ദുബൈയിൽ ജീവിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ പിഴ! പോക്കറ്റ് കീറാതിരിക്കാൻ ഈ 6 നിയമങ്ങൾ അറിഞ്ഞിരിക്കണം

uae foreign ministry statement on recent attacks uae flag

ദുബൈ: ലോകത്തിലെ ഏറ്റവും സുരക്ഷിതവും വൃത്തിയുള്ളതുമായ നഗരങ്ങളിലൊന്നായ ദുബൈയിൽ കർശനമായ നിയമങ്ങളാണ് നിലവിലുള്ളത്. ചെറിയൊരു അശ്രദ്ധ കാരണം വലിയ തുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യങ്ങൾ ഇവിടെയുണ്ട്. ദുബൈ നിവാസികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലെ പിഴകളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

റോഡിലെ അശ്രദ്ധയും അമിതവേഗതയും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. അമിതവേഗതയ്ക്ക് 300 ദിർഹം മുതൽ 3,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുന്നത്. റെഡ് സിഗ്നൽ ലംഘിച്ചാൽ 1,000 ദിർഹം പിഴയും വണ്ടി കണ്ടുകെട്ടലും നേരിടേണ്ടി വരും. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹവും ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചാൽ 800 ദിർഹവുമാണ് പിഴ. വാഹനം കഴുകാതെ വൃത്തിഹീനമായി ഇട്ടാൽ പോലും 3,000 ദിർഹം വരെ പിഴ ലഭിക്കാം.

തെറ്റായ രീതിയിലുള്ള പാർക്കിംഗിനും ആർടിഎ കർശനമായ പിഴകൾ ചുമത്തുന്നുണ്ട്. പണമടച്ചുള്ള പാർക്കിംഗ് സമയം കഴിഞ്ഞാൽ 100 ദിർഹമാണ് പിഴയായി നൽകേണ്ടത്. അനുമതിയില്ലാതെ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലങ്ങളിൽ വണ്ടി നിർത്തിയാൽ 1,000 ദിർഹം ഈടാക്കും. മെട്രോ, ബസ് യാത്രക്കാർക്കും പ്രത്യേക നിയന്ത്രണങ്ങൾ ബാധകമാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ ഭക്ഷണം കഴിക്കുകയോ ച്യൂയിംഗ് ഗം ചവയ്ക്കുകയോ ചെയ്താൽ 100 ദിർഹം പിഴയൊടുക്കേണ്ടി വരും.

ദുബൈയിലെ പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട സാമൂഹിക മര്യാദകൾ ലംഘിച്ചാലും പിടിവീഴും. നിശ്ചിത സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്ന ജെയ്‌വാക്കിംഗിന് 400 ദിർഹമാണ് പിഴ. പൊതുസ്ഥലത്ത് മാലിന്യം തുപ്പുകയോ സിഗരറ്റ് കുറ്റികൾ വലിച്ചെറിയുകയോ ചെയ്താൽ 500 ദിർഹം വരെ നൽകണം. പൊതുസ്ഥലങ്ങളിൽ വെച്ച് അസഭ്യം പറയുന്നതും മോശം ആംഗ്യങ്ങൾ കാണിക്കുന്നതും ജയിൽ ശിക്ഷയും കനത്ത പിഴയും ക്ഷണിച്ചുവരുത്തും.

യുഎഇയിലെ കർശനമായ സൈബർ നിയമങ്ങൾ കാരണം ഓൺലൈൻ ഇടങ്ങളിലും വലിയ ജാഗ്രത ആവശ്യമാണ്. ഒരാളുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്താൽ ലക്ഷക്കണക്കിന് ദിർഹം പിഴ ലഭിക്കും. വാട്സാപ്പിലൂടെയോ മറ്റ് ഓൺലൈൻ വഴികളിലൂടെയോ ഒരാളെ അപമാനിച്ചാൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. അപകടസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും കടുത്ത ശിക്ഷയുണ്ടാകും.

നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന തരത്തിലുള്ള പരിസ്ഥിതി ലംഘനങ്ങൾക്കും ദുബൈയിൽ പിഴയുണ്ട്. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ തുണികൾ പരസ്യമായി ഉണക്കാനിട്ടാൽ 500 ദിർഹം പിഴ ഈടാക്കുന്നതാണ്. കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് മാലിന്യം വലിച്ചെറിഞ്ഞാൽ 1,000 ദിർഹമാണ് പിഴയായി നൽകേണ്ടി വരിക. പാർക്കുകളിലും ബീച്ചുകളിലും നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്താൽ 500 ദിർഹവും പിഴ ചുമത്തും.

പ്രവാസികൾ കാത്തിരുന്ന അപ്ഡേറ്റ്;സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? യുഎഇയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

UAE May 22, 2026

Dubai Gold Rate Today
Dubai Gold Rate Today

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 546.75 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 506.50 ദിർഹമായി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 485.50 ദിർഹം, 416.25 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce17,00617,00617,029
24K546.75546.75547.50
22K506.50506.50507.00
21K485.50485.50486.00
18K416.25416.25416.75

നിങ്ങളും ഞങ്ങളുടേത് തന്നെ;കഠിനാധ്വാനിക്കുന്ന തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സർപ്രൈസ്; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

UAE May 22, 2026

383742

ദുബൈ: ബലിപെരുന്നാൾ‌ പ്രമാണിച്ച് രാജ്യത്തെ തൊഴിലാളികൾക്കായി വിപുലമായ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). ‘നമ്മുടെ തൊഴിലാളികളുടെ സന്തോഷമാണ് നമ്മുടെ ഈദിന്റെ സന്തോഷം’ എന്ന മനോഹരമായ മുദ്രാവാക്യത്തോടെയാണ് മന്ത്രാലയം രാജ്യവ്യാപക കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്. യുഎഇയിലുടനീളമുള്ള 30 ഓളം കേന്ദ്രങ്ങളിലാണ് വിവിധ പരിപാടികൾ അരങ്ങേറുക.

വിവിധ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈദ് ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നത്. തങ്ങളുടെ ലേബർ അക്കോമഡേഷനുകളിലെ തൊഴിലാളികളെ ഈ പരിപാടികളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (http://mohre.gov.ae) സന്ദർശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കമ്പനികളുടെ സമയക്രമത്തിനും സ്ഥലത്തിനും അനുയോജ്യമായ വിവിധ വിനോദ-ആഘോഷ പ്രവർത്തനങ്ങൾ ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും.

യുഎഇ ആഭ്യന്തര മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP), ദുബൈ ആർടിഎ (RTA), യുഎഇയിലെ വിവിധ പൊലിസ് ആസ്ഥാനങ്ങൾ, മുനിസിപ്പാലിറ്റികൾ, ദുബൈയിലെ തൊഴിൽ കാര്യങ്ങൾക്കായുള്ള സ്ഥിരം സമിതി, നാഷണൽ ആംബുലൻസ്, ബുർജീൽ ഹോൾഡിംഗ്സ് തുടങ്ങി നിരവധി പ്രമുഖ സർക്കാർ-സ്വകാര്യ സംവിധാനങ്ങളാണ് കാമ്പെയ്നിൽ മന്ത്രാലയത്തിനൊപ്പം പങ്കാളികളാകുന്നത്.

രാജ്യത്തിന്റെ നിർമ്മാണത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളി സമൂഹത്തിന് മാനസിക ഉല്ലാസവും പെരുന്നാൾ സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഭരണകൂടം ഈ വലിയ പദ്ധതി നടപ്പിലാക്കുന്നത്.

അമ്മ ആദ്യം ഉപേക്ഷിച്ചു…;രണ്ടുതവണ തനിച്ചാക്കപ്പെട്ട 15-കാരി;രണ്ടു വർഷമായി അബോധാവസ്ഥയിൽ; യുഎഇയെ കണ്ണീരിലാഴ്ത്തി 15-കാരി ഫാത്തിമ വിടപറഞ്ഞു

UAE May 22, 2026

383701

അജ്മാൻ: യുഎഇയിലെ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഫിലിപ്പീൻസ് പെൺകുട്ടി ഫാത്തിമ (15) അന്തരിച്ചു. അട്ടോഇമ്മ്യൂൺ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ഫാത്തിമ, അജ്മാനിലെ വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയവെ ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ഒരു വയസ്സുള്ളപ്പോൾ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഫാത്തിമയുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. പിന്നീട് പരിചരിച്ച ദമ്പതികളും ഉപേക്ഷിച്ചതോടെ, 2018-ൽ പാകിസ്ഥാൻ സ്വദേശിയായ സയ്യിദ് അലി മോസാമും അദ്ദേഹത്തിന്റെ ഫിലിപ്പിനോ ഭാര്യ മുസാമയും ഫാത്തിമയെ ഏറ്റെടുക്കുകയായിരുന്നു. അന്നുമുതൽ സ്വന്തം മകളെപ്പോലെയാണ് ഈ ദമ്പതികൾ ഫാത്തിമയെ പരിചരിച്ചിരുന്നത്.

2024 ഏപ്രിലിലാണ് ഫാത്തിമയ്ക്ക് ‘സബ്ക്യുട്ടേനിയസ് ലൂപ്പസ് എറിത്തമറ്റോസസ്’ എന്ന ഗുരുതരമായ രോഗം കണ്ടെത്തുന്നത്. ഇത് തലച്ചോറിലെ എഡീമയിലേക്കും പ്ലേറ്റ്‌ലെറ്റുകളുടെ കുറവിലേക്കും നയിച്ചു. തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കണ്ണുകൾ മാത്രം ചലിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നു ഈ പെൺകുട്ടി.

എമിറേറ്റ്സ് ഐഡിയോ താമസ വിസയോ ഇല്ലാത്തതിനാൽ നിയമപരമായി ദത്തെടുക്കാനോ, സ്‌കൂളിൽ അയക്കാനോ, ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനോ വളർത്തു മാതാപിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല. രേഖകളുടെ അഭാവം മൂലം ജീവകാരുണ്യ സംഘടനകളുടെ സഹായവും ലഭിച്ചില്ല. വൻ തുക വന്ന ചികിത്സാച്ചെലവുകൾ മോസാം സ്വന്തം പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാവുകയും വാടകക്കേസിൽ അകപ്പെടുകയും ചെയ്തിരുന്നു.

ആരോഗ്യവതിയായിരുന്നപ്പോൾ യുഎഇയെയും ഇവിടുത്തെ ഭരണാധികാരികളെയും ഏറെ സ്നേഹിച്ചിരുന്ന ഫാത്തിമ വ്‌ളോഗുകളിലൂടെ മറ്റ് കുട്ടികൾക്ക് പ്രതീക്ഷയുടെ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. ഫാത്തിമയുടെ മരണവാർത്തയറിഞ്ഞ്, വർഷങ്ങളായി അകന്നുനിന്നിരുന്ന മാതാവും അജ്മാനിലെ വീട്ടിലെത്തിയിട്ടുണ്ട്.

ഫാത്തിമയുടെ മരണം സ്വാഭാവിക മരണമാണെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം യുഎഇയിൽ തന്നെ മറവു ചെയ്യുമെന്ന് വളർത്തു പിതാവ് സയ്യിദ് അലി മോസാം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *