UAE Gold Market:യു.എ.ഇയില്‍ സ്വര്‍ണാഭരണ വിപണിയില്‍ വന്‍ ഇടിവ്; ഡിമാന്റ് ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

Dubai Gold Rate Today
Dubai Gold Rate Today

UAE Gold Marketദുബൈ: ഗള്‍ഫില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെത്തുടര്‍ന്ന് യു.എ.ഇയിലെ സ്വര്‍ണാഭരണ വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 2026ന്റെ ആദ്യ പാദത്തില്‍ (ജനുവരി – മാര്‍ച്ച്) സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് 40 ശതമാനം കുറഞ്ഞ് 4.7 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.9 ടണ്ണായിരുന്നു. ഇസ്‌റാഈലും അമേരിക്കയും ഇറാനും തമ്മില്‍ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന 2020ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പനയാണിത്. യുദ്ധ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് വില്‍പന ഇടിയാന്‍ പ്രധാന കാരണം. യു.എ.ഇയിലെ, പ്രത്യേകിച്ച് ദുബൈയിലെ സ്വര്‍ണ്ണ വിപണിയുടെ വലിയൊരു ഭാഗം വിദേശ സഞ്ചാരികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നിക്ഷേപകര്‍ക്ക് പ്രിയം കോയിനുകളോട്

ആഭരണ വിപണി തളര്‍ന്നപ്പോഴും നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ക്കും കട്ടകള്‍ക്കും ആവശ്യക്കാരേറി. ഈ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം വര്‍ദ്ധനവുണ്ടായി. 2025ലെ ആദ്യ പാദത്തില്‍ 3.1 ടണ്ണായിരുന്നത് ഇത്തവണ 4 ടണ്ണായി ഉയര്‍ന്നു. സ്വര്‍ണ്ണവില ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ പ്രവാസികളും സ്വദേശികളും ഒരുപോലെ നാണയങ്ങളിലും കട്ടകളിലും നിക്ഷേപം നടത്തുന്നുണ്ട്.
ആഗോള വിപണിയിലും ആഭരണങ്ങളുടെ ആവശ്യകതയില്‍ 23 ശതമാനം കുറവുണ്ടായിട്ടുണ്ട്. പണപ്പെരുപ്പവും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും സ്വര്‍ണ്ണവിലയെ വരും ദിവസങ്ങളിലും സ്വാധീനിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്നത്തെ വില

ഇന്നത്തെ വിപണി നിലവാരമനുസരിച്ച് ദുബൈയില്‍ സ്വര്‍ണ്ണവില ഇപ്രകാരമാണ്:
* 24 കാരറ്റ്: ഗ്രാമിന് 568.25 ദിര്‍ഹം.
* 22 കാരറ്റ്: ഗ്രാമിന് 526.25 ദിര്‍ഹം.

ഒന്ന് കമന്റ് അടിച്ചതാ…..പിന്നെ ജയിലിൽ അടച്ചു!!!പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിൽ

UAE May 9, 2026

360534 1

അജ്മാൻ: ഇൻസ്റ്റഗ്രാമിലെ ഒരു കമന്റിന്റെ പേരിൽ നിയമനടപടി നേരിടുന്ന പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിലായി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ എമിഗ്രേഷൻ നടപടികൾക്കിടെയാണ് അധികൃതർ തടഞ്ഞത്. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾക്കെതിരെ യുഎഇയിലെ സൈബർ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

അജ്മാൻ പോലീസ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

സംഭവത്തിന്റെ പശ്ചാത്തലം:

മറ്റൊരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ, ബാഗ് ഒറിജിനൽ അല്ലെന്ന അർത്ഥത്തിൽ ‘വ്യാജമാണ്’ എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റു ചിലർ കൂടി ചിത്രത്തിന് താഴെ പരിഹാസവുമായി എത്തിയതോടെ ബാഗിന്റെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്

വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞത്. അജ്മാനിൽ ഇവർക്കെതിരെ കേസുള്ളതിനാൽ അവിടേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഒരു രാത്രി കസ്റ്റഡിയിൽ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. ഒടുവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്.

സൈബർ നിയമം ശ്രദ്ധിക്കുക:

യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തലുകൾക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കുമായിരുന്നു. വെറും തമാശയ്ക്കോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങൾ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുമെന്ന് അൽ സുവൈദി ഓർമ്മിപ്പിച്ചു.

പ്രവാസികളെ അറിഞ്ഞോ നിങ്ങളിത്!!!20 ലക്ഷം സമ്മാനം തരാൻ ദുബായ് പൊലീസ് റെഡി , നിങ്ങൾ ഇത് ചെയ്യാൻ റെഡിയോ? പൊതുജനങ്ങൾക്ക് അവസരം

ദുബായ് ∙ ദുബായ് പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ കൗൺസിലിന് കീഴിൽ സംഘടിപ്പിക്കുന്ന സൈക്കിൾ റേസിന്റെ നാലാം പതിപ്പ് നാളെ (9, ശനി) ദുബായ് ഓട്ടോഡ്രോമിൽ നടക്കും. 90,000 ദിർഹം (ഏകദേശം 20 ലക്ഷം രൂപ) സമ്മാനത്തുകയുള്ള മത്സരത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ദുബായ് പൊലീസ് ക്ഷണിച്ചു.

ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായികമാമാങ്കം സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ള  കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും  മത്സരത്തിൽ പങ്കെടുക്കാം. വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേകം കാറ്റഗറികളുണ്ടാകും. അടച്ചുകെട്ടിയ സർക്യൂട്ടിൽ 10 കിലോമീറ്റർ വേഗമേറിയ ‘ക്രൈറ്റീരിയം’ ഫോർമാറ്റിലാണ് റേസ് നടക്കുക. നാളെ വൈകിട്ട് 6നാണ് മത്സരം ആരംഭിക്കുന്നത്.

സൈക്കിൾ റേസിനൊപ്പം കുടുംബങ്ങൾക്കും സന്ദർശകർക്കുമായി ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഗതാഗത സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കെ9 നായകളുടെ പ്രദർശനം, ദുബായ് പൊലീസിന്റെ അത്യാധുനിക ആഡംബര പട്രോൾ വാഹനങ്ങളുടെ നിര, ദുബായ് പൊലീസ് ബാൻഡിന്റെ സംഗീത വിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കായികക്ഷമതയും വിനോദവും ഒത്തുചേരുന്ന ഈ മേളയിലേക്ക് കായികപ്രേമികൾക്ക് വൻ അവസരമാണ് ഒരുങ്ങുന്നത്

പശ്ചിമേഷ്യയിൽ സംഘർഷതീരം; ഹോർമുസ് കടലിടുക്കിലെ ആക്രമണത്തിൽ യുഎഇ കപ്പലിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

UAE May 9, 2026

360281

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. കപ്പൽ ഉടമയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിഷയത്തിൽ ആവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വേർപാടുണ്ടായ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ ദൗർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കടലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”– ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *