
Uae Labor Law|ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്ന ഓരോ പ്രവാസിയുടെയും സ്വപ്നമാണ് ഗ്രാറ്റുവിറ്റി തുക. എന്നാൽ എത്ര തുക ലഭിക്കും എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ പലർക്കും ഉണ്ടാകില്ല. യുഎഇ തൊഴിൽ നിയമം 2021 ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 33 അനുസരിച്ച് ഒരു സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷം തുടർച്ചയായി ജോലി പൂർത്തിയാക്കിയ ഏത് ജീവനക്കാരനും ഗ്രാറ്റുവിറ്റി നേടാനുള്ള അർഹതയുണ്ട്.ഇത് നമ്മൾ അത്രയും കാലം ജോലി ചെയ്തതിനുള്ള ഒരു ഒരു നിയമപരമായ പ്രതിഫലമാണ്. ഇനി രാജിവെച്ചാലും അല്ലെങ്കിൽ കമ്പനി പിരിച്ചുവിട്ടാലും അതായത് ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെയുള്ള കാര്യങ്ങളിൽ പിരിച്ച് വിട്ടാൽ ഈ തുക ലഭിക്കാൻ ഓരോ ജീവനക്കാരനും അവകാശമുണ്ട്. കൂടാതെ ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് നമ്മുടെ ഏറ്റവും അവസാനത്തെ ‘അടിസ്ഥാന ശമ്പളത്തെ’ അടിസ്ഥാനമാക്കിയാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അതായത് മൊത്തം ശമ്പളമല്ല മറിച്ച് കോൺട്രാക്റ്റിൽ പറയുന്ന ബേസിക് പേ ആണ് ഇതിനായി കണക്കിലെടുക്കുന്നത്. ആദ്യത്തെ 5 വർഷം ആണെങ്കിൽ ഓരോ വർഷത്തേക്കും 21 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന നിലയിൽ കണക്കാക്കും. ഇനി 5 വർഷത്തിന് ശേഷമാണെങ്കിൽ ഓരോ വർഷത്തേക്കും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന നിലയിൽ കണക്കാക്കും.
ഇനി നിങ്ങൾ ഒരു വർഷത്തിന്റെ പകുതിയാണ് ജോലി ചെയ്തതെങ്കിൽ ആ കാലയളവിലേക്കുള്ള തുക ആനുപാതികമായി ലഭിക്കും. എന്നാൽ മൊത്തം ഗ്രാറ്റുവിറ്റി തുക നിങ്ങളുടെ രണ്ട് വർഷത്തെ ശമ്പളത്തിൽ കൂടാൻ പാടില്ല എന്ന പരിധിയുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമെന്നത് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് നമ്മൾ ജോലി വിടുന്ന സമയത്തെ അവസാന അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്.
അതുകൊണ്ട് ജോലിയിൽ നിന്ന് പിരിയുന്നതിന് തൊട്ടുമുൻപ് ശമ്പളം കുറയ്ക്കുന്ന രീതിയിലുള്ള പുതിയ കരാറുകളിലോ പേപ്പറുകളിലോ ഒപ്പിടുമ്പോൾ അതീവ ജാഗ്രത പാലിക്കണം. കൂടാതെ ഇത് ശ്രദ്ധയോടെ വായിക്കുകയും വേണം. കാരണം ബേസിക് സാലറി കുറഞ്ഞാൽ നിങ്ങളുടെ ഗ്രാറ്റുവിറ്റി തുകയും വലിയ തോതിൽ കുറയാൻ അത് കാരണമാകുകയും ചെയ്യും.
കൂടാതെ ജീവനക്കാരന്റെ ആനുകൂല്യം തടയാൻ വേണ്ടി മനപ്പൂർവ്വം ശമ്പളം കുറയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിനെതിരെ നിയമപരമായി പ്രതികരിക്കുകയും ചെയ്യാം. അതേസമയം പലരും ചോദിക്കുന്ന ഒന്നാണ് ഉപയോഗിക്കാത്ത വാർഷിക അവധി ഗ്രാറ്റുവിറ്റിയിൽ ഉൾപ്പെടുമോ എന്ന്. എന്നാൽ നിയമപരമായി ഗ്രാറ്റുവിറ്റിയും ലീവ് സാലറിയും രണ്ടാണ്. നിങ്ങൾ ഉപയോഗിക്കാത്ത വാർഷിക അവധികൾ ഉണ്ടെങ്കിൽ അതിന്റെ പണം ഗ്രാറ്റുവിറ്റിക്ക് പുറമെ പ്രത്യേകം തന്നെ നിങ്ങൾക്ക് ലഭിക്കണം എന്നാണ് നിയമം പറയുന്നത്. ഇത് നിങ്ങളുടെ അന്തിമ സെറ്റിൽമെന്റിന്റെ ഭാഗമാണ്.
കൂടാതെ നിങ്ങളുടെ ജോലി കരാർ അവസാനിച്ച തീയതി മുതൽ 14 ദിവസത്തിനുള്ളിൽ തൊഴിലുടമ നിങ്ങളുടെ എല്ലാ കുടിശ്ശികകളും ഗ്രാറ്റുവിറ്റിയും നൽകിയിരിക്കണം. ജീവനക്കാരന്റെ പ്രകടനത്തിൽ അസംതൃപ്തി ഉണ്ടെന്നോ ജീവനക്കാരൻ രാജിവെച്ചതാണെന്നോ പറഞ്ഞ് ഗ്രാറ്റുവിറ്റി തടഞ്ഞുവെക്കാനും ഒരു തൊഴിലുടമയ്ക്കും അധികാരമില്ല.
ഇനി നിശ്ചിത സമയത്തിനുള്ളിൽ തുക ലഭിച്ചില്ലെങ്കിൽ അല്ലെങ്കിൽ തുകയിൽ തർക്കമുണ്ടെങ്കിൽ നിങ്ങൾക്ക് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാൻ സാധിക്കും. ശേഷം രണ്ട് പേരെയും വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. അവിടെ പരിഹാരമായില്ലെങ്കിൽ വിഷയം ലേബർ കോടതിയിലേക്ക് കൈമാറുകയും ചെയ്യും.
Eid al-Adha;ബലിപെരുന്നാൾ കളറാകും! യുഎഇയിൽ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ആകാംക്ഷയോടെ പ്രവാസികൾ
Eid al-Adha അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഇത്തവണ നീണ്ട അവധിയക്ക് സാധ്യത. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 27 ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച് ഹജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം 26 നായിരിക്കും. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെങ്കിലും നിലവിലെ ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം മെയ് അവസാന വാരം യുഎഇ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഇത്തവണ ആറോളം ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ശനി, ഞായർ ദിവസങ്ങളിലെ ആഴ്ചാവസാന അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. 25ന് കൂടി വാർഷിക അവധിയിൽ നിന്ന് എടുക്കുന്നവർക്ക് 23 മുതൽ 31 വരെ നീളുന്ന ഒൻപത് ദിവസത്തെ ദീർഘമായ പെരുന്നാൾ അവധിക്കാലം ആസ്വദിക്കാൻ കഴിയും. അതേസമയം, വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഏറെ സന്തോഷം നൽകുന്നതാണ് ഇത്തവണത്തെ കലണ്ടർ. മൂന്നാം അധ്യയന പാദത്തിലെ ഇടവേള (മിഡ്-ടേം ബ്രേക്ക്) പെരുന്നാൾ അവധിയോട് അനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 25 മുതൽ 29 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. ഇതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ട് ആഴ്ചാവസാന അവധികൾ ഉൾപ്പെടെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ലഭിക്കും
UAE Residents Prioritize Visa;ടിക്കറ്റ് ചെലവും കുറവ്, വിസയും വേണ്ട;കുറഞ്ഞ ചിലവിൽ കിടിലൻ ട്രിപ്പ്; ബലിപെരുന്നാൾ അവധി പൊളിക്കാൻ പ്രവാസികളുടെ പുതിയ യാത്രാ ട്രെൻഡ് വൈറൽ
UAE Residents Prioritize Visa;ദുബൈ: ഈ മാസാവസാനം എത്തുന്ന ബലിപെരുന്നാൾ അവധി ആഘോഷമാക്കാൻ യു.എ.ഇയിലെ പ്രവാസികൾ തയ്യാറെടുക്കുന്നു. ഈ 26ന് അറഫാ ദിനവും തുടർന്ന് മൂന്ന് ദിവസത്തെ പൊതുഅവധിയും വരുന്നതോടെ, ശനി-ഞായർ വാരാന്ത്യ അവധി കൂടി ചേർത്ത് ആറ് ദിവസത്തെ നീണ്ട അവധിക്കാലമാണ് പ്രവാസികൾക്ക് മുന്നിലുള്ളത്. ഇത്തവണ വിസ നടപടികൾ ലളിതമായ രാജ്യങ്ങളിലേക്കും കുറഞ്ഞ യാത്രാദൂരമുള്ള ഇടങ്ങളിലേക്കുമാണ് സഞ്ചാരികൾ ഏറെയും താൽപ്പര്യം പ്രകടിപ്പിക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ
വിസ ലഭിക്കാനുള്ള കാലതാമസവും നൂലാമാലകളും ഒഴിവാക്കാൻ ‘വിസ ഓൺ അറൈവൽ’, ‘വിസ ഫ്രീ’ സൗകര്യമുള്ള രാജ്യങ്ങളാണ് ട്രാവൽ ഏജൻസികൾ പ്രധാനമായും ശുപാർശ ചെയ്യുന്നത്.
ഏറ്റവും കൂടുതൽ ബുക്കിംഗ്
ജോർജിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, അർമേനിയ, മാൽഡീവ്സ്, ശ്രീലങ്ക, തായ്‌ലൻഡ്, സീഷെൽസ് എന്നിവിടങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതൽ ബുക്കിംഗ് നടക്കുന്നത്.
വിയറ്റ്‌നാം, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്.
ചിലവ് ചുരുങ്ങിയ യാത്രകൾ
അഫോർഡബിൾ പാക്കേജുകൾ അന്വേഷിക്കുന്നവർക്ക് ഒരാൾക്ക് ഏകദേശം 3,500 മുതൽ 4,500 ദിർഹം വരെ ചിലവഴിച്ചാൽ 4-5 ദിവസത്തെ യാത്ര പ്ലാൻ ചെയ്യാമെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു. അർമേനിയ, ജോർജിയ, കിർഗിസ്ഥാൻ, ബാക്കു തുടങ്ങിയ ഇടങ്ങളിൽ ഈ ബജറ്റിൽ യാത്ര സാധ്യമാകും.
ഫാമിലി പാക്കേജുകൾ
തുർക്കി, ഈജിപ്ത്, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് 5,000 മുതൽ 7,000 ദിർഹം വരെയാണ് ശരാശരി പാക്കേജ് നിരക്ക്. യൂറോപ്പ്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 10,000 ദിർഹത്തിന് മുകളിലാണ് ചിലവ് വരുന്നത്.
മാറുന്ന യാത്രാ രീതികൾ
പഴയതുപോലെ വെറും 2-3 ദിവസത്തെ ചെറിയ ട്രിപ്പുകൾക്ക് പകരം 4 മുതൽ 5 രാത്രികൾ വരെ നീളുന്ന യാത്രകൾക്കാണ് പ്രവാസികൾ മുൻഗണന നൽകുന്നത്. വിമാന ടിക്കറ്റ് നിരക്ക് പെരുന്നാൾ സമയത്ത് കൂടുതലായതിനാൽ, ചിലവഴിക്കുന്ന പണത്തിന് അനുസൃതമായ അനുഭവം ലഭിക്കാൻ ദീർഘദൂര യാത്രകൾ തിരഞ്ഞെടുക്കുന്നു.
കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ
അസർബൈജാനിലെ ബാക്കു പോലുള്ള നഗരങ്ങൾ കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തുടരുന്നു. തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ജോർജിയയിലെ കസ്ബെഗി, അസർബൈജാനിലെ ഷെക്കി തുടങ്ങിയ ഓഫ്-ബീറ്റ് സ്ഥലങ്ങളും ഇത്തവണ തിരഞ്ഞെടുക്കുന്നുണ്ട്. അയൽരാജ്യമായ ഒമാനും ചുരുങ്ങിയ അവധിക്ക് അനുയോജ്യമായ കേന്ദ്രമായി പട്ടികയിലുണ്ട്