
ദുബായ്∙ ദുബായ് അൽ ഖൂസിൽ താമസ സ്ഥലത്ത് ഒരു സംഘം യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയില്ല. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് ഈ മാസം 17ന് താമസിക്കുന്ന വില്ലയിലുണ്ടായ സംഭവത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കൊല്ലം തമ്മനം സ്വദേശിയും ടാക്സി ഡ്രൈവറുമായ നിയാസ് (33)നെ ഉടൻ തന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഫൊറൻസിക് വിഭാഗത്തിൽ നിന്ന് ഓട്ടോപ്സി റിപ്പോർട്ട് ലഭിക്കാത്തതാണ് മൃതദേഹം കൊണ്ടുപോകാൻ വൈകുന്നതെന്നും ഉടൻ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബന്ധുവുമായ മുഹമ്മദ് ഫാരിസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
∙ തർക്കം പരിഹരിക്കാൻ ഇടപെട്ടു; ദാരുണാന്ത്യം
അൽ ഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസസ്ഥലത്ത് രാത്രി 11.30നാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ ആറ് മാസമായി ദുബായിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന ജസീലും പ്രതിയും ഒരേ വില്ലയിൽ വ്യത്യസ്ത മുറികളിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും ഇരുവരും തമ്മിൽ പരിചയം പോലുമുണ്ടായിരുന്നില്ല. മാത്രമല്ല, മദ്യപാനം പോലുള്ള യാതൊരു ദുശ്ശീലവുമില്ലാത്ത യുവാവായിരുന്നു ജസീൽ.
പ്രതി നിയാസും കൂട്ടുകാരും തമ്മിൽ മദ്യപാനത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ജസീൽ ഇടപെടുകയായിരുന്നു. ഇതിനിടെ മദ്യലഹരിയിലായിരുന്ന നിയാസ് കത്തികൊണ്ട് ജസീലിനെ ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ജസീലിനെ ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വില്ലയുടെ മുകൾ നിലയിൽ ഒളിച്ചിരുന്ന പ്രതിയെ ഉടൻ സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിൽ ദുബായ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തോളമായി മൃതദേഹം നിലവിൽ ദുബായ് റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെയും പൊലീസിലെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. തൊണ്ടിയിൽ അബ്ദുറഹ്മാന്റെയും അജീബിയുടെയും മകനാണ്. ഭാര്യ: മുഹ്സിന. മകൻ: മെസിൻ ജസീൽ. സഹോദരൻ: ജിൻഷാദ് റഹീം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ വരാനിരിക്കുന്നത് അവധി ആഘോഷങ്ങളുടെ കാലം; 2026-ലെ പ്രധാന നീണ്ട വാരാന്ത്യങ്ങൾ ഇവയാണ്
UAE April 30, 2026

ദുബൈ: പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ ആവേശകരമായ വർഷമാണ് 2026. ചെറിയ യാത്രകൾക്കും വിശ്രമത്തിനുമായി സമയം കണ്ടെത്തുന്നവർക്ക് അനുയോജ്യമായ രീതിയിലാണ് ഇത്തവണത്തെ പൊതു അവധി ദിനങ്ങൾ വരുന്നത്. ഇസ് ലാമിക കലണ്ടർ പ്രകാരം കൃത്യമായ തീയതികളിൽ മാറ്റം വരാമെങ്കിലും, നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആറ് ദിവസം വരെ നീളുന്ന വമ്പൻ അവധി ദിവസങ്ങൾ ലഭിക്കുമെന്നാണ്.
1. ബലിപെരുന്നാൾ: ആറ് ദിവസത്തെ വലിയ അവധി
2026-ലെ ഏറ്റവും ദൈർഘ്യമേറിയ അവധി ലഭിക്കാൻ സാധ്യതയുള്ളത് ബലിപെരുന്നാളിനാണ്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം മെയ് 26 ചൊവ്വാഴ്ചയായിരിക്കും അറഫാ ദിനം. ഇതിൽ മാറ്റം വന്നേക്കാം. തുടർന്നുള്ള മൂന്ന് ദിവസങ്ങൾ (മെയ് 27, 28, 29 – ബുധൻ, വ്യാഴം, വെള്ളി) ഈദ് അവധിയായി ലഭിച്ചേക്കാം. ശനിയും ഞായറും വാരാന്ത്യ അവധി കൂടി ചേരുന്നതോടെ മൊത്തം 6 ദിവസത്തെ വലിയൊരു ഇടവേളയാണ് നിങ്ങളെ കാത്തിരിക്കുന്നത്.
2. ഹിജ്‌റ പുതുവർഷം
ജൂൺ മാസത്തിലാണ് അടുത്ത നീണ്ട വാരാന്ത്യത്തിന് സാധ്യതയുള്ളത്. ജൂൺ 16 ചൊവ്വാഴ്ചയാണ് ഹിജ്റ പുതുവർഷം പ്രവചിക്കപ്പെടുന്നത്. എന്നാൽ പുതിയ അവധി നിയമം അനുസരിച്ച് ഇത് ജൂൺ 15 തിങ്കളാഴ്ചയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങൾ ചേർത്ത് 3 ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.
3. നബി ദിനം
ഓഗസ്റ്റ് മാസത്തിലും ഒരു നീണ്ട വാരാന്ത്യം പ്രതീക്ഷിക്കാം. പ്രവചനങ്ങൾ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം. ഈ അവധി ഓഗസ്റ്റ് 24 തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണെങ്കിൽ, അവിടെയും 3 ദിവസത്തെ ഇടവേള ലഭിക്കുന്നതാണ്
ദേശീയ ദിനം: ഒരു സർപ്രൈസ് അവധിക്ക് സാധ്യത?
ഡിസംബർ മാസത്തിലെ ദേശീയ ദിനാഘോഷങ്ങൾ ഡിസംബർ 2, 3 (ബുധൻ, വ്യാഴം) തീയതികളിലാണ് വരുന്നത്. സർക്കാർ ഈ അവധികൾ വെള്ളി കൂടി ഉൾപ്പെടുത്തി അഞ്ച് ദിവസത്തേക്കോ, അതല്ലെങ്കിൽ ആഴ്ചയുടെ തുടക്കത്തിലേക്ക് മാറ്റി ആറ് ദിവസത്തേക്കോ നീട്ടുമോ എന്നത് കണ്ടറിയണം. യുഎഇ രൂപീകരണത്തിന്റെ ഔദ്യോഗിക വാർഷികമായതിനാൽ ഡിസംബർ 2-ലെ അവധിയിൽ മാറ്റമുണ്ടാകാൻ സാധ്യത കുറവാണെങ്കിലും, കൂടുതൽ ദിവസങ്ങൾ അവധി ലഭിക്കാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല.
ശ്രദ്ധിക്കുക: ഹിജ്‌റ കലണ്ടർ പ്രകാരമുള്ള അവധി ദിവസങ്ങൾ ചന്ദ്രദർശനത്തിന് അനുസരിച്ച് മാറ്റം വരാവുന്നതാണ്. ഔദ്യോഗിക സ്ഥിരീകരണം അതാത് സമയങ്ങളിൽ യുഎഇ അധികൃതർ പുറപ്പെടുവിക്കും.
യുഎഇയിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ഇന്റർനെറ്റും ചികിത്സാ സൗകര്യവും നിർബന്ധം; ; പുതിയ നിയമങ്ങളെ കുറിച്ച് അറിയൂ
UAE Greeshma Staff Editor — April 29, 2026 · 0 Comment

UAE MOHRE worker housing regulationsഅബുദാബി: യുഎഇയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താമസസൗകര്യങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). സൗജന്യ ഇന്റർനെറ്റ്, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ, വിനോദ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രധാന നിയമങ്ങൾ:
ശുചിത്വവും സുരക്ഷയും: താമസസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം, ശരിയായ വെളിച്ചം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, സുരക്ഷിതമായ ഗ്യാസ് കണക്ഷൻ, കീടനാശിനി പ്രയോഗം എന്നിവ ഉറപ്പാക്കണം.
താമസവും ഇന്റർനെറ്റും: എല്ലാ തൊഴിലാളികൾക്കും അനുയോജ്യമായ താമസസൗകര്യം തൊഴിലുടമ ഉറപ്പാക്കണം. അല്ലാത്തപക്ഷം താമസ അലവൻസ് നൽകണം. താമസസ്ഥലങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം നിർബന്ധമാക്കിയിട്ടുണ്ട്.
ചികിത്സാ സൗകര്യം: 1,000-ൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ ഉണ്ടായിരിക്കണം. വലിയ താമസസൗകര്യങ്ങളിൽ ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് എന്നിവയും ഉറപ്പാക്കണം.
ക്ഷേമപ്രവർത്തനങ്ങൾ: തൊഴിലാളികളുടെ മാനസികാരോഗ്യം കണക്കിലെടുത്ത് അവധി ദിവസങ്ങളിൽ വിനോദ പരിപാടികളും സാമൂഹിക കൂട്ടായ്മകളും സംഘടിപ്പിക്കണം.
- മുതൽ 6 പേർക്ക് വരെ സുഖമായി യാത്ര ചെയ്യാം.
- ഊർജ്ജക്ഷമത: പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് വാഹനങ്ങൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കും.
ആദ്യഘട്ടത്തിൽ നാല് പ്രധാന റൂട്ടുകൾ
ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പദ്ധതിക്കായി നാല് പ്രധാന കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
- നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ – ബ്ലൂവാട്ടേഴ്‌സ്: 2.8 കിലോമീറ്റർ നീളുന്ന പ്രധാന റൂട്ട്.
- മദീനത്ത് ജുമൈറ.
- അൽസെർക്കൽ അവന്യൂ & ടൈംസ് സ്ക്വയർ സെന്റർ.
- ദുബൈ ഫെസ്റ്റിവൽ സിറ്റി.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കായി ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ‘പാർക്ക്-ആൻഡ്-റൈഡ്’ സൗകര്യവും ഇതിന്റെ ഭാഗമായി ഉണ്ടാകും. തിരക്കേറിയ ഇടങ്ങളിൽ കാർ പാർക്ക് ചെയ്ത ശേഷം ഗ്ലൈഡ്‌വേസ് വഴി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇത് സഹായിക്കും.
അമേരിക്കൻ കമ്പനിയായ ഗ്ലൈഡ്‌വേസുമായി ചേർന്നാണ് ദുബൈ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ട്രാക്കുകൾ നിർമ്മിച്ച് പ്രവർത്തനം തുടങ്ങാമെന്നതാണ് ഈ പദ്ധതിയോടുള്ള താൽപ്പര്യത്തിന് പിന്നിലെ പ്രധാന കാരണം. ദുബൈയ്ക്ക് പിന്നാലെ അബുദബിയിലും സമാനമായ പദ്ധതി ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് കരുതുന്ന ദുബൈ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ യാത്രാ സംവിധാനം വലിയ ആശ്വാസമാകുമെന്നുറപ്പാണ്