
ദുബൈ: യുഎഇയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമായ വാർത്ത. നിങ്ങളുടെ പൗരത്വം വിസ രഹിത പ്രവേശനത്തിന് അർഹമാണോ അതോ മുൻകൂട്ടി വിസ എടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ എളുപ്പവഴിയുണ്ട്. യുഎഇ വിദേശകാര്യ മന്ത്രാലയം (MOFA) സജ്ജമാക്കിയ പുതിയ ഓൺലൈൻ ടൂൾ വഴി ആർക്കും സ്വന്തമായി വിസ യോഗ്യത പരിശോധിക്കാവുന്നതാണ്.
നിലവിൽ ഇന്ത്യയുൾപ്പെടെ എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമോ വിസ ഓൺ അറൈവൽ സൗകര്യമോ യുഎഇ നൽകുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കുമോ എന്നറിയാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല.
വിസ യോഗ്യത എങ്ങനെ പരിശോധിക്കാം?
ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകും:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം മന്ത്രാലയത്തിന്റെ വിസ ഇളവ് പേജ് (www.mofa.gov.ae/en/visa-exemptions-for-non-citizen) സന്ദർശിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
രാജ്യം തിരഞ്ഞെടുക്കുക: വെബ്സൈറ്റിലെ തിരയൽ ബാറിലോ മാപ്പിലോ നിങ്ങളുടെ രാജ്യം സെലക്ട് ചെയ്യുക.
ഫലം പരിശോധിക്കുക: ‘വിസ രഹിതം’ (Visa Free) എന്നാണ് കാണിക്കുന്നതെങ്കിൽ മുൻകൂട്ടി വിസയുടെ ആവശ്യമില്ല. ‘വിസ ആവശ്യമാണ്’ (Visa Required) എന്നാണെങ്കിൽ യാത്രയ്ക്ക് മുൻപ് വിസ നടപടികൾ പൂർത്തിയാക്കണം.
ഇന്ത്യൻ പൗരന്മാർ ശ്രദ്ധിക്കാൻ
സാധാരണ പാസ്പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് ചില പ്രത്യേക നിബന്ധനകളോടെ വിസ ഓൺ അറൈവൽ ലഭിക്കും. അമേരിക്ക (US), യുകെ (UK), യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സാധുവായ വിസയോ ഗ്രീൻ കാർഡോ ഉള്ളവർക്കും സിംഗപ്പൂർ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വിസയുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
താമസം എത്ര ദിവസം?
വിസ ഓൺ അറൈവൽ ലഭിക്കുന്നവർക്ക് അവരുടെ രാജ്യത്തിന്റെ പൗരത്വം അനുസരിച്ച് 30 ദിവസമോ 90 ദിവസമോ യുഎഇയിൽ താമസിക്കാനാകും.
വിസ വേണമെങ്കിൽ എന്ത് ചെയ്യണം?
വിസ ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ നിങ്ങൾ ഇല്ലെങ്കിൽ താഴെ പറയുന്ന മാർഗങ്ങളിലൂടെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം:
- എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബൈ തുടങ്ങിയ എയർലൈനുകൾ വഴി.
- അംഗീകൃത ട്രാവൽ ഏജൻസികൾ വഴി.
- യുഎഇയിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ സ്പോൺസർഷിപ്പ് വഴി.
സാധാരണയായി 14, 30, 90 ദിവസത്തേക്കുള്ള വിസകളാണ് ടൂറിസ്റ്റ് വിസകളായി ലഭിക്കാറുള്ളത്. കൂടുതൽ കൃത്യതയ്ക്കായി ICP (icp.gov.ae), GDRFA (gdrfad.gov.ae) എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ കൂടി പരിശോധിക്കാവുന്നതാണ്.
വിസ നിയമങ്ങളിൽ ഏതുസമയത്തും മാറ്റങ്ങൾ വരാം. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് തൊട്ടുമുൻപായി ഔദ്യോഗിക പോർട്ടലുകൾ വഴി വിവരങ്ങൾ ഉറപ്പുവരുത്തുക.
ഇറാന്റെ വ്യോമാക്രമണ ഭീഷണി: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; അത്യാവശ്യമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരെ രാജ്യത്തിന് പുറത്തേക്ക് മാറ്റി
UAE May 5, 2026

ദുബൈ: ഇറാനില്‍ നിന്നുള്ള വ്യോമാക്രമണ ഭീഷണികളെത്തുടര്‍ന്ന് തങ്ങളുടെ പൗരന്മാര്ക്ക് യു.എ.ഇയിലെ യു.എസ് മിഷന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യു.എ.ഇ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി മൊബൈല്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യു.എസ് ഇടപെടല്‍.
യു.എ.ഇ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറെടുക്കണമെന്നും സ്വന്തം പൗരന്മാരോട് യു.എസ് മിഷന് ആവശ്യപ്പെട്ടു. നിലവില്‍ യു.എ.ഇയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന ലെവല്‍ 3 മുന്നറിയിപ്പാണ് യു.എസ് നിലനിര്‍ത്തുന്നത്.
അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോണ്‍സുലേറ്റും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ‘ഓര്‍ഡേര്‍ഡ് ഡിപ്പാര്‍ച്ചര്‍’ സ്റ്റാറ്റസിലാണുള്ളത്. അത്യാവശ്യമല്ലാത്ത ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി രാജ്യത്തിന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. സാധാരണ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ അടിയന്തര കോണ്‍സുലര്‍ സഹായങ്ങള്‍ ലഭ്യമാകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജനലുകള്‍ക്ക് അടുത്തുനിന്ന് മാറിനില്‍ക്കുക, അടിയന്തര സാഹചര്യങ്ങളില്‍ വേണ്ട സാധനങ്ങള്‍ കരുതുക, കുടുംബാംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നിലനിര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യു.എസ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.
മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റുകള് ഉണ്ടാവുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
iran launches missile attack:യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം:രാജ്യം അതീവ ജാഗ്രതയിൽ
UAE May 4, 2026

iran launches missile attack;ദുബൈ: ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകൾ തകർത്ത് പ്രതിരോധ സേന. ഇന്ന് വൈകുന്നേരമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക പടർത്തി മിസൈൽ ആക്രമണ ശ്രമമുണ്ടായത്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ദുബൈ, അബുദബി, റാസൽഖൈമ ഉൾപ്പെടെയുള്ള ഇമാറാത്തുകളിൽ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇറാനിൽ നിന്ന് അതിർത്തി ലംഘിച്ചെത്തിയ നാല് മിസൈലുകളിൽ മൂന്നെണ്ണം യുഎഇയുടെ സമുദ്രാതിർത്തിക്ക് മുകളിൽ വെച്ച് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചു. മിസൈലുകൾ തകർക്കുന്നതിനിടെയുണ്ടായ ശക്തമായ ശബ്ദമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘പ്രോജക്റ്റ് ഫ്രീഡം’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം. നേരത്തെ അഡ്നോക് ടാങ്കറിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ അപലപിച്ചിരുന്നു. യുഎസ് ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ വാദം.
രാജ്യം ഇപ്പോഴും ജാഗ്രതയിലാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക വിവരങ്ങൾക്ക് മാത്രം കാതോർക്കണമെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാതിരിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
മിസൈൽ ഭീഷണി: ദുബൈയിലും ഷാർജയിലും ജാഗ്രതാ നിർദ്ദേശം; സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് മുന്നറിയിപ്പ്
UAE May 4, 2026

ദുബൈ: മിസൈൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബൈ, ഷാർജ ഇമാറാത്തുകളിൽ യുഎഇ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച്. ഇന്ന് വൈകുന്നേരത്തോടെയാണ് ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അപായ സൂചന നൽകിക്കൊണ്ടുള്ള അലേർട്ടുകൾ എത്തിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങൾ തേടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറണമെന്നാണ് ഔദ്യോഗിക നിർദ്ദേശം. ജനാലകൾ, വാതിലുകൾ, മറ്റ് തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് അടിയന്തര നീക്കം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക വാർത്താ ചാനലുകളും മന്ത്രാലയത്തിന്റെ അറിയിപ്പുകളും ശ്രദ്ധിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.