
Health Warning From Uae Doctors:ദുബായ്: നീണ്ട കാലത്തിന് ശേഷം യുഎഇയിലെ സ്കൂളുകൾ വീണ്ടും സജീവമായതോടെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കുട്ടികൾക്കിടയിൽ സ്കൂളുകൾ നിന്ന് രോഗങ്ങൾ പടരുന്നതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.ക്ലാസ് മുറികളിലും സ്കൂൾ ബസുകളിലും കുട്ടികൾ വീണ്ടും അടുത്ത സമ്പർക്കത്തിൽ ഏർപ്പെടുന്നത് അണുബാധകൾ ഉയരാൻ കാരണമാകുന്നുണ്ടെന്ന് യുഎഇയിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ തുറന്ന രണ്ടാത്തെ ദിവസം തന്നെ നിരവധി കുട്ടികൾ ചികിത്സ തേടിയിരുന്നു.
കുട്ടികളിൽ പ്രധാനമായും കാണുന്നത് ജലദോഷം, ഇൻഫ്ലുവൻസ, വൈറൽ തൊണ്ടവേദന, വയറിളക്കവും ഛർദ്ദിയും, അലർജി എന്നിവയാണ്. അതിനാൽ കുട്ടികളിൽ ഇത്തരം രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്നും ഡോക്ടർമാർ നിർദേശം നൽകി. തുടർച്ചയായതും കുറയാത്തതുമായ പനി, ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നിവ ശ്രദ്ധിക്കണം.
കൂടാതെ കഠിനമായ തൊണ്ടവേദനയും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള ഛർദ്ദി വയറിളക്കം അമിത ക്ഷീണവും ഉന്മേഷക്കുറവും കണ്ടാൽ ശ്രദ്ധിക്കണമെന്നും അറിയിച്ചു. യുഎഇയിലെ കാലാവസ്ഥയിൽ എസി ക്ലാസ് മുറികൾക്കുള്ളിലെ തണുപ്പും പുറത്തെ ചൂടും തമ്മിലുള്ള പെട്ടെന്നുള്ള മാറ്റം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായാണ് പറയുന്നത്.
തിരക്കിനിടയിൽ കുട്ടികൾ വെള്ളം കുടിക്കാൻ മറന്നുപോകുന്നത് നിർജ്ജലീകരണത്തിന് കാരണമാകുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ കുട്ടികൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് ഇത് അലർജിയും ആസ്ത്മയും പോലുള്ളവാ നിയന്ത്രിക്കാൻ സഹായിക്കും.
അതേസമയം അസുഖം പൂർണ്ണമായും മാറുന്നതിന് മുൻപ് കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ പാടില്ല. കാരണം ഇത് മറ്റുള്ള കുട്ടികൾക്കും പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഈകാര്യങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പനി മാറി കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രമേ കുട്ടികളെ വീണ്ടും സ്കൂളിലേക്ക് അയക്കാവൂ.
കുട്ടികൾക്കിടയിൽ രോഗങ്ങൾ പടരുന്നത് ഒഴിവാക്കാൻ കൈകൾ കൃത്യമായി കഴുകുന്നത് കുട്ടികളിൽ ശീലിപ്പിക്കുക കൂടാതെ വാട്ടർ ബോട്ടിൽ, ടവൽ എന്നിവ മറ്റുള്ള കുട്ടികളുമായി പങ്കിടരുതെന്നും പറയുക. കുട്ടികൾക്ക് ദിവസവും 8 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം കാരണം ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഒരുപാട് സഹായിക്കും.
യുഎഇയിൽ നിലവിൽ കാലാവസ്ഥ മാറ്റം വ്യാപകമാണ് അതിനാൽ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ മാതാപിതാക്കളുടെ അതീവ ശ്രദ്ധയും മുൻകരുതലുകളും നൽകേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികൾക്ക് സ്കൂളുകളിൽ നിന്നും നിർദേശങ്ങൾ നൽകുകയും ചെയ്യും
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Eid Al Adha 2026 ;ഇത്തവണ നീണ്ട അവധിക്ക് സാധ്യത; ഈദ് അൽ അദ്ഹ സാധ്യത തീയതികൾ പ്രഖ്യാപിച്ചു
UAE April 23, 2026

Eid Al Adha 2026:ഷാർജ: 2026 ലെ ഈദ് അൽ അദ്ഹ സാധ്യത തീയതികൾ ഷാർജ സ്പേസ് ആൻഡ് അസ്ട്രോണമി ഹബ് പുറത്തുവിട്ടു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് 2026 മെയ് മാസാവസാനത്തോടെ ഈദ് അൽ അദ്ഹ ഉണ്ടാകുമെന്നാണ് പ്രവചനം. നേരത്തെ തന്നെ ഇത് സംബന്ധിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നു.എന്നാൽ ഇപ്പോഴാണ് സാധ്യത തീയതികൾ പുറത്തുവിട്ടത്. 2026 മെയ് 26 ചൊവ്വാഴ്ച അറഫാ ദിനവും 2026 മെയ് 27 ബുധനാഴ്ച ഈദ് അൽ അദ്ഹയും 2026 മെയ് 18, തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയുമായിരിക്കും എന്നാണ് കണക്കുകൾ പറയുന്നത്. കൂടാതെ യുഎഇ സമയം 2026 മെയ് 17 ഞായറാഴ്ച പുലർച്ചെ മാസപ്പിറവി നടക്കുമെന്ന് കേന്ദ്രം അറിയിച്ചു
ഹിജ്റ വർഷം 1447 ലെ ദുൽ ഖഅദ മാസം 29-ാം തീയതിയുമായി ഒത്തുപോകുന്നതിനാൽ അന്ന് സൂര്യാസ്തമയ സമയത്ത് ചക്രവാളത്തിൽ ചന്ദ്രക്കലയ്ക്ക് ഏകദേശം 18 മണിക്കൂർ 39 മിനിറ്റ് ദൈർഘ്യമുണ്ടാകും. തെളിഞ്ഞ ആകാശമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ മാസപ്പിറവി ദർശിക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഷാർജ സ്പേസ് ആൻഡ് ആസ്ട്രോണമി ഹബ്ബിന്റെ ഡയറക്ടർ പ്രൊഫ ഹാമിദ് എം കെ അൽ നഈമി പറയുന്നത് അനുസരിച്ച് ഇതിനോടകം തന്നെ യുഎഇ ഫത്വ കൗൺസിലിന് ഈ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഔദ്യോഗികമായി ഈദ് അൽ അദ്ഹ തീയതി പ്രഖ്യാപിക്കും.
കൂടാതെ നിലവിൽ പുറത്തുവന്ന തീയതി റിപ്പോർട്ടുകൾ പൂർണ്ണമായും ജ്യോതിശാസ്ത്രപരമായ സാധ്യതകൾ മാത്രമാണെന്നും ഔദ്യോഗിക അറിയിപ്പിനായി എല്ലാ പ്രവാസികളും കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു. സാധാരണയായി അറഫാ ദിനവും ഈദ് അൽ അദ്ഹ ആദ്യ മൂന്ന് ദിവസങ്ങളുമാണ് യുഎഇയിൽ പൊതു അവധിയായി ലഭിക്കാറുള്ളത്.
എന്നാൽ ഇത്തവണത്തെ തീയതികൾ നോക്കുമ്പോൾ മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അവധി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതിനോടൊപ്പം ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആറ് ദിവസം വരെ നീളുന്ന വലിയൊരു അവധിക്കാലം പ്രവാസികൾക്ക് ലഭിച്ചേക്കാമെന്നും പറയുന്നു.
നീണ്ട അവധി ലഭിക്കുകയാണെങ്കിൽ ഇത് നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും കുടുംബത്തോടൊപ്പം യുഎഇയിൽ തന്നെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ആശ്വാസമായി മാറും. എന്നാൽ പ്ലാൻ ചെയ്യുന്നതിന് മുന്നേ ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കണം.