത്തേക്ക് പാസ്‌പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ (BLS International), എസ്.ജി.ഐ.വി.എസ് ഗ്ലോബൽ (SGIVS Global) എന്നിവർ ജൂൺ 30 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ജൂലൈ ഒന്ന് മുതൽ അൽ ഹിന്ദ് പ്രവർത്തനം തുടങ്ങുമെങ്കിലും, സാങ്കേതികമായ മാറ്റങ്ങളും സംവിധാനങ്ങളുടെ കൈമാറ്റവും നടക്കുന്നതിനാൽ ആണ് അഞ്ചു ദിവസത്തേക്ക് സേവനങ്ങൾ തടസ്സപ്പെടുന്നത്. സേവന കേന്ദ്രങ്ങളുടെ ലൊക്കേഷൻ, സമയം, ഫീസ് ഘടന എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിക്കും

പ്രധാന അപ്‌ഡേറ്റ്സുകൾ :

സേവന തടസ്സം: ജൂലൈ ഒന്നുമുതൽ അഞ്ചു ദിവസത്തേക്ക് പാസ്‌പോർട്ട്, വിസ സേവനങ്ങൾ ലഭ്യമല്ല. പുതിയ പ്രവർത്തനം: ജൂലൈ ഒന്നുമുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവനങ്ങൾ ഏറ്റെടുക്കും.

നിലവിലെ സംവിധാനം: ജൂൺ 30 വരെ നിലവിലെ കേന്ദ്രങ്ങൾ (BLS, SGIVS) വഴി സേവനങ്ങൾ ലഭ്യമാകും.

സേവനങ്ങൾ: പാസ്‌പോർട്ട് പുതുക്കൽ, വിസ അപേക്ഷകൾ, ഒ.സി.ഐ (OCI) കാർഡ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തൽ (Attestation) തുടങ്ങിയ സേവനങ്ങൾ ഇനി അൽ ഹിന്ദ് കേന്ദ്രങ്ങൾ വഴിയായിരിക്കും.

സഹായം: അടിയന്തര സേവനങ്ങൾക്കായി എംബസിയുടെ ഔദ്യോഗിക ചാനലുകൾ (ടോൾ ഫ്രീ നമ്പർ: 800 46342, വാട്സാപ്പ്: +971 54 309 0571) ബന്ധപ്പെടാവുന്നതാണ്

ഇനി സെക്കൻഡുകൾക്കകം ഡൗൺലോഡ്;മിനിറ്റുകളല്ല, നിമിഷങ്ങൾ മാത്രം!!ഒരു ക്ലിക്കിൽ എല്ലാം:മിന്നൽ വേഗ ഇന്റർനെറ്റുമായി ലോകത്തെ ഞെട്ടിച്ച് യുഎഇ

UAE June 20, 2026

436913

ടെലികോം രംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ‘ഇ ആൻഡ്’ (e&). ലോകത്തിൽ ആദ്യമായി അപ്പർ 6 ജിഗാഹെർട്സ് (Upper 6 GHz) ഗിഗാ-മൈമോ (Giga-MIMO) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാണിജ്യ മൊബൈൽ നെറ്റ്‌വർക്ക് ആരംഭിക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2026-ന്റെ രണ്ടാം പകുതിയോടെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഈ സാങ്കേതികവിദ്യ വഴി സെക്കൻഡിൽ 10 ജിബി വരെ ഡൗൺലോഡ് വേഗതയും 1 ജിബി വരെ അപ്‌ലോഡ് വേഗതയും ലഭിക്കും. തിരക്കേറിയ സ്ഥലങ്ങളിലും തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഇത് ഭാവിയിലെ 6G സാങ്കേതികവിദ്യയിലേക്കുള്ള യുഎഇയുടെ വലിയൊരു ചുവടുവെപ്പാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിറ്റി പ്രോജക്ടുകൾ, വ്യവസായ ഓട്ടോമേഷൻ എന്നിവയ്ക്ക് ഈ നെറ്റ്‌വർക്ക് വലിയ മുതൽക്കൂട്ടാകും

Related Posts

Leave a Reply

Your email address will not be published. Required fields are marked *