Uae Aani Instant Payment;പ്രവാസികളെ…പണമയക്കാൻ ഇനി സെക്കൻഡുകൾ മതി;ആശ്വാസമായി ‘ആനി’ ഇൻസ്റ്റന്റ് പേയ്‌മെന്റ്

314925

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae Aani Instant Payment;ദുബായ്: യുഎഇയിലെ സാമ്പത്തിക ഇടപാടുകളിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ആനി ഇൻസ്റ്റന്റ് പേയ്‌മെന്റ് ആപ്പ്. നിലവിൽ പുറത്ത് വന്ന പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 12.5 ദശലക്ഷം ഉപയോക്താക്കൾ ഈ ആപ്പ് ഉപയോഗിക്കുന്നു. ഇതോടെ യുഎഇ സെൻട്രൽ ബാങ്കിന്റെ കീഴിലുള്ള അൽ എത്തിഹാദ് പേയ്‌മെന്റ്‌സ് നടപ്പിലാക്കുന്ന ഈ സംവിധാനം പ്രവാസികൾക്കും ബിസിനസുകാർക്കും ഒരുപോലെ വലിയ സഹായമായി മാറുകയാണ്.2025 ൽ മാത്രം ഓരോ മാസവും 10 ശതമാനം വളർച്ചയാണ് ഈ പ്ലാറ്റ്‌ഫോം രേഖപ്പെടുത്തിയത്. ബാങ്കിലെ നീണ്ട ക്യു, ബാങ്ക് നമ്പറുകൾ തുടങ്ങിയ കടമ്പകൾ ഇല്ലാതെ തന്നെ എളുപ്പത്തിൽ പ്രവാസികൾക്കിടയിൽ പണം കൈമാറുന്ന രീതിയെ അത്രമേൽ ലളിതമാക്കാൻ ആനിക്ക് കഴിഞ്ഞു എന്നതാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണമായി പറയുന്നത്.

നിലവിൽ യുഎഇയിലെ 74 ഓളം സാമ്പത്തിക സ്ഥാപനങ്ങളും ഇപ്പോൾ ആനിയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിൽ 85 ശതമാനം ബാങ്കുകളും 10 ശതമാനം എക്‌സ്‌ചേഞ്ച് ഹൗസുകളും ഉൾപ്പെടുന്നു. അതായത് നിങ്ങൾ ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളവരായാലും നിങ്ങൾക്ക് ആനി വഴി തടസ്സമില്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും.

മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വെറും മൂന്ന് സെക്കൻഡിനുള്ളിൽ പണം കൈമാറാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ മേഖലയിലെ തന്നെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് സംവിധാനമായി ആനി മാറിയിരിക്കുകയാണ്. ദിവസം തോറും ശരാശരി 25,000 പേർ ആനി വഴി പണം അയക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം പണം അയക്കാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐബിഎൻ നമ്പറുകളും ഓർത്തുവെക്കുക ടൈപ്പ് ചെയ്യുകയോ എന്നതാണ്. എന്നാൽ ഇപ്പോൾ ഈ പ്ലേറ്റ് ഫോം വന്നതോടെ ഇത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാകുന്നു. പകരം
പണം അയക്കാനുള്ള ആളുടെ മൊബൈൽ നമ്പർ മാത്രം അറിഞ്ഞാൽ മതി, ഇപ്പോൾ എല്ലാരേയും ഫോണുകളിൽ കോൺടാക്ട് നമ്പറുകൾ ആൾറെഡി സേവ് ആയതിനാൽ ഈ പ്രശ്നവും ഇല്ലാതാകുന്നു.

കൂടാതെ എമിറേറ്റ്‌സ് ഐഡി, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ചോ അല്ലെങ്കിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്തോ നമ്മുക്ക് നിമിഷനേരം കൊണ്ട് പണം അയക്കാൻ സാധിക്കും. ഒപ്പം ഒരൊറ്റ ആപ്പിലൂടെ തന്നെ നിങ്ങളുടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വാലറ്റുകളും നിയന്ത്രിക്കാൻ സാധിക്കും എന്നത് പ്രവാസികൾക്ക് വലിയ സൗകര്യമാണ് നൽകുന്നത്.

സാധാരണക്കാർക്ക് മാത്രമല്ല, ബിസിനസുകാർക്കും ആനി വലിയ ലാഭമാണ് നൽകുന്നത്. യുഎഇയിലുടനീളമുള്ള ഏകദേശം 7,74,000 വ്യാപാരികൾ ഇപ്പോൾ ആനി പേയ്‌മെന്റുകൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴോ റെസ്റ്റോറന്റുകളിൽ ബില്ല് നൽകുമ്പോഴോ ക്യുആർ കോഡ് വഴി പണം നൽകാം. ഇത് വ്യാപാരികൾക്ക് അവരുടെ Cash Flow മെച്ചപ്പെടുത്താനും പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കുന്നു. കൂടാതെ ഇത് വഴി ബാങ്കുകൾക്കിടയിലുള്ള പണമിടപാടുകൾക്ക് എടുക്കുന്ന സമയം ഇല്ലാതാകുകയും ചെയ്യുന്നു.

Predict the election results;കേട്ടോ!!!ഇക്കാര്യം നിങ്ങൾ ഒന്ന് കറക്റ്റായി പ്രവചിചാൽ കാൽ ലക്ഷം രൂപ സമ്മാനം നേടാം

UAE April 14, 2026

314912

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Predict the election results;ദുബൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്നവർക്ക് കാൽ ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട്. വാഴക്കാട്ടെ പ്രവാസി കോണ്ഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയാണ്ഗ്ലോ ബൽ ഒ.ഐ.സി.സി വാഴക്കാട്. പ്രചനത്തിൽ രണ്ടു ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാൽ മതി.തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും ഏത് ജില്ലയിൽ നിന്നാണ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.ഫ് ഏറ്റവും കൂടുതൽ സീറ്റുകൽ തിരിച്ചുപിടിക്കുക എന്നുമാണ് പ്രവചിക്കേണ്ടത്.

ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് എന്ന ഫേസ്ബുക് പേജ് വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. സംഘടനയുടെ സാമൂഹിക മാധ്യമ പേജിൽ തന്നിരിക്കുന്ന നിബന്ധനകൾ പാലിച്ച് ഉത്തരങ്ങൾ കമന്റ് ആയി രേഖപ്പെടുത്താം. വോട്ടെണ്ണൽ ദിനമായ മെയ്‌ നാലിന് രാവിലെ ആറ് മണി വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയപരിധി.

ആദ്യ ദിവസങ്ങളിൽ തന്നെ നല്ല പ്രതികരണമാണ് ഓൺലൈനിൽ ലഭിക്കുന്നതെന്ന് ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷബീർ അലി ദോഹ, സികെ മൻസൂർ ദുബൈ, ഹർഷിദ് ചിറ്റൻ റിയാദ്, എളമരം ജൈസൽ ദോഹ, ശരീഫ് കെപി മസ്കറ്റ്, മീഡിയ വിങ് അംഗങ്ങളായ റിയാസ് എളമരം ദുബൈ, ശംവിൽ എളാംകുഴി ദോഹ, സ്പോൺസറായ ഒമാനിലെ അനീഷ് കടവിൽ തുടങ്ങിയവർ പറഞ്ഞു.

Rental Agreement Without Penalty ;പ്രവാസികളെ..ദുബായിൽ ജോലി നഷ്ടപ്പെട്ടോ? പിഴ ഇല്ലാതെ എങ്ങനെ വാടക വീട് ഒഴിയാം

UAE April 14, 2026

2026 04 0210 04 36dubai travel news

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Rental Agreement Without Penalty: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബാധ്യതകളിൽ ഒന്ന് അവർ താമസിക്കുന്ന വീടിന്റെ വാടകയാണ്. എന്നാൽ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാലോ, മറ്റൊരു സ്ഥലത്തേക്ക് മാറിപോകേണ്ടി വന്നാലോ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കരാർ കാലാവധി തീരുന്നതിന് മുൻപ് വീട് ഒഴിയുക അല്ലെങ്കിൽ വീടിന്റെ വാടക അധികം നൽകുക എന്നതാണ്.മുൻകൂട്ടി രണ്ടുമാസം മുന്നേ അറിയിച്ചില്ലങ്കിൽ പല ഇടങ്ങളിലും പിഴ നൽകേണ്ടി വരാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വാടകക്കാർ എന്ത് ചെയ്യും? നിയമം സംരക്ഷിക്കാൻ ഉണ്ടാകുമോ? യുഎഇയിൽ ജോലി നഷ്ടപെടുന്ന ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ വീട് ഒഴിയാനും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കാനുമുള്ള മാർഗങ്ങൾ നോക്കാം.

ജോലി നഷ്ടപ്പെടുക എന്നത് ഒരു വ്യക്തിയുടെ നിയന്ത്രണത്തിനും പ്ലാനിങ്ങിനും അപ്പുറമുള്ള കാര്യമാണ്. നിയമപരമായി ഇതിനെ ‘അപ്രതീക്ഷിത സാഹചര്യം’ ആയി പരിഗണിക്കപ്പെടാം. എന്നാൽ നിയമത്തിനപ്പുറം ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ ഇത്തരം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് മാനുഷികമായ പരിഗണന നൽകാറുണ്ട്.

ജോലി നഷ്ടമായി വീട് ഒഴിയാൻ നിൽക്കുന്ന പ്രവാസികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം1 കരാർ പരിശോധിക്കുകഇവിടെ ആദ്യം പ്രവാസികൾ എജാരി കരാർ കൃത്യമായി വായിക്കുക. അതിൽ ജോലി നഷ്ടപ്പെടുന്നത് പോലുള്ള സാഹചര്യങ്ങളെ കുറിച്ച് എന്തെങ്കിലും പ്രത്യേക പരാമർശം ഉണ്ടോ എന്ന് വ്യക്തമായി നോക്കുക.

2 വീട് ഉടമക്ക് നോട്ടീസ് അയക്കുകനിങ്ങളുടെ തൊഴിൽ ഇടത്തിൽ നിന്നോ കമ്പനിയിൽ നിന്നോ ‘ടെർമിനേഷൻ ലെറ്റർ ‘ ലഭിച്ചിട്ടുണ്ടെങ്കിൽ, അത് കൈപ്പറ്റിയ ഉടൻ തന്നെ ഉടമയ്ക്ക് രേഖാമൂലം നോട്ടീസ് നൽകുക. ഈ നോട്ടീസ് നൽകാൻ താമസിക്കുന്നത് അല്ലെങ്കിൽ നീട്ടിക്കൊണ്ടുപോകുന്നത് നിങ്ങളുടെ ബാധ്യത വർദ്ധിപ്പിക്കും.

3 രേഖകൾജോലി നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്ന കമ്പനിയുടെ കത്ത്, നിങ്ങളുടെ വിസ റദ്ദാക്കിയതിന്റെ രേഖകൾ എന്നിവ കൃത്യമായി കരുതി വെക്കുക.

വീട് ഒഴിയുന്നത് സംബന്ധിച്ച് കരാർ ഉടമ നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഉടമയുമായി നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് സംസാരിക്കുക. നിങ്ങളുടെ സാഹചര്യം ആ വ്യക്തിയെ ബോധ്യപ്പെടുത്തുക. ഇവിടെ നിങ്ങൾ ബഹളം വെയ്ക്കാനോ, വഴക്ക് ഉണ്ടാക്കാനോ പോകരുത്. ജോലി നഷ്ടപ്പെട്ടത് കൊണ്ടാണ് പോകുന്നതെന്നും പിഴ ഒഴിവാക്കിത്തരണമെന്നും വളരെ മാന്യമായി പറയുക. മിക്കവാറും ഉടമകൾ ഇത്തരം സന്ദർഭങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാറുണ്ട്.”

ഉടമ സമ്മതിക്കുകയാണെങ്കിൽ, ‘മ്യൂച്ചൽ ടെർമിനേഷൻ എഗ്രിമെന്റ് ‘ എന്നൊരു രേഖ തയ്യാറാക്കി രണ്ടുപേരും ഒപ്പിടുന്നത് നല്ലതായിരിക്കും. ഇത് ഭാവിയിൽ ബാങ്ക് ചെക്കുകൾ മടങ്ങാതിരിക്കാനും സെക്യൂരിറ്റി ടെപോസിറ്റ് തിരികെ ലഭിക്കാനും സഹായിക്കും.

ഉടമ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും?ഇവിടെയാണ് ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ വരുന്നത്. നിങ്ങൾക്ക് അവിടെ ഒരു പരാതി ഫയൽ ചെയ്യാം. ജോലി നഷ്ടപ്പെട്ട രേഖകൾ ഹാജരാക്കിയാൽ, ഒരുപക്ഷെ കോടതിക്ക് നിങ്ങളുടെ സാഹചര്യം ബോധ്യപ്പെട്ടാൽ പിഴ തുക ഒഴിവാക്കി നൽകാനോ അല്ലെങ്കിൽ പകുതിയായി കുറച്ചു നൽകാനോ ഉത്തരവിടാൻ അധികാരമുണ്ട്.

നിങ്ങൾ വീട് ഒഴിയാൻ തീരുമാനിച്ചാൽ, മുൻപ് വീട്ടുടമക്ക് ചെക്കുകൾ നൽകിയിട്ടുണ്ടെങ്കിൽ, ചെക്കുകൾ ഉടമയുടെ പക്കൽ നിന്നും തിരികെ വാങ്ങാൻ മറക്കരുത്. പിഴ നൽകാത്തതിന്റെ പേരിൽ ഉടമ ചെക്ക് ബാങ്കിൽ കൊടുത്താൽ, അത് മടങ്ങുകയും നിങ്ങൾക്ക് യാത്ര വിലക്ക് പോലുള്ള നിയമപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. നിയമപരമായി കരാർ അവസാനിപ്പിക്കുന്നത് വരെ ചെക്കുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക.

യുദ്ധം അവളെയും കൊന്നു!!കണ്ണീർ മടക്കം: പിതാവിന്റെ കബറടക്കത്തിനിടെ ഒന്നര വയസ്സുകാരി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

UAE April 14, 2026

314821

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബെയ്റൂട്ട് ∙ പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു തലീന്റെ പിതാവ് സായിദ് കൊല്ലപ്പെട്ടത്. തലീന്റെ സഹോദരി അലീനും (7) ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെയും ലബനനിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം തുടർന്നു.

ഇറാൻ–യുഎസ് താൽക്കാലിക വെടിനിർത്തൽ ആരംഭിച്ച കഴിഞ്ഞ ബുധനാഴ്ച മധ്യബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം 350 പേരാണു കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ ലബനനിൽ കൊല്ലപ്പെട്ട 2000 പേരിൽ 166 കുട്ടികളും ഉൾപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *