ജോലിക്ക് വൈകിയാൽ ശമ്പളം കുറയ്ക്കാൻ തൊഴിൽ ഉടമയ്ക്ക് അവകാശമുണ്ടോ? യുഎഇ പ്രവാസികൾ ഈ നിയമം അറിയണം

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

യുഎഇ: എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ജോലിയിൽ പ്രവേശിക്കും എന്നാൽ ഒരു ദിവസം ഇത് വൈകി, ഈ കാരണത്താൽ തൊഴിൽ ഉടമകൾക്ക് ശമ്പളം കുറയ്ക്കാൻ അധികാരമുണ്ടോ? നമ്മളിൽ പലർക്കും ഇത് തോന്നിയിട്ട് ഉണ്ടാകാം കാരണം പ്രവാസികൾ പലപ്പോഴും യുഎഇയിലെ തൊഴിൽ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ വലിയ ആശങ്കയിലാകാറുണ്ട്.യുഎഇ തൊഴിൽ നിയമം അനുസരിച്ച് ഒരു ജീവനക്കാരൻ ജോലിക്ക് വൈകി എത്തിയാൽ ശമ്പളം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് നിയമപരമായി അവകാശമുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഈ നീക്കം. 2021-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 33-ലെ ആർട്ടിക്കിൾ 39(1) അനുസരിച്ചാണ് കമ്പനികൾക്ക് ഇതിനുള്ള അനുവാദം നൽകിയിട്ടുള്ളത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അതിനാൽ കമ്പനിയുടെ നിയമങ്ങളോ അല്ലെങ്കിൽ ഗവൺമെന്റ് നിർദ്ദേശങ്ങളോ തെറ്റിക്കുന്ന ജീവനക്കാർക്ക് ശമ്പളം കുറക്കാൻ നിയമം തൊഴിലുടമയ്ക്ക് അധികാരം നൽകുന്നുണ്ട്. എന്നാൽ പല കമ്പനികളും വിചാരിക്കുന്നതുപോലെ തോന്നിയതുപോലെ ഒരു ദിവസം പെട്ടെന്ന് ശമ്പളം കുറയ്ക്കാൻ അവർക്ക് കഴിയില്ല.

യുഎഇ മന്ത്രാലയം പറയുന്ന കൃത്യമായ ചില നടപടിക്രമങ്ങൾ കമ്പനികൾ പാലിച്ചിരിക്കണമെന്നത് നിർബന്ധമാണ്. ഇനി ശമ്പളം കുറയ്ക്കണമെങ്കിൽ ഒരു കമ്പനിക്ക് നിയമപരമായി ‘പെനാൽറ്റി ഷെഡ്യൂൾ’ ഉണ്ടായിരിക്കണം. 2022 ലെ കാബിനറ്റ് അനുസരിച്ച് നമ്പർ 1-ലെ ആർട്ടിക്കിൾ 24(2) ൽ, ഓരോ തെറ്റിനും എന്തൊക്കെ ശിക്ഷകളാണ് നൽകുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ കോഡ് നിർമ്മിക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. അതായത് ഒരു ജീവനക്കാരൻ ജോലിക്ക് വൈകി വന്നാൽ ആദ്യം എന്ത് ചെയ്യണം, രണ്ടാമതും ആവർത്തിച്ചാൽ എന്ത് ചെയ്യണം എന്ന് ഇതിൽ കൃത്യമായി ഇതിൽ വ്യക്തമാക്കിയിട്ടുണ്ടാകും. സാധാരണയായി ആദ്യത്തെ തവണ വൈകി വരുമ്പോൾ രേഖാമൂലം മുന്നറിയിപ്പും നൽകും.

തുടർന്ന് അതിനുശേഷവും ഇത് തുടരുകയാണെങ്കിൽ മാത്രമേ ശമ്പളത്തിൽ നിന്ന് പണം കുറയ്ക്കാൻ നിയമം പറയുന്നുള്ളു. കൂടാതെ ഈ അച്ചടക്ക നയം ജീവനക്കാരെ മുൻകൂട്ടി അറിയിക്കുകയും വേണം. ഇനി നിങ്ങളുടെ കമ്പനിയിൽ ഇത്തരം നിയമങ്ങളോ മുന്നറിയിപ്പുകളോ ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം നിങ്ങളുടെ ശമ്പളം കുറയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ചോദിക്കാം

കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് ശമ്പളം പിടിക്കുന്നതെന്ന് ബോധ്യപ്പെട്ടാൽ യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറട്ടൈസേഷൻ മന്ത്രാലയത്തിൽ നിങ്ങൾക്ക് പരാതി നൽകാനും സാധിക്കും. അതുകൊണ്ട് നമ്മൾ പ്രവാസികൾ ജോലി ചെയ്യുന്ന കമ്പനിയിലെ ഇത്തരം അച്ചടക്ക നിയമങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

യുഎഇയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും അറിഞ്ഞിരിക്കേണ്ട ഒരു തൊഴിൽ നിയമമാണിത്. കാരണം നമ്മുടെ അവകാശങ്ങൾ നമ്മൾ തന്നെ കൃത്യമായി മനസ്സിലാക്കി വെക്കണം. ആദ്യം ഇത് അറിയണമെന്നില്ല എന്നാൽ ഈ കാര്യം നമ്മുടെ ജീവിതത്തിൽ ഒകെ വന്നാൽ മാത്രമേ കൂടുതൽ ആളുകൾക്കും ഇതിനെ കുറിച്ച് ആലോചിക്കുന്നത്.

അറിഞ്ഞോ ദുബായിൽ സൗജന്യമായി ഐസ്ക്രീം ലഭിക്കും’ എവിടെ?? എപ്പോൾ??എങ്ങനെ??

UAE May 23, 2026

385869

ദുബൈ: ഒമ്പത്​ ദിവസത്തോളം നീണ്ടു നിൽക്കുന്ന ബലി പെരുന്നാൾ അവധി ദിനത്തോടനുബന്ധിച്ച്​ എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും വേണ്ടി വിവിധ ആഘോഷങ്ങൾ പ്രഖ്യാപിച്ച്​ ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ ചില ബീച്ചുകളിൽ കുടുംബങ്ങൾക്ക്​ മാത്രമായി​ പ്രത്യേക മേഖല, പൊതു പാർക്കുകളിൽ സൗജന്യ ഐസ്കക്രീം വിതരണം, തത്സമയ വിനോദ പരിപാടികൾ എന്നിവയാണ്​ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്​.

ജുമൈറ 1, ജുമൈറ 2, ഇവയുടെ നൈറ്റ്​ ബീച്ച്​, ജുമൈറ 3, ഉമ്മു സുഖൈം 1, അതി​ന്‍റെ നൈറ്റ്​ ബീച്ച്​, ഉമ്മുസുഖൈം 2, ഖോർ അൽ മംസാർ ബീച്ച്​ എന്നിവിടങ്ങളിലാണ്​ കുടുംബങ്ങൾക്ക്​ മാത്രം പ്രവേശിക്കാവുന്ന മേഖല ക്രമീകരിച്ചിരിക്കുന്നത്​. പെരുന്നാളിന്‍റെ ആദ്യ രണ്ട്​ ദിവസങ്ങളിലായിരിക്കും ‘ഈദ്​ ഗിഫ്​റ്റ്​’ സംരംഭത്തിലൂടെ സൗജന്യമായുള്ള ഐസ്​ക്രീം വിതരണം. നാല്​ മുതൽ ഏഴുവരെ അൽ ബർഷ പോണ്ട്​ പാർക്ക്​, കമ്യൂണിറ്റി പാർക്ക്​, മുഷ്​രിഫ്​ പാർട്ട്​, സഅബീൽ പാർക്ക്​, അൽ സഫ പാർക്ക്​ എന്നിവിടങ്ങളിലാണ്​ ഐസ്ക്രീം വിതരണം. ആദ്യ രണ്ട്​ അവധി ദിനങ്ങളിൽ വൈകിട്ട്​ നാലു മുതൽ ഏഴുവരെ ദുബൈ ഫ്രെയിമിൽ തത്സമയ സംഗീത പ്രകടനം നടക്കും. സംഗതവും കുടുംബപരമായ വിനോദങ്ങളം ഒത്തിണങ്ങിയ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.

രണ്ടാത്തെ അവധി ദിനത്തിൽ വൈകിട്ട്​ നാലു മുതൽ ഏഴു വരെ ഹത്ത മാർക്കറ്റിൽ അൽ ഹർബിയ ബാൻഡിന്‍റെ പ്രകടനമുണ്ടാവും. മൂന്നു ദിവസം രാവിലെ ഒമ്പത്​ മുതൽ രാത്രി എട്ടുമണിവരെ ചിൽഡ്രൻസ്​ സിറ്റിയിൽ വിവിധ വിനോദ പരിപാടികളും അരങ്ങേറും. അവധി ദിനങ്ങളിൽ ഖുർആനിക്​ പാർക്ക്​, സഅബീൽ പാർക്ക്​, അൽ മംസാർ പാർക്ക്​, അൽ സഫ പാർക്ക്​, ക്രീക്ക്​ പാർക്ക്​, മുഷ്​രിഫ്​ നാഷനൽ പാർക്ക്​ എന്നിവ രാവിലെ എട്ടു മുതൽ അർധരാത്രി വരെയും ദുബൈ ഫ്രെയിൽ രാവിലെ എട്ട്​ മുതൽ രാത്രി ഒമ്പതുവരെയും പ്രവർത്തിക്കും.

ബലിപെരുന്നാൾ അവധി; യാത്രക്കാർക്കായി പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് എയർലൈൻ

UAE May 23, 2026

airline

ദുബൈ: ബലിപെരുന്നാൾ അവധിക്കാലത്തെ വൻ തിരക്ക് പരിഗണിച്ച് യാത്രക്കാർക്കായി യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച് എമിറേറ്റ്സ്. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

തിരക്കേറിയ സമയങ്ങളിൽ ഇമിഗ്രേഷൻ നടപടികൾക്ക് പതിവിലും കൂടുതൽ സമയമെടുത്തേക്കാം. അതിനാൽ പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റിൽ എത്തണം. വിമാനത്താവളത്തിലേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ദുബൈ മെട്രോ പരമാവധി പ്രയോജനപ്പെടുത്താൻ എമിറേറ്റ്സ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.

യുഎഇയിൽ മെയ് അവസാന വാരമാണ് ദീർഘമായ ഈദ് അവധി വരുന്നത്. സ്വകാര്യ മേഖലയ്ക്ക് മെയ് 26 മുതൽ നാല് ദിവസത്തെ അവധിയുണ്ടാകും. സർക്കാർ ജീവനക്കാർക്ക് മെയ് 25 തിങ്കളാഴ്ച മുതൽ അവധി ആരംഭിക്കും. ഈ ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ വൻ ജനതിരക്കാണ് പ്രതീക്ഷിക്കുന്നത്.

മേഖലയിലെ സൈനിക സംഘർഷങ്ങൾക്ക് ശേഷം വ്യോമയാന മേഖല വീണ്ടെടുക്കലിന്റെ പാതയിലാണ്. ഇസ്റാഈൽ-ഇറാൻ സംഘർഷം പ്രശ്നങ്ങൾ മുൻപ് വ്യോമഗതാഗതത്തെ ബാധിച്ചിരുന്നു. നിലവിൽ എമിറേറ്റ്സ് 72 രാജ്യങ്ങളിലെ 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാർക്ക് വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ചെക്ക്-ഇൻ ചെയ്യാൻ സൗകര്യമുണ്ട്. ഓൺലൈൻ വഴിയോ എമിറേറ്റ്സ് ആപ്പ് വഴിയോ സീറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്. യുഎസിലേക്കുള്ള യാത്രക്കാർക്ക് 24 മണിക്കൂർ മുമ്പ് ബാഗുകൾ നൽകാം. മറ്റുള്ളവർക്ക് 12 മണിക്കൂർ മുൻപ് വരെ ബാഗേജ് ഡെലിവറി നടത്താം.

വിമാനത്താവളത്തിലെ കിയോസ്‌ക്കുകൾ വഴി ബാഗ് ഡ്രോപ്പ് ചെയ്യാൻ സാധിക്കും. സ്കൈവാർഡ്സ് അംഗങ്ങൾക്ക് മുഖം തിരിച്ചറിയൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് സൗജന്യ ഹോം ചെക്ക്-ഇൻ സൗകര്യവും ലഭ്യമാണ്. എന്നാൽ യുഎസിലേക്കുള്ള യാത്രക്കാർ വിമാനത്താവളത്തിൽ നേരിട്ട് ചെക്ക്-ഇൻ ചെയ്യണം.

ഒരു നമ്പറിൽ കോടികൾ പോയി; പക്ഷെ ഒരു ടിക്കറ്റ്, ഒരു നോട്ടിഫിക്കേഷൻ, ജീവിതം തന്നെ മാറി;ഇന്ത്യൻ പ്രവാസിയുടെ ഭാഗ്യനിമിഷം

UAE May 22, 2026

383698

വിജയിക്ക് 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നഷ്ടമായത് ഒരു നമ്പറിന്റെ വ്യത്യാസത്തിൽ.

ഇന്ത്യക്കാരനായ ഗുണശേഖരൻ ജോലിക്ക് പോകുന്നതിനിടെയാണ് ജീവിതം മാറ്റിമറിച്ച നോട്ടിഫിക്കേഷൻ കണ്ടത്. ആ നിമിഷത്തെ വിവരിക്കാൻ ഒരു വാക്ക് മാത്രം മതിയെന്ന് അദ്ദേഹം പറയുന്നു: “ആശ്വാസം.”

എന്നും രാവിലെ മെഡിക്കൽ ഫാർമ ഡീലർഷിപ്പിലെ ജോലിക്ക് പോകുന്ന ഗുണശേഖരൻ വരും കാലം നന്നാകും എന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. തമിഴ്നാട് കോയമ്പത്തൂരിലെ വീട്ടിൽ നിന്നും സാധാരണ പോലെ ജോലിക്ക് ഇറങ്ങുന്നതിനിടെയാണ് ഫോണിൽ വന്ന ഇമെയിൽ അദ്ദേഹം ശ്രദ്ധിക്കുന്നത്. വീണ്ടും വായിച്ചു. എമിറേറ്റ്സ് ഡ്രോ ഈസി 6 വിജയിക്കുക വഴി 25,000 ഡോളർ നേടിയെന്ന വാർത്തയായിരുന്നു അത്.

ഉറപ്പാക്കാൻ പലതവണ പരിശോധിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.

ടിക്കറ്റിന് പിന്നിലെ മനുഷ്യൻ

ഒരു സാധാരണ മധ്യവർഗ്ഗ കുടുംബമാണ് ഗുണശേഖരന്റേത്. ഉയരുന്ന ജീവിതച്ചെലവ്, മക്കളുടെ പഠനച്ചെലവ്, കുടുംബത്തിന്റെ ഭാവി എന്നിങ്ങനെ നിരവധി ബാധ്യതകളുമായി ജീവിക്കുന്ന ഒരാൾ. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകളെ പോലെ.

“എന്റെ കുടുംബത്തിന് നല്ലൊരു ഭാവി ഉറപ്പാക്കാൻ സാമ്പത്തിക സ്ഥിരതയാണ് ഞാൻ തേടിയത്. ഉയരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ഈ വിജയം ശരിയായ സമയത്ത് ലഭിച്ച വലിയ അനുഗ്രഹമാണ്,” അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുമ്പ് യൂട്യൂബിലൂടെയാണ് അദ്ദേഹം എമിറേറ്റ്‌സ് ഡ്രോയെക്കുറിച്ച് അറിയുന്നത്. ഈസി സിക്സിന്റെ ലളിതമായ രീതിയാണ് അദ്ദേഹത്തെ ആകർഷിച്ചത്. നല്ലൊരു നാളെ എന്നതായിരുന്നു ലക്ഷ്യം.

ആ നിമിഷം

പ്രത്യേക ഭാഗ്യ നമ്പറുകളൊന്നുമില്ല. ജന്മദിന നമ്പറുകളുമില്ല. ഒരു സാധാരണ യാത്രയും ഫോണിലെ ഒരു നോട്ടിഫിക്കേഷനും മാത്രം. എനിക്ക് ഒന്നും പറയാൻ ആകുന്നില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.

കുടുംബത്തിന്റെ പ്രതികരണം? ഈ അനുഭവം എങ്ങിനെ വിവരിക്കും.

“അവർക്ക് വിശ്വസിക്കാനായില്ല. എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു. ആശ്വാസം.”

ഏറെ നാളായി ചുമന്നിരുന്ന ഭാരമൊന്ന് ഇറക്കിവെക്കാൻ കഴിഞ്ഞ ഒരാളുടെ മനസ്സിലെ ശ്വാസം പോലെ.

ഈ തുക എന്തിനാണ് ഉപയോഗിക്കുക 

വിജയ തുക ഏതാണ്ട് ₹20 ലക്ഷത്തിലധികം വരും. ഇത് വീടിന്റെ വായ്പ അടച്ചുതീർക്കാനോ, കുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാനോ മതിയാകും. “കടങ്ങൾ തീർക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനായി സൂക്ഷിക്കാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.”

നാട്ടിലെ കുട്ടികൾക്കായി പഠനപുസ്തകങ്ങൾ വാങ്ങാൻ ചില തുക സംഭാവന ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. ഗുണശേഖരന്റെ വിജയം പലർക്കും എമിറേറ്റ്സ്‌ ഡ്രോയിൽ പങ്കെടുക്കാൻ പ്രചോദനമായി മാറിയിട്ടുണ്ട്. അദ്ദേഹത്തിന് 4 മില്യൺ ഡോളർ സമ്മാനം നഷ്ടമായത് ഒരു നമ്പറിന് മാത്രമാണ്. എങ്കിലും ഗ്രാൻഡ് പ്രൈസ് നേടുന്നത് വരെ എമിറേറ്റ്സ് ഡ്രോയിൽ പങ്കെടുക്കാനാണ് തീരുമാനം.

ഇത് ഇന്ത്യൻ മനോഭാവത്തിന്റെ പ്രതിഫലനമാണ്. എത്ര ബുദ്ധിമുട്ടായാലും ശ്രമം നിർത്താതെ മുന്നോട്ട് പോകുന്ന മനസ്സ്. “കഠിനാധ്വാനത്തിന് ഫലം കിട്ടും. അനുഗ്രഹങ്ങൾ ശരിയായ സമയത്ത് എത്തും,” അദ്ദേഹം പറയുന്നു. ഈ വിജയം സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം ആണ് നൽകുന്നത്.

4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ്

ഈസി സിക്സ് ഗുണശേഖരനു ലഭിച്ച അതേ അവസരമാണ് നിങ്ങൾക്കും നൽകുന്നത്, 4 മില്യൺ ഡോളർ നേടാനുള്ള അവസരം.

ചിലപ്പോൾ ജീവിതം മാറ്റിമറിക്കുന്ന നിമിഷങ്ങൾ തുടങ്ങുന്നത് ഒരു ടിക്കറ്റിൽ നിന്നായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *