
UAE transportation projects:അബുദാബി∙ ദുബായ്-അബുദാബി ഹൈസ്പീഡ് റെയിൽ, അബുദാബി മെട്രോ, 5 എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 120 കിലോമീറ്റർ നീളമുള്ള പുതിയ ഫെഡറൽ പാത, ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ച് 10 പ്രധാന റൂട്ടുകളിൽ സംയോജിത പൊതുഗതാഗത ശൃംഖല തുടങ്ങി ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ. വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി 17,000 കോടി ദിർഹത്തിന്റെ വികസന പദ്ധതികളാണ് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂയി ഫെഡറൽ നാഷനൽ കൗൺസിലിൽ അവതരിപ്പിച്ചത്.
റോഡ് വികസനം
പ്രാദേശിക റോഡുകൾക്ക് 9500 കോടി ദിർഹവും ഫെഡറൽ റോഡുകൾക്ക് 1100 കോടി ദിർഹവും ചെലവഴിക്കും. ഫെഡറൽ റോഡുകളിലെ വരികളുടെ എണ്ണം 19ൽ നിന്ന് 33 ആയി ഉയർത്തും. യുഎഇയിലെ 90% വാഹനങ്ങളും അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി
∙ നാലാം ഫെഡറൽ റോഡ്
600 കോടി ദിർഹം ചെലവിൽ 5 എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 120 കിലോമീറ്റർ പുതിയ പാത ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സഹായിക്കും. ഇതിൽ 12 വരികളുള്ള പാതയിൽ 4 ഫ്ലൈഓവറുകളും ഉണ്ടാകും.
ഇത്തിഹാദ് റെയിൽ
6400 കോടി ദിർഹമാണ് റെയിൽ പദ്ധതിക്കു മാറ്റിവച്ചിരിക്കുന്നത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഇലക്ട്രിക് ഹൈസ്പീഡ് ട്രെയിൻ വരുന്നതോടെ അബുദാബിയിൽനിന്ന് ദുബായിലേക്ക് വെറും 30 മിനിറ്റിൽ എത്താം. അബുദാബി-ഫുജൈറ യാത്ര 100 മിനിറ്റായും കുറയും. ഇത്തിഹാദ് റെയിലിനു പുറമെയാണിത്
∙ അബുദാബി മെട്രോ
അബുദാബി എമിറേറ്റിൽ പുതിയ മെട്രോ സംവിധാനം വികസിപ്പിക്കാനുള്ള പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. തിരക്കുള്ള സമയങ്ങളിൽ റോഡ് ലൈനുകളുടെ എണ്ണം എഐ ഉപയോഗിച്ച് ക്രമീകരിക്കുന്ന സംവിധാനം നടപ്പിലാക്കും. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ച് 10 പ്രധാന റൂട്ടുകളിൽ സംയോജിത പൊതുഗതാഗത ശൃംഖല സ്ഥാപിക്കും. ബസ് യാത്രക്കാരുടെ എണ്ണത്തിൽ 45 % വർധനയാണ് ലക്ഷ്യമിടുന്നത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ചരക്കുനീക്ക ചെലവ് 30 % കുറയ്ക്കാനും പദ്ധതികൾ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വാഹന ഉടമസ്ഥാവകാശത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാനും പഴയ വാഹനങ്ങൾക്ക് പ്രായപരിധി നിശ്ചയിക്കാനും എഫ്‌എൻസി ശുപാർശ ചെയ്തു.
ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി ‘റോബോട്ട് കണ്ണുകൾ’; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ
UAE April 25, 2026

അബുദബി: റോഡ് സുരക്ഷാ രംഗത്ത് ലോകത്തിന് വീണ്ടും മാതൃകയാകാൻ യുഎഇ. ഡ്രൈവർമാരുടെ റോഡിലെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ നടപ്പിലാക്കി ആഭ്യന്തര മന്ത്രാലയം. റോഡ് ഗുണനിലവാരത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്തുള്ള യുഎഇ, മനുഷ്യസഹജമായ പിഴവുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാനാണ് പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
ഫെഡറൽ നാഷണൽ കൗൺസിൽ (FNC) സെഷനിലാണ് മന്ത്രാലയം ഈ സുപ്രധാന വിവരം വെളിപ്പെടുത്തിയത്. ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികൾ വിശകലനം ചെയ്യാനും അപകടസാധ്യതയുള്ളവരെ തിരിച്ചറിയാനും ഈ എഐ സംവിധാനത്തിന് സാധിക്കും.
പ്രധാന നടപടികൾ
പെരുമാറ്റ വിശകലനം: റോഡിൽ ഡ്രൈവർമാർ എങ്ങനെ പെരുമാറുന്നു എന്ന് എഐ പവർഡ് മോണിറ്ററിംഗ് സംവിധാനങ്ങൾ തത്സമയം വിലയിരുത്തും.
പ്രത്യേക പരിശീലനം: ചെറുതോ വലുതോ ആയ അപകടങ്ങളിൽ ഉൾപ്പെടുന്ന ഡ്രൈവർമാരെ ട്രാക്ക് ചെയ്യുകയും അവരുടെ ഡ്രൈവിംഗ് രീതികൾ പഠിച്ച് അവർക്കായി പ്രത്യേക പരിശീലന പരിപാടികൾ നൽകുകയും ചെയ്യും.
അപകട മേഖലകൾ: അപകടങ്ങൾ പതിവായ സ്ഥലങ്ങൾ തിരിച്ചറിയാൻ പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെങ്കിലും ഡ്രൈവർമാരുടെ അശ്രദ്ധയും പെരുമാറ്റവുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. റാഷിദ് സുൽത്താൻ അൽ ഖുദർ പറഞ്ഞു. ട്രാഫിക് സൈക്കോളജി കൂടി പരിഗണിച്ചുകൊണ്ടുള്ള നയരൂപീകരണമാണ് ഇപ്പോൾ നടക്കുന്നത്.
ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയിയുടെ നിർദ്ദേശപ്രകാരം, ഓട്ടോണമസ് വാഹനങ്ങൾക്കും തത്സമയ നിരീക്ഷണത്തിനുമായി വിപുലമായ കൺട്രോൾ റൂമുകളും രാജ്യത്ത് സജ്ജമാണ്. കേവലം പിഴകൾ ഈടാക്കുന്നതിലുപരി, ഉത്തരവാദിത്തമുള്ള ഒരു ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിനായി സ്‌കൂളുകൾ, കുടുംബങ്ങൾ, മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികളും ശക്തമാക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ… ഗൾഫിൽ ജീവിത ചെലവ് കൂടുന്നുണ്ടോ?; നിങ്ങളുടെ പണം ലാഭിക്കാൻ ഇതാ 5 വഴികൾ
UAE April 25, 2026

ആഗോള സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവിലെ വർദ്ധനവും യുഎഇയിലെ പ്രവാസി കുടുംബങ്ങളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗം വാടകയ്ക്കും മറ്റ് നിത്യച്ചെലവുകൾക്കുമായി നീക്കിവെക്കേണ്ടി വരുമ്പോൾ സമ്പാദ്യം എന്നത് പലർക്കും ബാലികേറാമലയായി മാറുന്നു. എന്നാൽ കൃത്യമായ പ്ലാനിംഗും ചെറിയ ചില മാറ്റങ്ങളും ഉണ്ടെങ്കിൽ ഈ പ്രതിസന്ധിക്കാലത്തും യുഎഇയിൽ പണം ലാഭിക്കാനും സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും സാധിക്കും. കുടുംബ ബജറ്റിൽ മാറ്റങ്ങൾ വരുത്തി എങ്ങനെ കടബാധ്യതകളില്ലാതെ മുന്നോട്ട് പോകാമെന്ന് നോക്കാം.സാമ്പത്തിക അച്ചടക്കത്തിന് ’50/30/20′ ഫോർമുല
മാത്രമുള്ളതാണെന്ന് ഉറപ്പുവരുത്തുക. ഇത്തിസലാത്ത് (Etisalat), ഡു (du) എന്നിവ നൽകുന്ന ഫാമിലി പാക്കേജുകൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.എമർജൻസി ഫണ്ട് എന്ന കരുതൽ
അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുകയോ ആരോഗ്യപ്രശ്നങ്ങൾ വരികയോ ചെയ്താൽ പകച്ചുപോകാതിരിക്കാൻ ഒരു എമർജൻസി ഫണ്ട് അത്യാവശ്യമാണ്. കുറഞ്ഞത് 6 മാസത്തെ ചെലവിനുള്ള തുക ലിക്വിഡ് ക്യാഷ് ആയി കരുതിയാൽ സാമ്പത്തിക അനിശ്ചിതത്വങ്ങളെ ധൈര്യപൂർവ്വം നേരിടാം.
ചെറിയ ലാഭങ്ങൾ വലിയ സമ്പാദ്യത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവാണ് യുഎഇയിലെ ഓരോ പ്രവാസിക്കും ഉണ്ടാകേണ്ടത്. ആഡംബരങ്ങൾ പരിമിതപ്പെടുത്തി അത്യാവശ്യങ്ങൾക്കായി പണം മാറ്റിവെച്ചാൽ ഈ മണലാരണ്യത്തിൽ നിങ്ങൾക്ക് വിജയകരമായി മുന്നേറാം.
Gold Rate UAE: യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങാൻ പറ്റിയ സമയമോ ഇന്ന് ; അറിയാം ഇന്നത്തെ വില വിവരങ്ങൾ
UAE April 24, 2026

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 562.25 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 520.50 ദിർഹമായി.
21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 499.00 ദിർഹം, 427.75 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്.ത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.
| type | morning | afternoon | evening | yesterday |
| Ounce | 17,488 | 17,597 | ||
| 24K | 562.25 | 565.75 | ||
| 22K | 520.50 | 524.00 | ||
| 21K | 499.00 | 502.25 | ||
| 18K | 427.75 | 430.50 |