
ദുബായ്: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താൽക്കാലികമായി വിദൂരപഠന സംവിധാനം നടപ്പാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ രാജ്യത്ത് ഇറാന്റെ ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഴ്സറികൾ, സർക്കാർ – സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ഇന്ന് മുതൽ മേയ് എട്ട് വെള്ളിയാഴ്ച വരെയാണ് ഓൺലൈൻ പഠനം തുടരുക.
വെള്ളിയാഴ്ച വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഓൺലൈൻ പഠന കാലയളവ് നീട്ടുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ, ക്ലിനിക്കൽ പരിശീലനം, ലബോറട്ടറി പ്രവർത്തനം, പ്രാക്ടിക്കൽ/ ഫീൽഡ് പഠനം, നേരിട്ടുള്ള പരീക്ഷകൾ എന്നിവ ആവശ്യമായ പ്രധാന അക്കാഡമിക് കോഴ്സുകൾക്ക് ഇളവുകൾ അനുവദിക്കാവുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ – ശാസ്ത്രീയ ഗവേഷണ മന്ത്രാലയം അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎസ് – ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ തുടരുന്നതിനിടെയും യുഎഇയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പുതിയ തീരുമാനം. യുഎഇയുടെ അടിയന്തര മുന്നറിയിപ്പ് സംവിധാനം ഇന്നലെ മൂന്നര മണിക്കൂറിൽ അഞ്ച് തവണയാണ് പ്രവർത്തിച്ചത്.
നീണ്ട ഏഴ് ആഴ്ചത്തെ ഓൺലൈൻ ക്ലാസിന് ശേഷം ഏപ്രിൽ 20 തിങ്കളാഴ്ചയാണ് യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പുനഃരാരംഭിച്ചത്. അതിനിടെയാണ് വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് പോകുന്നത്. രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം മനസിലാക്കി വേണ്ട മാറ്റം വരുത്തി കുട്ടികളുടെ വിദ്യാഭ്യാസം തുടരണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.
അതേസമയം, മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ യുഎഇയിൽ കുടുംബമായി താമസിക്കുന്നുണ്ട്. കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുന്നത് മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. നേരത്തേ കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകാൻ കഴിയാത്തതിനാൽ പല മാതാപിതാക്കളും വർക്ക് ഫ്രം ഹോം തിരഞ്ഞടുത്തു. മറ്റുചിലർ ലീവെടുത്തു. ചിലർ വീട്ടിൽ കുട്ടികളെ നോക്കാൻ ജോലിക്കാരെ വച്ചു. ഇത് ചെലവ് വർദ്ധിപ്പിക്കുന്ന കാര്യമാണ്. ഇപ്പോൾ വീണ്ടും ഇതേ അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.
New Uae Visa Rules;90 രാജ്യങ്ങൾക്ക് ഇനി വിസ വേണ്ട !!യുഎഇയുടെ പുതിയ വിസ മാറ്റങ്ങൾ ഇങ്ങനെ

New Uae Visa Rules;ദുബായ്: പ്രവാസികളെ സംബന്ധിച്ചിടത്തോളം കുടുംബാംഗങ്ങളെയും യുഎഇയിൽ കൊണ്ടുവരിക എന്നത് വലിയൊരു സ്വപ്നമാണ്. പലപ്പോഴും വിസ നടപടികളിലെ പ്രശ്നങ്ങൾ കാരണം ഈ ആഗ്രഹം നടക്കാറില്ല. എന്നാൽ 2026 ലെ പുതുക്കിയ നിയമങ്ങൾ അനുസരിച്ച് വിസ നടപടികൾ ഇപ്പോൾ പഴയതിനേക്കാൾ വളരെ എളുപ്പമാണ്.ലോകത്തെ 90 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിൽ യുഎഇയിലേക്ക് വരാൻ വിസയുടെ ഇനി ആവശ്യമില്ല. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് 30 ദിവസമോ അല്ലെങ്കിൽ 90 ദിവസമോ കാലാവധിയുള്ള ‘ഓൺ അറൈവൽ വിസ’കൾ ലഭിക്കും. കൂടാതെ നിങ്ങളുടെ രാജ്യം ഈ പട്ടികയിൽ ഉണ്ടോ എന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ‘വിസ ചെക്ക് ടൂൾ’ വഴി പരിശോധിക്കാം.
ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഇപ്പോൾ വലിയ ഇളവുകളാണ് നൽകി വരുന്നത്. അമേരിക്ക, ബ്രിട്ടൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസയോ റെസിഡൻസ് പെർമിറ്റോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയുടെ എല്ലാ എൻട്രി പോയിന്റുകളിലും 14 ദിവസത്തെ വിസ ഓൺ അറൈവൽ ലഭിക്കും.
ഇതിനായി നിങ്ങളുടെ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം. അതേസമയം ടൂറിസ്റ്റ് വിസ ആവശ്യമാണെങ്കിൽ നിങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം അനുസരിച്ച് 30, 60 അല്ലെങ്കിൽ 90 ദിവസത്തേക്കുള്ള വിസകൾ തിരഞ്ഞെടുക്കാനും സാധിക്കും. ഒറ്റത്തവണ സന്ദർശനത്തിന് സിംഗിൾ എൻട്രി വിസ മതിയാകും.
ഒപ്പം 30 ദിവസത്തെ സിംഗിൾ എൻട്രി വിസയ്ക്ക് ഏകദേശം 500 ദിർഹം ഫീസും 1000 ദിർഹം റീഫണ്ടബിൾ ഡിപ്പോസിറ്റും നൽകേണ്ടി വരും. എന്നാൽ ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് മൾട്ടിപ്പിൾ എൻട്രി വിസയാണ് ഏറ്റവും നല്ലത്. ഇതിന് 550 ദിർഹം മുതലാണ് ഫീസ് ആരംഭിക്കുന്നത്. യുഎഇ ഇപ്പോൾ നൽകുന്ന ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ.
ഈ വിസയിൽ അഞ്ച് വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും യുഎഇയിൽ നിങ്ങൾക്ക് വരാം. കൂടാതെ ഓരോ തവണ വരുമ്പോഴും 90 ദിവസം വരെ താമസിക്കാനും സാധിക്കും. പതിവായി കുടുംബത്തെ സന്ദർശിക്കുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി വരുന്നവർക്കും ഇത് വളരെ ലാഭകരമാണ്. അതുപോലെ തന്നെ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സ്പോൺസർ ചെയ്ത് വിസയിൽ എത്തിക്കാം.
ഐസിപി പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. എന്നാൽ ഇതിന് ചില നിബന്ധനകളുണ്ട്. അത് കൃത്യമായി പാലിക്കണം അതായത് സ്പോൺസർ ചെയ്യുന്ന വ്യക്തിക്ക് മിനിമം ശമ്പളം ഉണ്ടായിരിക്കണം. ഈക്കാര്യം നിർബന്ധമാണ് കൂടാതെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ എന്നിവർക്ക് 4000 ദിർഹം ശമ്പളം വേണമെങ്കിൽ, സുഹൃത്തുക്കളെ കൊണ്ടുവരാൻ 15,000 ദിർഹം ശമ്പളം വേണം.
ഇതിന് പുറമെ ബന്ധുത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം താനെന്ന ഹാജരാക്കണം. ഇതിനുള്ള ഫീസ് ഏകദേശം 550 ദിർഹം ആണ് വരിക , കൂടാതെ 1000 ദിർഹം ഡിപ്പോസിറ്റും നൽകേണ്ടി വരും. സൗദി, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് യുഎഇ സന്ദർശിക്കാൻ 253 ദിർഹം നിരക്കിൽ 30 ദിവസത്തെ ഇ-വിസയും നിലവിൽ ലഭിക്കും.
അതേസമയം യുഎഇ എംബസികൾ വഴി നേരിട്ട് ടൂറിസ്റ്റ് വിസകൾ നൽകാറില്ല എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കണം. പകരം യുഎഇയിലെ എയർലൈനുകൾ എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയവ, അലെങ്കിൽ ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ നിങ്ങൾ താമസിക്കാൻ പോകുന്ന ഹോട്ടലുകൾ വഴി വിസയ്ക്ക് അപേക്ഷിക്കാം.
ആറുമാസം കാലാവധിയുള്ള പാസ്പോർട്ടിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, കൺഫേം ചെയ്ത റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് രേഖകൾ എന്നിവ ആവശ്യമാണ്, കൂടാതെ ഐസിപി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
യുഎഇ പ്രവാസികൾക്ക് വമ്പന്‍ ലോട്ടറി; കോടികൾ സ്വന്തമാക്കി മലയാളി,മറ്റൊരു മലയാളിക്ക് ആഡംബര കാര്‍
UAE May 6, 2026

ദുബായ്: യുഎഇയില്‍ മലയാളികള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം. ഒരാള്‍ക്ക് രണ്ടര കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മറ്റൊരാള്‍ക്ക് ആഡംബര കാറും. 48കാരനായ അബ്ദുല്‍ റഷീദ് അല്ലിപ്രയ്ക്കാണ് രണ്ടര കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് റഷീദ്. കുടുംബം നാട്ടിലാണ്.
കഴിഞ്ഞ ആറ് മാസമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് റഷീദ്. ഇപ്പോഴാണ് ഭാഗ്യം തുണച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് നറുക്കെടുപ്പ് ലഭിച്ച കാര്യം റഷീദ് അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും റഷീദ് പ്രതികരിച്ചു. കുടുംബവുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും റഷീദ് പറയുന്നു.
മലയാളിയായ അഷ്റഫ് അബ്ദുല്ലയ്ക്കാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 41കാരനായ ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഒമ്പതു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. അഷ്റഫിന്റെ കുടുംബവും കേരളത്തിലാണ്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും പലപ്പോഴും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുകയെന്നും അഷ്റഫ് പറയുന്നു.
ഗ്രൂപ്പായിട്ടാണ് ബിഗ് ടിക്കറ്റിന്റെ ഭാഗമായത്
ഡ്രീം കാര്‍ ടിക്കറ്റ് എടുക്കാന്‍ സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്ന് അഷ്റഫ് പറഞ്ഞു. ഇത്തവണയും ഗ്രൂപ്പായിട്ടാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. സുഹൃത്തുക്കളും അദ്ദേഹവും സമ്മാനം പങ്കുവയ്ക്കും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും എല്ലാവര്ക്കും ഭാഗ്യം തുണയ്ക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.
വിജയത്തിളക്കം നിറച്ച്, ബിഗ് ടിക്കറ്റ് മെയ് മാസത്തേക്ക് പുതിയ പ്രൊമോഷനുകളുമായി എത്തുന്നു. 2 കോടി ദിര്‍ഹമിന്റെ ഗ്രാന്‍ഡ് പ്രൈസാണ് ഈ കാമ്പയിന്റെ പ്രധാന ആകര്‍ഷണം. ഈ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഈ വേനല്‍ക്കാലത്ത് ദശലക്ഷാധിപതിയാകാന്‍ അവസരം ലഭിക്കും. ജൂണ്‍ 3-നാണ് ലൈവ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുക.
പ്രധാന സമ്മാനങ്ങള്‍ക്ക് പുറമെ, ഈ മാസം മറ്റ് നിരവധി അവസരങ്ങളുമുണ്ട്. 6 ലക്ഷം ദിര്‍ഹം വരെ സമ്മാനങ്ങള്‍ നല്കുന്ന ‘ദി ബിഗ് വിന്’, ആഴ്ചതോറുമുള്ള ഇ-ഡ്രോകളിലൂടെ ആകെ 4 ലക്ഷം ദിര്‍ഹം, കൂടാതെ ലക്ഷ്വറി കാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേയ് മാസത്തിലെ പ്രൊമോഷനുകള്‍ ഒരുക്കിയിരിക്കുന്നത്.
US-Iran conflict UAE on alter;യു.എ.ഇക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
US-Iran conflict UAE on alter;ദുബൈ: ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന്റേതാണെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ഭീഷണിയോട് പ്രതികരിക്കുകയാണെന്നും എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി
ഇന്നലെയുണ്ടായ സമാനമായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നത്. 26 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു