
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Drone attack in abudhabi;അബുദാബിയിൽ രണ്ടിടത്ത് ഇറാന്റെ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടർന്ന് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ തീപിടിത്തം. ആകാശത്തുവെച്ച് തകർത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അബുദാബി: അബുദാബിയിൽ രണ്ടിടത്ത് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. കേന്ദ്രം പ്രവർത്തനം നിർത്തിവെച്ചു. അജ്ബാൻ മേഖലയിലും ആക്രമണം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്ത മിസൈലിന്റെയോ ഡ്രോണിന്റെയോ അവശിഷ്ടങ്ങളാണ് പ്ലാന്റ് പരിസരത്ത് വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് പ്ലാന്റിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ഹബ്ഷാനു പുറമെ അബുദാബിയിലെ അജ്ബാൻ മേഖലയിലും വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ട മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്. ഇവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഊഹാപോഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.
Traffic restrictions in UAE: യുഎഇയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; പ്ലാൻ ചെയ്യൂ യാത്രകൾ മുൻകൂട്ടി; ഈ പ്രധാന റോഡുകൾ അടയ്ക്കും
UAE April 3, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Traffic restrictions in UAE അബുദാബി: നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും മുസഫ ഷാബിയയിലും ശനിയാഴ്ച (ഏപ്രിൽ 4) താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. റോഡ് വികസന പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനാണ് ഈ ക്രമീകരണം. ഗതാഗതക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പ്രമാണിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. മുസഫ ഷാബിയ: ഷെയ്ഖ് നജം സ്ട്രീറ്റിലും സമീപത്തെ ആഭ്യന്തര റോഡുകളിലുമാണ് നിയന്ത്രണം. സ്ട്രീറ്റ് 9, സ്ട്രീറ്റ് 8 എന്നിവയ്ക്ക് സമീപം വാഹനങ്ങൾ വഴിതിരിച്ചുവിടും. മുഹമ്മദ് ബിൻ സായിദ് സിറ്റി:യില് അൽ റിയാദ് സ്ട്രീറ്റിലും ഇ30 (E30) ഹൈവേയ്ക്ക് സമീപവുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ട്രീറ്റ് എംഇ9, സ്ട്രീറ്റ് എംഇ10 എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ജംക്ഷനുകളിലും മാറ്റങ്ങളുണ്ടാകും. പ്രധാന റോഡുകൾ അടക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ബദൽ പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ റോഡിലെ താൽക്കാലിക ദിശാസൂചകങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും വേഗത പരിധി പാലിക്കുകയും വേണം. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ താമസക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അബുദാബി മൊബിലിറ്റി നിർദ്ദേശിച്ചു.
Tragic incident in Sharjah;മഴ: ഷാർജയിൽ 12 വയസുകാരൻ മുങ്ങിമരിച്ചു
Tragic incident in Sharjah;ഷാർജ ∙ കൽബയിലെ വാദി അൽ ഹെലോയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. ഇന്നലെ(ബുധൻ) വൈകിട്ട് ഏഴോടെയാണ് സംഭവം. കുട്ടി വെള്ളത്തിൽ വീണ വിവരം ലഭിച്ചയുടൻ ഷാർജ പൊലീസിന്റെ എമർജൻസി വിഭാഗം സ്ഥലത്തെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാദികളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ഇറങ്ങുന്നതിനെതിരെ ഷാർജ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. വാദികളിലെയും കുളങ്ങളിലെയും വെള്ളത്തിന് അടിയിലെ ആഴം പ്രവചിക്കാനാകാത്തതാണെന്നും ഇത് പലപ്പോഴും ചതിക്കുഴികൾ നിറഞ്ഞതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വഴുക്കലുള്ള പ്രതലങ്ങളും ചെളി നിറഞ്ഞ അടിത്തട്ടും അപകടസാധ്യത വർധിപ്പിക്കുന്നു. നിമിഷനേരം കൊണ്ട് ഇത്തരം ഇടങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.
കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും അപകടസാധ്യതയുള്ള ഇടങ്ങളിൽ അവരെ പോകാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിച്ചു. കുട്ടികൾക്ക് ഇത്തരം ഇടങ്ങളിലെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകണം. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നീന്താൻ അനുവദിക്കരുത്. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. അപകടകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിലോ അടിയന്തരമല്ലാത്ത കാര്യങ്ങൾക്ക് 901 എന്ന നമ്പറിലോ അറിയിക്കണം. മരിച്ച ബാലന്റെ കുടുംബത്തെ പൊലീസ് അനുശോചനം അറിയിച്ചു.