
ദുബൈ: 2025–2026 അധ്യയന വർഷത്തെ അവസാന സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കർശനമായ അച്ചടക്ക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈയിലെ സ്വകാര്യ സ്കൂളുകൾ. പരീക്ഷാ വേളകളിൽ വിദ്യാലയങ്ങളിൽ പൂർണ്ണമായ ശാന്തതയും സംഘടിതവുമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്നായിരുന്നു പരീക്ഷകൾക്ക് മുന്നോടിയായുള്ള അവസാന സ്കൂൾ പ്രവൃത്തിദിനം. പരീക്ഷാ കാലയളവിൽ സ്കൂൾ അച്ചടക്കവും സുരക്ഷാ നിയമങ്ങളും ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അധ്യയന വർഷത്തിന്റെ അവസാനത്തിൽ അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും സമ്മാനങ്ങൾ (Gifts), മധുരപലഹാരങ്ങൾ അല്ലെങ്കിൽ ഓർമ്മയ്ക്കായി സുവനീറുകൾ എന്നിവ നൽകുന്നത് വിദ്യാർത്ഥികൾക്ക് വിലക്കിക്കൊണ്ടുള്ള കർശനമായ നയം സ്കൂളുകൾ ആവർത്തിച്ചു. പ്രൊഫഷണൽ രീതിയിലുള്ള വിദ്യാഭ്യാസ അന്തരീക്ഷം നിലനിർത്താൻ ഉദ്ദേശിച്ചുള്ള ഈ ചട്ടം പരീക്ഷാ സമയത്ത് മാത്രമല്ല, അധ്യയന വർഷം മുഴുവൻ ബാധകമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
സ്കൂൾ പരിസരത്തോ ക്ലാസ് മുറികളിലോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരു വസ്തുക്കളും കൊണ്ടുവരരുത്. കൺഫെറ്റി, വിസിലുകൾ, നിറമുള്ള സ്പ്രേകൾ, ഉത്സവ ഇഴകൾ, ചിയർ ഹോണുകൾ, ബലൂണുകൾ തുടങ്ങി സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന എല്ലാത്തരം വസ്തുക്കൾക്കും പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഡ്രസ്സ് കോഡിലും പാദരക്ഷകളിലും കർശന നിയന്ത്രണം
പരീക്ഷാ സമയത്തും സ്കൂൾ സമയത്തും വിദ്യാർത്ഥികൾ ഔദ്യോഗിക സ്കൂൾ യൂണിഫോം കൃത്യമായി ധരിച്ചിരിക്കണം. അച്ചടക്കവും സുരക്ഷയും മുൻനിർത്തി പരീക്ഷ എഴുതാൻ വരുമ്പോൾ സ്ലിപ്പറുകളോ മറ്റ് തുറന്ന പാദരക്ഷകളോ ധരിക്കാൻ അനുവദിക്കില്ലെന്ന് സ്കൂളുകൾ വ്യക്തമാക്കി. ഷൂസ് ഉൾപ്പെടെയുള്ള ഔദ്യോഗിക ഡ്രസ്സ് കോഡ് നിർബന്ധമാണ്.
സ്വപ്നങ്ങളുമായി പോയ പ്രവാസി, മടങ്ങ്ങിയത്നി ശ്ചലമായി;ഷാർജയിലെ ടിക്‌ടോക് കൊലപാതകം: കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
UAE June 12, 2026

ദുബൈ : ഷാർജയിൽ ടിക്‌ടോക് തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി പൊന്നൻ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചു. ഷാർജയിൽനിന്ന് രാത്രി 10:40-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിക്കുന്ന മൃതദേഹം ഇന്ന് പുലർച്ചെ 4:10-ഓടെ ആണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. പൊതു ദർശനത്തിനു വെച്ച ശേഷം മയ്യിത്ത് മറവ് ചെയ്യും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കുന്നതിൽ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘവും ബന്ധുക്കളും നിർണായക പങ്കുവഹിച്ചു. കൂടാതെ, ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടുകൊണ്ട് കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖും സഹായങ്ങൾ ഉറപ്പാക്കിയിരുന്നു.
പ്രവാസികൾക്ക് തിരിച്ചടി;പലരുടെയും തൊഴിൽ നഷ്‌ടപ്പെട്ടേക്കാം, കാരണം ഇതാണ്
UAE June 12, 2026

അബുദാബി: യുഎഇ ഫെഡറൽ സർക്കാർ മേഖലയിൽ എമിറാത്തി ജീവനക്കാരുടെ എണ്ണം 65 ശതമാനം എത്തിയതായി സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി. ഇന്നലെ നടന്ന ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്‌എൻസി) സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2025ൽ മാത്രം 5,370 സ്വദേശി നിയമനങ്ങളാണ് നടന്നത്. മാത്രമല്ല, സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ജോലി രാജിവച്ച് പോകുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയായി നിലനിർത്താൻ സാധിച്ചതായും എഫ്‌എൻസി അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു
രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ എല്ലാ തസ്‌തികകളിലും പൂർണമായ സ്വദേശിവൽക്കരണം പ്രായോഗികമല്ല. സ്വദേശി – വിദേശി ജനസംഖ്യ തമ്മിലുള്ള അനുപാതവും നിലവിൽ ലഭ്യമായ തൊഴിലവസരങ്ങളും പരിഗണിക്കുമ്പോൾ എല്ലാ ജോലികൾക്കും പൂർണമായി സ്വദേശികളെ മാത്രം നിയമിക്കുന്നത് സാദ്ധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ തൊഴിലവസരം സൃഷ്‌ടിക്കുന്നതിനൊപ്പം നിലവിലുള്ള ജീവനക്കാരെ ജോലിയിൽ നിലനിർത്തുന്നതും പ്രധാനമാണ്.
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തവും മത്സരശേഷിയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ നാഫിസ് പദ്ധതി ഇതിന് പിന്തുണ നൽകുന്നതാണെന്നും അൽ ഹുസൈനി പറഞ്ഞു. മികച്ച തൊഴിൽ നയങ്ങൾ കാരണമാണ് വിടുതൽ നിരക്ക് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2025ലെ അന്തിമ സാമ്പത്തിക കണക്കുകൾ എഫ്‌എൻസി അവലോകനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.