ഭാഗ്യം വാതിൽ തട്ടിയത് അപ്രതീക്ഷിതമായി; “ഇത് സ്വപ്നമാണോ?” ബിഗ് ടിക്കറ്റിന്റെ സർപ്രൈസ് ഡ്രോയിൽ 50 പേർക്ക് വമ്പൻ സമ്മാനം

369433

ലൈവ് ഇ-ഡ്രോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിജയികളായി.

ബിഗ് ടിക്കറ്റിനെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടി നടത്തിയ പ്രത്യേക ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മൊത്തം 50 പേർക്കാണ് 10,000 ദിർഹംവീതം സമ്മാനം ലഭിച്ചത്.

2025 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30വരെ ബിഗ് ടിക്കറ്റ് കൈവശം വച്ചവരിൽ നിന്നാണ് ഡ്രോ നടത്തിയത്. ഓരോ ടിക്കറ്റിനും ഒരു ഓട്ടോമാറ്റിക് എൻട്രിയാണ് ലഭിച്ചത്. രജിസ്ട്രേഷനോ ഫോമുകളോ അധിക പർച്ചേസോ ഇല്ലാതെതന്നെ പങ്കാളിത്തം ഇത് ഉറപ്പാക്കി.

ലൈവ് ഇ-ഡ്രോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിജയികളായി. ബംഗ്ലാദേശ്, ഇത്യോപ്യ, ഇന്ത്യ, കെനിയ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ശ്രീലങ്ക, യു.എ.ഇ, ന്യൂസീലാൻഡ് സ്വദേശികളാണ് വിജയികൾ. ഓരോരുത്തർക്കും 10,000 ദിർഹംവീതം ഗ്യാരണ്ടീഡ് സമ്മാനം ലഭിച്ചു

നെഡ അബ്ദുൾവാസി അദുസ് – ഇത്യോപ്യ

നെഡയുടെ ഭർത്താവാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. 2007 മുതൽ യു.എ.ഇയിലാണ് കുടുംബം താമസിക്കുന്നത്.

“കോൾ ഞാൻ പ്രതീക്ഷിച്ചതേയില്ല. ബിഗ് ടിക്കറ്റിലൂടെ ആദ്യമായാണ് ഒരു സമ്മാനം ലഭിക്കുന്നത്. ഇത് വളരെ സ്പെഷ്യലാണ്. ഞാൻ വളരെ ഹാപ്പിയാണ്. ഭാര്യയുടെ പേരിലാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കുമെന്ന് ഭാര്യതന്നെ തീരുമാനിക്കട്ടെ.” – ഭർത്താവ് പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഡോൺ പ്രിൻസ് ഡെൻസിൽ – ശ്രീലങ്ക

യു.എ.ഇയിൽ 37 വർഷമായി ഡോൺ താമസിക്കുന്നുണ്ട്. ഒരു ദശകത്തിന് മുകളിലായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

“ആദ്യമായാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത്. വളരെ സന്തോഷം. കുടുംബത്തിനായി സമ്മാനത്തുക ചെലവഴിക്കും.” – ഡോൺ പറയുന്നു.

മുഹമ്മദ് അഹ്സാനി – ബംഗ്ലാദേശ്

വീട്ടുജോലിക്കാരനാണ് അഹ്സാനി. രണ്ടു വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്.

“കോൾ ലഭിച്ചപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല. ഇംഗ്ലീഷിലായിരുന്നു സംസാരം. പിന്നീട് മറ്റൊരു നമ്പറിൽ നിന്നും വിളിച്ചപ്പോൾ മനസ്സിലായി. വളരെ സന്തോഷം തോന്നുന്നു. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.” – വിജയി പറഞ്ഞു.

പിയൂർഷ് ലൂൻകർ – ഇന്ത്യ

രാജസ്ഥാനിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് പിയൂഷ്. ദുബായിലാണ് 21 വർഷമായി അദ്ദേഹവും കുടുംബവും താമസിക്കുന്നത്. രണ്ടു വർഷമായി തനിയെയാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറ്.

“ഇത് ശരിക്കും മനോഹരമാണ്. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. വിജയിച്ചു എന്നറിഞ്ഞപ്പോൾ ആകെ ഞെട്ടിപ്പോയി.” – അദ്ദേഹം പറഞ്ഞു.

സമ്മാനത്തുക ഉപയോഗിച്ച് ഭാര്യക്ക് എന്തെങ്കിലും വാങ്ങണമെന്നാണ് പിയൂഷ് കരുതുന്നത്.

എൽമർ സോളോൻ – ഫിലിപ്പീൻസ്

ഫിലിപ്പീൻസിൽ നിന്നുള്ള റീട്ടെയിൽ ജീവനക്കാരനാണ് എൽമർ. അദ്ദേഹം 27 വർഷമായി ദുബായിലാണ് താമസം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് വിജയം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

സമീർ ഖാംബിയെ – കെനിയ

ആറ് വർഷമായി ദുബായിലാണ് സമീർ താമസിക്കുന്നത്. ഓപ്പറേഷൻസ് മാനേജറായി ജോലി നോക്കുകയാണ്. നാലു വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

“ഈ ഡ്രോ നല്ല ഒരു തീരുമാനമാണ്. ദുഃഖകരമായ സമയത്ത് ആളുകൾക്ക് ആശ്വസം നൽകുന്നതാണ് ഈ തീരുമാനം.” – സമീർ പറഞ്ഞു.

സലാഹുദ്ദീൻ അബ്ദുൾഅസീസ് – പാകിസ്ഥാൻ

ഒൻപത് വർഷമായി കുടുംബത്തോടൊപ്പം ഷാർജയിലാണ് സലാഹുദ്ദീൻ താമസിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

“ഞാൻ ഭാഗ്യവാനാണ്, ഈ പരിപാടിയിൽ വിജയിക്കാൻ കഴിഞ്ഞതിൽ.” – അദ്ദേഹം പറഞ്ഞു.

ഉറക്കത്തിനിടയ്ക്കാണ് ഫോൺകോൾ വന്നത്. അതുകൊണ്ടുതന്നെ തികച്ചും അമ്പരപ്പായിരുന്നുവെന്നും വിജയി പറയുന്നു.

മെയ് മാസം കൂടുതൽ സമ്മാനങ്ങൾ നേടാൻ ഇനിയും കഴിയും. ഈ മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്.

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA

ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു

പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള  മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.

കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്‌ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *