Uae lottery lucky draw: ഭാഗ്യം തേടിയെത്തിയോ?യുഎഇ ലോട്ടറി ഫലം പുറത്ത്; ഇത്തവണത്തെ ആ 30 മില്യൺ ദിർഹത്തിന്റെ ഭാഗ്യശാലി ആരാണ്?

Lottery 10

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae lottery lucky draw:ദുബായ്: യുഎഇ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത്. ഇത്തവണത്തെ 30 മില്യൺ ദിർഹത്തിന്റെ ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ ഗ്രാൻഡ് പ്രൈസ് ആർക്കും ലഭിക്കാത്തതിനെത്തുടർന്ന് തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റി വെച്ചു. കൂടാതെ നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങൾ ലഭിച്ചതായി അറിയിച്ചു.ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ 260411 എന്ന സീരീസാണ് വിജയിച്ചത്. ഇതിൽ ഡേയ്സ് വിഭാഗത്തിൽ 26, 13, 18, 6, 4, 11 എന്നീ നമ്പറുകളും മാസ വിഭാഗത്തിൽ 11 എന്ന നമ്പറുമാണ് ഭാഗ്യസംഖ്യകളായി തിരഞ്ഞെടുത്തത്. നിങ്ങളുടെ ടിക്കറ്റിലെ നമ്പറുകൾ ഒത്തുനോക്കി സമ്മാനം ലഭിച്ചോ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തവണ ഗ്രാൻഡ് പ്രൈസ് ആർക്കും ലഭിച്ചില്ല.

ലോട്ടറി എടുത്ത ആയിരക്കണക്കിന് ആളുകൾക്ക് അടുത്ത നറുക്കെടുപ്പിൽ വലിയ പ്രതീക്ഷയാണ് ഇത് നൽകുന്നത്. ഗ്രാൻഡ് പ്രൈസ് ഇല്ലെങ്കിലും ഇത്തവണത്തെ നറുക്കെടുപ്പിൽ വലിയ തുകകൾ വിജയിച്ചവരുണ്ട്. ‘ഗ്യാരണ്ടീഡ് ലക്കി ചാൻസ് ഐഡി’വിഭാഗത്തിൽ മൂന്ന് താമസക്കാർക്ക് 50,000 ദിർഹം വീതം ലഭിച്ചു.

CC5356810, AP1415003, BF3032893 എന്നിവയാണ് വിജയിച്ച ലക്കി ചാൻസ് ഐഡികൾ. ഈ ഐഡികൾ ഉള്ള ടിക്കറ്റ് ഉടമകൾക്ക് സമ്മാനത്തുക ഉടൻ തന്നെ ക്ലെയിം ചെയ്യാം. കൂടാതെ ലക്കി ഡേ വിഭാഗത്തിൽ ഒരു പ്രവാസിക്ക് മൂന്നാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കി. ‘ഡേയ്‌സ്’ വിഭാഗത്തിലെ അഞ്ച് സംഖ്യകളും ‘മാസം’ എന്ന ഒറ്റ സംഖ്യയും കൃത്യമായി ഒത്തുനോക്കിയവർക്കാണ് ഈ സമ്മാനം ലഭിക്കുക.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും 5 മില്യൺ ദിർഹത്തിന്റെ രണ്ടാം സമ്മാനവും ഇത്തവണ ആർക്കും ലഭിക്കാത്തതിനാൽ ഈ രണ്ട് തുകകളും അടുത്ത റൗണ്ടിലേക്ക് മാറ്റി വെച്ചിരിക്കുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ അടുത്ത നറുക്കെടുപ്പിൽ വിജയിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഇതിലും വലിയൊരു തുകയായിരിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

യുഎഇ ലോട്ടറിയുടെ പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇനി മുതൽ ആഴ്ചയിൽ രണ്ടുതവണ നറുക്കെടുപ്പ് ഉണ്ടാകും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 15 ബുധനാഴ്ചയാണ് നടക്കുക. ശനിയാഴ്ചകളിൽ മാത്രമുണ്ടായിരുന്ന നറുക്കെടുപ്പ് ബുധനാഴ്ചകളിലേക്ക് കൂടി മാറ്റിയതോടെ വിജയിക്കാനുള്ള സാധ്യതകൾ ഇരട്ടിയായിരിക്കുകയാണ്.

അതേസമയം യുഎഇ ലോട്ടറിയിൽ പങ്കെടുക്കുന്നവർ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം വാങ്ങിക്കുക. ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്ന മലയാളികൾ പണമിടപാടുകളിലും മറ്റും കൃത്യത പാലിക്കുകയും വേണം. ഏപ്രിൽ 15-ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിനായി ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Iran respond to donald trump; ട്രംപിന് ഇറാന്റെ മറുപടി, ‘ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും’; ‘മരണച്ചുഴി’ ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

Latest April 13, 2026

312957

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Iran respond to donald trump; ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധഭീഷണിക്കും ഉപരോധ ഉത്തരവിനും അതേ നാണയത്തിൽ തിരിചടിച്ച്  ഇറാന്റെ കരുത്തായ റെവല്യൂഷണറി ഗാർഡ്‌സ്. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു ചെറിയ നീക്കവും ശത്രുക്കളെ കടലിടുക്കിലെ ‘മരണച്ചുഴിയിൽ’ എത്തിക്കുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ ഒരു മഹാ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്.

ട്രംപിന്റേ വെല്ലുവിളി

ഇസ്‌ലാമബാദിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടത്തോടെ ഇറാനെതിരെ സൈനിക നീക്കം കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെറും ഒരു ദിവസം കൊണ്ട് ഇറാനെ തകർക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ നിലയുറപ്പിച്ചുണ്ട്.പ്രമുഖ അന്താരാഷ്ട്ര വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇറാൻ വൈകാതെ തന്നെ അമേരിക്കയുടെ അടുത്തേക്ക് ചർച്ചകൾക്കായി തിരിച്ചു വരുമെന്നും എന്നാൽ അപ്പോൾ അമേരിക്കയുടെ എല്ലാ നിബന്ധനകളും അവർക്ക് അംഗീകരിക്കേണ്ടതായി വരുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഇറാനെ സംബന്ധിച്ചിടത്തോളം അപ്പോൾ അമേരിക്കൻ നിബന്ധനകൾക്ക് വഴങ്ങുകയല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമുണ്ടാവില്ലെന്നാണ് ട്രംപിന്റെ വാദം.

‘ഹോർമുസ് ഞങ്ങളുടെ കൈകളിൽ’

ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് റെവല്യൂഷണറി ഗാർഡ്‌സ് നാവിക വിഭാഗം വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ച സാഹചര്യത്തിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയാണ് പുലർത്തുന്നത്.തങ്ങളുടെ അതിർത്തിക്കടുത്ത് നടക്കുന്ന ഏത് സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്ന് റെവല്യൂഷണറി ഗാർഡ്‌സ് പറഞ്ഞു. ശത്രുക്കൾക്ക് ഹോർമുസ് കടലിടുക്ക് ഒരു മരണ കെണിയായി മാറുമെന്നും ഇറാൻ അവകാശപ്പെടുന്നു.ട്രംപ് നടത്തിയ ഉപരോധ ഉത്തരവ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാൻ വാദിക്കുന്നത്.

യുഎസ് പടക്കപ്പലുകൾ കടലിടുക്കിൽ

അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ യാത്ര നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ (ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ),യുഎസ്എസ് മൈക്കൽ മർഫി (ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ) എന്നി കപ്പലുകളാണ് ദൗത്യത്തിലുള്ളത്.ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുകയാണ് ഈ കപ്പലുകളുടെ ലക്ഷ്യമിടുന്നത്. എന്നാൽ ഇത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഇറാൻ അമേരിക്കയുടെ ഈ നടപടിയെ കാണുന്നത്

ലോകം ഭീതിയിൽ

അമേരിക്കയും,ഇറാനും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്നത് ആഗോള എണ്ണ വിപണിയെയും ലോക സമാധാനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ലോകം. ഹോർമുസിലെ തടസ്സം ഇന്ധനവില കുതിച്ചുയരാൻ കാരണമായിരിക്കുകയാണ്. ഇറാന്റെ പുതിയ ഭീഷണി പുറത്തുവന്നതോടെ വരും മണിക്കൂറുകളിൽ മേഖലയിൽ വെടിമുഴങ്ങുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ നീക്കങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നത് അതീവ നിർണ്ണായകമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *