ശരീരം തന്നെ ‘കള്ളക്കടത്ത് ബാഗ്!!സിനിമയെ വെല്ലും കടത്ത്!യുഎഇയിൽ നിന്ന് കുടലിനുള്ളിൽ ലഹരി കടത്തി ഞെട്ടിച്ച സംഭവം

2024 11 21132527DXB IMG 01
Dubai Airports 2024

Drugs hidden inside passenger’s body അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1.4 കിലോയിലധികം കൊക്കെയ്ൻ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആഫ്രിക്കൻ രാജ്യത്തുനിന്നെത്തിയ യാത്രക്കാരനാണ് തന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിലെ സാധാരണ പരിശോധനയ്ക്കിടെ സംശയം തോന്നിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറേ പരിശോധനയിലാണ് യാത്രക്കാരന്റെ കുടലിനുള്ളിൽ ലഹരിമരുന്ന് ഗുളികകളുടെ രൂപത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ശരീരത്തിനുള്ളിൽ നിന്ന് കൊക്കെയ്ൻ അടങ്ങിയ 100 ഗുളികകളാണ് പുറത്തെടുത്തത്. ഇവയ്ക്ക് മൊത്തം 1,418 ഗ്രാം തൂക്കമുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ദേശീയ ലഹരിവിരുദ്ധ ഏജൻസി എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ലഹരിമരുന്ന് കടത്ത് തടയാൻ അത്യാധുനിക സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ യാത്രക്കാരനെതിരെ നിയമനടപടികൾ ആരംഭിച്ചു. മയക്കുമരുന്ന് കടത്താനുള്ള ഏത് നൂതനമായ മാർഗ്ഗങ്ങളും തടയാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബലിപ്പെരുന്നാൾ ഈ ദിവസം ആയേക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് ; പ്രവചനം ഇങ്ങനെ

UAE May 15, 2026

371135

അബുദാബി∙  ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്റർ പുറത്തുവിട്ട പുതിയ ജ്യോതിശാസ്ത്ര റിപ്പോർട്ടുപ്രകാരം ഇസ്‌ലാമിക മാസമായ ദുൽഹജിന് ആരംഭം കുറിക്കുന്ന ചന്ദ്രക്കല ഈ മാസം 17ന് ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ, 18ന് ദുൽഹജ് 1447 ഹിജ്റ വർഷത്തിന്റെ ആദ്യദിനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതനുസരിച്ച്, ബലിപെരുന്നാൾ 27 നായിരിക്കാനാണ് സാധ്യത.

അബുദാബി ആസ്ഥാനമായുള്ള കേന്ദ്രം വ്യക്തമാക്കുന്നതനുസരിച്ച്, മേയ് 17 ന് വിവിധ ഇസ്‌ലാമിക രാജ്യങ്ങളിൽ ദുൽഹജ് ചന്ദ്രദർശന ശ്രമങ്ങൾ നടക്കും. 

കിഴക്കൻ ഏഷ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ടെലിസ്കോപ്പിന്റെ സഹായത്തോടെ ചന്ദ്രക്കല കാണാനാകുമെന്നാണ് നിരീക്ഷണം. മധ്യ-പശ്ചിമ ഏഷ്യ, ഉത്തരാഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം മേഖലകൾ എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടും ചന്ദ്രക്കല ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ചന്ദ്രദർശന സമിതികളുടെ പ്രഖ്യാപനങ്ങൾക്കുശേഷമായിരിക്കും ദുൽഹജ് മാസാരംഭവും ബലിപെരുന്നാൾ തീയതിയും അന്തിമമായി സ്ഥിരീകരിക്കുക

യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മരണം;19 പേർക്ക് പരിക്ക്

370643

‌ദുബൈ: അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചു. 19 പേർക്ക് പരുക്കേറ്റതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ദിശയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപമായിരുന്നു അപകടം.

സാങ്കേതിക തകരാർ മൂലം ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. പുറകിൽ വന്ന ട്രക്ക് സുരക്ഷിതമായ അകലം പാലിക്കാത്തതിനാലും ഡ്രൈവറുടെ അശ്രദ്ധ മൂലവുമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

പരുക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലിസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

കർശന മുന്നറിയിപ്പുമായി പൊലിസ്

റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

“വാഹനങ്ങൾ തകരാറിലായാൽ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഉടൻ പൊലിസിനെ വിവരമറിയിക്കണം. ഹസാർഡ് ലൈറ്റുകൾ തെളിക്കാനും മുന്നറിയിപ്പ് ത്രികോണങ്ങൾ സ്ഥാപിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം.” ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.

പിഴയും നടപടികളും

റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പാക്കണമെന്നും, ടെയിൽഗേറ്റിംഗ് (മുന്നിലുള്ള വാഹനത്തോട് കൃത്യമായ അകലം പാലിക്കാതിരിക്കൽ) പോലുള്ള നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന 849 അപകടങ്ങൾക്കും കാരണം ഇത്തരം അശ്രദ്ധകളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *