
Climate change in uae:ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരുമെന്നും കടുത്ത ചൂടിനൊപ്പം പൊടിപടലങ്ങൾ നിറഞ്ഞ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച മുഴുവൻ നീണ്ടുനിൽക്കുന്ന ഈ കാലാവസ്ഥാ വ്യതിയാനം പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് വലിയ വെല്ലുവിളിയാകാൻ സാധ്യതയുള്ളതായും അറിയിച്ചു.ചില പ്രദേശങ്ങളിൽ താപനില 44°C വരെ ഉയരുമെന്നാണ് ഏറ്റവും പുതിയ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നത്. നിലവിൽ ഉയരുന്ന മർദ്ദ സംവിധാനങ്ങളുടെയും അന്തരീക്ഷത്തിലെ മർദ്ദത്തിന്റെയും സ്വാധീനത്തിലാണ് ഈ മാറ്റങ്ങൾ. കൂടാതെ ഇതിന്റെ ഫലമായി പകൽ സമയങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിൽ മരുഭൂമി പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെന്നും ചിലയിടങ്ങളിൽ ഇത് 44 ഡിഗ്രി വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കിയിട്ടുണ്ട്. താപനില ഉയരുന്നതിനൊപ്പം തന്നെ വടക്ക് കിഴക്ക് മുതൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുള്ള കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്.
ഇത് മരുഭൂമി പ്രദേശങ്ങളിൽ നിന്ന് പൊടിപടലങ്ങൾ ഉയർത്തുകയും റോഡുകളിൽ കാഴ്ചപരിധി കുറയ്ക്കുകയും ചെയ്യും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ചിലപ്പോഴൊക്കെ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കടൽത്തീരത്ത് തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും . ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പൊടി നിറഞ്ഞ അന്തരീക്ഷം തുടരുമെന്നും അറിയിച്ചു.
കൂടാതെ ചൂട് കടുക്കുമ്പോഴും ആശ്വാസമായി യുഎഇയുടെ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ സജീവമാണ്. അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യം കാണുന്ന സമയത്ത് എൻസിഎം കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികൾ സ്വീകരികരിച്ച് വരികയാണ്. അൽ ഐൻ, ഫുജൈറ തുടങ്ങിയ മലനിരകൾ നിറഞ്ഞ പ്രദേശങ്ങളിൽ ഇത്തരത്തിൽ മഴ പെയ്യിച്ചത് താപനില കുറയ്ക്കാൻ സഹായിച്ചിരുന്നു
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മേഘങ്ങളിലേക്ക് ഉപ്പ് വിതറിയാണ് യുഎഇ ഈ പ്രക്രിയ നടത്തുന്നത്. വരും ദിവസങ്ങളിൽ കിഴക്കൻ മലനിരകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അങ്ങനെ ഉണ്ടായാൽ ക്ലൗഡ് സീഡിംഗ് വിമാനങ്ങൾ പ്രവർത്തനസജ്ജമാണെന്നും അധികൃതർ സൂചന നൽകിയിട്ടുണ്ട്.
ഇത് നിലവിൽ തുടരുന്ന താപനിലയിൽ താത്കാലികമായ നേരിയ കുറവുണ്ടാക്കാൻ സഹായിക്കും, നേരത്തെയും യുഎഇയിൽ ഇത്തരത്തിൽ ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്പിച്ചിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മലയാളി അബൂദബിയിൽ മരണപ്പെട്ടു
UAE April 30, 2026

അബൂദബി: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബൂദബിയിൽ മരിച്ചു. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ള (റിട്ട. എസ്.ഐ) യുടെയും കെ. ശാന്തകുമാരി (റിട്ട. ഗവ. നഴ്സിങ് സൂപ്പർ വൈസർ) യുടെയും മകൻ രാഹുൽ (36) ആണ് മരിച്ചത്. അബൂദബിയിലെ അഹല്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ ആയിരുന്നു. മകൾ: നൈക രാഹുൽ. സഹേദരി ആർ.എസ് രഞ്ജു. സംസ്കാരം പിന്നീട് നടക്കും
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ഇന്റർനെറ്റും ചികിത്സാ സൗകര്യവും നിർബന്ധം; ; പുതിയ നിയമങ്ങളെ കുറിച്ച് അറിയൂ
UAE Greeshma Staff Editor — April 29, 2026 · 0 Comment

UAE MOHRE worker housing regulationsഅബുദാബി: യുഎഇയിലെ തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താമസസൗകര്യങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). സൗജന്യ ഇന്റർനെറ്റ്, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ, വിനോദ മേഖലകൾ എന്നിവയുൾപ്പെടെയുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രധാന നിയമങ്ങൾ:
- താമസവും ഇന്റർനെറ്റും: എല്ലാ തൊഴിലാളികൾക്കും അനുയോജ്യമായ താമസസൗകര്യം തൊഴിലുടമ ഉറപ്പാക്കണം. അല്ലാത്തപക്ഷം താമസ അലവൻസ് നൽകണം. താമസസ്ഥലങ്ങളിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം നിർബന്ധമാക്കിയിട്ടുണ്ട്.
- ചികിത്സാ സൗകര്യം: 1,000-ൽ കൂടുതൽ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ ഉണ്ടായിരിക്കണം. വലിയ താമസസൗകര്യങ്ങളിൽ ഡോക്ടർമാർ, നഴ്സുമാർ, ആംബുലൻസ് എന്നിവയും ഉറപ്പാക്കണം.
- ക്ഷേമപ്രവർത്തനങ്ങൾ: തൊഴിലാളികളുടെ മാനസികാരോഗ്യം കണക്കിലെടുത്ത് അവധി ദിവസങ്ങളിൽ വിനോദ പരിപാടികളും സാമൂഹിക കൂട്ടായ്മകളും സംഘടിപ്പിക്കണം.
- ശുചിത്വവും സുരക്ഷയും: താമസസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം, ശരിയായ വെളിച്ചം, ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം, സുരക്ഷിതമായ ഗ്യാസ് കണക്ഷൻ, കീടനാശിനി പ്രയോഗം എന്നിവ ഉറപ്പാക്കണം
രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാന പ്രത്യേകതകൾ
- യാത്രക്കാരുടെ എണ്ണം: ഒരേസമയം 4 മുതൽ 6 പേർക്ക് വരെ സുഖമായി യാത്ര ചെയ്യാം.
- ഊർജ്ജക്ഷമത: പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് വാഹനങ്ങൾ ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കും.
ആദ്യഘട്ടത്തിൽ നാല് പ്രധാന റൂട്ടുകൾ
ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പദ്ധതിക്കായി നാല് പ്രധാന കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
- നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ – ബ്ലൂവാട്ടേഴ്സ്: 2.8 കിലോമീറ്റർ നീളുന്ന പ്രധാന റൂട്ട്.
- മദീനത്ത് ജുമൈറ.
- അൽസെർക്കൽ അവന്യൂ & ടൈംസ് സ്ക്വയർ സെന്റർ.
- ദുബൈ ഫെസ്റ്റിവൽ സിറ്റി.
സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കായി ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ‘പാർക്ക്-ആൻഡ്-റൈഡ്’ സൗകര്യവും ഇതിന്റെ ഭാഗമായി ഉണ്ടാകും. തിരക്കേറിയ ഇടങ്ങളിൽ കാർ പാർക്ക് ചെയ്ത ശേഷം ഗ്ലൈഡ്വേസ് വഴി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇത് സഹായിക്കും.
അമേരിക്കൻ കമ്പനിയായ ഗ്ലൈഡ്വേസുമായി ചേർന്നാണ് ദുബൈ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ട്രാക്കുകൾ നിർമ്മിച്ച് പ്രവർത്തനം തുടങ്ങാമെന്നതാണ് ഈ പദ്ധതിയോടുള്ള താൽപ്പര്യത്തിന് പിന്നിലെ പ്രധാന കാരണം. ദുബൈയ്ക്ക് പിന്നാലെ അബുദബിയിലും സമാനമായ പദ്ധതി ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് കരുതുന്ന ദുബൈ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ യാത്രാ സംവിധാനം വലിയ ആശ്വാസമാകുമെന്നുറപ്പാണ്
ആദ്യഘട്ടത്തിൽ നാല് പ്രധാന റൂട്ടുകൾഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പദ്ധതിക്കായി നാല് പ്രധാന കേന്ദ്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ – ബ്ലൂവാട്ടേഴ്സ്: 2.8 കിലോമീറ്റർ നീളുന്ന പ്രധാന റൂട്ട്.മദീനത്ത് ജുമൈറ.അൽസെർക്കൽ അവന്യൂ & ടൈംസ് സ്ക്വയർ സെന്റർ.ദുബൈ ഫെസ്റ്റിവൽ സിറ്റി.സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കായി ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് ‘പാർക്ക്-ആൻഡ്-റൈഡ്’ സൗകര്യവും ഇതിന്റെ ഭാഗമായി ഉണ്ടാകും. തിരക്കേറിയ ഇടങ്ങളിൽ കാർ പാർക്ക് ചെയ്ത ശേഷം ഗ്ലൈഡ്വേസ് വഴി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇത് സഹായിക്കും.അമേരിക്കൻ കമ്പനിയായ ഗ്ലൈഡ്വേസുമായി ചേർന്നാണ് ദുബൈ ഈ നൂതന പദ്ധതി നടപ്പിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ ട്രാക്കുകൾ നിർമ്മിച്ച് പ്രവർത്തനം തുടങ്ങാമെന്നതാണ് ഈ പദ്ധതിയോടുള്ള താൽപ്പര്യത്തിന് പിന്നിലെ പ്രധാന കാരണം. ദുബൈയ്ക്ക് പിന്നാലെ അബുദബിയിലും സമാനമായ പദ്ധതി ഉടൻ പ്രതീക്ഷിക്കുന്നുണ്ട്. നഗരത്തിലെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്ന് കരുതുന്ന ദുബൈ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ പുതിയ യാത്രാ സംവിധാനം വലിയ ആശ്വാസമാകുമെന്നുറപ്പാണ്
പ്രവാസികളെ… അറിഞ്ഞോ..വിമാനത്തിലും ഇനി ‘ഹോം സ്പീഡ്’ ഇന്റർനെറ്റ്;അതും എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ
UAE April 28, 2026

ദുബൈ: വിമാന യാത്രക്കാർക്ക് വിപ്ലവകരമായ കണക്റ്റിവിറ്റി സൗകര്യമൊരുക്കി എമിറേറ്റ്സ്. ലോകപ്രശസ്ത സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ ‘സ്റ്റാർലിങ്ക്’ ഘടിപ്പിച്ച ആദ്യത്തെ എയർബസ് എ380 വിമാനം എമിറേറ്റ്സ് പുറത്തിറക്കി. യുകെയിലെ ന്യൂക്വേയിൽ വെച്ച് ഇൻസ്റ്റാളേഷൻ പൂർത്തിയാക്കിയ വിമാനം ദുബൈയിൽ തിരിച്ചെത്തി.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർലിങ്ക് സാങ്കേതികവിദ്യ വിമാനത്തിനുള്ളിൽ ലഭ്യമാകുന്നതോടെ യാത്രക്കാർക്ക് സ്ട്രീമിംഗ്, ഗെയിമിംഗ്, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവ തടസ്സമില്ലാതെ നിർവ്വഹിക്കാനാകും. 40,000 അടി ഉയരത്തിലും വീട്ടിലിരിക്കുന്ന അതേ വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.
എല്ലാ ക്ലാസുകളിലും സൗജന്യ വൈ-ഫൈ
ഏറ്റവും വലിയ സവിശേഷത, യാത്ര ചെയ്യുന്ന ക്ലാസ് പരിഗണിക്കാതെ എല്ലാ യാത്രക്കാർക്കും ഈ അതിവേഗ ഇന്റർനെറ്റ് സേവനം തികച്ചും സൗജന്യമായിരിക്കും എന്നതാണ്. വിമാനത്തിന്റെ രണ്ട് ഡെക്കുകളിലും ഒരേസമയം നൂറുകണക്കിന് ഉപയോക്താക്കൾക്ക് സ്പീഡ് കുറയാതെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും വിധമാണ് മൂന്ന് ആന്റിനകളുള്ള പുതിയ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ 25 ബോയിംഗ് 777 വിമാനങ്ങളിൽ എമിറേറ്റ്സ് സ്റ്റാർലിങ്ക് വൈ-ഫൈ ലഭ്യമാക്കിയിട്ടുണ്ട്. 2026 അവസാനത്തോടെ എമിറേറ്റ്സ് ഫ്ലീറ്റിലെ 150-ഓളം വിമാനങ്ങളിൽ ഈ സൗകര്യം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, സ്റ്റാർലിങ്ക് വഴി ലൈവ് ടെലിവിഷൻ സ്ട്രീമിംഗ് സൗകര്യവും ഉടൻ ഏർപ്പെടുത്തും. ഇത് ആദ്യം വ്യക്തിഗത ഉപകരണങ്ങളിലും പിന്നീട് സീറ്റിലെ സ്ക്രീനുകളിലും ലഭ്യമാകും.
വിമാനത്തിനുള്ളിലെ ഇന്റീരിയർ നവീകരണത്തിന്റെ ഭാഗമായാണ് ഈ സാങ്കേതിക മുന്നേറ്റം. നിലവിൽ 93 വിമാനങ്ങളിൽ പ്രീമിയം ഇക്കണോമി ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ലഭിക്കുന്ന ആധുനിക സേവനങ്ങളിൽ മറ്റൊരു നാഴികക്കല്ലാവുകയാണ് ഈ സ്റ്റാർലിങ്ക് അപ്ഗ്രേഡ്.