Indian consular services changes;യു.എ.ഇയിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഈ കമ്പനി വഴി: പുതിയ മാറ്റങ്ങള്‍ എന്ത്? ഓഫിസുകള്‍ എവിടെയെല്ലാം ? സര്‍വിസ് ചാര്‍ജ് എത്ര? അറിയേണ്ടതെല്ലാം

331003

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Indian consular services changes:അബൂദബി: യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, വിസ ഉള്‍പ്പെടെയുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ വരും ആഴ്ചകളില്‍ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് (Alhind Tours & Travels Pvt Ltd) ഏറ്റെടുത്തിരിക്കുകയാണ്. ജൂലൈ ഒന്ന് മുതല്‍ യുഎഇയിലെ ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും ഔട്ട്‌സോഴ്‌സ് സേവനങ്ങള്‍ അല്‍ഹിന്ദ് വഴിയായിരിക്കും ലഭ്യമാകുക.

പുതിയ മാറ്റങ്ങള്‍ എന്തെല്ലാം?
അപേക്ഷാ നടപടിക്രമങ്ങളില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും സേവനദാതാക്കള്‍, വെബ്‌സൈറ്റ്, ഓഫിസുകള്‍ എന്നിവ മാറും. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനും പഴയത് പുതുക്കുന്നതിനുമുള്ള രീതി പഴയതുപോലെ തന്നെ തുടരുമെന്ന് അല്‍ഹിന്ദ് ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ് ടി. അറിയിച്ചു. കോണ്‍സുലാര്‍ സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതിനായി പുതിയൊരു വെബ്‌സൈറ്റ് സജ്ജീകരിക്കും.

ഓഫീസുകള്‍ എവിടെയെല്ലാം?
അബുദാബി, ദുബൈ, കല്‍ബ, ഖോര്‍ഫക്കാന്‍, ഫുജൈറ ഉള്‍പ്പെടെ യു.എ.ഇയിലുടനീളം 16 കേന്ദ്രങ്ങളിലാണ് കമ്പനിക്ക് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍വിസ് ചാര്‍ജുകള്‍ വര്‍ധിക്കുമോ?
നിരക്കുകള്‍ ഏകോപിപ്പിക്കുമെന്നും നിലവിലുള്ളതിനേക്കാള്‍ കുറയാനാണ് സാധ്യതയെന്നും അല്‍ഹിന്ദ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹാരിസ് വ്യക്തമാക്കി. എംബസി നിശ്ചയിച്ച അടിസ്ഥാന നിരക്കിന് പുറമെ 19 ദിര്‍ഹം മാത്രമായിരിക്കും കമ്പനി ഈടാക്കുക. ഫോട്ടോഗ്രാഫി, ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഈ തുകയില്‍ ഉള്‍പ്പെടും. പരമാവധി കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും?
പാസ്‌പോര്‍ട്ട് പുതുക്കല്‍, വിസ പ്രോസസ്സിംഗ്, ഒ.സി.ഐ (OCI) കാര്‍ഡുകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC), സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്, ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം (GEP) വേരിഫിക്കേഷന്‍, മറ്റ് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവ ഈ കരാറിന്റെ പരിധിയില്‍ വരും. പുതിയ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നതിനായി ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നുമായി ഏകദേശം 250 മുതല്‍ 350 വരെ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പുതിയ സംവിധാനം എന്ന് മുതല്‍?
കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂലൈ ഒന്ന് മുതല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഫിസുകളുടെ സജ്ജീകരണം അവസാന ഘട്ടത്തിലാണ്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പ്രവാസികളെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്

ഐ.ടി സോഫ്റ്റ്‌വെയര്‍, ലക്ഷ്വറി റെന്റല്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഭാഗമാണ് ഈ കമ്പനി. 2019 മുതല്‍ അറ്റസ്റ്റേഷന്‍, അപ്പോസ്‌റ്റൈല്‍ സേവനങ്ങള്‍ക്കായി ഇന്ത്യയിലുടനീളം 16 അംഗീകൃത കളക്ഷന്‍ സെന്ററുകള്‍ ഇവര്‍ നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഇതിനായി അംഗീകാരം ലഭിച്ച നാല് കമ്പനികളില്‍ ഒന്നാണിത്. അതിനാല്‍ ഇത്തരം രേഖകള്‍ കൈകാര്യം ചെയ്ത് മികച്ച പരിചയസമ്പത്ത് കമ്പനിക്കുണ്ട്. 1992ല്‍ കേരളത്തില്‍ സ്ഥാപിതമായ ഈ ഗ്രൂപ്പിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സ്വന്തമായി ആഭ്യന്തര എയര്‍ലൈന്‍ ആരംഭിക്കുന്നതിനുള്ള എന്‍.ഒ.സി ലഭിച്ചിരുന്നു.

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്

UAE April 23, 2026

330969

ദുബായ്: വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ബാങ്കിംഗ് സേവനങ്ങൾ ഉടനടി നിർത്തണമെന്ന നിർദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ വിവരശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തിൽ നടത്താൻ പാടില്ലെന്നാണ് സിബിയുഎഇയുടെ നിർദേശം.

ഉപഭോക്താവിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎഇയുടെ സാമ്പത്തിക സംവിധായത്തിലുടനീളം ഉയർന്ന നിലവാരം കൈവരിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിബിയുഎഇയുടെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിനും മാനദണ്ഡങ്ങൾക്കും കീഴിലുള്ള എല്ലാ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.

ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിലവിൽ കൂടുതലാണെന്നും ഇത് ഒന്നിലധികം അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്നും സിബിയുഎഇ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചന, ആൾമാറാട്ടം, സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ തുടങ്ങി സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വരെ ഉയർന്നതായി നോട്ടീസിലുണ്ട്. രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും ഇതിലൂടെ സാധിക്കുമെന്നും സിബിയുഎഇ തിരിച്ചറിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *