Bombing in India;ഇന്ത്യയിൽ ബോംബാക്രമണം, കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു!

302896
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Bombing in India;ഇടക്കാല സമാധാനത്തിന് ശേഷം മണിപ്പൂരിനെ കലുഷിതമാക്കി കൂക്കി സംഘത്തിന്റെ ബോംബാക്രമണം. ബിഷ്ണുപുർ ജില്ലയിൽ മിലിറ്റൻ്റുകൾ നടത്തിയ ബോംബാക്രമണത്തിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുവെന്നും, അമ്മക്ക് പരിക്കേറ്റെന്നുമാണ് ഇപ്പോൾ വരുന്ന വിവരം മോയ്റാങ് ട്രോംഗ്ലാവി മേഖലയിൽ റെസിഡൻഷ്യൽ മേഖലയിലാണ് ബോംബാക്രമണം നടന്നത്. അഞ്ചുവയസ്സുകാരനും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

donald trump threatens iran;ഭീഷണിയുമായി വീണ്ടും ട്രംപ്;സമയപരിധി ഇന്ന് അവസാനിക്കും, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനിലെ വൈദ്യുതനിലയങ്ങളും പാലങ്ങളും തകര്‍ക്കും

Latest April 7, 2026

302839

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

donald trump threatens iran;ഇറാനെതിരെ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂര്‍ണമായും തകര്‍ക്കുമെന്നാണ് ഭീഷണി. ഇറാന് നല്‍കിയ സമയപരിധി  ഇന്ന് രാത്രിയോടെ അവസാനിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും പൂര്‍ണമായും തകര്‍ക്കും- ട്രംപ് ഭീഷണി മുഴക്കി. യുദ്ധം ഇപ്പോള്‍ തന്നെ നിര്‍ത്താന്‍ പറ്റും. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്- ട്രംപ് പറഞ്ഞു.

അതെസമയം, താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള ഔദ്യോഗിക പ്രതികരണം കഴിഞ്ഞ ദിവസം ഇറാന്‍ പാകിസ്താന് കൈമാറിയിരുന്നു. ട്രംപിന്റെ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.   യുദ്ധ കുറ്റങ്ങളും വംശഹത്യാ നടപടികളുമാണ് ഇസ്‌റാഈലും അമേരിക്കയും ഇറാനില്‍ തുടരുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയ ഇറാന്‍ യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ആവശ്യപ്പെടുന്നു.

യു.എസ് മുന്നോട്ടുവെച്ച ‘യുക്തിരഹിതമായ’ 15 ഇന സമാധാന പദ്ധതി ഇറാന്‍ ഔദ്യോഗികമായി നിരസിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങള്‍ മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണിയുടെ ഭാഷ ഇറാന്‍ ആദ്യമായല്ല നേരിടുന്നത്. കൂടുതല്‍ കരുത്തോടെയും പ്രതിരോധ സജ്ജമായും മുന്നോട്ട് പോകാന്‍ തന്നെയാണ് തെഹ്റാന്റെ തീരുമാനം. ഇതോടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയം വരും ദിവസങ്ങളില്‍ കൂടുതല്‍ കലുഷിതമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. 

Uae Labor Law;പ്രവാസികൾ അറിയണം ഇത്; യുഎഇയിൽ ശമ്പളം വെട്ടിക്കുറയ്ക്കാൻ ബോസിന് അധികാരമുണ്ടോ? യുഎഇ നിയമം പറയുന്നത് ഇങ്ങനെ

UAE April 7, 2026

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e679e77 large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae Labor Law;ഇറാനും യുഎസും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രത്യാഘതങ്ങൾ അനുഭവിക്കുന്നത് പല ജിസിസി രാജ്യങ്ങളുമാണ്. ആക്രമണങ്ങൾ ശക്തമായതോടെ പല രാജ്യങ്ങളിലെയും ബിസിനസുകളെയും തൊഴിൽ ഇടങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലർക്കും തൊഴിൽ നഷ്ടമായി തുടങ്ങി.സാമ്പത്തിക പ്രതിസന്ധിയോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുക എന്നത് കമ്പനികളെ സംബന്ധിച്ച് അവസാനത്തെ വഴിയാണ്.എന്നാൽ യൂഎഇയിലെ പുതിയ തൊഴിൽ നിയമം അനുസരിച്ച്, ഒരു കമ്പനി പ്രതിസന്ധിയിലാകുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിന് പകരം മറ്റ് ചില ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ അവസരം ഉണ്ട്. ഈ നിയമം തൊഴിലുടമയ്ക്കും തൊഴിലാളിക്കും ഒരുപോലെ ഗുണകരമാണ്

ലേ ഓഫ് ഒഴിവാക്കി കമ്പനികളുടെ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനും, കമ്പനികൾക്ക് സ്വീകരിക്കാവുന്ന മാർഗങ്ങൾ നോക്കാം

റിമോട്ട് വർക്കിങ്ഇന്ന് പല കമ്പനികളും സ്വീകരിക്കുന്ന ഒരു മാർഗമാണ് റിമോട്ട് വർക്കിങ്. പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ കമ്പനികൾ സാധാരണയായി ഈ മാർഗം തിരഞ്ഞെടുക്കാറുണ്ട്. ഇത് ഓഫീസ് വാടക, വൈദ്യുതി ബില്ല്, മെയിന്റനൻസ് എന്നിവ കുറക്കാൻ സാധിക്കും.

ശമ്പളം കുറക്കാംഒരു കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ, ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി കുറയ്ക്കാൻ നിയമം അനുമതി നൽകുന്നു. എന്നാൽ കുറക്കുന്നതിന് മുന്നേ തൊഴിലാളികളുമായി സംസാരിക്കണം. ലേബർ ഡിപ്പാർട്ട്മെന്റിനെ അറിയിക്കണം, ഒപ്പം കൃത്യമായ രേഖകൾ കൈയിൽ ഉണ്ടാകണം. ഇനി കമ്പനി പഴയത് പോലെ ഉയർന്നാൽ ശമ്പളം പഴയ നിലയിലാക്കാമെന്ന വ്യവസ്ഥയും വെക്കണം. ഇത് ഒരു നിശ്ചിത കാലയളവിലേക്ക് മാത്രം ആയിരിക്കും.

അവധിയിൽ പ്രവേശിപ്പിക്കാംജീവനക്കാരെ പൂർണമായി പിരിച്ചുവിടുന്നതിന് പകരം, അവർക്ക് നിശ്ചിത കാലയളവിൽ ശമ്പളമില്ലാത്ത അവധി നൽകാൻ നിയമം അനുമതി നൽകുന്നുണ്ട്. എന്നാൽ ഇവിടെയും കമ്പനിക്ക് ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. തൊഴിലാളിയുടെ പൂർണ സമ്മതം ആവശ്യമാണ്.

ജോലി സമയത്തിൽ മാറ്റം വരുത്താംഫുൾ ടൈം ജോലിക്ക് പകരം പാർട്ട് ടൈം, ടെമ്പററി, അല്ലെങ്കിൽ ഫ്ലെക്സിബിൾ വർക്ക് രീതിയിലേക്ക് മാറാൻ പുതിയ നിയമപ്രകാരം കമ്പനികൾക്ക് കഴിയും.

ശ്രദ്ധിക്കേണ്ടുന്ന പ്രധാന കാര്യങ്ങൾ

  • ശമ്പളം കുറയ്ക്കാനോ അവധിയിൽ പോകാനോ ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ല
  • ശമ്പളം കുറയ്ക്കാനോ അവധിയിൽ പോകാൻ പറഞ്ഞു മാനസികമായോ ശാരീരികമായോ സമ്മർദ്ദത്തിലാക്കാൻ പാടില്ല.
  • ശമ്പളം കുറയ്ക്കുന്നതിനോ അൺപെയ്ഡ് ലീവിനോ ജീവനക്കാരന്റെ സമ്മതം നിർബന്ധമാണ്.
  • വിവരങ്ങൾ MoHRE പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിരിക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *