യുഎഇയിൽ അണക്കെട്ടിൽ വീണ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

367660

ബന്ധുവിനൊപ്പം സൈക്കിൾ സവാരിക്ക് പോയതായിരുന്നു റാഷിദ്. അടുത്തിടെയുണ്ടായ മഴയെത്തുടർന്ന് അണക്കെട്ടും പരിസരവും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു. ചെളി പുരണ്ട കാലുകൾ അണക്കെട്ടിലെ വെള്ളത്തിൽ കഴുകാൻ ശ്രമിക്കുന്നതിനിടെ റാഷിദ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് പിതാവ് ജുമാഅലി അൽ മസ്രൂയി പറഞ്ഞു. കൂടെയുണ്ടായിരുന്ന ബന്ധു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും റാഷിദ് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിവരമറിഞ്ഞ് ഓടിയെത്തിയ പിതാവും സഹോദരനും റാഷിദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അണക്കെട്ടിലെ ചെളി കാരണം ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീട് സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വളരെ ശാന്തസ്വഭാവക്കാരനായിരുന്നു റാഷിദെന്നും വിധി ഇത്തരത്തിലായതിൽ വലിയ ദുഃഖമുണ്ടെന്നും കുടുംബം പറഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ചുറ്റും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പിതാവ് അധികൃതരോട് ആവശ്യപ്പെട്ടു. അപകട മുന്നറിയിപ്പ് ബോർഡുകൾ, വേലികൾ, അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ കഴിയുന്ന കയറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ഇത്തരം അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ അധികൃതർ ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാസൽഖൈമ: റാസൽഖൈമയിലെ വാദി അദേൻ അണക്കെട്ടിൽ കാൽ വഴുതിവീണ 16 കാരനായ ഇമാറാത്തി കൗമാരക്കാരൻ മുങ്ങിമരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ റാഷിദ് ജുമാഅലി അൽ മസ്രൂയി ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം.

ബന്ധുവിനൊപ്പം സൈക്കിൾ സവാരിക്ക് പോയതായിരുന്നു റാഷിദ്. അടുത്തിടെയുണ്ടായ മഴയെത്തുടർന്ന് അണക്കെട്ടും പരിസരവും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു. ചെളി പുരണ്ട കാലുകൾ അണക്കെട്ടിലെ വെള്ളത്തിൽ കഴുകാൻ ശ്രമിക്കുന്നതിനിടെ റാഷിദ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് പിതാവ് ജുമാഅലി അൽ മസ്രൂയി പറഞ്ഞു. കൂടെയുണ്ടായിരുന്ന ബന്ധു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും റാഷിദ് വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

വിവരമറിഞ്ഞ് ഓടിയെത്തിയ പിതാവും സഹോദരനും റാഷിദിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അണക്കെട്ടിലെ ചെളി കാരണം ശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീട് സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വളരെ ശാന്തസ്വഭാവക്കാരനായിരുന്നു റാഷിദെന്നും വിധി ഇത്തരത്തിലായതിൽ വലിയ ദുഃഖമുണ്ടെന്നും കുടുംബം പറഞ്ഞു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, അണക്കെട്ടുകൾക്കും ജലസംഭരണികൾക്കും ചുറ്റും ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പിതാവ് അധികൃതരോട് ആവശ്യപ്പെട്ടു. അപകട മുന്നറിയിപ്പ് ബോർഡുകൾ, വേലികൾ, അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ കഴിയുന്ന കയറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ഇത്തരം അപകടങ്ങളുടെ ആക്കം കൂട്ടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ ദുരന്തങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ അധികൃതർ ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA

ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു

പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള  മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.

കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്‌ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

ഇത് വല്ലാത്ത അവസ്ഥ തന്നെ!!പഴയ ജോലി രാജിവെച്ചു, പുതിയതും നഷ്ടമായി; യുഎഇയിലെ ഈ ‘ട്രാപ്പിൽ’ വീഴരുത് പ്രവാസികൾ:നിയമങ്ങൾ അറിയാം

UAE Nazia Staff Editor — May 12, 2026 · 0 Comment

356545

ഇതിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് ഒപ്പിടുന്ന തൊഴിൽ കരാറിലും കൃത്യമായി പാലിക്കണം. കൂടാതെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ അംഗീകരിച്ച ഫോർമാറ്റിലുള്ള ഒരു ഓഫർ ലെറ്ററിൽ നിങ്ങൾ ഒപ്പിട്ടു കഴിഞ്ഞാൽ, അത് രണ്ട് പേരും തമ്മിലുള്ള ഒരു ധാരണയായി മാറും.

അതിനാൽ തന്നെ ഈ ഓഫർ ലെറ്ററിനേക്കാൾ കുറഞ്ഞ ആനുകൂല്യങ്ങൾ ഉള്ള ഒരു കരാറും പിന്നീട് നൽകാൻ കമ്പനിക്ക് സാധിക്കില്ല. ഇനി അഥവാ ഒപ്പിട്ട ഒരു ഓഫർ ലെറ്റർ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചാൽ, അത് ആ വ്യക്തിക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. നിലവിലെ ജോലി നഷ്ടപ്പെടുന്നതിനും മാനസികമായ ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകുകയും ചെയ്യും.

ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് യുഎഇയിലെ സിവിൽ കോടതിയെ സമീപിക്കാം. കൂടാതെ വാഗ്ദാനം ലംഘിച്ചതു കാരണം നിങ്ങൾക്കുണ്ടായ പണനഷ്ടത്തിനും മറ്റ് പ്രശ്നങ്ങൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യാനും നിയമം നിങ്ങളെ സഹായിക്കും.

പക്ഷെ ഇതിനായി ഓഫർ ലെറ്റർ പിൻവലിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും മറ്റും സൂക്ഷിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിലവിലെ കമ്പനിയിൽ നൽകിയ രാജി പിൻവലിക്കാൻ കഴിയുമോ എന്ന ഒരു സംശയം കൂടെ പ്രവാസികൾക്ക് തോന്നിയേക്കാം എന്നാൽ നിയമപരമായി പറഞ്ഞാൽ ഒരു ജീവനക്കാരൻ നൽകിയ രാജി തൊഴിലുടമ സ്വീകരിച്ചു കഴിഞ്ഞാൽ അത് ഒരു കരാർ ലംഘനമായാണ് കണക്കുക.

അതുകൊണ്ട് തന്നെ രാജി പിൻവലിക്കുക എന്നത് തൊഴിലുടമയുടെ മാത്രം തീരുമാനമാണ്. നിങ്ങൾക്ക് അവരോട് കാര്യങ്ങൾ സംസാരിക്കുകയും എന്ന കാരണങ്ങൾ കൊണ്ട് ആ ഓഫർ ലെറ്റർ പിൻവലിച്ചെന്നും ഈ ജോലിയിൽ തന്നെ തുടരാൻ താത്‌പര്യമുണ്ടെന്നും പറയാം, ഒപ്പം രാജി പിൻവലിക്കാനും അപേക്ഷിക്കാം എന്നാൽ അത് ഉടൻ തന്നെ ചെയ്യാൻ അവർ നിയമപരമായി തയ്യാറാകണമെന്നില്ല എന്ന കാര്യം കൂടെ ഓർക്കുക.

യുഎഇയിൽ പലപ്പോഴും ജോലി തട്ടിപ്പുകൾ വ്യാപകമാകാറുണ്ട്, അതിനാൽ ഒരു ഓഫർ കണ്ടാൽ അത് എന്താണെന്നും എങ്ങനെയാണ് എന്നും ആദ്യം നോക്കണം. കാരണം നിരവധി തട്ടിപ്പുകൾ ഇതിന് മുന്നേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ കൂടെ പ്രത്യേകം ശ്രദ്ധിക്കണം.

z

Related Posts

Leave a Reply

Your email address will not be published. Required fields are marked *