യു.എ.ഇയിൽ നിയമപരമായ പ്രായപൂർത്തി 21ൽനിന്ന് 18 വയസ്സായി കുറച്ചു; പുതിയ നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ; പ്രവാസി സ്വത്ത് നിയമത്തിലും മാറ്റം

369552

ദുബൈ: യു.എ.ഇ സിവിൽ നിയമത്തിൽ (Civil Transactions Law) കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രായപൂർത്തിയാകുന്ന പ്രായപരിധി 21-ൽ നിന്ന് 18 ആക്കി കുറച്ചു. അടുത്ത മാസം (ജൂൺ 1) മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 2025 ഒക്ടോബറിൽ പുറപ്പെടുവിച്ച 25-ാം നമ്പർ ഫെഡറൽ ഡിക്രി നിയമപ്രകാരമാണ് ഈ ഭേദഗതി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വ്യക്തികൾക്ക് അവരുടെ നിയമപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം നൽകുന്നതാണ് പുതിയ നിയമം. 

നിയമത്തിലെ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

* വ്യക്തികൾക്ക് 18 വയസ്സ് തികയുന്നതോടെ പൂർണ്ണ നിയമപരമായ ശേഷി (Full Legal Capacity) ലഭിക്കും. നേരത്തെ ഇത് 21 വയസ്സായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിനും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിനും ഇനി മുതൽ 18 വയസ്സുകാർക്ക് സ്വതന്ത്രമായി സാധിക്കും.

* കോടതിയുടെ പ്രത്യേക അനുമതിയോടെ 15 വയസ്സ് പൂർത്തിയായ പ്രായപൂർത്തിയാവാത്തവർക്കും പാരമ്പര്യമായി ലഭിച്ചതോ സ്വന്തമായതോ ആയ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സാധിക്കും. നിശ്ചിത നിബന്ധനകൾക്കും ജുഡീഷ്യൽ മേൽനോട്ടത്തിനും വിധേയമായിട്ടായിരിക്കും ഇത്.

* വിൽപ്പത്രമോ (Will) നിയമപരമായ അനന്തരാവകാശികളോ ഇല്ലാതെ മരണപ്പെടുന്ന പ്രവാസികളുടെ യുഎഇയിലുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ നിയമം വ്യക്തത വരുത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആസ്തികൾ ഔദ്യോഗിക മേൽനോട്ടത്തിൽ ജീവകാരുണ്യ ട്രസ്റ്റുകളിലേക്ക് (Charitable Endowments) മാറ്റിയേക്കാം.

* ചില പ്രത്യേക കരാറുകൾക്ക് നിയമസാധുത ലഭിക്കുന്നതിന് അവ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന കർശനമാക്കിയേക്കാം. നിലവിൽ ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റിലും തൊഴിൽ വകുപ്പിലും മറ്റും നിലവിലുള്ള രജിസ്‌ട്രേഷൻ രീതികൾ കൂടുതൽ വിപുലമാക്കാനാണ് തീരുമാനം.

* അപകടമരണങ്ങളിലോ പരിക്കുകൾക്കോ നിലവിലുള്ള ബ്ലഡ് മണിക്ക് പുറമെ, ശാരീരികമോ മാനസികമോ ആയ ആഘാതങ്ങൾ പരിഗണിച്ച് അധിക നഷ്ടപരിഹാരം നൽകാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

* സാധനങ്ങളിലെ അപാകതകൾ സംബന്ധിച്ച പരാതികൾ നൽകാനുള്ള കാലാവധി വർധിപ്പിക്കാനും പുതിയ ഭേദഗതി ശുപാർശ ചെയ്യുന്നു. ഇത് വാങ്ങുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും.

യുഎഇയിലെ മാറുന്ന ബിസിനസ് സാഹചര്യങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും കണക്കിലെടുത്താണ് നിയമത്തിൽ ഇത്രയും വലിയ പരിഷ്കാരം കൊണ്ടുവരുന്നത്. പുതിയ ട്രാഫിക് നിയമത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള പ്രായം 17 ആക്കി കുറച്ചതും ഇതിന്റെ ഭാഗമായാണ്. നിയമം നടപ്പിലാകുന്നതോടെ യുവാക്കൾക്ക് സാമ്പത്തിക രംഗത്ത് കൂടുതൽ പങ്കാളിത്തം വഹിക്കാനാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

UAE to reduce age of majority from 21 to 18 under new Civil Transactions Law

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA

ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു

പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള  മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.

കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്‌ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

ബാഗും റെഡി, മനസും നാട്ടിൽ… പക്ഷേ അവസാന നിമിഷം വിമാനം റദ്ദായി; റീഫണ്ടും റീബുക്കിങ്ങും എങ്ങനെ?

UAE May 14, 2026

FLIGHT

ദുബായ് : നിന്നും വിദേശ രാജ്യങ്ങളിലേക്കോ, സ്വന്തം നാടുകളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്ന ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ് വിമാനസർവീസുകളിലെ തടസങ്ങൾ. യുഎസ് ഇറാൻ സംഘർഷം നടക്കുന്നതിനാൽ തന്നെ പല വിമാന സർവീസുകളിലും തടസങ്ങൾ ഉണ്ടാകാറുണ്ട്.സംഘർഷം കണക്കിലെടുത്ത് പല വിമാനങ്ങളും റദ്ദാക്കപെടുന്നു, ചിലത് വൈകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ യാത്രക്കാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനും വിമാനങ്ങൾ റീബുക്ക് ചെയ്യുന്നതിനുമാണ്. യാത്രക്കാരുടെ ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി യുഎഇ സർക്കാർ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ഏവിയേഷൻ കൺസ്യൂമർ വെൽഫെയർ ഡയറക്റ്റീവ് പുറത്തിറക്കിയിരിക്കുന്നത്. ഇത് യാത്രക്കാരും വിമാനക്കമ്പനികളും, ട്രാവൽ ഏജന്റുമാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കും.

ഏവിയേഷൻ കൺസ്യൂമർ വെൽഫെയർ ഡയറക്റ്റീവ് പ്രവാസികളെ എങ്ങനെ സഹായിക്കുന്നു

  • തർക്കങ്ങൾ ഉണ്ടായാൽ യാത്രക്കാർക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് പരാതികൾ നൽകാം
  • നിങ്ങൾ നൽകിയ പരാതിയുടെ നിലവിലെ അവസ്ഥ ഓൺലൈനായി ട്രാക്ക് ചെയ്യാം
  • എയർലൈനുകളുടെയോ ഏജന്റുകളുടെയോ സേവനങ്ങളെക്കുറിച്ച് നിങ്ങളുടെ ഫീഡ്‌ബാക്ക് സത്യസന്ധമായി നൽകാം

വിമാനങ്ങൾ റദ്ദാക്കുമ്പോഴോ വൈകുമ്പോഴോ കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, യാത്രക്കാരെ യുഎഇയുടെ ഈ സംവിധാനം സഹായിക്കും.”വിമാന യാത്രയിലെ കാലതാമസം, റദ്ദാക്കലുകൾ, സേവന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നതെന്ന് “അതോറിറ്റി പറഞ്ഞു.

യാത്രകളിൽ തടസങ്ങൾ ഉണ്ടാകുമ്പോൾ ഓരോ എയർലൈനും വ്യത്യസ്ത രീതിയിലാണ് അതിന്റെ റീഫണ്ടും റീബുക്കിങ്ങും നടത്തുന്നത്.

എമിറേറ്റ്സ്മെയ് 31 വരെ യാത്ര പ്ലാൻ ചെയ്തവർക്ക് യാത്രയിൽ തടസം നേരിട്ടാൽ, യാതൊരുവിധ അധിക ചാർജും ഇല്ലാതെ ജൂൺ 15 വരെയുള്ള തീയതികളിലേക്ക് ടിക്കറ്റ് റീബുക്ക് ചെയ്യാൻ എമിറേറ്റ്സ് അനുവദിക്കുന്നുണ്ട്. ഇതിനായി നിങ്ങൾക്ക് ‘മാനേജ് ബുക്കിങ്ങും ‘ എന്ന ലിങ്ക് തെരഞ്ഞെടുക്കാം. അതുപോലെ നിങ്ങൾക്ക് സ്വന്തമായി ഇത് ചെയ്യാനും സാധിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *