
ദുബൈ: വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡി.സി.എ.എ). ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പുതിയ ‘ഏവിയേഷന്‍ കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ ഡയറക്ടീവ്’ നിയമം പ്രാബല്യത്തില്‍ വന്നതോടെ, വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നത് ഇനി എളുപ്പമാകും.
ദുബൈ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഈ പുതിയ ഉത്തരവ്. ദുബൈ ആസ്ഥാനമായുള്ള എയര്‍ലൈനുകള്‍ക്കും ദുബൈയിലേക്ക് സര്‍വീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഈ നിയമം ഒരുപോലെ ബാധകമാണ്.
പണം മടക്കി നല്‍കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥര്‍
വിമാനം റദ്ദാക്കുകയോ ദീര്‍ഘനേരം വൈകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് പണം ഉടന്‍ മടക്കി നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടാകും. യാത്രക്കാരന്റെ താല്‍പ്പര്യപ്രകാരം ടിക്കറ്റ് തുക പൂര്‍ണ്ണമായി റീഫണ്ട് ചെയ്യാനോ അല്ലെങ്കില്‍ തുല്യമായ തുകയ്ക്കുള്ള വൗച്ചറുകള്‍ നല്‍കാനോ വ്യവസ്ഥയുണ്ട്. യാത്ര മുടങ്ങുന്ന സാഹചര്യത്തില്‍ ലഭ്യമായ അടുത്ത ഫ്‌ലൈറ്റിലേക്ക് ടിക്കറ്റ് മാറ്റാനോ അല്ലെങ്കില്‍ മറ്റൊരു എയര്‍ലൈന്‍ വഴി യാത്ര തുടരാനോ ഉള്ള സൗകര്യം വിമാനക്കമ്പനികള്‍ തന്നെ മുന്‍കൈ എടുത്ത് ചെയ്തു നല്‍കണം.
യാത്രക്കാര്‍ക്ക് ലഭിക്കേണ്ട മറ്റ് സേവനങ്ങള്‍
വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടാല്‍ കൃത്യമായ ഇടവേളകളില്‍ യാത്രക്കാരെ വിവരങ്ങള്‍ അറിയിച്ചിരിക്കണം. വൈകാനുണ്ടായ കാരണം, ഏകദേശ സമയം എന്നിവ വ്യക്തമാക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
* 3 മുതല്‍ 8 മണിക്കൂര്‍ വരെ വൈകിയാല്‍: യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം, പാനീയങ്ങള്‍, ആശയവിനിമയത്തിനായി ഫോണ്‍/ഇന്റര്‍നെറ്റ് സൗകര്യം എന്നിവ സൗജന്യമായി നല്‍കണം.
* രാത്രികാല താമസം: യാത്ര അടുത്ത ദിവസത്തേക്ക് നീളുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യവും വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യവും വിമാനക്കമ്പനികള്‍ ഒരുക്കണം.
* പ്രത്യേക പരിഗണന: ഭിന്നശേഷിക്കാര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ സഹായങ്ങള്‍ ഉറപ്പാക്കണം.
ടിക്കറ്റ് നിരക്കുകളില്‍ സുതാര്യത
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നിരക്കുകളെ സംബന്ധിച്ച പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. ടാക്‌സുകള്‍, സര്‍ചാര്‍ജുകള്‍, മറ്റ് ഫീസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആകെ തുക ഉപഭോക്താവിനെ വ്യക്തമായി ബോധ്യപ്പെടുത്തണം. കൂടാതെ, ടിക്കറ്റ് മാറ്റം, റദ്ദാക്കല്‍, റീഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ മുന്‍കൂട്ടി അറിയിക്കണം. ഓരോ ടിക്കറ്റിലുമുള്ള സൗജന്യ ലഗേജ് പരിധിയും അധിക ബാഗേജിന് ഈടാക്കുന്ന നിരക്കും ബുക്കിംഗ് സമയത്ത് തന്നെ വ്യക്തമാക്കണം.
പുതിയ നിയമങ്ങള്‍ പാലിക്കാത്ത വിമാനക്കമ്പനികള്‍ക്കെതിരെയും ഏജന്‍സികള്‍ക്കെതിരെയും യാത്രക്കാര്‍ക്ക് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ പരാതിയുമായി സമീപിക്കാവുന്നതാണ്. ഉപഭോക്തൃ സംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതോടെ ദുബൈ വഴിയുള്ള വിമാനയാത്ര കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയുടെ പുതിയ യാത്രാ വിലക്ക് ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ
UAE May 2, 2026

യുഎഇ: മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ കാരണം ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഈ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ യുഎഇ പൗരന്മാരും എത്രയും പെട്ടന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും അറിയിച്ചു.ഈ നിർദേശം പുറത്ത് വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം
ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും ഒമ്പതോളം പേർ കൊല്ലപ്പെട്ടതുമെല്ലാം സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2021 മുതൽ 2025 വരെ ലെബനനിലേക്ക് നിലനിന്നിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് നീക്കം ചെയ്തിരുന്നത്.
എന്നാൽ പ്രാദേശിക പ്രതിസന്ധികൾ വന്നതോടെ വീണ്ടും വിലക്ക് ഏർപ്പെടുത്താൻ യുഎഇ നിർബന്ധിതരായിരിക്കുന്നതായും അറിയിച്ചു. കൂടാതെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങൾ നിലവിലെ പ്രാദേശിക യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത് പ്രവാസികളടക്കമുള്ള എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഈ യാത്രാ വിലക്ക് പ്രധാനമായും യുഎഇ പൗരന്മാർക്കാണെങ്കിലും യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചും ഇത് വളരെ നിർണ്ണായകമായ ഒരു അറിയിപ്പാണ്. കൂടാതെ യുഎഇയുടെ ഈ നീക്കം വിമാന സർവീസുകളെയും ട്രാൻസിറ്റ് യാത്രകളെയും ബാധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു.
അതിനാൽ ഇറാൻ, ഇറാഖ് അല്ലെങ്കിൽ ലെബനൻ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുള്ളതായും അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങളോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോ മൂലം നിങ്ങളുടെ യാത്രാ പ്ലാനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം.
കൂടാതെ മേഖലയിലെ സംഘർഷം ഇന്ധനവില ഉയരാനും വിമാന ടിക്കറ്റ് നിരക്ക് കൂടാനും കാരണമായേക്കാം എന്നതിനാൽ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. അതിനാൽ ഈ സംഘർഷ ഘട്ടത്തിൽ യുഎഇ നൽകുന്ന നിർദ്ദേശങ്ങൾ പൗരന്മാരെ പോലെ തന്നെ പ്രവാസികളും ഗൗരവമായി തന്നെ കാണണം.
പ്രവാസികളെ…സ്വപ്നം ആകുമോ ബലിപെരുന്നാളിന് നാട്ടിൽവരുന്നത് ? യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരു ലക്ഷത്തിലധികം കൊടുക്കണം; ഞെട്ടണ്ട സത്യമാണ്
UAE Nazia Staff Editor — April 30, 2026 · 0 Comment

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ ഈ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ (10,,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,00 രൂപ) നൽകേണ്ടി വരുന്നുണ്ട്.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്
ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്, പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ചു കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് (Return Fare) 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്.
ജാഗ്രതൈ; അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങൾ പിഴയും തടവും; യുഎഇയിൽ വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
UAE May 3, 2026

ദുബൈ: യുഎഇയിലെ പ്രവാസികളുടെയും സ്വദേശികളുടെയും നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് വാട്ട്‌സാപ്പ്. എന്നാൽ, കേവലം ഒരു മെസേജിംഗ് ആപ്പ് എന്നതിലുപരി, വാട്ട്‌സാപ്പ് ഉപയോഗത്തിൽ യുഎഇ നിയമങ്ങൾ വളരെ കർക്കശമാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ നിയമക്കുരുക്കുകളിലേക്കും ലക്ഷക്കണക്കിന് ദിർഹം പിഴയിലേക്കും നയിച്ചേക്കാം. വാട്ട്‌സാപ്പ് ഉപയോക്താക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.
1. ബാങ്കിംഗ് സേവനങ്ങൾക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കരുത്
യുഎഇ സെൻട്രൽ ബാങ്കിന്റെ പുതിയ ഉത്തരവ് പ്രകാരം, 2026 മെയ് 1 മുതൽ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്തൃ സേവനങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ പാടില്ല. ഒടിപികൾ (OTP), ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, മറ്റ് സ്വകാര്യ സാമ്പത്തിക വിവരങ്ങൾ എന്നിവ വാട്ട്‌സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. വിവരങ്ങൾ യുഎഇക്ക് പുറത്തുള്ള സെർവറുകളിൽ സൂക്ഷിക്കപ്പെടുന്നത് ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്നതിനാലാണിത്. അതിനാൽ, ബാങ്കിംഗ് ആവശ്യങ്ങൾക്കായി ഔദ്യോഗിക ആപ്പുകളോ കോൾ സെന്ററുകളോ മാത്രം ഉപയോഗിക്കുക.
2. സ്വകാര്യ ചാറ്റുകൾ നിയമത്തിന് പുറത്തല്ല
നിങ്ങൾ സുഹൃത്തിനയക്കുന്ന സ്വകാര്യ സന്ദേശമോ ഒരു ഗ്രൂപ്പിലെ ചാറ്റോ നിയമപരിധിയിൽ വരില്ല എന്ന് കരുതരുത്. യുഎഇ സൈബർ കുറ്റകൃത്യ നിയമങ്ങൾ വാട്ട്‌സ്ആപ്പ് ചാറ്റുകൾക്കും ബാധകമാണ്. ഒരാളുടെ സമ്മതമില്ലാതെ ചിത്രം പങ്കിടുകയോ, അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കുകയോ, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഫോർവേഡ് ചെയ്യുകയോ ചെയ്താൽ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷ ലഭിക്കാം. ഒരു സന്ദേശം മറ്റൊരാൾക്ക് അയക്കുന്നത് പോലും കുറ്റകരമായാണ് നിയമം കണക്കാക്കുന്നത്
3. ഗ്രൂപ്പ് അഡ്മിൻമാർ ജാഗ്രത പാലിക്കുക
ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണോ നിങ്ങൾ? എങ്കിൽ ഉത്തരവാദിത്തം ഇരട്ടിയാണ്. ഗ്രൂപ്പിൽ ആരെങ്കിലും നിയമവിരുദ്ധമായ ഉള്ളടക്കം (ഉദാഹരണത്തിന്: വ്യാജവാർത്തകൾ, അശ്ലീലം, വിദ്വേഷ പ്രസംഗങ്ങൾ) പോസ്റ്റ് ചെയ്താൽ അത് നീക്കം ചെയ്യാൻ അഡ്മിൻ ബാധ്യസ്ഥനാണ്. നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാത്ത അഡ്മിൻമാർക്കെതിരെ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 53 പ്രകാരം കേസെടുക്കാം. സംശയാസ്പദമായ സന്ദേശങ്ങൾ വന്നാൽ ഉടൻ നീക്കം ചെയ്യുകയും കുറ്റക്കാരെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.
4. കോടതിയിൽ തെളിവായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ
വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ നിയമപരമായ തർക്കങ്ങളിൽ കോടതിയിൽ തെളിവായി സ്വീകരിക്കുമെന്ന് ദുബൈ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി അവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിവാഹമോചനം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കേസുകളിൽ വാട്ട്‌സ്ആപ്പ് ചാറ്റുകൾ നിർണ്ണായക തെളിവുകളായി മാറാറുണ്ട്. അതിനാൽ, സന്ദേശങ്ങൾ അയക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക.
5. വാട്ട്‌സ്ആപ്പ് വെബിൽ വീഡിയോ/വോയ്‌സ് കോളിംഗ്
വാട്ട്‌സ്ആപ്പ് വെബ് പതിപ്പിൽ നേരിട്ട് കോളുകൾ വിളിക്കാനുള്ള സംവിധാനം ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മുമ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ബ്രൗസറുകളിലും എത്തും. എന്നാൽ, യുഎഇയിൽ വാട്ട്‌സ്ആപ്പ് കോളിംഗിനുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനാൽ, ടെലികോം അതോറിറ്റിയുടെ (TDRA) അനുമതിയോടെ മാത്രമേ ഈ സേവനം പൂർണ്ണതോതിൽ ലഭ്യമാകൂ.
ചുരുക്കത്തിൽ വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യുന്നതിനോ ഫോർവേഡ് ചെയ്യുന്നതിനോ മുൻപ് അത് നിയമവിരുദ്ധമല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഡിജിറ്റൽ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണ്.