
ലോകം നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ അബുദാബിയിലെ ആരോഗ്യമേഖലയിൽ സ്നേഹത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രകാശമായി മാറുകയാണ് ബെൻസി ജോസഫ്. ഇരുപത് വർഷത്തിലേറെയായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ (SKMC) രോഗികൾക്ക് സാന്ത്വനമേകുന്ന ബെൻസിക്ക് ഈ തൊഴിൽ വെറുമൊരു ജോലിയല്ല, മറിച്ച് ഒരു ദൈവവിളിയാണ്.
ആലപ്പുഴ ചമ്പക്കുളത്തെ കായൽക്കാറ്റേറ്റു വളർന്ന ബെൻസിയുടെ പ്രയാണം ബെംഗളൂരുവിലെ മല്യ ഹോസ്പിറ്റലിൽ നിന്നാണ് ആരംഭിച്ചത്. പിന്നീട് സത്യസായി ഇൻസ്റ്റിറ്റ്യൂട്ടിലും സൗദിയിലെ ആംഡ് ഫോഴ്സസ് ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ച ശേഷമാണ് 2006-ൽ അവർ അബുദാബിയിലെത്തുന്നത്. എസ്.കെ.എം.സിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ റജിസ്റ്റേഡ് നഴ്സായി തുടങ്ങിയ ബെൻസി തന്റെ കഠിനാധ്വാനം കൊണ്ട് ഇന്ന് ചാർജ് നഴ്സ് എന്ന ഉത്തരവാദിത്തപ്പെട്ട പദവിയിൽ എത്തിനിൽക്കുന്നു.
മരുന്നുകളേക്കാൾ വേഗത്തിൽ രോഗിയെ സുഖപ്പെടുത്താൻ സ്നേഹമുള്ള ഒരു ഹൃദയത്തിന് കഴിയുമെന്ന് ബെൻസി ഉറച്ചു വിശ്വസിക്കുന്നു. രോഗിയുടെ സാമൂഹിക പശ്ചാത്തലമോ അവസ്ഥയോ നോക്കാതെ സ്വന്തം കുടുംബാംഗത്തെപ്പോലെ അവരെ കരുതലോടെ പരിചരിക്കുക എന്നതാണ് ഒരു നഴ്സിന്റെ യഥാർഥ വിജയമെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു.
നാല് മക്കളുടെ അമ്മയായ ബെൻസി ജോലിയും കുടുംബവും ഒരുപോലെ മനോഹരമായി കൊണ്ടുപോകുന്നതിൽ എല്ലാവർക്കും ഒരു മാതൃകയാണ്. അബുദാബിയിൽ ഉദ്യോഗസ്ഥനായ പെൽവിൻ ഗോമസാണ് ബെൻസിയുടെ ഭർത്താവ്. ഇവരുടെ മൂത്ത മകൻ മവ്റിക്ക് മണിപ്പാലിൽ സി.വി.ടി വിദ്യാർഥിയാണ്. മെൽറോൺ, ബ്രീയന്ന, മാരിയോൺ എന്നീ മൂന്ന് മക്കൾ അബുദാബി ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു.
ഇരുപത് വർഷത്തെ നിസ്തുല സേവനത്തിന് കഴിഞ്ഞ മെയ് 10-ന് അബുദാബി മലയാളി നഴ്സസ് കമ്മ്യൂണിറ്റി ബെൻസിയെ ആദരിച്ചിരുന്നു. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ. ഡാനിഷ് സലീമിൽ നിന്ന് ഏറ്റുവാങ്ങിയ ആ പുരസ്കാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് അവർ കാണുന്നത്.
സാങ്കേതിക വിദ്യകൾ എത്രത്തോളം മാറിയാലും രോഗിയോടുള്ള പെരുമാറ്റത്തിലും സ്നേഹത്തിലും മാറ്റം വരരുത് എന്നാണ് പുതുതലമുറ നഴ്സുമാരോട് ബെൻസിക്ക് പറയാനുള്ളത്. സഹിഷ്ണുതയോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കുക എന്നതിലാണ് കാര്യം. മരുഭൂമിയിലെ പൊള്ളുന്ന വെയിലിലും കരുണയുടെ തണൽമരമായി ബെൻസി ജോസഫ് തന്റെ സേവനവഴിയിൽ ഇന്നും കർമ്മനിരതയായി തുടരുന്നു
ഇത് വല്ലാത്ത അവസ്ഥ തന്നെ!!പഴയ ജോലി രാജിവെച്ചു, പുതിയതും നഷ്ടമായി; യുഎഇയിലെ ഈ ‘ട്രാപ്പിൽ’ വീഴരുത് പ്രവാസികൾ:നിയമങ്ങൾ അറിയാം
UAE Nazia Staff Editor — May 12, 2026 · 0 Comment

ഇതിൽ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് ഒപ്പിടുന്ന തൊഴിൽ കരാറിലും കൃത്യമായി പാലിക്കണം. കൂടാതെ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ അംഗീകരിച്ച ഫോർമാറ്റിലുള്ള ഒരു ഓഫർ ലെറ്ററിൽ നിങ്ങൾ ഒപ്പിട്ടു കഴിഞ്ഞാൽ, അത് രണ്ട് പേരും തമ്മിലുള്ള ഒരു ധാരണയായി മാറും.
അതിനാൽ തന്നെ ഈ ഓഫർ ലെറ്ററിനേക്കാൾ കുറഞ്ഞ ആനുകൂല്യങ്ങൾ ഉള്ള ഒരു കരാറും പിന്നീട് നൽകാൻ കമ്പനിക്ക് സാധിക്കില്ല. ഇനി അഥവാ ഒപ്പിട്ട ഒരു ഓഫർ ലെറ്റർ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചാൽ, അത് ആ വ്യക്തിക്കുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. നിലവിലെ ജോലി നഷ്ടപ്പെടുന്നതിനും മാനസികമായ ബുദ്ധിമുട്ടുകൾക്കും ഇത് കാരണമാകുകയും ചെയ്യും.
ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് യുഎഇയിലെ സിവിൽ കോടതിയെ സമീപിക്കാം. കൂടാതെ വാഗ്ദാനം ലംഘിച്ചതു കാരണം നിങ്ങൾക്കുണ്ടായ പണനഷ്ടത്തിനും മറ്റ് പ്രശ്നങ്ങൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യാനും നിയമം നിങ്ങളെ സഹായിക്കും.
പക്ഷെ ഇതിനായി ഓഫർ ലെറ്റർ പിൻവലിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും മറ്റും സൂക്ഷിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നിലവിലെ കമ്പനിയിൽ നൽകിയ രാജി പിൻവലിക്കാൻ കഴിയുമോ എന്ന ഒരു സംശയം കൂടെ പ്രവാസികൾക്ക് തോന്നിയേക്കാം എന്നാൽ നിയമപരമായി പറഞ്ഞാൽ ഒരു ജീവനക്കാരൻ നൽകിയ രാജി തൊഴിലുടമ സ്വീകരിച്ചു കഴിഞ്ഞാൽ അത് ഒരു കരാർ ലംഘനമായാണ് കണക്കുക.
അതുകൊണ്ട് തന്നെ രാജി പിൻവലിക്കുക എന്നത് തൊഴിലുടമയുടെ മാത്രം തീരുമാനമാണ്. നിങ്ങൾക്ക് അവരോട് കാര്യങ്ങൾ സംസാരിക്കുകയും എന്ന കാരണങ്ങൾ കൊണ്ട് ആ ഓഫർ ലെറ്റർ പിൻവലിച്ചെന്നും ഈ ജോലിയിൽ തന്നെ തുടരാൻ താത്പര്യമുണ്ടെന്നും പറയാം, ഒപ്പം രാജി പിൻവലിക്കാനും അപേക്ഷിക്കാം എന്നാൽ അത് ഉടൻ തന്നെ ചെയ്യാൻ അവർ നിയമപരമായി തയ്യാറാകണമെന്നില്ല എന്ന കാര്യം കൂടെ ഓർക്കുക.
യുഎഇയിൽ പലപ്പോഴും ജോലി തട്ടിപ്പുകൾ വ്യാപകമാകാറുണ്ട്, അതിനാൽ ഒരു ഓഫർ കണ്ടാൽ അത് എന്താണെന്നും എങ്ങനെയാണ് എന്നും ആദ്യം നോക്കണം. കാരണം നിരവധി തട്ടിപ്പുകൾ ഇതിന് മുന്നേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ ചില കാര്യങ്ങൾ കൂടെ പ്രത്യേകം ശ്രദ്ധിക്കണം.
Big ticket lucky draw:‘ടിക്കറ്റ് പോലും എടുത്തില്ല’; എന്നിട്ടും പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റിന്റെ സർപ്രൈസ്;പ്രവാസികൾക്ക് അപ്രതീക്ഷിതമായി ലഭിച്ചത് ‘ബംപർ’ സന്തോഷം

Big ticket lucky draw:അബുദാബി: യുഎഇയിലെ പ്രമുഖ ഭാഗ്യക്കുറി ബ്രാൻഡായ ബിഗ് ടിക്കറ്റ് തങ്ങളുടെ ഉപയോക്താക്കൾക്കായി നടത്തിയ സർപ്രൈസ് ‘അപ്രിസിയേഷൻ നറുക്കെടുപ്പിൽ’ പ്രവാസികൾക്ക് വൻ നേട്ടം. പുതിയ ടിക്കറ്റ് എടുക്കുകയോ അധികമായി പണമടയ്ക്കുകയോ ചെയ്യാതെ തന്നെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള 50 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം 2.25 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഓരോരുത്തർക്കും അപ്രതീക്ഷിത സമ്മാനമായി ലഭിച്ചിരിക്കുന്നത്.
2025 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ടിക്കറ്റ് എടുത്ത മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിയാണ് ഈ പ്രത്യേക ഇ-നറുക്കെടുപ്പ് നടത്തിയത്. നിലവിലെ സാഹചര്യങ്ങളിൽ തങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന ഉപയോക്താക്കൾക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റ് ഇത്തരമൊരു വേറിട്ട നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി പത്തോളം രാജ്യങ്ങളിൽ നിന്നുള്ളവർ വിജയികളുടെ പട്ടികയിൽ ഇടംപിടിച്ചു
വിജയികളിൽ പ്രധാനിയായ പിയൂഷ് ലൂങ്കർ കഴിഞ്ഞ 21 വർഷമായി ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയാണ്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങാതെ ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ എത്തിയ ഈ സമ്മാനം തന്നെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. പിയൂഷിനെ കൂടാതെ നിരവധി മലയാളികളും മറ്റ് ഇന്ത്യക്കാരും ഭാഗ്യശാലികളുടെ പട്ടികയിലുണ്ട്