
ബിഗ് ടിക്കറ്റിന്റെ ജനപ്രീയ മത്സരം ദി ബിഗ് വിൻ ഇപ്പോൾ ദി ബിഗ് സ്പിൻ. മത്സരിക്കാൻ ഇപ്പോൾ കൂടുതൽ എളുപ്പം, ജയിക്കാൻ കൂടുതൽ അവസരം, ഒപ്പം ഇപ്പോൾ 1 മില്യൺ ദിർഹം വരെ ക്യാഷ് പ്രൈസുകളും നേടാം.
ഓരോ മാസത്തെയും പ്രൊമോഷൻ കാലയളവിൽ 500 ദിർഹത്തിന്റെ ഒരു ബിഗ് ടിക്കറ്റ് മാത്രം വാങ്ങിയാൽ ഇതിൽ പങ്കെടുക്കാം. ഒരു ടിക്കറ്റിന് ഒരു എൻട്രി ലഭിക്കും. ഒന്നിൽ കൂടുതൽ വാങ്ങിയാൽ ഓരോന്നിനും ഓരോ എൻട്രിയും നേടാം. പ്രൊമോഷൻ ലൈവ് ഡ്രോയിൽ മൂന്നു വിജയികളെ തെരഞ്ഞെടുക്കും. അടുത്ത മാസത്തെ ലൈവ് ഡ്രോയിൽ വിജയികളെ ക്ഷണിക്കും. അവർക്ക് വീൽ മത്സരത്തിൽ പങ്കെടുക്കാം. അതായത് ജൂണിൽ ടിക്കറ്റ് എടുത്താൽ, ജുലൈ ഡ്രോയിലാണ് എൻട്രി. വിജയിച്ചാൽ ഓഗസ്റ്റ് മൂന്നിന് മത്സരത്തിലും പങ്കെടുക്കാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വീലിൽ 20 ഇനിങ്ങളുണ്ട്. 17 ഇനങ്ങൾ ക്യാഷ് പ്രൈസുകളാണ്. ഇതിൽ 50,000 ദിർഹം മുതൽ 1,000,000 ദിർഹം വരെ നേടാം. ബാക്കിയുള്ള മൂന്ന് ഇനങ്ങൾ വീണ്ടുമൊരു ഫ്രീ സ്പിൻ തരും. അതായത് എല്ലാവർക്കും ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് നേടാൻ അവസരമുണ്ടെന്ന് അർത്ഥം. മുൻപത്തെ ബിഗ് വിന്നിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇത്തവണയുണ്ട്. നേരത്തെ ടോപ് പ്രൈസ് 150,000 ദിർഹം ആയിരുന്നു. ഇപ്പോഴത് 1,000,000 ദിർഹം ആയി മാറി. എൻട്രി നേടാൻ ഇപ്പോൾ 500 ദിർഹം മതി. മുൻപ് ആത് 1,000 ദിർഹം ആയിരുന്നു. അതുപോലെ പങ്കെടുക്കാനുള്ള കാലയളവ് മാസത്തിൽ എപ്പോൾ വേണമെങ്കിലുമായി.
എങ്ങനെ ബിഗ് സ്പിൻ കളിക്കും: • ബിഗ് ടിക്കറ്റ് 500 ദിർഹത്തിന് ഓൺലൈനായി www.bigticket.ae വെബ്സൈറ്റിൽ നിന്നോ നേരിട്ട് സ്റ്റോറിൽ നിന്നോ വാങ്ങാം. • പ്രൊമോഷൻ കാലയളവിലെ ടിക്കറ്റുകളിലൂടെ ഓട്ടോമാറ്റിക് എൻട്രി ദി ബിഗ് സ്പിൻ ഡ്രോയിലേക്ക് നേടാം.
• മൂന്നു പേർക്ക് പ്രൊമോഷൻ കാലയളവ് അവസാനിക്കുമ്പോൾ ലൈവ് ഡ്രോയിൽ എൻട്രി ലഭിക്കും. • തെരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത മാസത്തെ ലൈവ് ഡ്രോയിൽ ദി ബിഗ് സ്പിൻ കളിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലൈവ് ഡ്രോയിൽ പങ്കെടുക്കാനുള്ള യാത്ര, താമസം, മറ്റു കാര്യങ്ങൾ എന്നിവയുടെ ചെലവ് ബിഗ് ടിക്കറ്റ് വഹിക്കും. ടിക്കറ്റുകൾ ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലും അബുദാബി, അൽ എയ്ൻ സ്റ്റോറുകളിലും നിന്നും വാങ്ങാം. • അബുദാബി – സയദ് അന്താരാഷ്ട്ര വിമാനത്താവളം, മുഹമ്മദ് ബിൻ സയദ് സിറ്റി, മൊറാഫിക് മുസഫ, മൊറാഫിക് മദീനത് സയസ്, മൊറാഫിക് മിന പോർട്ട്. • അൽ എയ്ൻ – അൽ എയ്ൻ വിമാനത്താവളം, മൊറാഫിക് സിറ്റി ചെക്-ഇൻ * മൊറാഫിക് സ്റ്റോറുകൾ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
ദുബായിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു;അറിയാം ഇന്നത്തെ നിരക്കുകൾ
UAE Nazia Staff Editor — June 19, 2026 · 0 Comment

Dubai gold falls ദുബായ്: ദുബായ് വിപണിയിൽ വെള്ളിയാഴ്ച രാവിലെ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. 24 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 500 ദിർഹത്തിന് താഴേക്ക് എത്തിയതോടെ ദുബായിലും മറ്റ് യുഎഇ എമിറേറ്റുകളിലുമുള്ള ആഭരണ പ്രേമികൾക്ക് സ്വർണ്ണം കൂടുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരമൊരുങ്ങി. വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 496.75 ദിർഹമായിരുന്നു വില. വ്യാഴാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 509.25 ദിർഹമായിരുന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് ഗ്രാമിന് 12.5 ദിർഹത്തിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയത്.
വിവിധ കാരറ്റുകളിലെ പുതിയ നിരക്കുകൾ (ഒരു ഗ്രാമിന്): 24 കാരറ്റ്: 496.75 ദിർഹം (12.5 ദിർഹം കുറഞ്ഞു), 22 കാരറ്റ്: 460.0 ദിർഹം (11.5 ദിർഹം കുറഞ്ഞു), 21 കാരറ്റ്: 441.25 ദിർഹം, 18 കാരറ്റ്: 378.0 ദിർഹം, 14 കാരറ്റ്: 295.0 ദിർഹം എന്നിങ്ങനെയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 2.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,123 ഡോളർ എന്ന നിരക്കിലെത്തി. വെള്ളി വിലയിലും നാല് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി ഔൺസിന് 63.63 ഡോളറായി. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ കടുത്ത സാമ്പത്തിക നയങ്ങളും യുഎസ് ഡോളർ ശക്തിപ്പെട്ടതുമാണ് സ്വർണ്ണവിലയെ പ്രധാനമായും സമ്മർദ്ദത്തിലാക്കിയത്. കൂടാതെ യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ ഒപ്പിട്ടതോടെ പണപ്പെരുപ്പ ആശങ്കകൾ കുറയുകയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴേക്ക് വരികയും ചെയ്തത് സ്വർണ്ണവില ഇടിയാൻ കാരണമായി. ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും, വരും മാസങ്ങളിലും പലിശനിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന സൂചനകളാണ് നൽകുന്നത്. അടുത്ത എഫ്ഒഎംസി യോഗത്തിൽ പലിശനിരക്ക് വർദ്ധിപ്പിക്കാൻ 40 ശതമാനം സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തുന്നത്. ഇത് യുഎസ് ട്രഷറി വരുമാനവും ഡോളറും ഉയരാൻ കാരണമായി. ഡോളർ ശക്തിപ്പെടുമ്പോൾ അന്താരാഷ്ട്ര വാങ്ങലുകാർക്ക് സ്വർണ്ണം കൂടുതൽ ചെലവേറിയതാകുകയും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിന്ന് മറ്റ് ഫിക്സഡ് ഇൻകം സെക്യൂരിറ്റികളിലേക്ക് മാറുകയും ചെയ്യുമെന്ന് പെപ്പർസ്റ്റോണിലെ റിസർച്ച് സ്ട്രാറ്റജിസ്റ്റ് അഹമ്മദ് അസീരി വ്യക്തമാക്കി. നിലവിലെ പണപ്പെരുപ്പ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ വരും മാസങ്ങളിലും കർശനമായ സാമ്പത്തിക നയങ്ങൾ തുടരാനാണ് സാധ്യതയെന്നും ഇത് സ്വർണ്ണവില വലിയ രീതിയിൽ ഉയരുന്നതിനെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു