
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
missile attack on telecommunications;ഷാർജ: ഷാർജയിലെ തുറയ (Thuraya) ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നുവെന്ന് ഷാർജ അധികൃതർ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 3:37-ഓടെയാണ് സംഭവം നടന്നത്.
ആക്രമണത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് പാകിസ്ഥാൻ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തുറയ ടെലികമ്മ്യൂണിക്കേഷൻസ് കെട്ടിടത്തിന് നാശനഷ്ടം
പ്രമുഖ സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ തുറയയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് നേരെയാണ് ആക്രമണമുണ്ടായത്. മിസൈൽ പതിച്ചതിനെത്തുടർന്ന് കെട്ടിടത്തിന് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മേഖലയിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഷാർജ സുരക്ഷാ വിഭാഗം അറിയിച്ചു. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.
Bombing in India;ഇന്ത്യയിൽ ബോംബാക്രമണം, കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു!
Bombing in India;ഇടക്കാല സമാധാനത്തിന് ശേഷം മണിപ്പൂരിനെ കലുഷിതമാക്കി കൂക്കി സംഘത്തിന്റെ ബോംബാക്രമണം. ബിഷ്ണുപുർ ജില്ലയിൽ മിലിറ്റൻ്റുകൾ നടത്തിയ ബോംബാക്രമണത്തിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുവെന്നും, അമ്മക്ക് പരിക്കേറ്റെന്നുമാണ് ഇപ്പോൾ വരുന്ന വിവരം മോയ്റാങ് ട്രോംഗ്ലാവി മേഖലയിൽ റെസിഡൻഷ്യൽ മേഖലയിലാണ് ബോംബാക്രമണം നടന്നത്. അഞ്ചുവയസ്സുകാരനും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
donald trump threatens iran;ഭീഷണിയുമായി വീണ്ടും ട്രംപ്;സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും
donald trump threatens iran;ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂര്‍ണമായും തകര്‍ക്കുമെന്നാണ് ഭീഷണി. ഇറാന് നല്‍കിയ സമയപരിധി ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂര്‍ണമായും തകര്‍ക്കും- ട്രംപ് ഭീഷണി മുഴക്കി. യുദ്ധം ഇപ്പോള്‍ തന്നെ നിര്‍ത്താന്‍ പറ്റും. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്- ട്രംപ് പറഞ്ഞു.
അതെസമയം, താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള ഔദ്യോഗിക പ്രതികരണം കഴിഞ്ഞ ദിവസം ഇറാന്‍ പാകിസ്താന് കൈമാറിയിരുന്നു. ട്രംപിന്റെ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. യുദ്ധ കുറ്റങ്ങളും വംശഹത്യാ നടപടികളുമാണ് ഇസ്‌റാഈലും അമേരിക്കയും ഇറാനില്‍ തുടരുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയ ഇറാന്‍ യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ആവശ്യപ്പെടുന്നു.
യു.എസ് മുന്നോട്ടുവെച്ച ‘യുക്തിരഹിതമായ’ 15 ഇന സമാധാന പദ്ധതി ഇറാന്‍ ഔദ്യോഗികമായി നിരസിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങള്‍ മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയുടെ ഭാഷ ഇറാന്‍ ആദ്യമായല്ല നേരിടുന്നത്. കൂടുതല്‍ കരുത്തോടെയും പ്രതിരോധ സജ്ജമായും മുന്നോട്ട് പോകാന്‍ തന്നെയാണ് തെഹ്റാന്റെ തീരുമാനം. ഇതോടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ കലുഷിതമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
അവർക്ക് നിശ്ചിത കാലയളവിൽ ശമ്പളമില്ലാത്ത അവധി നൽകാൻ നിയമം അനുമതി നൽകുന്നുണ്ട്. എന്നാൽ ഇവിടെയും കമ്പനിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. തൊഴിലാളിയുടെ പൂർണ സമ്മതം ആവശ്യമാണ്.
ജോലി സമയത്തിൽ മാറ്റം വരുത്താംഫുൾ ടൈം ജോലിക്ക് പകരം പാർട്ട് ടൈം, ടെമ്പററി, അല്ലെങ്കിൽ ഫ്ലെക്സിബിൾ വർക്ക് രീതിയിലേക്ക് മാറാൻ പുതിയ നിയമപ്രകാരം കമ്പനികൾക്ക് കഴിയും.
ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യങ്ങൾ
- ശമ്പളം കുറയ്ക്കാനോ അവധിയിൽ പോകാനോ ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ല
- ശമ്പളം കുറയ്ക്കാനോ അവധിയിൽ പോകാൻ പറഞ്ഞു മാനസികമായോ ശാരീരികമായോ സമ്മർദ്ദത്തിലാക്കാൻ പാടില്ല.
- ശമ്പളം കുറയ്ക്കുന്നതിനോ അൺപെയ്ഡ് ലീവിനോ ജീവനക്കാരന്റെ സമ്മതം നിർബന്ധമാണ്.
- വിവരങ്ങൾ MoHRE പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിരിക്കണം