
Expat dead in uae: റാസൽഖൈമ: പെരുമ്പ ചിറ്റാരിക്കവ്വൽ സ്വദേശി അൻവർ യുഎഇയിലെ റാസൽഖൈമയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. മർഹൂം കെ. കെ. അബ്ദുൽ ഖാദറാണ് പിതാവ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പരേതന്റെ മയ്യത്ത് റാസൽഖൈമയിലെ ബിൻ ഗോബാഷ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതുൾപ്പെടെയുള്ള തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഇത് ദുബായ് ഡാ!!!നീ അല്ലാതെ പിന്നെ ആര് !!!3,000 ദിർഹം പണം നഷ്ടപ്പെട്ടത് ദുബായിൽ വിനോദസഞ്ചാരി വീട്ടിലെത്തിയപ്പോൾ പണവും വീട്ടിലെത്തി
UAE June 19, 2026

ദുബൈ: ദുബൈയിൽ വെച്ച് പണം നഷ്ടപ്പെടുകയും, എന്നാൽ അത് തിരികെ ലഭിക്കുന്നതിന് മുൻപ് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്ത അറബ് വിനോദസഞ്ചാരിക്ക് പണം തിരികെ നൽകി ദുബൈ പൊലിസ്. ഒരു ഷോപ്പിംഗ് സെന്ററിൽ വെച്ച് നഷ്ടപ്പെട്ട 3,000 ദിർഹം രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തിയ പൊലിസ് സംഘം, ബാങ്ക് ട്രാൻസ്ഫർ വഴി ഈ തുക വിനോദസഞ്ചാരിയുടെ മാതൃരാജ്യത്തേക്ക് അയച്ചുകൊടുത്തു.
ദുബൈ പൊലിസ് ആപ്പിലെ (Dubai Police App) ‘ടൂറിസ്റ്റ് സപ്പോർട്ട് സർവീസ്’ വഴിയാണ് വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് വിനോദസഞ്ചാരി പരാതി സമർപ്പിച്ചത്. ഷോപ്പിംഗ് സെന്ററിൽ വെച്ച് തനിക്ക് 3,000 ദിർഹം നഷ്ടപ്പെട്ടുവെന്നും എന്നാൽ യാത്രാ ഷെഡ്യൂൾ കാരണം അവിടേക്ക് തിരികെപ്പോകാൻ കഴിയില്ലെന്നുമായിരുന്നു അവർ അറിയിച്ചത്.
പരാതി ലഭിച്ചയുടൻ തന്നെ ടൂറിസ്റ്റ് പൊലിസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഷോപ്പിംഗ് സെന്ററിലെ സുരക്ഷാ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ഫീൽഡ് അന്വേഷണത്തിൽ, കേവലം രണ്ട് മണിക്കൂറിനുള്ളിൽ ഒരു കടയിൽ നിന്ന് മുഴുവൻ പണവും കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞു.
ടൂറിസ്റ്റ് നൽകിയ വിവരങ്ങളുമായി ഒത്തുനോക്കി നോട്ടുകളുടെ എണ്ണവും മൂല്യവും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലിസ് തുക കൈപ്പറ്റിയത്.
“പണം കണ്ടെത്തുകയാണെങ്കിൽ അത് നാട്ടിലേക്ക് അയച്ചുതരാമെന്ന് ദുബൈ പൊലിസ് എനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത്രയും തിരക്കേറിയ ഒരു മാളിൽ നിന്ന് ഇത്ര വേഗത്തിൽ പണം കണ്ടെത്തുമെന്നോ, ഞാൻ നാട്ടിലെത്തി മണിക്കൂറുകൾക്കകം അത് എനിക്ക് ബാങ്ക് വഴി കൈമാറുമെന്നോ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ദുബൈയിലെ സുരക്ഷയുടെയും സത്യസന്ധതയുടെയും മികച്ച തെളിവാണിത്.” പണം തിരികെ ലഭിച്ച വിനോദസഞ്ചാരി പറഞ്ഞു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ദുബൈ പൊലിസ് നൽകുന്ന അതിവേഗ സേവനങ്ങളുടെയും സുരക്ഷാ മുൻകരുതലുകളുടെയും മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. പണം സുരക്ഷിതമായി തിരികെ നൽകിയതിന് പുറമെ, സ്വന്തം നാട്ടിലെത്തിയ ശേഷവും പൊലിസ് പുലർത്തിയ ആശയവിനിമയ മികവിനെയും വിനോദസഞ്ചാരി പ്രത്യേകം പ്രശംസിച്ചു.
യുഎഇയിൽ ഇക്കൂട്ടർക്ക്സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം
UAE June 19, 2026

അബുദബി: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമനിർമ്മാണവുമായി യുഎഇ. രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള പ്രമേയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ വെല്ലുവിളികളും അനുചിതമായ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ്.
പുതിയ നിയമം നടപ്പിലാക്കുന്നതിനും ആവശ്യമായ പ്രായ പരിശോധനാ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുമായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.
പുതിയ പ്രമേയമനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. ഇതിൽ ഏറ്റവും നിർണ്ണായകമായ കാര്യം, രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ പോലും ഈ നിയമത്തിൽ ഇളവ് ലഭിക്കില്ല എന്നതാണ്. കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്തുകൊണ്ട് വാണിജ്യ-പരസ്യ ആവശ്യങ്ങൾക്കായി അവരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും കമ്പനികളെ പ്രമേയം പൂർണ്ണമായി വിലക്കുന്നു.
അതേസമയം, 15 നും 16 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് കർശനമായ നിയന്ത്രണങ്ങളോടെ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവർക്കായി പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്ക വർഗ്ഗീകരണം, പരിമിതമായ ഉപയോഗ സമയം, രക്ഷാകർതൃ നിയന്ത്രണങ്ങൾ എന്നിവ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കേണ്ടതുണ്ട്.
പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം; ലംഘിച്ചാൽ വൻ പിഴയും നിരോധനവും
യുഎഇയിൽ ലഭ്യമാകുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വെയ്ക്കുന്നതോ ആയ എല്ലാ സോഷ്യൽ മീഡിയ അപ്ലിക്കേഷനുകൾക്കും ഈ നിയമം ബാധകമാണ്. കൃത്യമായ പ്രായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കണം.
ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളെ കൂടുതൽ ഉത്തരവാദിത്തത്തോടെ നയിക്കാൻ സഹായിക്കുന്ന വ്യക്തമായ ചട്ടക്കൂട് ഈ പ്രമേയം കുടുംബങ്ങൾക്ക് നൽകുന്നുണ്ട്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി മേൽനോട്ടം വഹിക്കാനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തുന്നതിനും ആവശ്യമായ മുൻകരുതലുകൾ നിർദ്ദേശിക്കുന്നതിനുമായി ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ പ്രത്യേകമായി പ്രവർത്തിക്കും. ഡിജിറ്റൽ കുട്ടികളുടെ സംരക്ഷണത്തിൽ ആഗോളതലത്തിൽ തന്നെ മാതൃകയാകുന്ന ഒരു സുരക്ഷിത സമൂഹം കെട്ടിപ്പടുക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ പുതിയ നിയമനിർമ്മാണം അടിവരയിടുന്നത്.