
അബുദാബി: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി നൽകുന്ന പാസ്പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ ജൂലൈ ഒന്നുമുതൽ ‘അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്’ (Al Hind Tours and Travels) ഏറ്റെടുക്കുന്നു. സേവന ദാതാക്കൾ മാറുന്നതിന്റെ ഭാഗമായി അഞ്ചു ദിവസത്തേക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ബി.എൽ.എസ് ഇന്റർനാഷണൽ (BLS International), എസ്.ജി.ഐ.വി.എസ് ഗ്ലോബൽ (SGIVS Global) എന്നിവർ ജൂൺ 30 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ജൂലൈ ഒന്ന് മുതൽ അൽ ഹിന്ദ് പ്രവർത്തനം തുടങ്ങുമെങ്കിലും, സാങ്കേതികമായ മാറ്റങ്ങളും സംവിധാനങ്ങളുടെ കൈമാറ്റവും നടക്കുന്നതിനാൽ ആണ് അഞ്ചു ദിവസത്തേക്ക് സേവനങ്ങൾ തടസ്സപ്പെടുന്നത്. സേവന കേന്ദ്രങ്ങളുടെ ലൊക്കേഷൻ, സമയം, ഫീസ് ഘടന എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രധാന അപ്ഡേറ്റ്സുകൾ :
സേവന തടസ്സം: ജൂലൈ ഒന്നുമുതൽ അഞ്ചു ദിവസത്തേക്ക് പാസ്പോർട്ട്, വിസ സേവനങ്ങൾ ലഭ്യമല്ല. പുതിയ പ്രവർത്തനം: ജൂലൈ ഒന്നുമുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് സേവനങ്ങൾ ഏറ്റെടുക്കും.
നിലവിലെ സംവിധാനം: ജൂൺ 30 വരെ നിലവിലെ കേന്ദ്രങ്ങൾ (BLS, SGIVS) വഴി സേവനങ്ങൾ ലഭ്യമാകും.
സേവനങ്ങൾ: പാസ്പോർട്ട് പുതുക്കൽ, വിസ അപേക്ഷകൾ, ഒ.സി.ഐ (OCI) കാർഡ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തൽ (Attestation) തുടങ്ങിയ സേവനങ്ങൾ ഇനി അൽ ഹിന്ദ് കേന്ദ്രങ്ങൾ വഴിയായിരിക്കും.
സഹായം: അടിയന്തര സേവനങ്ങൾക്കായി എംബസിയുടെ ഔദ്യോഗിക ചാനലുകൾ (ടോൾ ഫ്രീ നമ്പർ: 800 46342, വാട്സാപ്പ്: +971 54 309 0571) ബന്ധപ്പെടാവുന്നതാണ്
ഇനി സെക്കൻഡുകൾക്കകം ഡൗൺലോഡ്;മിനിറ്റുകളല്ല, നിമിഷങ്ങൾ മാത്രം!!ഒരു ക്ലിക്കിൽ എല്ലാം:മിന്നൽ വേഗ ഇന്റർനെറ്റുമായി ലോകത്തെ ഞെട്ടിച്ച് യുഎഇ
UAE June 20, 2026

ടെലികോം രംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ‘ഇ ആൻഡ്’ (e&). ലോകത്തിൽ ആദ്യമായി അപ്പർ 6 ജിഗാഹെർട്സ് (Upper 6 GHz) ഗിഗാ-മൈമോ (Giga-MIMO) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാണിജ്യ മൊബൈൽ നെറ്റ്വർക്ക് ആരംഭിക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2026-ന്റെ രണ്ടാം പകുതിയോടെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകും.
ഈ സാങ്കേതികവിദ്യ വഴി സെക്കൻഡിൽ 10 ജിബി വരെ ഡൗൺലോഡ് വേഗതയും 1 ജിബി വരെ അപ്ലോഡ് വേഗതയും ലഭിക്കും. തിരക്കേറിയ സ്ഥലങ്ങളിലും തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ഇത് ഭാവിയിലെ 6G സാങ്കേതികവിദ്യയിലേക്കുള്ള യുഎഇയുടെ വലിയൊരു ചുവടുവെപ്പാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിറ്റി പ്രോജക്ടുകൾ, വ്യവസായ ഓട്ടോമേഷൻ എന്നിവയ്ക്ക് ഈ നെറ്റ്വർക്ക് വലിയ മുതൽക്കൂട്ടാകും.
ഭാഗ്യം പരീക്ഷിക്കൂ;”ഒരു സ്പിൻ നിങ്ങളുടെ ജീവിതം മാറ്റാം; ബിഗ് ടിക്കറ്റിന്റെ ‘ദി ബിഗ് സ്പിൻ’യിൽ 1 മില്യൺ ദിർഹം നേടാൻ അവസരം
UAE June 20, 2026

ബിഗ് ടിക്കറ്റിന്റെ ജനപ്രീയ മത്സരം ദി ബിഗ് വിൻ ഇപ്പോൾ ദി ബിഗ് സ്പിൻ. മത്സരിക്കാൻ ഇപ്പോൾ കൂടുതൽ എളുപ്പം, ജയിക്കാൻ കൂടുതൽ അവസരം, ഒപ്പം ഇപ്പോൾ 1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസുകളും നേടാം.
ഓരോ മാസത്തെയും പ്രൊമോഷൻ കാലയളവിൽ 500 ദിർഹത്തിന്റെ ഒരു ബിഗ് ടിക്കറ്റ് മാത്രം വാങ്ങിയാൽ ഇതിൽ പങ്കെടുക്കാം. ഒരു ടിക്കറ്റിന് ഒരു എൻട്രി ലഭിക്കും. ഒന്നിൽ കൂടുതൽ വാങ്ങിയാൽ ഓരോന്നിനും ഓരോ എൻട്രിയും നേടാം. പ്രൊമോഷൻ ലൈവ് ഡ്രോയിൽ മൂന്നു വിജയികളെ തെരഞ്ഞെടുക്കും. അടുത്ത മാസത്തെ ലൈവ് ഡ്രോയിൽ വിജയികളെ ക്ഷണിക്കും. അവർക്ക് വീൽ മത്സരത്തിൽ പങ്കെടുക്കാം. അതായത് ജൂണിൽ ടിക്കറ്റ് എടുത്താൽ, ജുലൈ ഡ്രോയിലാണ് എൻട്രി. വിജയിച്ചാൽ ഓഗസ്റ്റ് മൂന്നിന് മത്സരത്തിലും പങ്കെടുക്കാം.
വീലിൽ 20 ഇനിങ്ങളുണ്ട്. 17 ഇനങ്ങൾ ക്യാഷ് പ്രൈസുകളാണ്. ഇതിൽ 50,000 ദിർഹം മുതൽ 1,000,000 ദിർഹം വരെ നേടാം. ബാക്കിയുള്ള മൂന്ന് ഇനങ്ങൾ വീണ്ടുമൊരു ഫ്രീ സ്പിൻ തരും. അതായത് എല്ലാവർക്കും ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് നേടാൻ അവസരമുണ്ടെന്ന് അർത്ഥം. മുൻപത്തെ ബിഗ് വിന്നിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇത്തവണയുണ്ട്. നേരത്തെ ടോപ് പ്രൈസ് 150,000 ദിർഹം ആയിരുന്നു. ഇപ്പോഴത് 1,000,000 ദിർഹം ആയി മാറി. എൻട്രി നേടാൻ ഇപ്പോൾ 500 ദിർഹം മതി. മുൻപ് ആത് 1,000 ദിർഹം ആയിരുന്നു. അതുപോലെ പങ്കെടുക്കാനുള്ള കാലയളവ് മാസത്തിൽ എപ്പോൾ വേണമെങ്കിലുമായി.
എങ്ങനെ ബിഗ് സ്പിൻ കളിക്കും: • ബിഗ് ടിക്കറ്റ് 500 ദിർഹത്തിന് ഓൺലൈനായി www.bigticket.ae വെബ്സൈറ്റിൽ നിന്നോ നേരിട്ട് സ്റ്റോറിൽ നിന്നോ വാങ്ങാം. • പ്രൊമോഷൻ കാലയളവിലെ ടിക്കറ്റുകളിലൂടെ ഓട്ടോമാറ്റിക് എൻട്രി ദി ബിഗ് സ്പിൻ ഡ്രോയിലേക്ക് നേടാം.
മൂന്നു പേർക്ക് പ്രൊമോഷൻ കാലയളവ് അവസാനിക്കുമ്പോൾ ലൈവ് ഡ്രോയിൽ എൻട്രി ലഭിക്കും. • തെരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത മാസത്തെ ലൈവ് ഡ്രോയിൽ ദി ബിഗ് സ്പിൻ കളിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലൈവ് ഡ്രോയിൽ പങ്കെടുക്കാനുള്ള യാത്ര, താമസം, മറ്റു കാര്യങ്ങൾ എന്നിവയുടെ ചെലവ് ബിഗ് ടിക്കറ്റ് വഹിക്കും. ടിക്കറ്റുകൾ ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും അബുദാബി, അൽ എയ്ൻ സ്റ്റോറുകളിലും നിന്നും വാങ്ങാം. • അബുദാബി – സയദ് അന്താരാഷ്ട്ര വിമാനത്താവളം, മുഹമ്മദ് ബിൻ സയദ് സിറ്റി, മൊറാഫിക് മുസഫ, മൊറാഫിക് മദീനത് സയസ്, മൊറാഫിക് മിന പോർട്ട്. • അൽ എയ്ൻ – അൽ എയ്ൻ വിമാനത്താവളം, മൊറാഫിക് സിറ്റി ചെക്-ഇൻ * മൊറാഫിക് സ്റ്റോറുകൾ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.