
Expat dead in uae: ദുബൈ: പ്രവാസി മലയാളി യുവാവ് യു.എ.ഇയിലെ ദുബൈയില്‍ മരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയില്‍ കല്ലേപുള്ളിയില്‍ കോയാമു ഹാജിയുടെ മകന് റസല്‍ (45) ആണ് മരിച്ചത്. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടെയുണ്ട്. താമസസ്ഥലത്തുവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ഖേരി ഗേറ്റില്‍ ബ്ലുമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്താണ് താമസം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മയ്യിത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മയ്യിത്ത് മറവ് ചെയ്യൂ.
അവധിക്കാല യാത്രക്കായി യുഎഇ നിവാസികൾ തിരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങൾ;ഷെങ്കൻ വിസയുടെ ടെൻഷൻ വേണ്ട
UAE May 16, 2026

ദുബൈ: ബലിപെരുന്നാൾ അവധിക്കാലം അടുത്തിരിക്കെ, ഷെങ്കൻ വിസ അപ്പോയിന്റ്മെന്റുകൾ ലഭിക്കാനുള്ള കാലതാമസവും ബുദ്ധിമുട്ടും യുഎഇ നിവാസികളെ പുതിയ യാത്രാ കേന്ദ്രങ്ങളിലേക്ക് ചിന്തിപ്പിക്കുന്നു. എംബസികൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈനായി വേഗത്തിൽ വിസയും യാത്രാ അനുമതികളും ലഭിക്കുന്ന രാജ്യങ്ങൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറുന്നതെന്ന് യാത്രാ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രാജ്യങ്ങൾ വിസ നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതോടെ നീണ്ട കാത്തിരിപ്പും പാസ്പോർട്ട് സമർപ്പിക്കുമ്പോഴുണ്ടാകുന്ന സമ്മർദ്ദവും ഒഴിവാക്കാൻ യാത്രക്കാർക്ക് സാധിക്കുന്നുണ്ട്.
പല യൂറോപ്യൻ രാജ്യങ്ങളെയും അപേക്ഷിച്ച് അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ നടപടികൾ വളരെ സുഗമമാണ്. അസർബൈജാന്റെ ഔദ്യോഗിക ‘ASAN’ വിസ പോർട്ടൽ വഴി അപേക്ഷിച്ചാൽ സാധാരണയായി മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ ലഭിക്കുമെന്നത് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.
സമാനമായ രീതിയിൽ ഉസ്ബെക്കിസ്ഥാനും മധ്യേഷ്യൻ യാത്ര ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ ഇ-വിസ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ കെനിയ നിലവിൽ ഇലക്ട്രോണിക് യാത്രാ അംഗീകാര (eTA) സംവിധാനമാണ് പിന്തുടരുന്നത്. യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അധിക തുക നൽകി മുൻഗണനാ സേവനങ്ങൾ (Priority Services) ഉപയോഗപ്പെടുത്തുന്നതിലൂടെ അപ്പോയിന്റ്മെന്റിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിസാ തീരുമാനങ്ങൾ അറിയാൻ സാധിക്കും.
ഏഷ്യൻ രാജ്യങ്ങളോടുള്ള താൽപ്പര്യവും യുഎഇ നിവാസികൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. തായ്ലൻഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വിസ നടപടികൾ താരതമ്യേന ലളിതമാണെന്നത് വിനോദസഞ്ചാരികൾക്ക് വലിയ ആശ്വാസമാണ്. വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് മുൻപ് തന്നെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ബാലി പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇന്തോനേഷ്യ നൽകുന്ന ഇലക്ട്രോണിക് വിസ ഓൺ അറൈവൽ (e-VoA) സംവിധാനം വലിയ സഹായമാണ്. കൂടാതെ ചൈനയിലേക്കുള്ള വിസകൾ എക്സ്പ്രസ് സർവീസിലൂടെ ഏകദേശം നാല് ദിവസത്തിനുള്ളിൽ ലഭ്യമാകുന്നുണ്ടെങ്കിലും അപ്പോയിന്റ്മെന്റ് ലഭ്യത കൂടി പരിഗണിക്കുമ്പോൾ ഒരാഴ്ചയോളം സമയം ഇതിനായി മാറ്റിവെക്കേണ്ടി വരും.
തിരക്കേറിയ അവധിക്കാലമായതിനാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപ് പാസ്പോർട്ട് സാധുത, യുഎഇ താമസ വിസയുടെ കാലാവധി, ഹോട്ടൽ ബുക്കിംഗ് രേഖകൾ, റിട്ടേൺ ടിക്കറ്റ് എന്നിവ കൃത്യമാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് ട്രാവൽ ഏജന്റുമാർ നിർദ്ദേശിക്കുന്നു. ദേശീയത അനുസരിച്ച് വിസ നിയമങ്ങളിൽ മാറ്റം വരാമെന്നതിനാൽ ഔദ്യോഗിക പോർട്ടലുകൾ വഴി കൃത്യമായ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമേ യാത്രകൾ ഉറപ്പിക്കാവൂ എന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.