
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abu Dhabi Sets Guinness World Record; അബൂദബി: ഗാംബിയയില്‍ നിന്നുള്ള അബൂബക്കര്‍ എന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിന് വലുതാകുമ്പോള്‍ അഭിമാനത്തോടെ പറയാന്‍ ഒരു കഥയുണ്ടാകും യു.എ.ഇയിലെ ഒരു ഗിന്നസ് ലോക റെക്കോര്‍ഡിന്റെ ഭാഗമായ കഥ. അബൂദബിയിലെ ഹുദൈരിയത്ത് ഐലന്‍ഡില്‍ 85 മീറ്റര്‍ നീളമുള്ള കൂറ്റന്‍ യു.എ.ഇ പതാകയേന്താന്‍ ഒത്തുചേര്‍ന്ന 64 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ക്കൊപ്പമാണ് കുഞ്ഞ് അബൂബക്കറും റെക്കോര്‍ഡിന്റെ ഭാഗമായത്. ഇതോടെ ഏറ്റവും കൂടുതല്‍ രാജ്യക്കാര്‍ ചേര്‍ന്ന് പതാകയേന്തുന്ന പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അബൂദബി സ്വന്തമാക്കി.
ബുര്‍ജീല്‍ ഗെയിംസിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ചാണ് ഈ ചരിത്രനേട്ടം പിറന്നത്. ‘നമ്മുടെ രാജ്യം, നമ്മുടെ ഹൃദയമിടിപ്പ്’ എന്ന പ്രമേയത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് 200 കിലോഗ്രാമിലധികം ഭാരമുള്ള പതാകയേന്തി 100 മീറ്റര്‍ ദൂരമാണ് ഇവര്‍ ഒരേ താളത്തില്‍ ഒരുമിച്ച് നടന്നത്. 2019ല്‍ ദുബൈയില്‍ 58 രാജ്യക്കാര്‍ ചേര്‍ന്ന് സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രാജ്യത്തുടനീളം ദേശീയപതാക ഉയര്‍ത്താന്‍ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജനങ്ങളുടെ ഈ ഒത്തുചേരല്‍. അബൂദബി പൊലിസിന്റെ മാര്‍ച്ചിങ് ബാന്‍ഡും, കൂറ്റന്‍ സ്‌ക്രീനില്‍ യു.എ.ഇ ഭൂപടവും ഹൃദയമിടിപ്പിന്റെ ഗ്രാഫിക്‌സും പ്രദര്‍ശിപ്പിച്ചതും ചടങ്ങിന് മാറ്റുകൂട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഒരുമിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ കരുത്താണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ഒട്ടേറെ സംസ്‌കാരങ്ങളെ ഒരൊറ്റ ലക്ഷ്യത്തിന് കീഴില്‍ കൊണ്ടുവരുന്ന ഒരു രാജ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതരുടെ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു റെക്കോര്‍ഡ് ശ്രമം. പങ്കെടുക്കുന്ന ഓരോരുത്തരും വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് വേദിയില്‍ വെച്ച് തന്നെ അധികൃതര്‍ കൈമാറി. തുടര്‍ന്ന് ബുര്‍ജീല്‍ ഗെയിംസിന്റെ വിവിധ കായിക മത്സരങ്ങളുടെ ഫൈനലും വേദിയില്‍ നടന്നു. രാജ്യത്തിന്റെ ബഹുസ്വരതയും ഐക്യവും വിളിച്ചോതുന്നതായി ഈ ഗിന്നസ് റെക്കോര്‍ഡ് നേട്ടം.
Prive sector hajj leave:യുഎഇയിലെ ഹജ്ജ് അവധി; ശമ്പളമുണ്ടോ? എത്ര ദിവസം? അവധി എങ്ങനെ ലഭിക്കും? അറിയേണ്ടതെല്ലാം
Gulf April 12, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Prive sector hajj leave:യുഎഇ തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് ഹജ്ജ് നിർവ്വഹിക്കാൻ പ്രത്യേക അവധിക്ക് അർഹതയുണ്ട്. സാധാരണയായി 30 ദിവസം വരെ ശമ്പളമില്ലാതെ ലഭിക്കുന്ന ഈ അവധി, ഒരേ തൊഴിലുടമയുടെ കീഴിൽ സർവീസ് കാലയളവിൽ ഒരു തവണ മാത്രമേ ലഭിക്കൂ. ഫ്രീ സോണുകളിൽ നിയമങ്ങളിൽ വ്യത്യാസങ്ങളുണ്ട്, അവധിക്ക് നേരത്തെ അപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
അബുദാബി: യുഎഇ തൊഴിൽ നിയമപ്രകാരം, ഹജ്ജ് നിർവ്വഹിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കാറുണ്ട്. ഇത് സാധാരണ അവധികളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്. യുഎഇ തൊഴിൽ നിയമപ്രകാരം ഹജ്ജ് അവധിക്ക് ചില പ്രത്യേക നിബന്ധനകളുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ഹജ്ജ് അവധി ശമ്പളമില്ലാത്തതാണ് (Unpaid leave). പരമാവധി 30 ദിവസം വരെയാണ് ഈ അവധി അനുവദിക്കുന്നത്.ഒരേ തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യുമ്പോൾ സർവീസ് കാലയളവിൽ ഒരു തവണ മാത്രമേ ഹജ്ജ് അവധി ലഭിക്കൂ. നിലവിലെ ജോലിയിൽ ഒരിക്കൽ ഈ അവധി എടുത്തവർക്ക് വീണ്ടും അതിന് അർഹതയുണ്ടാവില്ല.ഫ്രീ സോണുകളിലെ നിയമങ്ങൾ
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC), അബുദാബി ഗ്ലോബൽ മാർക്കറ്റ് (ADGM) തുടങ്ങിയ ഫ്രീ സോണുകളിൽ നിയമങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ മുസ്ലിം ജീവനക്കാർ കുറഞ്ഞത് ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം. 21 ദിവസം വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും. അബുദാബി ഗ്ലോബൽ മാർക്കറ്റിൽ ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്ക് 30 കലണ്ടർ ദിനങ്ങൾ വരെ ശമ്പളമില്ലാത്ത അവധി ലഭിക്കും.എങ്ങനെ അപേക്ഷിക്കണം
ഹജ്ജ് അവധി ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒന്നായതിനാൽ, ഏറ്റവും നേരത്തെ അപേക്ഷിക്കുക എന്നത് പ്രധാനമാണ്. നിങ്ങളുടെ അഭാവത്തിൽ ജോലി ക്രമീകരിക്കാൻ തൊഴിലുടമയ്ക്ക് സമയം നൽകേണ്ടതുണ്ട്. മാസങ്ങൾക്ക് മുമ്പോ കുറഞ്ഞത് ആഴ്ചകൾക്ക് മുമ്പോ അപേക്ഷ സമർപ്പിക്കുന്നത് അവധി അംഗീകരിക്കപ്പെടാൻ സഹായിക്കും.
ഓരോ കമ്പനിയുടെയും ആഭ്യന്തര നയങ്ങൾക്കനുസരിച്ച് അപേക്ഷിക്കേണ്ട രീതിയിൽ മാറ്റമുണ്ടാകും. മാനേജർക്കോ എച്ച്ആർ വിഭാഗത്തിനോ രേഖാമൂലം അപേക്ഷ നൽകണം. ഹജ്ജ് രജിസ്‌ട്രേഷൻ രേഖകൾ, യാത്രാ വിവരങ്ങൾ (Itinerary), ടിക്കറ്റ് ബുക്കിംഗ് എന്നിവയുടെ പകർപ്പുകൾ തൊഴിലുടമ ആവശ്യപ്പെട്ടേക്കാം.അവധിയിൽ പോകുന്നതിന് മുമ്പ് നിലവിലുള്ള ജോലികൾ പൂർത്തിയാക്കുകയോ സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുകയോ ചെയ്യേണ്ടതായി വരും. സുഗമമായ ജോലി കൈമാറ്റത്തിനോ മറ്റോ തൊഴിലുടമ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ പാലിക്കേണ്ടകതുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹജ്ജ് അവധി എന്നത് നിയമപരമായ അവകാശമാണെങ്കിലും, അത് അനുവദിക്കുന്നത് കമ്പനിയുടെ പ്രവർത്തന സാഹചര്യങ്ങളെയും നയങ്ങളെയും കൂടി അടിസ്ഥാനമാക്കിയാണ് എന്നകാര്യം മനസിലാക്കണം. ഇത് ശമ്പളമില്ലാത്ത അവധിയായതിനാൽ ആവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ നേരത്തെ ചെയ്യേണ്ടി വരും. കമ്പനിയുടെ ആഭ്യന്തര നയങ്ങൾക്കനുസരിച്ച് ചിലപ്പോൾ കൂടുതൽ ഇളവുകൾ ലഭിച്ചേക്കാം, എന്നാൽ അവ നിയമപരമായ പരിധി ലംഘിക്കാൻ പാടുള്ളതല്ല. ഹജ്ജ് എന്നത് വലിയൊരു മതപരമായ കടമയായതിനാൽ യുഎഇ തൊഴിൽ നിയമം അതിനെ മാനിക്കുന്നു. എങ്കിലും, ഇത് ശമ്പളമില്ലാത്തതും സർവീസിൽ ഒരു തവണ മാത്രം ലഭിക്കുന്നതുമായതിനാൽ കൃത്യമായ ആസൂത്രണം അത്യാവശ്യമാണ്.