ഹിജ്റ പുതുവർഷാരംഭം; ഈ എമിരേറ്റിൽ പൊതുഅവധി പ്രഖ്യാപിച്ചു

420929

അജ്മാൻ: ഹിജ്‌റ പുതുവർഷാരംഭം പ്രമാണിച്ച് അജ്മാനിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ജൂൺ 15 തിങ്കളാഴ്ചയാണ് ഇമാറാത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും അവധിയായിരിക്കുകയെന്ന് അജ്മാൻ ഗവൺമെന്റ് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തിങ്കളാഴ്ച പൊതുഅവധി വരുന്നതോടെ, ശനി, ഞായർ ദിവസങ്ങളിൽ പതിവ് വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ ദീർഘമായ അവധിയാണ് ഇത്തവണ ലഭിക്കുക. ആഘോഷങ്ങൾക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ചയോടെ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും.

നേരത്തെ, യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (FAHR), ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രായലയവും (MoHRE) ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ ജീവനക്കാർക്കും സ്വകാര്യ മേഖലയ്ക്കും ജൂൺ 15 തിങ്കളാഴ്ച ഔദ്യോഗിക അവധിയായിരിക്കും. ദുബൈ ഉൾപ്പെടെയുള്ള മറ്റ് ഇമാറാത്തുകളും പൊതുമേഖലാ ജീവനക്കാർക്കായി പ്രത്യേക അവധി പ്രഖ്യാപനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.

ഹിജ്‌റ വർഷം പൂർണ്ണമായും ചന്ദ്രന്റെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദുൽ ഹിജ്ജ 29-ന് തുല്യമായ ജൂൺ 15 തിങ്കളാഴ്ചയാണ് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തിലെ മാസപ്പിറ ദൃശ്യമാകുകയെന്ന് യുഎഇ ജ്യോതിശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നു. 

അറിഞ്ഞോ നിങ്ങൾ സ്വർണത്തിൽ പുതിയ ട്രെൻഡായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, വിപണി കീഴടക്കാൻ ‘ജെൻ സി’ തലമുറയും

UAE June 11, 2026

420906

ഷാർജ: ആഗോള വിപണിയിലെ കടുത്ത സാമ്പത്തിക-ഭൗമരാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കിടയിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ജനപ്രീതി പ്രവാസലോകത്ത് കുതിച്ചുയരുന്നു. മൂന്ന് വർഷം മുമ്പ് സ്വർണ്ണത്തിൽ പണം നിക്ഷേപിച്ചവർക്ക് നിലവിൽ വൻ ലാഭമാണ് കൊയ്യാൻ സാധിച്ചിട്ടുള്ളതെന്ന് യുഎഇയിലെ പ്രമുഖ സ്വർണ്ണാഭരണ വ്യാപാരികൾ വ്യക്തമാക്കുന്നു. ഷാർജയിൽ നടക്കുന്ന 57-ാമത് വാച്ച് & ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയിൽ പങ്കെടുത്ത പ്രമുഖ വ്യാപാരികളാണ് ഉപഭോക്താക്കളുടെ മാറുന്ന വാങ്ങൽ രീതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മൂന്ന് വർഷം മുമ്പ് വിപണിയിൽ സ്വർണ്ണം വാങ്ങിയവർ ഔൺസിന് ഏകദേശം 6,610 ദിർഹം ആണ് നൽകിയിരുന്നതെങ്കിൽ, നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 16,526 ദിർഹം എന്ന നിരക്കിലേക്ക് വരെ ഉയർന്നിരുന്നു. നിലവിലെ ചെറിയ തിരുത്തലുകൾക്ക് ശേഷവും സ്വർണ്ണവില ഔൺസിന് 4,101 ഡോളർ എന്ന ഉയർന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് നിക്ഷേപകർക്ക് രണ്ടര ഇരട്ടിയോളം മികച്ച റിട്ടേൺസ് സമ്മാനിച്ചതായി ജവ്‌ഹാര ജ്വല്ലറിയുടെ സ്ഥാപകനായ മുഹമ്മദ് തംജിദ് അബ്ദുള്ള ഖലീജ് ടൈംസിനോട് പറഞ്ഞു.

സ്വർണ്ണം ഇനി വെറും അലങ്കാരമല്ല; ‘പാർക്കിംഗ് സ്പേസ്’ എന്ന് ജെൻ സി

പരമ്പരാഗതമായി അമ്മമാരും മുത്തശ്ശിമാരും ധരിച്ചിരുന്ന ഭാരമേറിയതും വലിപ്പമേറിയതുമായ സ്വർണ്ണാഭരണങ്ങളോടുള്ള താല്പര്യം പുതിയ തലമുറയ്ക്ക് കുറയുന്നതായാണ് ജ്വല്ലറി ഉടമകളുടെ നിരീക്ഷണം. പുതിയ കാലത്തെ യുവാക്കൾ (Gen Z) സ്വർണ്ണത്തെ വെറും ഒരു അലങ്കാര വസ്തുവായിട്ടല്ല കാണുന്നത്. മറിച്ച്, തങ്ങളുടെ കയ്യിലുള്ള അധികപ്പണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള മികച്ചൊരു ‘പാർക്കിംഗ് സ്ഥലമായി’ അവർ സ്വർണ്ണത്തെ തിരിച്ചറിഞ്ഞിരിക്കുന്നു.

വില വർദ്ധനവ് കണക്കിലെടുത്ത് ഭാരം കുറഞ്ഞതും (Lightweight) ലളിതവും എന്നാൽ മോടിയുള്ളതുമായ ആഭരണങ്ങളാണ് യുവാക്കൾ ഇപ്പോൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. റെഡിമെയ്ഡ് ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ, തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്യുന്ന പേഴ്സണലൈസ്ഡ് അല്ലെങ്കിൽ കസ്റ്റമൈസ്ഡ് ആഭരണങ്ങൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് കൂടുതലെന്ന് റഹ്മ അൽഷംസി ജ്വല്ലറിയുടെ മൂന്നാം തലമുറ ഉടമയായ മുഹമ്മദ് റഹ്മ അൽഷംസി അഭിപ്രായപ്പെട്ടു

Related Posts

Leave a Reply

Your email address will not be published. Required fields are marked *