Fake Toll Fee Scam:ഭീഷണി…ഭീഷണി!!ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: ഇങ്ങനൊരു സന്ദേശം നിങ്ങൾക്ക് വന്നോ? മുന്നറിയിപ്പ് ശ്രദ്ധിക്കൂ

322228

Fake Toll Fee Scam:ദുബൈ: പണമടക്കാന്‍ ആവശ്യപ്പെട്ട് ‘പാര്‍ക്കിന്‍’ കമ്പനിയുടെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നു. വാഹനമോടിക്കുന്നവരെ ലക്ഷ്യം വച്ചാണ് വ്യാജ ടോള്‍ ഫീസ് സന്ദേശം അയക്കുന്നതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ദുബൈയിലെ ഏറ്റവും വലിയ പണമടച്ചുള്ള പൊതു പാര്‍ക്കിങ് സേവന കമ്പനിയാണ് പാര്‍ക്കിന്‍. സന്ദേശം ലഭിച്ചാല്‍ ഔദ്യോഗിക പാര്‍ക്കിന്‍ ചാനലുകള്‍ വഴി എല്ലാ വിവരങ്ങളും പരിശോധിക്കണം. സ്ഥിരീകരിക്കാത്ത ലിങ്കുകള്‍ വഴി പണമടയ്ക്കല്‍ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് വരാം.

പേയ്മെന്റ് കുടിശ്ശിക ഉണ്ടെന്നും വേഗത്തില്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ലിങ്കുകള്‍ അയച്ചുനല്‍കുന്നത്. പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കണമെന്നും എല്ലാ വിവരങ്ങളും പരിശോധിച്ച് ഔദ്യോഗിക പാര്‍ക്കിന്‍ ചാനലുകള്‍ വഴി മാത്രമേ പണം നല്‍കാവൂ എന്നും ഓര്‍മിപ്പിച്ചു.

ടോള്‍ ഫീസ് കുടിശ്ശിക ഉണ്ടെന്ന് പറഞ്ഞ് ഈ വര്‍ഷം ആദ്യം അബൂദബിയില്‍ സംശയാസ്പദമായ സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചിരുന്നു. പണമയക്കാന്‍ ‘ഔദ്യോഗിക ലിങ്കും’ നല്‍കിയിരുന്നു. ‘ഡി.ആര്‍.ബി അലേര്‍ട്ട്’ എന്ന തലക്കെട്ടിലായിരുന്നു സന്ദേശം. ‘പെന്‍ഡിങ് സ്റ്റാറ്റസ്: ദയവായി കുടിശ്ശികയുള്ള ടോള്‍ ഫീസ് (4.00 ദിര്‍ഹം) തീര്‍പ്പാക്കുക. ഇന്ന് തന്നെ ഇത് അടച്ചില്ലെങ്കില്‍ 100 ദിര്‍ഹവും ട്രാഫിക് പോയിന്റുകളും പിഴ ചുമത്തും’ എന്നായിരുന്നു ജനുവരി 20ന് പ്രചരിച്ചിരുന്ന സന്ദേശം. യു.എ.ഇക്ക് പുറത്തുനിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് സന്ദേശമെന്നും കണ്ടെത്തിയിരുന്നു

ഫെബ്രുവരിയില്‍, ഔദ്യോഗിക ടോള്‍ അധികാരികളെ അനുകരിക്കുന്ന വ്യാജ ട്രാഫിക് ടോള്‍ സന്ദേശങ്ങള്‍ക്കെതിരെ റാസല്‍ ഖൈമ പൊലിസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സുപ്രധാന വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുന്നത് കബളിപ്പിക്കപ്പെടാനും സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സ്‌കാമര്‍മാര്‍ പലപ്പോഴും ഇത്തരത്തില്‍ ലഭ്യമായ ഡാറ്റ ഉപയോഗിക്കുന്നു. തട്ടിപ്പ് സന്ദേശം അയച്ചയാളുടെ നമ്പര്‍ ഒരു നിയമാനുസൃത ടോള്‍ കമ്പനിയുടേതാണെന്ന് തോന്നിപ്പിക്കുന്നതായിരിക്കും. തട്ടിപ്പ് സന്ദേശങ്ങള്‍ മിക്കപ്പോഴും ഒരു പാറ്റേണ്‍ പിന്തുടരുന്നതായി കാണാം. ടോള്‍ കുടിശ്ശിക ഉണ്ടെന്നും ഉടന്‍ അടച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നും അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുന്നു. സമ്മര്‍ദ്ദത്തിലാക്കുന്ന സ്‌കാം ടെക്സ്റ്റുകള്‍ തട്ടിപ്പിന്റെ പ്രധാന അടയാളമാണ്.

അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് അയച്ച സന്ദേശങ്ങള്‍, സ്വീകര്‍ത്താവിനെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നതിന് പകരം ‘പ്രിയ കസ്റ്റമര്‍’ പോലുള്ള പൊതുവായ പ്രയോഗം, ഒരേ സന്ദേശം ഒന്നിലധികം പേര്‍ക്ക് ഒരുമിച്ച് അയക്കല്‍ എന്നിവയും തട്ടിപ്പിന്റെ സൂചനകളാണ്. ടോള്‍ ഓപറേറ്റര്‍മാര്‍ സാധാരണയായി ടെക്സ്റ്റ് സന്ദേശങ്ങള്‍ വഴി കാലഹരണപ്പെട്ട പേയ്മെന്റുകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയോ ഭീഷണിപ്പെടുത്തുന്ന ഭാഷ ഉപയോഗിക്കുകയോ ചെയ്യാറില്ല.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Career in flydubai;ആകർഷകമായ ശമ്പളത്തിനൊപ്പം ലോകം ചുറ്റാനുള്ള അവസരം;നല്ല ഗ്ലാമർ ജോലി: ഫ്ലൈ ദുബൈയിൽ കാബിൻ ക്രൂ ഒഴിവുകൾ

Jobs April 18, 2026

322166


ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ (flydubai) പുതിയ കാബിൻ ക്രൂ നിയമനങ്ങൾക്കായുള്ള വിജ്ഞാപനം പുറത്തിറക്കി. ഏവിയേഷൻ, കസ്റ്റമർ സർവീസ് രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. നൂറിലധികം ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്ന കമ്പനി, ആകർഷകമായ ശമ്പളത്തിനൊപ്പം ലോകം ചുറ്റാനുള്ള അവസരം കൂടിയാണ് ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്.

അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യതകൾ:

* വിദ്യാഭ്യാസം: കുറഞ്ഞത് ഹൈസ്കൂൾ ഡിപ്ലോമ (പ്ലസ് ടു).

* ഭാഷ: മികച്ച ഇംഗ്ലീഷ് ആശയവിനിമയ ശേഷി (അറബി, ഹിന്ദി പോലുള്ള മറ്റു ഭാഷകൾ അറിയാവുന്നത് അധിക യോഗ്യതയാണ്).

* ശാരീരിക യോഗ്യത: മികച്ച ആരോഗ്യം (മെഡിക്കൽ പരിശോധനകൾ പാസാകണം).

* യൂണിഫോം ധരിക്കുമ്പോൾ പുറത്ത് കാണുന്ന രീതിയിൽ ശരീരത്തിൽ ടാറ്റൂ പാടില്ല.

* ദുബൈയിലേക്ക് മാറി താമസിക്കാൻ സന്നദ്ധരായിരിക്കണം.

* ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കസ്റ്റമർ സർവീസ് രംഗത്തെ മുൻപരിചയം അഭികാമ്യം.

ശമ്പളവും മറ്റ് പ്രധാന ആനുകൂല്യങ്ങളും:

* അടിസ്ഥാന ശമ്പളം, ഭവന അലവൻസ്, യാത്രാ അലവൻസ് എന്നിവയുൾപ്പെടെ പ്രതിമാസം 8,275 ദിർഹം (രണ്ട് ലക്ഷം രൂപ) ലഭിക്കും.

* ഇതിനുപുറമെ ഫ്ലൈയിംഗ് അവറുകൾ അടിസ്ഥാനമാക്കി ശരാശരി 4,500 ദിർഹം (ഏകദേശം 90 മണിക്കൂർ ഫ്ലൈയിംഗ് ടൈം) അധികമായി ലഭിക്കും. അങ്ങനെ ഏകദേശം മൂന്ന് ലക്ഷത്തിൽ അധികം രൂപ തുടക്കത്തിൽ ലഭിക്കും). 

* മികച്ച മെഡിക്കൽ ഇൻഷുറൻസ്.

* വർഷത്തിൽ 30 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള വാർഷിക അവധി.

* വാർഷിക അവധിക്ക് നാട്ടിൽ പോകാനുള്ള യാത്രാ ടിക്കറ്റ്.

* കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നിരക്കിളവുകളോടെ വിമാന ടിക്കറ്റുകൾ.

* ഓപ്പൺ-എൻഡഡ് കോൺട്രാക്ട് അടിസ്ഥാനത്തിലായിരിക്കും നിയമനം.

* സർവീസ് അവസാനിക്കുമ്പോഴുള്ള ആനുകൂല്യങ്ങൾ (End-of-service benefits).

Apply For the latest vacancies

ഫേസ് 3′ തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ലക്ഷ്യം;പുതിയ വെളിപ്പെടുത്തൽ

Latest April 17, 2026

321701

ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിന് താത്കാലിക ശമനമാകുമ്പോഴും, ഇറാനെ അസ്ഥിരപ്പെടുത്താൻ പുതിയ തന്ത്രങ്ങളുമായി ഇസ്റാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘മൂന്നാം ഘട്ട’ (Phase 3) നീക്കങ്ങൾ ആരംഭിക്കുകയാണെന്ന് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ വ്യക്തമാക്കി.

എന്താണ് ഈ ‘ഫേസ് 3’?

നേരിട്ടുള്ള സൈനിക ആക്രമണങ്ങൾക്ക് ശേഷം ഇറാനെ ആഭ്യന്തരമായി ദുർബലപ്പെടുത്തുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം.

ഇറാനിൽ ആഭ്യന്തര സമ്മർദ്ദം ചെലുത്തി ഭരണകൂടത്തിനുള്ളിൽ വിള്ളലുകൾ ഉണ്ടാക്കുകയും ജനരോഷം ആളിപ്പടർത്താൻ സഹായം ചെയ്യുകയും,നിലവിലെ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന ഇറാനിലെ ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകുകയും,രഹസ്യ നീക്കങ്ങളിലൂടെയും ഇൻഫർമേഷൻ വാർഫെയറിലൂടെയും ആഭ്യന്തര കലാപങ്ങൾക്ക് വഴിമരുന്നിടുകയുമാണ്  ഫേസ് 3-യിലൂടെ ഇസ്റാഈൽ  നടപ്പാക്കാൻ ഉദേശിക്കുന്ന പദ്ധതി .

പ്രശസ്ത അന്താരാഷ്ട്ര സുരക്ഷാ വിദഗ്ധൻ മാർക്ക് ഡുബോവിറ്റ്സ് ആണ് ഡേവിഡ് ബാർണിയയുടെ ഈ നീക്കങ്ങളെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്.

സാമ്പത്തിക ആയുധം: റിയാലിന്റെ തകർച്ച

സൈനിക നീക്കത്തേക്കാൾ വിനാശകരമായ സാമ്പത്തിക യുദ്ധമാണ് ഇറാനെതിരെ ഇപ്പോൾ മുറുകുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിച്ചിരിക്കുകയാണ്.

വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണ കയറ്റുമതി തടസ്സപ്പെട്ടതോടെ ഇറാന്റെ കറൻസിയായ ‘റിയാൽ’ കൂപ്പുകുത്തുകയാണ്.ഇറക്കുമതി ചെലവ് കുത്തനെ കൂടിയതോടെ രാജ്യത്ത് കടുത്ത പണപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും അനുഭവപ്പെടുന്നു.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാൽ അത് ജനങ്ങളെ തെരുവിലിറക്കുമെന്നും ഇത് ഭരണകൂടത്തിനെതിരെയുള്ള ആയുധമായി മാറ്റാമെന്നുമാണ് ഇസ്റാഈലിന്റെ കണക്കുകൂട്ടൽ.

തന്ത്രം മാറുന്നു; നേരിട്ടുള്ള യുദ്ധത്തിൽ നിന്ന് രഹസ്യ നീക്കങ്ങളിലേക്ക്

നേരിട്ടുള്ള യുദ്ധത്തിൽ ഇറാന് വലിയ സൈനിക നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇനി സൈനികമായി പോരാടുന്നതിനേക്കാൾ ഫലപ്രദം ഇറാനെ ഉള്ളിൽ നിന്ന് ദുർബലപ്പെടുത്തുന്നതാണെന്ന് മൊസാദ് കരുതുന്നു. ഭരണമാറ്റം എന്ന അന്തിമ ലക്ഷ്യത്തിലേക്ക് ഇറാനെ നയിക്കാൻ സാമ്പത്തിക സമ്മർദ്ദവും രഹസ്യ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാനാണ് ഇസ്റാഈലും അമേരിക്കയും പദ്ധതിയിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *