US Project Freedom Hormuz Strait : ഹോർമുസിൽ അമേരിക്കൻ സൈനിക നീക്കം; ഏഴ് ഇറാനിയൻ ബോട്ടുകൾ തകർത്തു, ഹോർമുസ് പിടിച്ചെടുക്കാൻ പ്രൊജക്റ്റ് ഫ്രീഡം

TRUMP

US Project Freedom Hormuz Strait : വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ‘പ്രൊജക്റ്റ് ഫ്രീഡം’ ഓപ്പറേഷനിടെ യുഎസ് സേന ഏഴ് ഇറാനിയൻ ബോട്ടുകൾ തകർക്കുകയും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിടുകയും ചെയ്തെന്ന് അമേരിക്ക. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷത്തെ തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഈ തന്ത്രപ്രധാനമായ പാത പിടിച്ചെടുക്കാനാണ് യുഎസിന്‍റെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ നിർദേശ പ്രകാരമാണ് ഈ സൈനിക നീക്കം തീരുമാനിച്ചത്.

ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച വെടിനിർത്തൽ നിലവിലുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതിരുന്ന സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ, അമേരിക്കയുടെ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുവെന്ന് വ്യക്തമാക്കി. ഏകദേശം 15,000 യുഎസ് സൈനികർ, നാവിക കപ്പലുകൾ, നൂറിലധികം വിമാനങ്ങൾ എന്നിവയടങ്ങുന്ന വലിയ സന്നാഹമാണ് ഈ ഓപ്പറേഷനായി നിയോഗിച്ചിരിക്കുന്നത്. അമേരിക്കൻ ആസ്തികൾക്കും തങ്ങൾ സംരക്ഷണം നൽകുന്ന കപ്പലുകൾക്കും സമീപമെത്തുന്ന ഇറാനിയൻ സേനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡ്മിറൽ കൂപ്പർ മുന്നറിയിപ്പ് നൽകി. യുഎസ് കമാൻഡർമാർക്ക് സ്വയം പ്രതിരോധത്തിനും വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്കുമായി നടപടിയെടുക്കാൻ അധികാരം നൽകി.

തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ ഒരു ദക്ഷിണ കൊറിയൻ കപ്പലിന് നേരെ സ്ഫോടനമുണ്ടായെങ്കിലും, അത് യുഎസ് ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മറ്റ് രാജ്യങ്ങളും അമേരിക്കയുടെ സുരക്ഷാ നീക്കങ്ങളിൽ പങ്കുചേരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അമേരിക്കൻ ആക്രമണത്തിൽ ഏഴ് ഇറാനിയൻ ബോട്ടുകൾ മുങ്ങിയതായി ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടു.

കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്തുകൊണ്ടാണ് യുഎസ് ദൗത്യം ആരംഭിച്ചത്. ഇതിനുപിന്നാലെ അമേരിക്കൻ പതാക വഹിച്ച രണ്ട് വാണിജ്യ കപ്പലുകൾ പാതയിലൂടെ സഞ്ചരിച്ച് റൂട്ട് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. എന്നാൽ അമേരിക്കയുടെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ, തങ്ങളുടെ ഒരു കപ്പലും തകർന്നിട്ടില്ലെന്നും ഒരു വാണിജ്യ കപ്പലും കടലിടുക്ക് മുറിച്ചുകടന്നിട്ടില്ലെന്നും പ്രസ്താവിച്ചു.

കപ്പലുകളെ അകമ്പടി സേവിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് യുദ്ധമുറകളും ഹെലികോപ്റ്ററുകളും ഉൾപ്പെടുത്തിയ ബഹുതല പ്രതിരോധ സംവിധാനമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. ഇറാനിയൻ ഫാസ്റ്റ് ബോട്ടുകളെ തകർക്കാൻ അപ്പാച്ചെ, സീഹോക്ക് ഹെലികോപ്റ്ററുകളാണ് ഉപയോഗിച്ചത്. ആഗോള എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാതയിലെ തടസ്സങ്ങൾ നീക്കി ലോക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനാണ് ശ്രമമെന്ന് ട്രംപ് അവകാശപ്പെട്ടു. നിലവിൽ 805ഓളം കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇറാന്റെ വ്യോമാക്രമണ ഭീഷണി: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; അത്യാവശ്യമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തിന് പുറത്തേക്ക് മാറ്റി

UAE Nazia Staff Editor — May 5, 2026 · 0 Comment

353159

ദുബൈ: ഇറാനില്‍ നിന്നുള്ള വ്യോമാക്രമണ ഭീഷണികളെത്തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് യു.എ.ഇയിലെ യു.എസ് മിഷന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യു.എ.ഇ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി മൊബൈല്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യു.എസ് ഇടപെടല്‍.
യു.എ.ഇ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കണമെന്നും സ്വന്തം പൗരന്മാരോട് യു.എസ് മിഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ യു.എ.ഇയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന ലെവല്‍ 3 മുന്നറിയിപ്പാണ് യു.എസ് നിലനിര്‍ത്തുന്നത്.
അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോണ്‍സുലേറ്റും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ‘ഓര്‍ഡേര്‍ഡ് ഡിപ്പാര്‍ച്ചര്‍’ സ്റ്റാറ്റസിലാണുള്ളത്. അത്യാവശ്യമല്ലാത്ത ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി രാജ്യത്തിന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. സാധാരണ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്തര കോണ്‍സുലര്‍ സഹായങ്ങള്‍ ലഭ്യമാകും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


 ജനലുകള്‍ക്ക് അടുത്തുനിന്ന് മാറിനില്‍ക്കുക, അടിയന്തര സാഹചര്യങ്ങളില്‍ വേണ്ട സാധനങ്ങള്‍ കരുതുക, കുടുംബാംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നിലനിര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യു.എസ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.
മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

iran launches missile attack:യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം:രാജ്യം അതീവ ജാഗ്രതയിൽ

UAE May 4, 2026

352659

iran launches missile attack;ദുബൈ: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകൾ തകർത്ത് പ്രതിരോധ സേന. ഇന്ന് വൈകുന്നേരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക പടർത്തി മിസൈൽ ആക്രമണ ശ്രമമുണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ദുബൈ, അബുദബി, റാസൽഖൈമ ഉൾപ്പെടെയുള്ള ഇമാറാത്തുകളിൽ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഇറാനിൽ നിന്ന് അതിർത്തി ലംഘിച്ചെത്തിയ നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇയുടെ സമുദ്രാതിർത്തിക്ക് മുകളിൽ വെച്ച് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചു. മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ ശക്തമായ ശബ്ദമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘പ്രോജക്റ്റ് ഫ്രീഡം’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം. നേരത്തെ അഡ്‌നോക് ടാങ്കറിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ അപലപിച്ചിരുന്നു. യുഎസ് ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ വാദം.

രാജ്യം ഇപ്പോഴും ജാഗ്രതയിലാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾക്ക് മാത്രം കാതോർക്കണമെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്

UAE May 4, 2026

352391

ദുബൈ: മിസൈൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബൈ, ഷാർജ ഇമാറാത്തുകളിൽ യുഎഇ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച്. ഇന്ന് വൈകുന്നേരത്തോടെയാണ് ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അപായ സൂചന നൽകിക്കൊണ്ടുള്ള അലേർട്ടുകൾ എത്തിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നാണ് ഔദ്യോഗിക നിർദ്ദേശം. ജനാലകൾ, വാതിലുകൾ, മറ്റ് തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക വാർത്താ ചാനലുകളും മന്ത്രാലയത്തിന്റെ അറിയിപ്പുകളും ശ്രദ്ധിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഷോപ്പിംഗ് പ്രേമികളെ വരു…വീണ്ടും സന്തോഷ വാർത്ത. ദുബൈയിലെ ഈ മാളിൽ mega sale:വരൂ കുറഞ്ഞ വിലയിൽ വാരി പോകു

UAE May 4, 2026

350903

ദുബൈ: ഷോപ്പിംഗ് പ്രേമികൾക്കായി വീണ്ടും സന്തോഷ വാർത്ത. ദുബൈയിലെ UW Mall ലെ Impulse Mega Sale ഇനി 2026 മെയ് 15 വരെ നീട്ടി. ആദ്യ ദിവസങ്ങളിൽ തന്നെ അനുഭവപ്പെട്ട വൻ ജനത്തിരക്കും ഉപഭോക്താക്കളുടെ ശക്തമായ ആവശ്യവുമാണ് സെയിൽ ദൈർഘ്യം വർധിപ്പിക്കാൻ കാരണം.

“ഒരിക്കൽ എത്തിയവർ വീണ്ടും കുടുംബത്തോടൊപ്പം എത്തുന്നു” എന്നതാണ് സെയിലിന്റെ പ്രത്യേകതയെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. “കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരം” എന്ന രീതിയിലാണ് നിരവധി ഷോപ്പർമാർ പ്രതികരിക്കുന്നത്.

പെർഫ്യൂം, കോസ്മെറ്റിക്സ്, വാച്ചുകൾ, ഹാൻഡ്ബാഗുകൾ, ഷൂസ്, സ്കിൻകെയർ ഉൽപ്പന്നങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിലാണ് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്ന
“കണ്ടാൽ വിശ്വസിക്കാനാകാത്ത ഓഫറുകൾ”, “വില കേട്ടാൽ വീണ്ടും നോക്കും” എന്ന തരത്തിലുള്ള ഡീലുകളാണ് ഷോപ്പർമാരെ ആകർഷിക്കുന്നത്.

കുടുംബങ്ങളുടെയും യുവാക്കളുടെയും വലിയ തിരക്കാണ് ദിവസേന UW Mall ൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വീക്കൻഡുകളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു

ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. കൂടുതൽ ആളുകൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താനായി സെയിൽ മെയ് 15 വരെ നീട്ടാൻ തീരുമാനിച്ചു,” Impulse മാനേജ്മെന്റ് അറിയിച്ചു.

പെർഫ്യൂം, കോസ്മെറ്റിക്സ്, വാച്ചുകൾ, ഹാൻഡ്ബാഗുകൾ, ഷൂസ്, സ്കിൻകെയർ ഉൽപ്പന്നങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിലാണ് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്ന
“കണ്ടാൽ വിശ്വസിക്കാനാകാത്ത ഓഫറുകൾ”, “വില കേട്ടാൽ വീണ്ടും നോക്കും” എന്ന തരത്തിലുള്ള ഡീലുകളാണ് ഷോപ്പർമാരെ ആകർഷിക്കുന്നത്.

കുടുംബങ്ങളുടെയും യുവാക്കളുടെയും വലിയ തിരക്കാണ് ദിവസേന UW Mall ൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വീക്കൻഡുകളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. കൂടുതൽ ആളുകൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താനായി സെയിൽ മെയ് 15 വരെ നീട്ടാൻ തീരുമാനിച്ചു,” Impulse മാനേജ്മെന്റ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *