Kuwait parcel delivery scam : പാഴ്‌സൽ ഡെലിവറി സന്ദേശം വന്നോ? ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ഇത് വായിക്കൂ; മുന്നറിയിപ്പുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

kuwait saved 1

Kuwait parcel delivery scam : കുവൈറ്റ് സിറ്റി: പാഴ്‌സൽ അല്ലെങ്കിൽ ഷിപ്പ്മെന്റ് ഡെലിവറികളുമായി ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഡെലിവറി സ്ഥിരീകരിക്കാനോ ലഭിക്കാത്ത പാഴ്‌സലുകളെക്കുറിച്ചോ അറിയിച്ച് വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ബാങ്ക് അറിയിച്ചു. വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഫിഷിംഗ് തട്ടിപ്പുകളുടെ ഭാഗമായാണ് ഇത്തരം സന്ദേശങ്ങൾ കൂടുതലായും എത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഏതെങ്കിലും സന്ദേശത്തിന്റെ വിശ്വാസ്യത ഉറപ്പാക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം പരിശോധിക്കണമെന്നും ബാങ്ക് നിർദേശിച്ചു. നിയമാനുസൃത സ്ഥാപനങ്ങൾ ആവശ്യപ്പെടാത്ത ലിങ്കുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടാറില്ലെന്നും ബാങ്ക് ഓർമ്മിപ്പിച്ചു.

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ സൈബർ സുരക്ഷാ അവബോധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനുമായാണ് ഈ മുന്നറിയിപ്പെന്ന് കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു.

കുവൈറ്റ്: അവധി ആഘോഷിക്കാനായി യാത്രകള്‍ക്കും വിനോദസഞ്ചാരത്തിനുമായി ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് മുന്നറിയിപ്പ് നല്‍കി. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വ്യാജ ട്രാവല്‍ വെബ്‌സൈറ്റുകളും ബുക്കിംഗ് ആപ്പുകളും സജീവമാകുന്ന സാഹചര്യത്തിലാണ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശം.

വളരെ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിംഗുകളും വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ കണ്ട് വഞ്ചിതരാകരുതെന്ന് ബാങ്ക് ഓര്‍മ്മിപ്പിക്കുന്നു. അമിതമായ ഇളവുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ പലപ്പോഴും തട്ടിപ്പിന്റെ ഭാഗമായിരിക്കാം. അതിനാല്‍, എപ്പോഴും വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ മാത്രം ബുക്കിംഗ് നടത്താന്‍ ശ്രദ്ധിക്കുക.

ബുക്കിംഗിന് ശേഷം ലഭിക്കുന്ന പിഎന്‍ആര്‍ നമ്പറും ടിക്കറ്റ് വിവരങ്ങളും എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ഉറപ്പുവരുത്തുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.

അപരിചിതമായ പേയ്മെന്റ് ലിങ്കുകളോ വാട്‌സ്ആപ്പ് വഴിയുള്ള പണമിടപാടുകളോ പൂര്‍ണ്ണമായും ഒഴിവാക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കാര്‍ഡ് വിവരങ്ങളോ സംശയാസ്പദമായ വെബ്‌സൈറ്റുകളില്‍ നല്‍കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്ന വേളയില്‍ ആണ് ഇത്തരം തട്ടിപ്പുകാര്‍ കൂടുതല്‍ സജീവമാകുന്നത്. വ്യാജ ബുക്കിംഗുകളില്‍ അകപ്പെടുന്നവര്‍ക്ക് അവസാന നിമിഷം ടിക്കറ്റ് ലഭിക്കാതെ വരികയോ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുകയോ ചെയ്യാം. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് നടപ്പിലാക്കുന്ന ‘ലെറ്റ്‌സ് ബി അവയര്‍’ ക്യാമ്പെയ്നിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംശയാസ്പദമായ വെബ്‌സൈറ്റുകളോ സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ബാങ്ക് നിര്‍ദ്ദേശിച്ചു. സുരക്ഷിതമായ അവധിക്കാലത്തിനായി ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രം യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിൽ വ്യാജ സർക്കാർ സ്റ്റാമ്പ് നിർമ്മിച്ച് വിറ്റ സംഘം പിടിയിൽ

Kuwait Greeshma Staff Editor — June 13, 2026 · 0 Comment

kuwait 1231

Kuwait fake government stamps : കുവൈറ്റ് സിറ്റി: വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് നിയമവിരുദ്ധമായി വിറ്റഴിച്ചിരുന്ന അഞ്ചംഗ സംഘത്തെ കുവൈറ്റ് അധികൃതർ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശികളായ പ്രതികളെയാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടിയത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിദേശികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽക്കുകയായിരുന്നു ഇവരുടെ പ്രവർത്തനം. ഇതിലൂടെ സംഘം അനധികൃതമായി സാമ്പത്തിക ലാഭം നേടിയതായും അന്വേഷണത്തിൽ കണ്ടെത്തി.

ആശുപത്രികളിൽ സ്റ്റാമ്പ് പരിശോധന ആവശ്യമായ രേഖകൾ ഉപയോഗിക്കുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ആശുപത്രികളുടെ അകത്തും പുറത്തും 5, 10 ദിനാർ മൂല്യമുള്ള വ്യാജ സ്റ്റാമ്പുകൾ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.

പ്രതികളിൽ നിന്ന് വ്യാജ സ്റ്റാമ്പ് നിർമ്മാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുത്തു. ആശുപത്രികളിൽ നിന്ന് ഔദ്യോഗിക സ്റ്റാമ്പ് പേപ്പർ റോളുകൾ മോഷ്ടിച്ച് അവ വീണ്ടും ഉപയോഗിച്ചാണ് വ്യാജ സ്റ്റാമ്പുകൾ നിർമ്മിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Drone Attack 48 മണിക്കൂറിൽ 24 ഡ്രോൺ ആക്രമണശ്രമങ്ങൾ; കുവൈത്തിൽ സുരക്ഷ അതീവ ജാഗ്രതയിൽ

Kuwait Greeshma Staff Editor — June 12, 2026 · 0 Comment

dron 1

Drone Attack കുവൈത്ത് സിറ്റി: കഴിഞ്ഞ 48 മണിക്കൂറിനിടെ കുവൈത്തിന് നേരെ ഡ്രോണുകൾ ഉപയോഗിച്ച് 24 ആക്രമണശ്രമങ്ങൾ നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ എല്ലാ ഭീഷണികളെയും സമയബന്ധിതമായി നേരിട്ടതായും അധികൃതർ വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ പറയുന്നതനുസരിച്ച്, ആക്രമണശ്രമങ്ങൾക്കിടെ ചില സ്ഥലങ്ങളിൽ ചെറിയ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തെ സുരക്ഷാ ഏജൻസികളും സായുധ സേനയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ദേശീയ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും സംരക്ഷിക്കുന്നതിൽ സായുധ സേന പൂർണ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് സാഹചര്യവും നേരിടാൻ എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

സുരക്ഷാ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കൊടുംചൂടിലും കുവൈത്തിന് ആശ്വാസം; ഇത്തവണ വൈദ്യുതി ഗ്രിഡ് പ്രതിസന്ധി ഉണ്ടാവാൻ ഇടയില്ല

Kuwait Greeshma Staff Editor — June 12, 2026 · 0 Comment

Kuwait electricity demand കുവൈറ്റ് സിറ്റി: കടുത്ത വേനൽച്ചൂടിനിടയിലും രാജ്യത്തെ വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താൻ കഴിഞ്ഞതായി കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച താപനില 48 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നെങ്കിലും വൈദ്യുതി വിതരണത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

വേനൽക്കാലത്തിന് മുന്നോടിയായി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതുമാണ് ഇതിന് സഹായകമായതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ ഭൂരിഭാഗം ഉൽപ്പാദന യൂണിറ്റുകളും പ്രവർത്തനസജ്ജമായതിനാൽ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയം ഏഴ് മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറാക്കി കുറച്ചതും പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിച്ചു. ചില ഫാക്ടറികൾ പ്രവർത്തന ശേഷി കുറച്ചതും ഊർജ സംരക്ഷണ നടപടികളും വൈദ്യുതി ഗ്രിഡിലെ സമ്മർദം കുറച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

15,000 മെഗാവാട്ടിലധികം വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയിട്ടും ഉൽപ്പാദന സംവിധാനം സ്ഥിരതയോടെ പ്രവർത്തിച്ചുവെന്നും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. ദേശീയ വൈദ്യുതി ശൃംഖലയെ ശക്തിപ്പെടുത്താൻ ഗൾഫ് ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ സംവിധാനത്തിന്റെ പിന്തുണയും തുടരുന്നുണ്ട്.

അതേസമയം, വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. അനാവശ്യ ഉപയോഗവും പാഴാക്കലും ഒഴിവാക്കുന്നത് വേനൽക്കാലം മുഴുവൻ വൈദ്യുതി സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, വാരാന്ത്യത്തിൽ കുവൈറ്റിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകൽ താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. രാത്രിയിലും ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് വന്ന പെട്ടി തുറന്നപ്പോ ഞെട്ടി; കസ്റ്റംസ് പിടിച്ചത് വന്‍ ലഹരിമരുന്ന്

Kuwait Merlin Staff Editor — June 11, 2026 · 0 Comment

marijuana 1

Kuwait customs seize 86 kg of drugs hidden in suitcases arriving from UK കുവൈറ്റ് സിറ്റി: യുകെയില്‍ നിന്ന് കുവൈറ്റിലേക്ക് ലഗേജുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് കസ്റ്റംസ് പിടികൂടി. എയര്‍ കാര്‍ഗോ വഴി എത്തിയ മൂന്ന് സ്യൂട്ട്കേസുകളില്‍ നിന്ന് 86 കിലോ ലഹരിമരുന്നാണ് കുവൈറ്റ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

കുവൈറ്റ് കസ്റ്റംസ് അധികൃതരും ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്തവയില്‍ 63 കിലോ ഹാഷിഷ്, 9 കിലോ കൊക്കെയ്ന്‍, 14 കിലോ കഞ്ചാവ് എന്നിവ ഉള്‍പ്പെടുന്നു.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്ന് രേഖപ്പെടുത്തിയാണ് ലഹരിമരുന്ന് അടങ്ങിയ സ്യൂട്ട്കേസുകള്‍ അയച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ലഗേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇവ കണ്ടെത്തിയത്.

രാജ്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെയും ലഹരിമരുന്ന് കടത്ത് തടയുന്നതിന്റെയും ഭാഗമായി അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത ലഹരിമരുന്ന് തുടര്‍നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു; ജസീറയും കുവൈറ്റ് എയർവേയ്‌സും സർവീസുകൾ പുനരാരംഭിച്ചു

Kuwait Greeshma Staff Editor — June 11, 2026 · 0 Comment

Kuwait Airspace Reopened കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നതോടെ രാജ്യത്തെ സാധാരണ വ്യോമഗതാഗത പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു. ഇതോടെ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും അറിയിച്ചു.വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി വ്യാഴാഴ്ച പുലർച്ചെ 4.50 മുതൽ മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാന സർവീസുകൾ താൽക്കാലികമായി നിയന്ത്രിച്ചിരുന്നു. സാഹചര്യം സാധാരണ നിലയിലായതിനെ തുടർന്നാണ് സർവീസുകൾ വീണ്ടും ആരംഭിച്ചത്.

സസ്പെൻഡ് ചെയ്ത വിമാനങ്ങൾ പുനഃക്രമീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. യാത്ര തടസ്സപ്പെട്ട യാത്രക്കാരെ പുതുക്കിയ യാത്രാ സമയക്രമം സംബന്ധിച്ച് നേരിട്ട് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർലൈൻ അഭ്യർഥിച്ചു. ഇതിനായി ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഉപഭോക്തൃ സേവന വിഭാഗം എന്നിവ ഉപയോഗിക്കാം.അതേസമയം, താൽക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ ക്രമീകരിച്ച് അംഗീകൃത സമയക്രമം അനുസരിച്ച് പ്രവർത്തനം തുടരുകയാണെന്ന് കുവൈറ്റ് എയർവേയ്‌സും അറിയിച്ചു.

വ്യാഴാഴ്ച യാത്ര ചെയ്യാനിരുന്നവർ ബുക്കിംഗ് മാറ്റുകയോ യാത്ര റദ്ദാക്കുകയോ ചെയ്താൽ റദ്ദാക്കൽ ഫീസിലും മാറ്റ ഫീസിലും ഇളവ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു.സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും സ്ഥിരീകരിച്ചു. യാത്രക്കാരുടെ സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കാൻ തുടർന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.

Kuwait Airspace Operations കുവൈത്ത് വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിച്ചു

Kuwait Greeshma Staff Editor — June 11, 2026 · 0 Comment

air 2

Kuwait Airspace Operations കുവൈത്ത് സിറ്റി: മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി നിയന്ത്രിച്ചിരുന്ന കുവൈത്ത് വ്യോമപാതയിലെ ഗതാഗതം വീണ്ടും സാധാരണ നിലയിലായതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

സാഹചര്യങ്ങൾ അനുകൂലമായതിനെ തുടർന്നാണ് വിമാന സർവീസുകൾ പൂർണമായും പുനരാരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും സാധാരണ നിലയിലായിട്ടുണ്ട്. എല്ലാ വിമാന സർവീസുകളും അംഗീകൃത സമയക്രമമനുസരിച്ച് സർവീസ് നടത്തിവരികയാണ്.

വിമാനയാത്രാ സുരക്ഷയും വ്യോമഗതാഗത സുരക്ഷയും ഉറപ്പാക്കുന്നതിനായി പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ച് സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

സാഹചര്യങ്ങളിലെ മാറ്റങ്ങൾ തുടർച്ചയായി വിലയിരുത്തുമെന്നും ആവശ്യമായാൽ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. യാത്രക്കാരും വിമാനക്കമ്പനികളും ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ അഭ്യർഥിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *