ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: അഞ്ചുവയസ്സുകാരിയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ ശേഷം മാതാവ് ജീവനൊടുക്കിയതെന്ന് ദൃക്സാക്ഷികൾ

388359

ഷാർജ: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചു വയസ്സുള്ള മകളും വീണു മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് അഞ്ചുവയസ്സുകാരിയായ മകളെ താഴേക്ക് എറിഞ്ഞ ശേഷമാണ് 35കാരിയായ അമ്മ ചാടി ജീവനൊടുക്കിയതെന്ന് ദൃക്സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും വെളിപ്പെടുത്തി. കെട്ടിടത്തിലെ ആറ് നിലകളിലെ പാർക്കിങ് സൗകര്യവും ജിംനേഷ്യവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കൂടി കണക്കാക്കുമ്പോൾ ഏകദേശം 22 നിലകളുടെ ഉയരത്തിൽ നിന്നാണ് ഇരുവരും താഴേക്ക് പതിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കണ്ണൂർ അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകൾ ആർഷ (35), ഏകമകൾ റുഹി (5) എന്നിവരാണ് മരിച്ചത്. ഏതാനും വർഷമായി ഭർത്താവ് നിഹിലിനൊപ്പം ഷാർജ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ.

ബുധനാഴ്ച രാവിലെ ഏഴേക്കാലോടെയായിരുന്നു മലയാളി പ്രവാസി സമൂഹത്തെ ഒന്നടങ്കം നടുക്കിയ ദുരന്തമുണ്ടായത്. വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് റോഡിലും സമീപത്തെ നടപ്പാതയിലുമായി ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടതെന്ന് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. കുട്ടി റോഡിലും അമ്മ സമീപത്തെ നടപ്പാതയിലുമാണ് വീണത്. സുരക്ഷാ ജീവനക്കാരൻ ഉടൻ തന്നെ പൊലീസിലും ആംബുലൻസ് വിഭാഗത്തിലും വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രദേശം പൂർണമായും വളഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷമാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. കേസ് ആത്മഹത്യയായി റജിസ്റ്റർ ചെയ്ത ഷാർജ പൊലീസ് തുടർനടപടികൾക്കായി കേസ് ഫയലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കുടുംബ വഴക്കെന്ന് സൂചന; ഭർത്താവ് കസ്റ്റഡിയിൽ

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് നിഹിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് തലേദിവസം ഈ ഫ്ലാറ്റിൽ ദാമ്പതികൾക്കിടയിൽ കടുത്ത വഴക്ക് നടന്നതായും ഇതേത്തുടർന്ന് പൊലീസ് ഇവിടെ എത്തിയിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭാര്യയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഭർത്താവ് തന്നോട് പറഞ്ഞിരുന്നതായി സുരക്ഷാ ജീവനക്കാരനും വ്യക്തമാക്കി. എയർപോർട്ട് മേഖലയിൽ ജോലി ചെയ്യുന്ന ഭർത്താവുമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇവർ ഇതേ ഫ്ലാറ്റിലാണ് താമസം.

ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. നിഹിലിന്റെ പിതാവും സഹോദരനും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയുണ്ട്. ഏവരോടും എപ്പോഴും പുഞ്ചിരിയോടെ മാത്രം പെരുമാറിയിരുന്ന കുരുന്നിന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗം കെട്ടിടത്തിലെ താമസക്കാരെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

UAE May 24, 2026

387906


അബൂദബി: എറണാകുളം മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) ആണ് മരിച്ചത്. പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.ഭാര്യ: ജീന (അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരി). മക്കൾ: ആൻ മരിയ, ഐറിൻ, ഇവാന. സഹോദരങ്ങൾ: ബിനു, ബിൻസൺ (വൈ ടവർ അബൂദബി). മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച് നടൂക്കര സെന്‍റ് മാത്യൂസ് പള്ളിയിൽ നടക്കും.

പീക്ക് സീസൺ കഴിഞ്ഞതോടെ ട്വിസ്റ്റ്;തീയതി മാറ്റിയാൽ പണം ലാഭിക്കാം; യുഎഇയിൽ നിന്നുള്ള വിമാന യാത്രകളിൽ ടിക്കറ്റ് നിരക്ക് കുറയുന്നു

UAE May 24, 2026

airport 1

യുഎഇ: യുഎഇയിൽ നിന്നും യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ബലി പെരുന്നാൾ പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കുകൾ ആശ്വാസമാകുന്നു. ഇത് സംബന്ധിച്ച് ട്രാവൽ ഗ്രൂപ്പുകളും ചില അറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതായത് ഈദ് സീസണിൽ ഇത്തവണ
വിമാന നിരക്കിൽ 50 ശതമാനത്തോളം വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ടിക്കറ്റ് നിരക്കുകൾ കുതിക്കുന്ന ഈ സമയത്ത് ഇത്തരം ഇളവുകൾ പ്രവാസികൾക്ക് വൻ ആശ്വാസമാണ് നൽകുന്നത് അതിനാൽ കൃത്യമായ പ്ലാനിങ്ങോടെ തീയതികൾ തിരഞ്ഞെടുത്താൽ പ്രവാസികൾക്ക് നൂറുകണക്കിന് ദിർഹം വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് പുതിയ വിപണി വ്യക്തമാക്കുന്നത്.

അവസാന നിമിഷം വരെ കാത്തിരിക്കണോ അതോ ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണോ എന്ന് വിഷമിക്കുന്ന പ്രവാസികൾ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനൊപ്പം യുഎഇയിലെ ലേറ്റസ്റ്റ് വിമാന നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇനി നിങ്ങളുടെ പ്ലാനിങ് ആരംഭിച്ചതേയുള്ളൂവെങ്കിൽ നിങ്ങൾ യാത്ര ചെയ്യുന്ന തീയതികളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ വലിയൊരു തുക തന്നെ ലാഭിക്കാം.

കൂടാതെ പ്രമുഖ എയർലൈനുകളിലെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ചാൽ തന്നെ തീയ്യതികളും നിരക്കുകളും അറിയാൻ സാധിക്കും അതേസമയം പെരുന്നാൾ തിരക്ക് തുടങ്ങുന്ന മെയ് 25, 26 തീയതികളിൽ ഇസ്ലാമാബാദ്, ലാഹോർ, കെയ്‌റോ, ഇസ്താംബൂൾ തുടങ്ങിയ റൂട്ടുകളിൽ വൺ വേ ടിക്കറ്റിന് 1,600 മുതൽ 2,100 ദിർഹത്തിന് മുകളിലാണ് നിരക്ക് വരുന്നത്.

അവസാന നിമിഷം വരെ കാത്തിരിക്കണോ അതോ ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണോ എന്ന് വിഷമിക്കുന്ന പ്രവാസികൾ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനൊപ്പം യുഎഇയിലെ ലേറ്റസ്റ്റ് വിമാന നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഇനി നിങ്ങളുടെ പ്ലാനിങ് ആരംഭിച്ചതേയുള്ളൂവെങ്കിൽ നിങ്ങൾ യാത്ര ചെയ്യുന്ന തീയതികളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ വലിയൊരു തുക തന്നെ ലാഭിക്കാം.

കൂടാതെ പ്രമുഖ എയർലൈനുകളിലെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ചാൽ തന്നെ തീയ്യതികളും നിരക്കുകളും അറിയാൻ സാധിക്കും അതേസമയം പെരുന്നാൾ തിരക്ക് തുടങ്ങുന്ന മെയ് 25, 26 തീയതികളിൽ ഇസ്ലാമാബാദ്, ലാഹോർ, കെയ്‌റോ, ഇസ്താംബൂൾ തുടങ്ങിയ റൂട്ടുകളിൽ വൺ വേ ടിക്കറ്റിന് 1,600 മുതൽ 2,100 ദിർഹത്തിന് മുകളിലാണ് നിരക്ക് വരുന്നത്.

ഇതേ റൂട്ടുകളിൽ മെയ് 28 അല്ലെങ്കിൽ 29 തീയതികളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് 660 മുതൽ 800 ദിർഹം വരെയുള്ള നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാരുടെ ബഡ്ജറ്റും താല്പര്യവും അനുസരിച്ച് യാത്രാ തീയതികളിലും സ്റ്റോപ്പ് ഓവറുകളിലും കുറച്ച് ഫ്ലെക്സിബിലിറ്റി കാണിച്ചാൽ ഈ ഈദ് സീസണിൽ പോക്കറ്റ് ചോരാതെ നോക്കാം.

എന്നാൽ കേരളത്തിലേക്കുള്ള റൂട്ടുകളിൽ സാധാരണ നിരക്ക് തന്നെയാണ് കാണുന്നത്. വ്യത്യസ്തമാണ്. കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഈദ് അവധിയുടെ എല്ലാ ദിവസങ്ങളിലും ഒരുപോലെ ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. എന്നാൽ നിരക്കുകളിൽ ചില കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളുടെ തിരക്കും ഉയർന്ന ഡിമാൻഡും തന്നെയാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കൂടാതെ കുടുംബങ്ങളായി യാത്ര ചെയ്യുന്നവരും ദീർഘദൂര യാത്ര പ്ലാൻ ചെയ്യുന്നവരുമായ പ്രവാസികൾ വിമാന നിരക്കുകൾ ഇനിയും കുതിച്ചുയരുമോ എന്ന പേടിയുള്ളതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. എന്നാണ് ട്രാവൽ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *