പ്രവാസികളെ അറിഞ്ഞോ നിങ്ങളുടെ ലീവ് ഇനി പണമാക്കി മാറ്റാം; എങ്ങനെയെന്നല്ല? അറിയാം

345148

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ വാർഷിക അവധിയുമായി ബന്ധപ്പെട്ട് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. 2021-ലെ യുഎഇ തൊഴിൽ നിയമം (Federal Decree-Law No. 33 of 2021) അനുസരിച്ച് അവധി സംബന്ധിച്ച പ്രധാന കാര്യങ്ങൾ ഇവയാണ്:

  1. അടുത്ത വർഷത്തേക്ക് മാറ്റിവെക്കാമോ? തൊഴിലുടമയുമായി മുൻകൂട്ടി ധാരണയിൽ എത്തിയാൽ, ഒരു വർഷം ലഭിക്കേണ്ട വാർഷിക അവധിയുടെ പകുതി വരെ അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ (Carry Forward) തൊഴിലാളിക്ക് അവകാശമുണ്ട്. എന്നാൽ ഇത് കമ്പനിയുടെ പോളിസിക്കും തൊഴിലുടമയുടെ അനുമതിക്കും വിധേയമായിരിക്കും.
  2. ലീവ് പണമായി മാറ്റാൻ (Encashment) സാധിക്കുമോ? രണ്ട് സാഹചര്യങ്ങളിലാണ് ഉപയോഗിക്കാത്ത ലീവ് പണമായി ലഭിക്കുന്നത്:

ജോലിയിൽ ഇരിക്കുമ്പോൾ: തൊഴിലുടമയുമായി കരാറിലേർപ്പെട്ടാൽ, ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരമായി അടിസ്ഥാന ശമ്പളത്തിന്റെ (Basic Salary) അടിസ്ഥാനത്തിൽ പണം കൈപ്പറ്റാം.
ജോലിയിൽ നിന്ന് പിരിയുമ്പോൾ: ഒരാൾ ജോലി രാജിവെക്കുകയോ അല്ലെങ്കിൽ പിരിച്ചുവിടപ്പെടുകയോ ചെയ്യുമ്പോൾ, അയാൾക്ക് അർഹതപ്പെട്ടതും എന്നാൽ ഉപയോഗിക്കാത്തതുമായ മുഴുവൻ വാർഷിക അവധി ദിവസങ്ങൾക്കും പണം (Encashment of Leave) ലഭിക്കാൻ നിയമപരമായി അവകാശമുണ്ട്. ഇത് അവസാനമായി വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

  1. തൊഴിലുടമയുടെ തീരുമാനം അവധി എപ്പോൾ എടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയ്ക്കാണ്. എങ്കിലും, ചുരുങ്ങിയത് ഒരു മാസം മുൻപ് തൊഴിലാളിയെ ഈ വിവരം അറിയിച്ചിരിക്കണം. രണ്ട് വർഷത്തിലൊരിക്കൽ തൊഴിലാളിക്ക് വാർഷിക അവധി നൽകിയിരിക്കണം എന്നത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.

ചുരുക്കത്തിൽ, നിങ്ങളുടെ ലീവ് ദിവസങ്ങൾ കൃത്യമായി പ്ലാൻ ചെയ്യുകയും കമ്പനിയുമായി രേഖാമൂലം ധാരണയിൽ എത്തുകയും ചെയ്താൽ അവ നഷ്ടപ്പെടാതെ സംരക്ഷിക്കാനോ പണമാക്കി മാറ്റാനോ സാധിക്കും

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയുടെ പുതിയ യാത്രാ വിലക്ക് ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ

UAE May 2, 2026

kuwait airways

യുഎഇ: മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ കാരണം ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഈ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ യുഎഇ പൗരന്മാരും എത്രയും പെട്ടന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും അറിയിച്ചു.ഈ നിർദേശം പുറത്ത് വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം

ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും ഒമ്പതോളം പേർ കൊല്ലപ്പെട്ടതുമെല്ലാം സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2021 മുതൽ 2025 വരെ ലെബനനിലേക്ക് നിലനിന്നിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് നീക്കം ചെയ്തിരുന്നത്.

എന്നാൽ പ്രാദേശിക പ്രതിസന്ധികൾ വന്നതോടെ വീണ്ടും വിലക്ക് ഏർപ്പെടുത്താൻ യുഎഇ നിർബന്ധിതരായിരിക്കുന്നതായും അറിയിച്ചു. കൂടാതെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങൾ നിലവിലെ പ്രാദേശിക യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത് പ്രവാസികളടക്കമുള്ള എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

ഈ യാത്രാ വിലക്ക് പ്രധാനമായും യുഎഇ പൗരന്മാർക്കാണെങ്കിലും യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചും ഇത് വളരെ നിർണ്ണായകമായ ഒരു അറിയിപ്പാണ്. കൂടാതെ യുഎഇയുടെ ഈ നീക്കം വിമാന സർവീസുകളെയും ട്രാൻസിറ്റ് യാത്രകളെയും ബാധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു.

അതിനാൽ ഇറാൻ, ഇറാഖ് അല്ലെങ്കിൽ ലെബനൻ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുള്ളതായും അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങളോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോ മൂലം നിങ്ങളുടെ യാത്രാ പ്ലാനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം

കൂടാതെ മേഖലയിലെ സംഘർഷം ഇന്ധനവില ഉയരാനും വിമാന ടിക്കറ്റ് നിരക്ക് കൂടാനും കാരണമായേക്കാം എന്നതിനാൽ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. അതിനാൽ ഈ സംഘർഷ ഘട്ടത്തിൽ യുഎഇ നൽകുന്ന നിർദ്ദേശങ്ങൾ പൗരന്മാരെ പോലെ തന്നെ പ്രവാസികളും ഗൗരവമായി തന്നെ കാണണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *