വിസ തട്ടിപ്പില്‍ തകര്‍ന്നു; യുഎഇയിലെ കുടുസ്സുമുറിയില്‍ തളര്‍ന്ന ശരീരവുമായി മലയാളി യുവതി സഹായം തേടുന്നു

351550

അജ്മാന്‍: മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് ഗള്‍ഫിലെത്തിയ മലയാളി യുവതി വിസ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് അസുഖബാധിതയായി ദുരിതത്തില്‍. കൊച്ചി പള്ളുരുത്തി ചക്കാമാടം സ്വദേശിനി വാഹിദ (40) ആണ് സാമ്പത്തികവും ആരോഗ്യവും നഷ്ടപ്പെട്ട് അജ്മാനിലെ കുടുസ്സുമുറിയില്‍ സഹായത്തിനായി അധികൃതരുടെ കൈനീട്ടുന്നത്. വഞ്ചിക്കപ്പെട്ടതിന്റെ മാനസികാഘാതത്തില്‍ ശരീരം തളര്‍ന്ന വാഹിദ, പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക


എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വാഹിദയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. മൂന്ന് മക്കളെ വളര്‍ത്താന്‍ നാട്ടില്‍ വീട്ടുജോലി ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആഘാതങ്ങളില്‍ നിന്ന് കരകയറാനാണ് ഏഴ് വര്‍ഷം മുന്‍പ് യു.എ.ഇയിലെത്തിയത്.
പലയിടത്തായി ജോലി ചെയ്ത് സ്വരൂപിച്ച പണം നല്‍കി വ്‌ലോഗറുടെ പരസ്യം വഴി പാര്‍ട്ടനര്‍ വിസ എടുത്തു. എന്നാല്‍ വിസ പുതുക്കാന്‍ ചെന്നപ്പോഴാണ് സ്ഥാപനം വ്യാജമാണെന്നും താന്‍ വഞ്ചിക്കപ്പെട്ടെന്നും വാഹിദ തിരിച്ചറിഞ്ഞത്. പിന്നീട് വിസ ശരിയാക്കി നല്‍കാം എന്ന് പറഞ്ഞ് മറ്റൊരാളും തുക കൈക്കലാക്കി മുങ്ങി. 
ചതിക്കപ്പെട്ട വിവരം അറിഞ്ഞതോടെയുണ്ടായ മാനസിക വിഷമം വാഹിദയുടെ ആരോഗ്യത്തെ ബാധിച്ചു. മൂന്നാഴ്ച മുന്‍പ് കുഴഞ്ഞുവീണതോടെ കൈകാലുകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെടുന്ന ഇവരുടെ ശരീരം അങ്ങേയറ്റം ശോഷിച്ച നിലയിലാണ്.
താമസിക്കുന്ന കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരായ തൃശ്ശൂര്‍ സ്വദേശി അബൂബക്കറിന്റെയും തമിഴ്‌നാട് സ്വദേശി രാവന്തിന്റെയും കാരുണ്യത്തിലാണ് ഇപ്പോള്‍ വാഹിദയുടെ ജീവിതം മുന്നോട്ട് പോകുന്നത്. വിസ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായതിനാല്‍ വലിയ തുക പിഴയൊടുക്കിയാല്‍ മാത്രമേ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയൂ. ഇതിനുള്ള സാമ്പത്തിക ശേഷി വാഹിദയ്ക്കില്ല.
തളര്‍ന്നുകിടക്കുന്ന വാഹിദയെ നാട്ടിലെത്തിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സുമനസ്സുകളുടെ കനിവ് തേടുകയാണ് പ്രവാസലോകം. ഫ്രീലാന്‍സ്, പാര്‍ട്ടനര്‍ വിസകളുടെ പേരില്‍ വന്‍തുക തട്ടിയെടുക്കുന്ന മാഫിയാ സംഘങ്ങള്‍ യു.എ.ഇയില്‍ സജീവമാണ്. ഇതില്‍ കുടുങ്ങുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ മലയാളികളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അധികൃതര്‍ നടപടി കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും, അശ്രദ്ധമായ വിസ ഇടപാടുകള്‍ പലരെയും ദുരിതത്തിലേക്കാണ് നയിക്കുന്നത്.

ഷോപ്പിംഗ് പ്രേമികളെ വരു…വീണ്ടും സന്തോഷ വാർത്ത. ദുബൈയിലെ ഈ മാളിൽ mega sale:വരൂ കുറഞ്ഞ വിലയിൽ വാരി പോകു

UAE May 4, 2026

350903

ദുബൈ: ഷോപ്പിംഗ് പ്രേമികൾക്കായി വീണ്ടും സന്തോഷ വാർത്ത. ദുബൈയിലെ UW Mall ലെ Impulse Mega Sale ഇനി 2026 മെയ് 15 വരെ നീട്ടി. ആദ്യ ദിവസങ്ങളിൽ തന്നെ അനുഭവപ്പെട്ട വൻ ജനത്തിരക്കും ഉപഭോക്താക്കളുടെ ശക്തമായ ആവശ്യവുമാണ് സെയിൽ ദൈർഘ്യം വർധിപ്പിക്കാൻ കാരണം.

“ഒരിക്കൽ എത്തിയവർ വീണ്ടും കുടുംബത്തോടൊപ്പം എത്തുന്നു” എന്നതാണ് സെയിലിന്റെ പ്രത്യേകതയെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. “കുറഞ്ഞ വിലയിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അപൂർവ അവസരം” എന്ന രീതിയിലാണ് നിരവധി ഷോപ്പർമാർ പ്രതികരിക്കുന്നത്.

പെർഫ്യൂം, കോസ്മെറ്റിക്സ്, വാച്ചുകൾ, ഹാൻഡ്ബാഗുകൾ, ഷൂസ്, സ്കിൻകെയർ ഉൽപ്പന്നങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിലാണ് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്ന
“കണ്ടാൽ വിശ്വസിക്കാനാകാത്ത ഓഫറുകൾ”, “വില കേട്ടാൽ വീണ്ടും നോക്കും” എന്ന തരത്തിലുള്ള ഡീലുകളാണ് ഷോപ്പർമാരെ ആകർഷിക്കുന്നത്.

കുടുംബങ്ങളുടെയും യുവാക്കളുടെയും വലിയ തിരക്കാണ് ദിവസേന UW Mall ൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വീക്കൻഡുകളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

“ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. കൂടുതൽ ആളുകൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താനായി സെയിൽ മെയ് 15 വരെ നീട്ടാൻ തീരുമാനിച്ചു,” Impulse മാനേജ്മെന്റ് അറിയിച്ചു.

പെർഫ്യൂം, കോസ്മെറ്റിക്സ്, വാച്ചുകൾ, ഹാൻഡ്ബാഗുകൾ, ഷൂസ്, സ്കിൻകെയർ ഉൽപ്പന്നങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിലാണ് വമ്പൻ ഓഫറുകൾ ഒരുക്കിയിരിക്കുന്ന
“കണ്ടാൽ വിശ്വസിക്കാനാകാത്ത ഓഫറുകൾ”, “വില കേട്ടാൽ വീണ്ടും നോക്കും” എന്ന തരത്തിലുള്ള ഡീലുകളാണ് ഷോപ്പർമാരെ ആകർഷിക്കുന്നത്.

കുടുംബങ്ങളുടെയും യുവാക്കളുടെയും വലിയ തിരക്കാണ് ദിവസേന UW Mall ൽ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വീക്കൻഡുകളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. കൂടുതൽ ആളുകൾക്ക് ഈ ഓഫറുകൾ പ്രയോജനപ്പെടുത്താനായി സെയിൽ മെയ് 15 വരെ നീട്ടാൻ തീരുമാനിച്ചു,” Impulse മാനേജ്മെന്റ് അറിയിച്ചു.

Big ticket lucky draw: ഇനി ഡ്രൈവർ അല്ല കോടീശ്വരൻ!!ബിഗ് ടിക്കറ്റിൽ ഭാഗ്യം തുണച്ചു,ജീവിതം മാറ്റി മറിച്ചു;ദുബായിലുള്ള മലയാളി ഡ്രൈവർക്ക് കോടികളുടെ ജാക്ക്പോട്ട്

UAE May 4, 2026

Big ticket winner
Big ticket winner

Big ticket lucky draw;ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ദുബായിലുള്ള 48 കാരനായ മലയാളി ഡ്രൈവർ അബ്ദുൾ റഷീദ് അലിപ്ര വളപ്പിൽ 25 മില്യൺ ദിർഹം സമ്മാനം നേടി.

യുഎഇയിൽ താമസിക്കുന്ന അബ്ദുൾ റഷീദ് കഴിഞ്ഞ ആറ് വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. കഴിഞ്ഞ 17 വർഷമായി ദുബായിൽ താമസിക്കുകയാണ് അബ്ദുൾ റഷീദ്

സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് ഈ വിജയ നിമിഷം അറിഞ്ഞതെന്നും അത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും അബ്ദുൾ റഷീദ് പറഞ്ഞു. അബ്ദുൾ റഷീദ് ഏപ്രിൽ 19 ന് വാങ്ങിയ 012318 എന്ന ടിക്കറ്റ് നമ്പറിനാണ് 25 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്

സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് ഈ വിജയ നിമിഷം അറിഞ്ഞതെന്നും അത് തനിക്ക് ഞെട്ടലുണ്ടാക്കിയെന്നും അബ്ദുൾ റഷീദ് പറഞ്ഞു. അബ്ദുൾ റഷീദ് ഏപ്രിൽ 19 ന് വാങ്ങിയ 012318 എന്ന ടിക്കറ്റ് നമ്പറിനാണ് 25 മില്യൺ ദിർഹം സമ്മാനം ലഭിച്ചത്

ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും; യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക

UAE May 3, 2026

watsapp

ദുബൈ: യുഎഇയിലെ പ്രവാസികളുടെയും സ്വദേശികളുടെയും നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വാട്ട്‌സാപ്പ്. എന്നാൽ, കേവലം ഒരു മെസേജിംഗ് ആപ്പ് എന്നതിലുപരി, വാട്ട്‌സാപ്പ് ഉപയോഗത്തിൽ യുഎഇ നിയമങ്ങൾ വളരെ കർക്കശമാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ നിയമക്കുരുക്കുകളിലേക്കും ലക്ഷക്കണക്കിന് ദിർഹം പിഴയിലേക്കും നയിച്ചേക്കാം. വാട്ട്‌സാപ്പ് ഉപയോക്താക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.

1. ബാങ്കിംഗ് സേവനങ്ങൾക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കരുത്

യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ ഉത്തരവ് പ്രകാരം, 2026 മെയ് 1 മുതൽ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്തൃ സേവനങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പാടില്ല. ഒടിപികൾ (OTP), ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങൾ എന്നിവ വാട്ട്‌സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. വിവരങ്ങൾ യുഎഇക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്നതിനാലാണിത്. അതിനാൽ, ബാങ്കിംഗ് ആവശ്യങ്ങൾക്കായി ഔദ്യോഗിക ആപ്പുകളോ കോൾ സെന്ററുകളോ മാത്രം ഉപയോഗിക്കുക.

2. സ്വകാര്യ ചാറ്റുകൾ നിയമത്തിന് പുറത്തല്ല

നിങ്ങൾ സുഹൃത്തിനയക്കുന്ന സ്വകാര്യ സന്ദേശമോ ഒരു ഗ്രൂപ്പിലെ ചാറ്റോ നിയമപരിധിയിൽ വരില്ല എന്ന് കരുതരുത്. യുഎഇ സൈബർ കുറ്റകൃത്യ നിയമങ്ങൾ വാട്ട്‌സ്ആപ്പ് ചാറ്റുകൾക്കും ബാധകമാണ്. ഒരാളുടെ സമ്മതമില്ലാതെ ചിത്രം പങ്കിടുകയോ, അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കുകയോ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഫോർവേഡ് ചെയ്യുകയോ ചെയ്താൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷ ലഭിക്കാം. ഒരു സന്ദേശം മറ്റൊരാൾക്ക് അയക്കുന്നത് പോലും കുറ്റകരമായാണ് നിയമം കണക്കാക്കുന്നത്.

3. ഗ്രൂപ്പ് അഡ്മിൻമാർ ജാഗ്രത പാലിക്കുക

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണോ നിങ്ങൾ? എങ്കിൽ ഉത്തരവാദിത്തം ഇരട്ടിയാണ്. ഗ്രൂപ്പിൽ ആരെങ്കിലും നിയമവിരുദ്ധമായ ഉള്ളടക്കം (ഉദാഹരണത്തിന്: വ്യാജവാർത്തകൾ, അശ്ലീലം, വിദ്വേഷ പ്രസംഗങ്ങൾ) പോസ്റ്റ് ചെയ്താൽ അത് നീക്കം ചെയ്യാൻ അഡ്മിൻ ബാധ്യസ്ഥനാണ്. നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത അഡ്മിൻമാർക്കെതിരെ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം കേസെടുക്കാം. സംശയാസ്പദമായ സന്ദേശങ്ങൾ വന്നാൽ ഉടൻ നീക്കം ചെയ്യുകയും കുറ്റക്കാരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.

4. കോടതിയിൽ തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ

വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നിയമപരമായ തർക്കങ്ങളിൽ കോടതിയിൽ തെളിവായി സ്വീകരിക്കുമെന്ന് ദുബൈ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി അവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവാഹമോചനം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കേസുകളിൽ വാട്ട്‌സ്ആപ്പ് ചാറ്റുകൾ നിർണ്ണായക തെളിവുകളായി മാറാറുണ്ട്. അതിനാൽ, സന്ദേശങ്ങൾ അയക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.

5. വാട്ട്‌സ്ആപ്പ് വെബിൽ വീഡിയോ/വോയ്‌സ് കോളിംഗ്

വാട്ട്‌സ്ആപ്പ് വെബ് പതിപ്പിൽ നേരിട്ട് കോളുകൾ വിളിക്കാനുള്ള സംവിധാനം ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മുമ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ബ്രൗസറുകളിലും എത്തും. എന്നാൽ, യുഎഇയിൽ വാട്ട്‌സ്ആപ്പ് കോളിംഗിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, ടെലികോം അതോറിറ്റിയുടെ (TDRA) അനുമതിയോടെ മാത്രമേ ഈ സേവനം പൂർണ്ണതോതിൽ ലഭ്യമാകൂ.

ചുരുക്കത്തിൽ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ മുൻപ് അത് നിയമവിരുദ്ധമല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്.

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയുടെ പുതിയ യാത്രാ വിലക്ക് ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ

UAE May 2, 2026

kuwait airways

യുഎഇ: മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ കാരണം ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഈ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ യുഎഇ പൗരന്മാരും എത്രയും പെട്ടന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും അറിയിച്ചു.ഈ നിർദേശം പുറത്ത് വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം

ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും ഒമ്പതോളം പേർ കൊല്ലപ്പെട്ടതുമെല്ലാം സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2021 മുതൽ 2025 വരെ ലെബനനിലേക്ക് നിലനിന്നിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് നീക്കം ചെയ്തിരുന്നത്.

എന്നാൽ പ്രാദേശിക പ്രതിസന്ധികൾ വന്നതോടെ വീണ്ടും വിലക്ക് ഏർപ്പെടുത്താൻ യുഎഇ നിർബന്ധിതരായിരിക്കുന്നതായും അറിയിച്ചു. കൂടാതെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങൾ നിലവിലെ പ്രാദേശിക യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത് പ്രവാസികളടക്കമുള്ള എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഈ യാത്രാ വിലക്ക് പ്രധാനമായും യുഎഇ പൗരന്മാർക്കാണെങ്കിലും യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചും ഇത് വളരെ നിർണ്ണായകമായ ഒരു അറിയിപ്പാണ്. കൂടാതെ യുഎഇയുടെ ഈ നീക്കം വിമാന സർവീസുകളെയും ട്രാൻസിറ്റ് യാത്രകളെയും ബാധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു

അതിനാൽ ഇറാൻ, ഇറാഖ് അല്ലെങ്കിൽ ലെബനൻ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുള്ളതായും അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങളോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോ മൂലം നിങ്ങളുടെ യാത്രാ പ്ലാനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം.

കൂടാതെ മേഖലയിലെ സംഘർഷം ഇന്ധനവില ഉയരാനും വിമാന ടിക്കറ്റ് നിരക്ക് കൂടാനും കാരണമായേക്കാം എന്നതിനാൽ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. അതിനാൽ ഈ സംഘർഷ ഘട്ടത്തിൽ യുഎഇ നൽകുന്ന നിർദ്ദേശങ്ങൾ പൗരന്മാരെ പോലെ തന്നെ പ്രവാസികളും ഗൗരവമായി തന്നെ കാണണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *