New Dubai Customs Regulations;വ്യാപാര മേഖലയ്ക്ക് വൻ ഇളവുകൾ; ദുബായ്-ഒമാൻ ചരക്ക് നീക്കത്തിന് പുതിയ നിയമം

300391

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

New Dubai Customs Regulations;ദുബായ്: നിലവിലെ സാഹചര്യത്തിൽ കടൽ വ്യോമ ഗതാഗത പാതകളിൽ നേരിടുന്ന തടസ്സങ്ങൾ ഇല്ലാതാകാൻ ഒമാൻ വഴി ചരക്ക് കടത്തുന്നതിന് ദുബായ് പുതിയ കസ്റ്റംസ് നിയമങ്ങൾ പുറത്തിറക്കി. ദുബായിൽ നിന്ന് ഒമാനിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള താൽക്കാലിക ഇടനാഴിലുക്ക് ദുബായ് കസ്റ്റംസ് അംഗീകാരം നൽകി കഴിഞ്ഞു.ഏപ്രിൽ 4 ന് പുറത്തിറങ്ങിയ കസ്റ്റംസ് നോട്ടീസ് (06/2026) അനുസരിച്ചാണ് പുതിയ മാറ്റങ്ങൾ നിലവിൽ കൊണ്ട് വന്നത്. നിലവിൽ കടൽ മാർഗ്ഗവും വിമാന മാർഗ്ഗവും ചരക്ക് നീക്കുന്നതിൽ നേരിടുന്ന കാലതാമസം ഒഴിവാക്കുകയാണ് ഈ നീക്കം വഴി ലക്ഷ്യമിടുന്നത്. പുതിയ നിയമം അനുസരിച്ച് ദുബായിലെത്തുന്ന ചരക്കുകൾ ഹത്ത അതിർത്തി വഴി ട്രക്കുകളിൽ ഒമാനിലെത്തിക്കാം.

അവിടെ നിന്ന് ഒമാനിലെ വിമാനത്താവളങ്ങൾ വഴിയോ തുറമുഖങ്ങൾ വഴിയോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യാം. കൂടാതെ ദുബായിൽ എത്തുന്ന വിദേശ ചരക്കുകളും ദുബായിലെ പ്രാദേശിക വിപണിയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഇനി ഹത്ത അതിർത്തി വഴി ഒമാനിലേക്ക് കൊണ്ടുപോകാനും സാധിക്കും.

ഈ സംവിധാനം വഴി ചരക്ക് നീക്കം നടത്താനുള്ള അനുവാദം എല്ലാവർക്കുമില്ല. എന്നാൽ ഡിപി വേൾഡ് ലോജിസ്റ്റിക്സ്, ഡിനാറ്റ തുടങ്ങിയ അംഗീകൃത ബോണ്ടഡ് ഓപ്പറേറ്റർമാർക്ക് അനുമതിയുണ്ട്. ദുബായ് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ചരക്കുകൾ പ്രത്യേകമായി സീൽ ചെയ്ത് ബോണ്ടഡ് ട്രക്കുകളിലായിരിക്കും അതിർത്തിയിലേക്ക് അയക്കുക.

തുടർന്ന് ഹത്തയിൽ വെച്ച് രേഖകളും സീലും വീണ്ടും പരിശോധിക്കും. കൂടാതെ അതിർത്തി കടന്നത്തിന് ശേഷം ഒമാൻ കസ്റ്റംസ് അധികൃതർ അൽ വജാജയിൽ വെച്ചും പരിശോധനകൾ പൂർത്തിയാക്കി ചരക്ക് നീക്കം വേഗത്തിലാക്കുമെന്നും അറിയിച്ചു. അംഗീകൃത ഓപ്പറേറ്റർമാർ വഴി അയക്കുന്ന ചില ഷിപ്പ്‌മെന്റുകൾക്ക് ക്യാഷ് ഡെപ്പോസിറ്റിന് പകരം ‘ഗ്യാരണ്ടി ലെറ്റർ’ നൽകിയാൽ മതിയാകും.

ഇത് വ്യാപാരികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്. ഈ നിയമം വഴി കടൽ മാർഗ്ഗമുള്ള തടസ്സങ്ങൾ ഒഴിവാക്കി കൊണ്ട് കരമാർഗ്ഗം ഒമാനിലെത്തിച്ച് വേഗത്തിൽ ചരക്ക് നീക്കം നടത്താൻ സാധിക്കും. കൂടാതെ വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ഈ കോറിഡോർ ഉപകാരമാകും.

അതേസമയം ദുബായിൽ നിന്നുള്ള കയറ്റുമതി ചരക്കുകൾക്ക് പ്രത്യേക നിക്ഷേപങ്ങളോ ഗ്യാരണ്ടികളോ ആവശ്യമില്ലാത്തതിനാൽ ചെറുകിട വ്യാപാരികൾക്കും ഇത് ഗുണകരമാകും. എന്നാൽ ഈ സൗകര്യം താൽക്കാലിക സ്വഭാവമുള്ളതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യം മാറുന്നത് വരെ മാത്രമേ ഈ നിയമങ്ങൾ ഉണ്ടാകുകയുള്ളൂ.

Expats in UAE ;എന്റമ്മോ വോട്ടിന്റെ ഒരു വിലയേ..! തെരഞ്ഞെടുപ്പിനായി നാട്ടിലെത്താന്‍ ലക്ഷങ്ങൾ ചെലവാക്കി പ്രവാസികള്‍;എത്രയെന്ന് കേട്ടാൽ ഞെട്ടും!!!

UAE April 6, 2026

2026 04 0609 04 22expats in uae spend up to dh9000 to fly to kerala ahead of elections

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Expats in UAE :ദുബൈ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഭീമമായ തുക നല്‍കി നാട്ടിലേക്ക് പറന്ന് യു.എ.ഇയിലെ പ്രവാസികള്‍. വിമാന നിരക്ക് കുതിച്ചുയര്‍ന്നതും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും കാരണം ഗള്‍ഫില്‍ നിന്നുള്ള വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ഒമ്പതിനാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാന്‍ വണ്‍വേ ടിക്കറ്റിന് മാത്രം 9,000 ദിര്‍ഹം (ഏകദേശം 2.27 ലക്ഷം രൂപ) ആണ് ദുബൈയില്‍ ജോലി ചെയ്യുന്ന മലയാളിയായ മുനീര്‍ ബെരിക്കെക്ക് ചെലവായത്. 19 വര്‍ഷം മുമ്പ് യു.എ.ഇയില്‍ എത്തിയതിന് ശേഷം ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും താന്‍ വോട്ട് ചെയ്യാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
അജ്മാന്‍ നിവാസിയായ ആശ അബ്ദുല്‍ ഖാദര്‍ 4,000 ദിര്‍ഹമാണ് നാട്ടില്‍ പോയി വരുന്നതിനുള്ള ടിക്കറ്റിനായി നല്‍കിയത്. ഉയര്‍ന്ന നിരക്കാണെങ്കിലും വോട്ട് ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് 25 വര്‍ഷമായി യു.എ.ഇയിലുള്ള അവര്‍ പറഞ്ഞു.

സാധാരണയായി ആയിരക്കണക്കിന് പ്രവാസികളാണ് വോട്ട് ചെയ്യാന്‍ നാട്ടിലെത്താറുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കെ.എം.സി.സി ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ വോട്ടര്‍മാര്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഉയര്‍ന്ന നിരക്ക് കാരണം പലരും മറ്റ് വഴികള്‍ തേടുകയാണെന്ന് കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് പ്രതിനിധി വിജയ് തോട്ടത്തില്‍ പറഞ്ഞു. ഒരു വശത്തേക്ക് മാത്രം 2000 – 2500 ദിര്‍ഹം വരെയാണ് നിലവിലെ നിരക്ക്. അതിനാല്‍ പലരും ബംഗളൂരുവിലേക്ക് വിമാനം കയറി അവിടെനിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് പോകാനാണ് ശ്രമിക്കുന്നതെന്നും, ഗള്‍ഫില്‍ നിന്നുള്ള വോട്ടര്‍മാരുടെ പങ്കാളിത്തം കുറവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പ്രാദേശിക പ്രശ്‌നങ്ങളും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും കാരണം ഇത്തവണ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള വിമാന കണക്റ്റിവിറ്റിയെ ഈ വെട്ടിച്ചുരുക്കല്‍ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

New Rta Taxi Fare Reduction;അറിഞ്ഞോ നിങ്ങൾ??ദുബായിൽ ടാക്സി നിരക്ക് പകുതിയാകും; പാർക്കിംഗ് ഫീസിലും ഇളവ്, ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?

New Rta Taxi Fare Reduction;ദുബായ്: രാജ്യത്തെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസ പ്രഖ്യാപനവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രംഗത്ത്. തിരഞ്ഞെടുത്ത വിഭാഗങ്ങളിൽപ്പെട്ടവർക്ക് ടാക്സി നിരക്കിൽ 50 ശതമാനം ഇളവും പൊതു പാർക്കിംഗ് ഫീസിൽ നിന്ന് ഒഴിവാകുകയും ചെയ്യുന്നു.2026 ഏപ്രിൽ മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ദുബായിലെ ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും എല്ലാവർക്കും തുല്യമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ദുബായ് സർക്കാർ ഇത്തരം ഒരു പദ്ധതി കൊണ്ടുവന്നത്. ഈ നിയമം വഴി പ്രധാനമായും ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

ദുബായിയെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭാഗത്തിന് മുൻഗണന നൽകിയതെന്നും ആർടിഎ അറിയിച്ചു. കൂടാതെ സാമൂഹിക പരിപാടികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാർക്കും ഈ ആനുകൂല്യം ലഭിക്കാൻ സാധ്യതയുണ്ട്.

എന്നാൽ അർഹതപെട്ടവർ ആവശ്യമായ രേഖകൾ ഹാജരാക്കി കൊണ്ട് അധികൃതരുടെ അംഗീകാരം വാങ്ങിക്കണം. യോഗ്യരായ താമസക്കാർക്ക് സാധാരണ ടാക്സികളിലും അതുപോലെ തന്നെ വീൽചെയർ സൗകര്യമുള്ള ആർടിഎ ടാക്സികളിലും 50 ശതമാനം കിഴിവ് ലഭിക്കും. ഇതിനായി യുഎഇ ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്.

ജോലി സംബന്ധമായ യാത്രകൾക്കും മറ്റ് മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി ടാക്സികളെ ആശ്രയിക്കുന്നവർക്ക് ഈ ഇളവ് വലിയൊരു സാമ്പത്തിക സഹായമാകും നൽകുക. കൂടാതെ വീൽചെയർ ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ള പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങൾക്കും ഈ കുറഞ്ഞ നിരക്ക് ബാധകമായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *