
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Weather changes in uae: ബൈ: യുഎഇയിൽ ഇന്ന്മു തൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ വിദഗ്ധർ അറിയിച്ചു.
അബുദബിയിലും ദുബൈയിലും പരമാവധി താപനില 27°C വരെയും കുറഞ്ഞ താപനില 19°C മുതൽ 22°C വരെയുമായിരിക്കും. അറബിക്കടൽ വളരെ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ഒമാൻ കടലിലും തിരമാലകൾ ഉയർന്നേക്കും. ചില പ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് 85 ശതമാനം വരെ ഉയർന്നേക്കാം.
ഇന്ന്മൂ ടൽമഞ്ഞിന് സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച തീരപ്രദേശങ്ങളിൽ വീണ്ടും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ശനിയാഴ്ചയോടെ കാലാവസ്ഥ സാധാരണ നിലയിലാകുകയും താപനില ക്രമാനുഗതമായി വർദ്ധിക്കുകയും ചെയ്യും. എങ്കിലും ഞായറാഴ്ച പുലർച്ചെ തീരദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടേക്കാം.
Twist in Sharjah Car Park Theft;അത് നിങ്ങളുടെ കമ്മലല്ല, എന്റെ മോതിരം’ ഷാര്‍ജ കാര്‍ പാര്‍ക്കിലെ മോഷണക്കേസില്‍ ട്വിസ്റ്റ്
UAE April 16, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഷാര്‍ജ: ഷാര്‍ജ എമിറേറ്റ്‌സിലെ ഒരു ഷോപ്പിങ് സെന്ററിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് സ്ത്രീയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ട കേസില്‍ പുതിയ വഴിത്തിരിവ്. നഷ്ടപ്പെട്ട ആഭരണം എടുത്തതായി ആരോപിക്കപ്പെടുന്ന ഏഷ്യന്‍ സ്ത്രീ കുറ്റം നിഷേധിച്ചു. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യം തന്റേതാണെങ്കിലും നിലത്തുനിന്ന് എടുത്തത് പരാതിക്കാരിയുടെ കമ്മല്‍ അല്ലെന്നും തന്റെ മോതിരമാണെന്നും സ്ത്രീ ഷാര്‍ജ കോടതിയില്‍ മൊഴി നല്‍കിയതായി അല്‍ ഖലീജ് അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഷാര്‍ജ കാര്‍ പാര്‍ക്കില്‍ വച്ച് നിലത്തുനിന്ന് എന്തോ എടുക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളില്‍ കാണുന്നതും കേസ് ഫയലില്‍ പരാമര്‍ശിച്ചതുമായ വാഹനം തന്റെ ഭര്‍ത്താവിന്റേതാണെന്ന് സ്ത്രീ സമ്മതിച്ചു. സ്ത്രീ കാറില്‍ നിന്ന് ഇറങ്ങി നിലത്തുനിന്ന് വസ്തു എടുക്കുന്നതായി സ്ഥലത്തെ നിരീക്ഷണ ക്യാമറകളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കാര്‍ കണ്ടെത്താനും പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ തിരിച്ചറിയാനും അന്വേഷണത്തിലൂടെ അധികാരികള്‍ക്ക് സാധിച്ചു. ആഭരണം കളഞ്ഞുകിട്ടിയ വിവരം അറിയിക്കുകയോ അധികാരികള്‍ക്ക് കൈമാറുകയോ ചെയ്യാതെ കടന്നുകളഞ്ഞുവെന്നായിരുന്നു പരാതി.
കോടതി നടപടികള്‍ക്കിടെ പ്രതി കുറ്റം നിഷേധിച്ചു. ഇതേ സ്ഥലത്ത് മറ്റാരുടെയെങ്കിലും സ്വര്‍ണമോ മറ്റോ നഷ്ടപ്പെട്ടതായി താന്‍ അറിഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയുടെ കമ്മല്‍ താന്‍ കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. കേസ് നടപടികള്‍ തുടരുകയാണ്.
dubai companies expect from candidates;ദുബായിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങൾ? എങ്കിൽ ദുബൈയിലെ കമ്പനികൾ ഇപ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്!
dubai companies expect from candidates;ദുബൈ: യുഎഇയിലെ തൊഴിൽ വിപണിയിൽ നിയമന രീതികൾ അടിമുടി മാറുന്നു. ജോലി ഒഴിവുകൾ കുറവാണെന്ന ഉദ്യോഗാർത്ഥികളുടെ പേടി വെറുതെയാണെന്നും, കമ്പനികൾ ഇപ്പോൾ ആളുകളെ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നുമാണ് റിക്രൂട്ട്‌മെന്റ് വിദഗ്ധർ പറയുന്നത്.
മത്സരം കടുത്ത ഈ വിപണിയിൽ ഒരു ജോലി സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
1. അപേക്ഷകളുടെ എണ്ണമല്ല, ഗുണമാണ് പ്രധാനം
കണ്ട എല്ലാ ജോലികൾക്കും അപേക്ഷ അയക്കുന്ന ‘മാസ് ആപ്ലിക്കേഷൻ’ രീതി ഇനി വിജയിക്കില്ല. ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാൻ കഴിവുള്ളവർക്കാണ് (Multitasking) ഇപ്പോൾ ഡിമാൻഡ്. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാറ്റങ്ങൾ, കമ്പനിയുടെ ചെലവ് കുറയ്ക്കാനുള്ള വഴികൾ എന്നിവയിൽ അറിവുള്ളവർക്ക് മുൻഗണന ലഭിക്കും.
2. എന്താണ് ‘സൈലന്റ് പൈപ്പ്‌ലൈനുകൾ’?
മുൻപത്തെപ്പോലെ വേഗത്തിൽ ഇപ്പോൾ നിയമനങ്ങൾ നടക്കുന്നില്ല. ഇതിനെയാണ് വിദഗ്ധർ ‘സൈലന്റ് പൈപ്പ്‌ലൈനുകൾ’ എന്ന് വിളിക്കുന്നത്. ഏറ്റവും അനുയോജ്യമായ ആളെ കണ്ടെത്താൻ കമ്പനികൾ കൂടുതൽ സമയമെടുക്കുന്നതും പലവട്ടം പരിശോധനകൾ നടത്തുന്നതുമാണ് ഇതിന് കാരണം.
3. അഭിമുഖങ്ങളിൽ എങ്ങനെ തിളങ്ങാം?
അഭിമുഖങ്ങളിൽ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ മാത്രം പറയുന്നതിന് പകരം, നിങ്ങൾ ചെയ്ത ജോലി മുൻപത്തെ സ്ഥാപനത്തിന് എന്ത് ഗുണമുണ്ടാക്കി എന്ന് വ്യക്തമാക്കുക.
മൂല്യം ബോധ്യപ്പെടുത്തുക: നിങ്ങൾ ജോലിയിൽ പ്രവേശിച്ചാൽ കമ്പനിയുടെ ലാഭം എങ്ങനെ കൂട്ടാം അല്ലെങ്കിൽ ജോലി എങ്ങനെ എളുപ്പമാക്കാം എന്ന് സംസാരിക്കുക.
പഠിക്കാനുള്ള താൽപ്പര്യം: പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനുള്ള ആകാംക്ഷ പ്രകടിപ്പിക്കുന്നത് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കും.
നെറ്റ്‌വർക്കിംഗ്: ലിങ്ക്ഡ്ഇൻ (LinkedIn) പോലുള്ള ഇടങ്ങളിൽ സജീവമാകുന്നതും ശരിയായ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതും വഴി വേഗത്തിൽ ജോലി കണ്ടെത്താം.
തൊഴിലന്വേഷകർക്ക് ചില നിർദ്ദേശങ്ങൾ
- ജോലി തിരയുന്നത് മാനസികമായി നിങ്ങളെ തളർത്താൻ അനുവദിക്കരുത്. അതൊരു പ്രോജക്റ്റ് പോലെ പ്ലാൻ ചെയ്യുക.
- എല്ലാ ദിവസവും അമിതമായി അപേക്ഷകൾ അയക്കാതെ എണ്ണം പരിമിതപ്പെടുത്തുക.
- ഓരോ കമ്പനിയുടെയും ആവശ്യത്തിനനുസരിച്ച് നിങ്ങളുടെ സിവി (CV) മാറ്റം വരുത്തുക.
- അനാവശ്യ ഉത്കണ്ഠ ഒഴിവാക്കി കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ട് പോവുക.
ചുരുക്കത്തിൽ, ബുദ്ധിപൂർവ്വം നീങ്ങുകയും വ്യക്തമായ കരിയർ ലക്ഷ്യങ്ങൾ ഉണ്ടാവുകയും ചെയ്താൽ യുഎഇയിൽ ഇപ്പോഴും മികച്ച അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്