
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
sharjah-industrial-area-clothing;ഷാർജ: ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10-ലെ ടെക്സ്റ്റെയിൽസ് വെയർഹൗസിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12:51-ഓടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിവരമറിഞ്ഞ ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് ടീമുകളും പൊലിസ് യൂണിറ്റുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയോട് ചേർന്നുള്ള വെയർഹൗസ് ആയതിനാൽ തീ പടരാതിരിക്കാനുള്ള കഠിനശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ പരുക്കുകളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അപകടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങൾ ആശ്രയിക്കണമെന്നും ഷാർജ പൊലിസ് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
UAE with a decisive move in indigenization;പ്രവാസികൾ ശ്രദ്ധിക്കുക; സ്വദേശിവൽക്കരണത്തിൽ നിർണായക നീക്കവുമായി യുഎഇ, വരുന്നത് വൻ മാറ്റങ്ങൾ
UAE with a decisive move in indigenization അബുദാബി: യുഎഇയിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന ‘നാഫിസ്’ (Nafis) പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടാൻ യുഎഇ ഭരണകൂടം തീരുമാനിച്ചു. സ്വദേശി യുവാക്കളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ അവരുടെ പങ്കാളിത്തം ദീർഘകാലത്തേക്ക് ഉറപ്പാക്കാനുമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കാലാവധിയിൽ നിന്നും പത്ത് വർഷം കൂടി അധികമായാണ് ഇപ്പോൾ പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് നൽകി വരുന്ന സാമ്പത്തിക ആനുകൂല്യങ്ങളും പരിശീലന പരിപാടികളും വരും വർഷങ്ങളിലും തടസ്സമില്ലാതെ തുടരും. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശിക പ്രതിഭകളെ കൂടുതൽ പ്രാപ്തരാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. നാഫിസ് പദ്ധതി വഴി നിലവിൽ ആയിരക്കണക്കിന് സ്വദേശികളാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.
പദ്ധതി നീട്ടിയതോടെ സ്വകാര്യ കമ്പനികൾ വരും വർഷങ്ങളിലും സ്വദേശിവൽക്കരണ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടി വരും. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശനമായ പിഴ ശിക്ഷകൾ വരും ദശകങ്ങളിലും തുടരും. ഈ പുതിയ നീക്കം യുഎഇയുടെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ